Posts

പാര്‍ലമെന്റ് പോയവാരം

കൊറോണ വൈറസ് വ്യാപനം ഉള്‍പ്പെടെ നിരവധി വിഷയങ്ങളാണ് കഴിഞ്ഞവാരം പാര്‍ലമെന്റിന്റെ ഇരുസഭകളു ടെയും പരിഗണനയ്‌ക്കെത്തിയത്. യു.ഇ.എ. യില്‍ എട്ട് ഇന്ത്യക്കാര്‍ നിരീക്ഷണത്തിലാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ പറഞ്ഞു. ഇറാനില്‍ ഇന്ത്യയില്‍ നിന്നും ഏകദേശം 6000 പേര്‍ കുടുങ്ങിയിരിക്കുകയാണെന്നും മന്ത്രി പാര്‍ലമെന്റില്‍ അറിയിച്ചു. ഇവരെ തിരിച്ചെത്തിക്കുന്ന തിനുള്ള ശക്തമായ നടപടികള്‍ എടുത്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇവരുടെ പരിശോധനയും മറ്റും നടത്തുന്നതിന് ആറ് ആരോഗ്യ പ്രവര്‍ത്തകരുടെ സംഘത്തെ ഇറാനിലേയ്ക്ക് അയച്ചിട്ടുണ്ടെന്നും 1700 ഓളം സാമ്പിളുകള്‍ പരിശോധിച്ചെന്നും ശ്രീ. വി. മുരളീധരന്‍ പറഞ്ഞു. ഈ മാസം 16 വരെ 389 ഇന്ത്യക്കാരെ പ്രത്യേക വിമാനങ്ങളില്‍ നാട്ടിലേയ്‌ക്കെത്തിക്കാന്‍ സാധിച്ചതായും അദ്ദേഹം അറിയിച്ചു. ഇറാനിലെ സ്ഥിതി സര്‍ക്കാര്‍ കാര്യക്ഷമമായി നിരീക്ഷിച്ച് വരികയാണെന്നും ബാക്കിയുള്ളവരെ ഉടന്‍ തന്നെ ഇന്ത്യയിലേക്കെത്തിക്കുമെന്നും ശ്രീ. വി. മുരളീധരന്‍ പറഞ്ഞു. ചൈനയ്ക്ക് മാസ്‌ക്കുകളും ഗ്ലൗസുകളും അടക്കം 15 ടണ്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയതായും ഒരു ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു. ചൈ...

കോവിഡ് - 19 നിയന്ത്രണ വിധേയമാക്കാന്‍ സാര്‍ക്കിന്റെ കൂട്ടായ പരിശ്രമം

കോവിഡ് ഭീഷണി സാര്‍ക്ക് രാജ്യങ്ങളുടെ സഹായത്തോടെ പരിഹരിക്കാനുള്ള ശ്രമം ഇന്ത്യ തുടങ്ങിക്കഴിഞ്ഞു. ഇതിന്റെ ഭാഗമായി കോവിഡ്-19 ചെറുക്കുന്നതിന്റെ ഭാഗമായി സാര്‍ക്ക് അംഗരാജ്യങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി, ഞായറാഴ്ച വീഡിയോ കോണ്‍ഫറന്‍സിലൂടെ ആശയ വിനിമയം നടത്തി. കോവിഡ്-19 ചെറുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള പരിശ്രമത്തെ എട്ട് അംഗരാജ്യങ്ങളും സ്വാഗതം ചെയ്തു. ശ്രീലങ്ക, മാല്ദ്വീവ്‌സ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളിലെ പ്രസിഡന്റുമാര്‍ ഇന്ത്യ, ബംഗ്ലാദേശ്, നേപ്പാള്‍, ഭൂട്ടാന്‍ എന്നിവിടങ്ങളിലെ പ്രധാനമന്ത്രിമാര്‍ എന്നിവര്‍ വീഡിയോ കോണ്‍ഫറന്‍സിലെ സജീവ പങ്കാളികളായിരുന്നു. എന്നാല്‍ ഈ സന്ദര്‍ഭത്തിലും കശ്മീര്‍ വിഷയം ഉയര്‍ത്തികാട്ടാനായിരുന്നു പാകിസ്ഥാന്റെ ശ്രമം. വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുക്കണമോ വേണ്ടയോ എന്നത് പാകിസ്ഥാന്റെ ആഭ്യന്തര വിഷയമാണ് എന്നിരിക്കിലും പാകിസ്ഥാന്‍ പ്രധാനമന്ത്രി വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുക്കണമായിരുന്നു എന്നാണ് രാജ്യത്തെ പ്രധാന പത്രമായ 'ഡോണ്‍' തങ്ങളുടെ എഡിറ്റോറിയല്‍ കോളത്തിലൂടെ അഭിപ്രായപ്പെട്ടത്. ബംഗ്ലാദേശ് പ്രധാനമന്ത്രിമാരെപോലെ പാകിസ്ഥാന്‍ പ്രധാന...

