Posts

Showing posts from February, 2020

4-ാം പശ്ചിമേഷ്യന്‍ സമ്മേളനം

4-ാം പശ്ചിമേഷ്യന്‍ സമ്മേളനം ന്യൂഡല്‍ഹിയിലെ മനോഹര്‍ പരീക്കര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഡിഫെന്‍സ് സ്റ്റഡീസ് ആന്റ് അനാലിസിസില്‍ സംഘടിപ്പിച്ചു. പശ്ചിമേഷ്യയിലെ പത്തു വര്‍ഷത്തെ രാഷ്ട്രീയ സാമ്പത്തിക മാറ്റങ്ങള്‍, വെല്ലുവിളികളും പാഠങ്ങളും ഭാവിയും എന്നതായിരുന്നു സമ്മേളനത്തിന്റെ ചര്‍ച്ചാവിഷയം. മുന്‍ ലെബനന്‍ പ്രധാനമന്ത്രി ഫൗദ് സിനിയോറ, മുന്‍ ഈജിപ്ഷ്യന്‍ വിദേശകാര്യമന്ത്രി നബില്‍ ഫാഹ്മി തുടങ്ങി രാജ്യത്തിനകത്തും പുറത്തും നിന്നുള്ള നിരവധി പ്രമുഖര്‍ സമ്മേളനത്തില്‍ പങ്കെടുത്തു. പ്രാദേശിക സുരക്ഷ, വിദേശശക്തികളുടെ പങ്ക്, സാമ്പത്തികം, പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളുടെ മാറിയ സാഹചര്യം, പശ്ചിമേഷ്യയുമായുള്ള ഇന്ത്യയുടെ പങ്കാളിത്തം തുടങ്ങിയ ആറ് സെഷനുകളിലായാണ് ദ്വിദിന യോഗം പുരോഗമിച്ചത്. കേന്ദ്ര ഉപരിതല ഗതാഗത സഹമന്ത്രി വിജയ് കുമാര്‍ സിംഗ് കഴിഞ്ഞ ദശകത്തില്‍ മേഖല നേരിട്ട പ്രധാന പ്രശ്‌നങ്ങള്‍ മുഖ്യ പ്രഭാഷണത്തില്‍ ചൂണ്ടിക്കാട്ടി. ഇന്ത്യയ്ക്ക് മേഖലയുമായുള്ള അടുപ്പവും അദ്ദേഹം പങ്കുവെച്ചു. പശ്ചിമേഷ്യന്‍ നേരിടുന്ന അസ്ഥിരതയ്ക്കും സാമ്പത്തിക വളര്‍ച്ചയും മനോഹര്‍ പരീക്കര്‍ ഐ ഡി എസ് എ ഡയറക്ടര്‍ ജനറല്‍ സുജന്‍ ആര്‍ ഷേണായ് പ്രതിപാദി...

ഇന്ത്യ-അമേരിക്ക സമഗ്ര ആഗോള നയതന്ത്ര സഹകരണം

സ്വാതന്ത്ര്യം, പൗരന്മാരെ ഒരുപോലെ കാണുക, മാനുഷിക അവകാശം, നിയമവാഴ്ച എന്നിവയുടെ പ്രാധാന്യം മനസിലാക്കി കൊണ്ട് ഇന്ത്യ-അമേരിക്ക സമഗ്ര ആഗോള സഹകരണം വര്‍ദ്ധിപ്പിക്കാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും തമ്മില്‍ ധാരണയായി. ഇരുവരും രണ്ട് ബഹുമുഖ ജനാധിപത്യ പരമാധികാര രാജ്യങ്ങളുടെ തലവന്മാരാണ്. പരസ്പര വിശ്വാസം, താത്പര്യം, സത്‌പേര്, ജനങ്ങള്‍ തമ്മിലുള്ള സഹകരണം എന്നിവയിലൂന്നിയുള്ളതാണ് സഹകരണം. പ്രതിരോധം, സുരക്ഷ എന്നീ മേഖലകളില്‍ സഹകരണം വര്‍ദ്ധിപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രസിഡന്റ് ട്രംപും അറിയിച്ചു. നാവിക മേഖല, ബഹിരാകാശം, വിവരകൈമാറ്റം, സേനാ അഭ്യാസം, പരിശീലനം, സൈനിക ഉപകരണ നിര്‍മ്മാണം തുടങ്ങിയ മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനം. BECA ഉള്‍പ്പെടെയുള്ള പ്രതിരോധ സഹകരണ കരാറുകള്‍ എത്രയും വേഗം നടപ്പിലാക്കാന്‍ ഇരു നേതാക്കളും ധാരണയായി. ഹൈഡ്രോകാര്‍ബണ്‍ വാണിജ്യത്തില്‍ വര്‍ദ്ധിച്ചു വരുന്ന ഇന്ത്യ-അമേരിക്ക ബന്ധത്തില്‍ ഇരുവരും സംതൃപ്തി രേഖപ്പെടുത്തി. നയതന്ത്ര ഊര്‍ജ സഹകരണത്തിലൂടെ ഊര്‍ജ സുരക്ഷ, മേഖലയിലെ നൂതന സംവിധാന വികസനം എന്നിവ വര്‍ദ്ധിപ...

ഉഭയകക്ഷി-തന്ത്രപ്രധാന പങ്കാളിത്തം ശക്തമാക്കി അമേരിക്കന്‍ പ്രസിഡന്റിന്റെ സന്ദര്‍ശനം

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം ഔദ്യോഗിക ചര്‍ച്ചകള്‍ കൊണ്ടും, ചടങ്ങുകള്‍ കൊണ്ടും സാര്‍ത്ഥകമായി. ഇന്ത്യ സന്ദര്‍ശിക്കുന്ന ഏഴാമത്തെ അമേരിക്കന്‍ പ്രസിഡന്റാണ് ഡോണള്‍ഡ് ട്രംപ്. ഇവരില്‍ നാല് പ്രസിഡന്റുമാരും കഴിഞ്ഞ രണ്ടു ദശാബ്ദങ്ങള്‍ക്കിടയില്‍ ഇന്ത്യ സന്ദര്‍ശിച്ചവരാണ് എന്നത് അടുത്ത കാലങ്ങളില്‍ ഇന്ത്യ-അമേരിക്ക ബന്ധം കൂടുതല്‍ ശക്തമാകുന്നതിനുളള തെളിവാണ്. പത്‌നി മെലാനിയ ട്രംപും, മകള്‍ ഇവാന്‍കയും, മരുമകന്‍ ജാരേദ് കുഷ്ണറും ഉള്‍പ്പെടെ ഉന്നതതല സംഘവും ട്രംപിനെ അനുഗമിച്ചിരുന്നു. അഹമ്മദാബാദിലെത്തിയ ഡോണള്‍ഡ് ട്രംപിന് അത്ഭുതപൂര്‍വ്വമായ വരവേല്പാണ് ലഭിച്ചത്. സബര്‍മതി ആശ്രമ സന്ദര്‍ശനത്തിനു ശേഷം മൊട്ടേരാ സ്റ്റേഡിയത്തില്‍ നടന്ന നമസ്‌തേ ട്രംപ് പരിപാടിയില്‍ ഒന്നേകാല്‍ ലക്ഷത്തോളം വരുന്ന ജനസഞ്ചയത്തെ ട്രംപും, പ്രധാനമന്ത്രി നരേന്ദ്രമോദിയും അഭിസംബോധന ചെയ്തു. അഞ്ചുമാസത്തിനു മുന്‍പ് ഹൂസ്റ്റണില്‍ നടന്ന ഹൗഡി മോഡി പരിപാടിയെ അനുസ്മരിപ്പിക്കുന്നതായിരുന്നു അഹമ്മദാബാദിലെ 'നമസ്‌തേ ട്രംപ്' പരിപാടി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ഇന്ത്യ കൈവരിച്ച നേട്ടങ്ങളെ പരിപാടിയില്‍ ട്ര...

പ്രസിഡന്റ് ട്രംപിന്റെ ആദ്യ ഇന്ത്യാ സന്ദര്‍ശനം

ഡോണള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തിന് ഗുജറാത്തില്‍ തുടക്കമായി. പ്രധാനമന്ത്രി നരേന്ദ്രമോദി അഹമ്മദാബാദ് വിമാനത്താവളത്തിലെത്തി അദ്ദേഹത്തെ സ്വീകരിച്ചു. ഇരു നേതാക്കള്‍ക്കുമിടയില്‍ ശ്രദ്ധേയമായ വ്യക്തിബന്ധമാണ് നിലനില്‍ക്കുന്നത്. ബ്രിട്ടീഷുകാരുടെ പിടിയില്‍ നിന്ന് ഇന്ത്യയെ മോചിപ്പിക്കുന്നതിന് ഗാന്ധിജി വഹിച്ച നിസ്തുലമായ പങ്ക് കണക്കിലെടുക്കുമ്പോള്‍ ട്രംപിന്റെ സബര്‍മതി ആശ്രമ സന്ദര്‍ശനത്തിന് ഏറെ പ്രാധാന്യമുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ അഹമ്മദാബാദിലെ മൊട്ടേരയില്‍ ഒരു ലക്ഷത്തിലധികം ആളുകളെ സാക്ഷിയാക്കി നടന്ന നമസ്‌തേ ട്രംപ് പരിപാടിയേക്കാള്‍ മികച്ച മറ്റൊരു സ്വാഗതവും ഇന്ത്യയ്ക്ക് നല്‍കാനുമാകില്ല. വൈവിധ്യമാര്‍ന്ന ഇന്ത്യന്‍ സംസ്‌കാരത്തിന്റെ സവിശേഷത തുറന്നുകാട്ടുന്ന നൃത്ത-സംഗീത വിരുന്ന് കലാകാരന്മാര്‍ അദ്ദേഹത്തിന് മുന്നില്‍ അവതരിപ്പിച്ചു. ഇന്ത്യയുടെ നാനാത്വത്തിലും ഇന്ത്യന്‍ സമൂഹത്തിന്റെ വൈവിധ്യമാര്‍ന്ന സാംസ്‌കാരിക സൗന്ദര്യത്തിലും ട്രംപിന് ഏറെ മതിപ്പുണ്ടായി. മോട്ടേരാ സ്റ്റേഡിയത്തില്‍ അദ്ദേഹത്തിന്റെ പ്രസംഗത്തിന് സാക്ഷികളായവരുടെയും പ്രസംഗം റേഡിയോയിലൂടെയും ടെലിവിഷനിലൂടെയും കേട്ട...

ഇറാനും പാകിസ്ഥാനുമെതിരെ ശക്തമായ നടപടിയുമായി എഫ്.എ.ടി.എഫ്

ആഗോള ഭീകരതയ്ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിന് തടയിട്ട് ലോകത്തെ സുരക്ഷിതമാക്കുക എന്ന ലക്ഷ്യത്തോടെ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് (എഫ്.എടി.എഫ്) ഇറാനെ കരിമ്പട്ടികയില്‍ തന്നെ നിലനിര്‍ത്തുന്നതിന് തീരുമാനിച്ചു. പാകിസ്ഥാനെ ഇതിനു തൊട്ടുതാഴ്ന്ന പട്ടികയായ ഗ്രേ പട്ടികയിലും നിലനിര്‍ത്തി. കള്ളപ്പണം വെളുപ്പിക്കല്‍, ഭീകര പ്രവര്‍ത്തനത്തിനുളള ആഗോള ധനസഹായം എന്നിവ തടയുന്നത് ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന നാല്പതംഗ അന്താരാഷ്ട്ര സമിതിയാണ് FATF. പാരീസ് ആസ്ഥാനമായുളള ഈ സമിതി രണ്ട് വ്യത്യസ്ത വിഭാഗങ്ങളിലായി ഓരോ പട്ടിക വീതം തയ്യാറാക്കുകയും പട്ടികയില്‍ ഉള്‍പ്പെട്ട രാജ്യങ്ങളുമായി നടത്തുന്ന സാമ്പത്തിക ഇടപാടുകളില്‍ അന്താരാഷ്ട്ര സമൂഹത്തിന് ഒരു ഉപദേശം നല്‍കുകയും ചെയ്യുന്നു. എഫ്.എ.ടി.എഫ് ഒരു രാജ്യത്തെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്നു എന്നത് കൊണ്ട് അര്‍ഥമാക്കുന്നത് ആ രാജ്യവുമായുള്ള സാമ്പത്തിക ഇടപാടുകള്‍ അപകടകരമാണെന്നാണ്. അങ്ങനെ നോക്കുമ്പോള്‍ കരിമ്പട്ടികയെക്കാള്‍ ഭേദമാണ് ഗ്രേ-പട്ടിക. കള്ളപ്പണം വെളുപ്പിക്കല്‍, തീവ്രവാദ ധനസഹായം എന്നിവ തടയുന്നതിന് ഗ്രേ ലിസ്റ്റില്‍ ഉള്‍പ്പെട്ട രാജ്യം ആവശ്യമായ നടപടികള്‍ സ്വീകരിക്...

കരിമ്പട്ടികയിലല്ല , ഗ്രേ പട്ടികയില്‍ : പാകിസ്താന് ഒരവസരം കൂടി നല്‍കി എഫ്.എ.റ്റി.എഫ്

പാരീസില്‍ ലോകത്തിലെ 205 രാജ്യങ്ങളില്‍ നിന്നുള്ള 800 ല്‍ അധികം പ്രതിനിധികളുമായി ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്സിന്റെ പ്ലീനറി ആരംഭിച്ചപ്പോള്‍ തന്നെ ഗ്രേ പട്ടികയില്‍ നിന്ന് പുറത്തുവരാനുള്ള പാകിസ്താന്റെ സാധ്യതയെ സംബന്ധിച്ച് ഊഹാപോഹങ്ങള്‍ സജീവമായിരുന്നു. മറ്റ് പ്രശ്നങ്ങള്‍ക്കൊപ്പം കള്ളപ്പണം വെളുപ്പിക്കല്‍, തീവ്രവാദ ധനസഹായം എന്നിവയ്ക്കെതിരെ പാകിസ്ഥാനും മറ്റ് രാജ്യങ്ങളും എടുത്ത നിലപാടുകളുടെ പുരോഗതിയെക്കുറിച്ചും പ്ലീനറി ചര്‍ച്ച ചെയ്തു. ഗ്രേ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള രാജ്യങ്ങള്‍ ആഗോള സാമ്പത്തിക വ്യവസ്ഥയ്ക്ക് ഭീഷണിയായി തുടരുന്നവയാണെന്നാണ് കണക്കാക്കപ്പെടുന്നത്. 2018 ജൂണ്‍ മുതല്‍ പാകിസ്ഥാന്‍ ഈ പട്ടികയിലുണ്ട്. ഈ വര്‍ഷം ജൂണ്‍ വരെ പാകിസ്ഥാന്‍ ഗ്രേ പട്ടികയില്‍ തുടരുമെന്ന റിപ്പോര്‍ട്ടുകളാണ് പ്രചരിച്ചുകൊണ്ടിരിക്കുന്നത്. പാകിസ്ഥാന്‍ സമര്‍പ്പിച്ച കംപ്ലയിന്‍സ് റിപ്പോര്‍ട്ട് വിലയിരുത്താന്‍ അന്താരാഷ്ട്ര സഹകരണ അവലോകന ഗ്രൂപ്പിനെ ചുമതലപ്പെടുത്തിയതിനാല്‍ ഈ റിപ്പോര്‍ട്ടുകള്‍ ശരിയുമായിരുന്നു. അതേസമയം ഭീകരവാദത്തിന് ധനസഹായം തടയുന്നതിന് പാകിസ്ഥാന്‍ മതിയായ നടപടികള്‍ സ്വീകരിച്ചിട്ടില്ലെന്ന നിഗമനമാണ് റിപ്പോര്‍...

അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ അഷ്‌റഫ് ഗാനിയ്ക്ക് വിജയം

2019 സെപ്തംബര്‍ 28 ന് നടന്ന അഫ്ഗാന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ഫലം 5 മാസത്തെ കാത്തിരിപ്പിനൊടുവില്‍ കഴിഞ്ഞ് ഈ മാസം 18 ന് പ്രഖ്യാപിച്ചു. നിലവിലെ പ്രസിഡന്റ് അഷ്‌റഫ് ഗാനി വിജയിച്ചു. അദ്ദേഹത്തിന്റെ മുഖ്യ എതിരാളി ഡോ. അബ്ദുള്ള അബ്ദുള്ള തെരഞ്ഞെടുപ്പുഫലം അംഗീകരിക്കാന്‍ തയ്യാറായിട്ടില്ല. ഇലക്ഷന്‍ കമ്മീഷന്റെ നടപടിയെ കുറ്റപ്പെടുത്തിയ അബ്ദുള്ള അടുത്ത ഗവണ്‍മെന്റ് താന്‍ രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചു. 15 ശതമാനത്തോളം വോട്ടുകള്‍ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നേരിയ ഭൂരിപക്ഷത്തിനാണ് പ്രസിഡന്റ് ഗാനി വിജയിച്ചത്. അദ്ദേഹത്തിന് 50.64 ശതമാനം വോട്ടു ലഭിച്ചു. വീണ്ടും തെരഞ്ഞെടുക്കപ്പെട്ട അഷ്‌റഫ് ഗാനിയെ ഇന്ത്യ അഭിനന്ദിച്ചു. അഫ്ഗാനിലെ ജനാധിപത്യ പ്രക്രിയയ്ക്ക് പിന്തുണ അറിയിക്കുകയും ചെയ്തു. നയതന്ത്ര തലത്തിലുള്ള ബന്ധവും സഹകരണവും തുടരുമെന്നും പുറത്തുനിന്നുള്ള ഭീകരവാദം തടയുന്നതിനും രാജ്യത്ത് സമാധാനാന്തരീക്ഷം നിലനിര്‍ത്തുന്നതിനുള്ള എല്ലാ സഹായവും പുതിയ ഗവണ്‍മെന്റിന് നല്‍കുമെന്നും ഇന്ത്യ ഉറപ്പു നല്‍കി. ഇത് ആദ്യമായല്ല അഫ്ഗാന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലം ചോദ്യം ചെയ്യപ്പെടുന്നത്. 2014 ഇലക്...

ഇന്ത്യ - ജര്‍മ്മന്‍ സഹകരണം ബഹുമുഖ തലങ്ങളിലേയ്ക്ക്

കേന്ദ്ര വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കര്‍ കഴിഞ്ഞ ദിവസം ജര്‍മ്മനിയില്‍ സന്ദര്‍ശനം നടത്തിയിരുന്നു. മ്യൂനിച്ച് സുരക്ഷാ സമ്മേളനത്തില്‍ പങ്കെടുത്ത കേന്ദ്രമന്ത്രി ഒമാന്‍, സ്‌പെയിന്‍, കുവൈറ്റ്, അര്‍മേനിയ, സൗദി അറേബ്യ, ആസ്‌ട്രേലിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള വിദേശകാര്യ മന്ത്രിമാരുമായും സിംഗപ്പൂര്‍, ബെല്‍ജിയം, ജര്‍മ്മനി എന്നീ രാജ്യങ്ങളിലെ പ്രതിരോധ മന്ത്രിമാരുമായും കൂടിക്കാഴ്ച നടത്തി. യൂറോപ്യന്‍ യൂണിയന്‍ പ്രസിഡന്റുമായും അദ്ദേഹം സൗഹൃദ സംഭാഷണം നടത്തുകയുണ്ടായി. പിന്നീട് ബെര്‍ലിന്‍ സന്ദര്‍ശിച്ച ഡോ. ജയ്ശങ്കര്‍ ജര്‍മ്മന്‍ വിദേശകാര്യമന്ത്രി ഹെയ്‌ക്കോ മാസ്സുമായും ജര്‍മ്മന്‍ പ്രതിരോധ മന്ത്രി ആന്‍ഗ്രീറ്റ് ക്രാംപ് - കാരെന്‍ബെറുമായും കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ദൃഢപ്പെടുത്തുന്നതിനെ പറ്റിയും പ്രാദേശികവും അന്തര്‍ദേശീയവുമായ വിഷയങ്ങളെക്കുറിച്ചും കൂടിക്കാഴ്ച യ്ക്കിടെ ചര്‍ച്ച നടന്നു. ജര്‍മ്മനിയുമായി കാലങ്ങളായി തുടര്‍ന്നുവരുന്ന ഊഷ്മള ബന്ധത്തിന്റെ പൈതൃകം ഉള്‍ക്കൊണ്ടുകൊണ്ടാണ് ഫ്രാന്‍സും ജര്‍മ്മനിയും തുടങ്ങിവച്ച ബഹുമുഖ സഹകരണത്തില്‍ ഇന്ത്യയും ഭാഗമാകുന്നത്. എന്നാല്‍ തീവ്ര ദേശീയവാ...

ഇന്ത്യയും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള തന്ത്രപ്രധാന പങ്കാളിത്തം പ്രാധാന്യം നേടുന്നു.

യൂറോപ്യന്‍ യൂണിയന്റെ വിദേശകാര്യ ഉപദേശക സമിതിയുമായി നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ചകള്‍ക്കായി ഇന്ത്യന്‍ വിദേശകാര്യമന്ത്രി ഡോ. എസ്. ജയ്ശങ്കര്‍ ബ്രസല്‍സ് സന്ദര്‍ശിച്ചു. യൂറോപ്യന്‍ യൂണിയന്റെ വിദേശകാര്യ-സുരക്ഷാ നയരൂപീകരണ ചുമതലയുള്ള ