അഫ്ഗാനിസ്ഥാനിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ്
അഫ്ഗാനിസ്ഥാനില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ പ്രാഥമിക ഫലസൂചനകള്‍ പുറത്തു വന്നു. യുദ്ധക്കെടുതികളില്‍ നിന്നും ഇനിയും മോചിതമാകാത്ത രാജ്യം ജനാധിപത്യ പ്രക്രിയയില്‍ ശൈശവാവസ്ഥയില്‍ നിന്നും ഒരു പടി കൂടി മുന്നോട്ടു പോയിരിക്കുകയാണ്. നിലവിലെ പ്രസിഡന്റ് അഷ്‌റഫ് ഘാനി 50.46 ശതമാനം വോട്ടു നേടി വിജയിച്ചതായി സ്വതന്ത്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. മുന്‍ വിദേശകാര്യമന്ത്രിയും തൊട്ടടുത്ത എതിരാളിയുമായ ഡോ. അബ്ദുള്ള അബ്ദുള്ളയെ രണ്ടു ലക്ഷത്തില്‍പ്പരം വോട്ടുകള്‍ക്കാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. താലിബാന്‍ അഴിച്ചുവിടുന്ന നിര്‍ബാധമായ ആക്രമണങ്ങള്‍ക്കിടയിലും ജനായത്ത ഭരണം ഉറപ്പാക്കാന്‍ ക്രമക്കേടുകളില്ലാത്ത തെരഞ്ഞെടുപ്പ് ഉറപ്പുവരുത്തിയ രാജ്യത്തെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവര്‍ത്തനം അഭിനന്ദനീയമാണ്. കൃത്രിമം ഒഴിവാക്കാന്‍ ബയോമെട്രിക് പരിശോധനാ സംവിധാനത്തിലൂടെ ആയിരക്കണക്കിന് ആളുകളെ വോട്ടര്‍പ്പട്ടികയില്‍ നിന്നും അയോഗ്യരാക്കിയിരുന്നു. എങ്കിലും നിരവധി പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. അവയെല്ലാം ഒന്നൊന്നായി പരിശോധിക്കാന്‍ തയ്യാറെടുക്കുകയാണ് കമ്മീഷന്‍. ഈ പരിശോധനകള്‍ക്ക് ആഴ്ചകളോ മാസങ്ങളോ വേണ്ടിവന്നേക്കാം. ഈ...