രാഷ്ട്രത്തിന്റെ ദൃഢനിശ്ചയം കൊറോണയ്‌ക്കെതിരെ പോരാടുന്നതില്‍ പ്രധാനമെന്ന് പ്രധാനമന്ത്രി

കൊറോണ വൈറസ് വ്യാപനത്തിനെതിരെ രാജ്യത്ത് വലിയ ജാഗ്രത വേണമെന്ന് ഇന്നലെ രാത്രി രാഷ്ട്രത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഇക്കാര്യത്തില്‍ അലംഭാവം കാട്ടരുതെന്ന് ഓരോ പൗരനോടും പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു. ലോകമാകമാനം നാശം വിതയ്ക്കാന്‍ പോന്ന മാരകവും വിനാശകരവുമായ ഈ രോഗം ഇന്ത്യന്‍ തീരങ്ങളില്‍ വ്യാപിച്ചിട്ടുണ്ടെന്നും അതിനെ നമുക്ക് അവഗണിക്കാന്‍ ആകില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ച് വ്യക്തമാക്കി. കഴിഞ്ഞ രണ്ടു മാസത്തിനുള്ളില്‍ 130 കോടി ഇന്ത്യാക്കാര്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ച് കൊറോണയ്‌ക്കെതിരെ നിശ്ചയ ദാര്‍ഢ്യത്തോടെ പോരാടിയെങ്കിലും താരതമ്യേന ചെറിയ ശതമാനം ആളുകള്‍ക്കാണ് ഇത് ബാധിച്ചത് എന്നതിനാല്‍ ഭീഷണിയെ കുറച്ച് കാണേണ്ടതില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. ഈ വൈറസ് ഏറ്റവും കൂടുതല്‍ ബാധിച്ച രാജ്യങ്ങളിലൊക്കെ പ്രാരംഭ ഘട്ടത്തില്‍ കൊറോണ ബാധിതരുടെ എണ്ണം കുറവായിരുന്നെങ്കിലും പിന്നീടുള്ള ഘട്ടങ്ങളില്‍ വ്യാപനം പെട്ടെന്ന് ഉയരുകയായിരുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. അതിനാല്‍ ഇന്ത്യയിലെ ഓരോ പൗരനും ഈ ഘട്ടത്തില്‍ ജാഗ്രത പാലിക്കേണ്ടതായിട്ടുണ്ട്. രോഗം ബാധിച്ച ആളുകളെ മാറ്റി പാര്‍പ്പിച്ചത് ഉ...

കോവിഡ് 19 വെല്ലുവിളി നേരിടാന്‍ മേഖലാ സഹകരണം

ലോകാരോഗ്യ സംഘടന മഹാമാരിയായി പ്രഖ്യാപിച്ച കോറോണ നേരിടുന്നതിനായി സാര്‍ക്ക് രാഷ്ട്രത്തലവന്മാരുടെ വീഡിയോ കോണ്‍ഫറന്‍സ് എന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദ്ദേശം സര്‍വ്വാത്മനാ സ്വീകരിക്കപ്പെട്ടു. മാത്രമല്ല ഈ നിര്‍ദ്ദേശം ദക്ഷിണേഷ്യയുടെ മൊത്തം ശ്രദ്ധ ആകര്‍ഷിച്ചു. മേഖലയിലെ രാജ്യങ്ങളെല്ലാം ജനസാന്ദ്രത കൂടിയവയാണെന്നതിനാല്‍ കൊറോണ ഭീഷണി വളരെ വലുതാണ്. ഇതു കൊണ്ട് തന്നെ പ്രതിരോധവും പ്രയാസമേറിയതാകുന്നു. ചൈനയില്‍ പൊട്ടിപ്പുറപ്പെട്ട ഈ വൈറസ് ബാധ ലോകത്തിലിതുവരെ 7000-ല്‍ അധികം ജീവനുകള്‍ അപഹരിച്ചു കഴിഞ്ഞു. വളരെയധികം രാജ്യങ്ങള്‍ ഈ ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്നു. വിമാനങ്ങള്‍ റദ്ദാക്കിയും, പൊതുസ്ഥലങ്ങള്‍ അടച്ചും പൗരന്മാരോട് വീട്ടിലിരിക്കാന്‍ നിര്‍ദ്ദേശിച്ചും ഇതിനെ നേരിടാനാണ് ലോകരാജ്യങ്ങള്‍ ശ്രമിക്കുന്നത്. വൈറസ് ബാധ ഗുരുതരമായ ചൈന, ഇറ്റലി, ഇറാന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യന്‍ പൗരന്മാരെ തിരികെയെത്തിച്ചുവെന്നു മാത്രമല്ല അയല്‍രാജ്യങ്ങള്‍ക്ക് പ്രഥമ പരിഗണനയെന്ന നയത്തിന്റെ ഭാഗമായി ബംഗ്ലാദേശ്, മാലദ്വീപ് പൗരന്മാരേയും ഇന്ത്യ തിരികെ കൊണ്ടു വന്നു. കര്‍ശന പരിശോധനയാണ് ഇന്ത്യന്‍ വിമാനത്താവളങ്ങളില്‍ ഏര്‍പ്പെടുത്തി...

കോവിഡ് - 19 നേരിടുന്നതിന് സാര്‍ക്ക് രാഷ്ട്രങ്ങളുടെ കൂട്ടായ്മക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി

കോവിഡ്-19 വൈറസ് വ്യാപനം തടയുന്നതിനും, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടത്തുന്നതിനും സാര്‍ക്ക് രാജ്യങ്ങളുടെ കൂട്ടായ പ്രവര്‍ത്തനം അനിവാര്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മുഴുവന്‍ അംഗ രാജ്യങ്ങളുടേയും സഹകരണത്തോടെ പൊതുവായ ഒരു പ്രതിരോധ സംവിധാനം രൂപീകരിക്കുന്നത് രോഗവ്യാപനം തടയുന്നതിനുള്ള ഉചിതമായ നടപടിയാണെന്ന് പരക്കെ അംഗീകരിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ശ്രീ. നരേന്ദ്രമോദിയുടെ ആഹ്വാനം പാകിസ്ഥാന്‍ ഉള്‍പ്പെടെയുള്ള അംഗരാജ്യങ്ങള്‍ സ്വാഗതം ചെയ്തിട്ടുണ്ട്. SAARC അംഗരാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ ഊര്‍ജ്ജസ്വലമാകുന്നതിന് ഒത്തൊരുമിച്ചുള്ള ഈ പ്രവര്‍ത്തനങ്ങള്‍ കാരണമാകുമെന്ന് വിലയിരുത്തപ്പെടുന്നു. സാര്‍ക്കിന്റെ സുപ്രധാന അംഗങ്ങളായ ഇന്ത്യയും, പാകിസ്ഥാനും എല്ലാ അഭിപ്രായവ്യത്യാസങ്ങളും മറന്ന് മഹത്തായ ഒരു ലക്ഷ്യത്തിനായി ഒന്നിച്ച് പ്രവര്‍ത്തിക്കുന്നു എന്നത് മേഖലയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥയ്ക്ക് അയവ് ഉണ്ടാകുന്നതിനും അംഗരാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ ഊഷ്മളമാക്കുന്നതിനും കാരണമാകും. തെക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലെ ജനങ്ങള്‍ തമ്മില്‍ സൗഹാര്‍ദ്ദവും, വിശ്വാസവും, പരസ്പര സഹകരണവും വളര്‍...

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്

ഈ വര്‍ഷം നവംബറില്‍ നടക്കുന്ന 46-ാമത് അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ നടപടികള്‍ പുരോഗമിക്കുന്നു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കായി ഡോണാള്‍ഡ് ട്രംപ് വിവിധ സംസ്ഥാന പ്രൈമറികളിലും, പ്രബല ഗ്രൂപ്പുകളിലുമായി 1099 പ്രതിനിധിളെ നേടിക്കഴിഞ്ഞു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ നാമനിര്‍ദ്ദേസം നേടാന്‍ അദ്ദേഹത്തിന് 1276 പ്രതിനിധികള്‍ വേണം. ഡെമോക്രാറ്റിക് പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം മത്സരം മുന്‍ വൈസ് പ്രസിഡന്റ് ജോ ബൈഡന്‍, വെര്‍മന്‍ഡിലെ സെനേറ്റര്‍ ബെര്‍ണി സാന്‍ഡേഴ്‌സ് എന്നിവരിലേക്ക് ചുരുങ്ങി കഴിഞ്ഞു. 14 സംസ്ഥാനങ്ങളും അമേരിക്കന്‍ സമോവയും ചേര്‍ന്ന് സൂപ്പര്‍ ട്യൂസ്‌ഡേയ്ക്ക് പ്രസിഡന്റ്ഷ്യല്‍ പ്രൈമറികള്‍ നടത്തി. ഇതില്‍ ദേശീയ തലത്തില്‍ പ്രതിജ്ഞാബദ്ധരായ 1344 പ്രതിനിധികള്‍ അര്‍ഹരാകും. 2020 ല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ ആകെ മത്സരാര്‍ത്ഥികളില്‍ മൂന്നില്‍ ഒന്നാണിത്. ഇതില്‍ ഭൂരിപക്ഷം ലഭിക്കുന്ന മത്സരാര്‍ത്ഥി പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ മത്സരാര്‍ത്ഥിയാകും.  തെരഞ്ഞെടുപ്പിനു മുമ്പ് ഭൂരിഭാഗം മത്സരാര്‍ത്ഥികളും വിവിധ സംസ്ഥാന പ്രൈമറികളില്‍ കൂടിയും പ്രബല ഗ്രൂപ്പുകളില്‍ കൂടിയ...

എണ്ണ വിലയില്‍ യുദ്ധം പ്രഖ്യാപിച്ച് പ്രധാന എണ്ണ ഉല്പാദക രാജ്യങ്ങള്‍

ബ്രെന്റ് അസംസ്‌കൃത എണ്ണയുടെ വില സൗദി അറേബ്യ 30 ശതമാനത്തിലധികം കുറച്ചത് രാജ്യാന്തര തലത്തില്‍ എണ്ണ വില യുദ്ധത്തന് തുടക്കമിട്ടു. 1991 ലെ ഗള്‍ഫ് പ്രതിസന്ധിക്ക് ശേഷം ആദ്യമായാണ് എണ്ണ വിലയില്‍ ഇത്രയധികം ഇടിവ് ഉണ്ടാകുന്നത്. എണ്ണ ഉല്പാദനം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് സൗദി അറേബ്യയും റഷ്യയും തമ്മിലുണ്ടായ അഭിപ്രായ ഭിന്നതയാണ് ഇതിന് കാരണമായത്. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്ന് എണ്ണയുടെ ആവശ്യത്തില്‍ കുറവുണ്ടായിട്ടുണ്ട്. ഇതിനാല്‍ ദിവസേനയുള്ള എണ്ണ ഉല്പാദനം 1.5 ദശലക്ഷം ബാരലിലേക്ക് കുറയ്ക്കണമെന്ന് സൗദി അറേബ്യ നയിക്കുന്ന ഒപെക്ക് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, റഷ്യ ഈ ആവശ്യം അംഗീകരിച്ചില്ല. ഈ നൂറ്റാണ്ടിലെ ഏറ്റവും താഴ്ന്ന വില പ്രഖ്യാപിച്ചാണ് സൗദി എണ്ണ വില യുദ്ധത്തിന് തുടക്കം കുറിച്ചത്. കൊറോണ ബാധ പൊട്ടിപ്പുറപ്പെട്ടത് മൂലധന വിപണിയിലും ഊര്‍ജ്ജ മേഖലയിലെ നിക്ഷേപത്തിലും ചലനങ്ങളുണ്ടാക്കിയിട്ടുണ്ട്. കുറഞ്ഞ നിരക്കില്‍ എണ്ണ ഉല്പാദിപ്പിക്കുന്നതില്‍ സൗദി അറേബ്യയ്‌ക്കൊപ്പം നില്‍ക്കാന്‍ മറ്റൊരു രാജ്യത്തിന് സാധ്യമല്ല. ലാഭ നഷ്ടങ്ങളില്ലാത്ത തുകയില്‍ എണ്ണ ഉല്പാദിപ്പിക്കുന്നത് പരിശോധിച്ചാല്‍ വിവിധ രാജ്യങ്ങളില്‍...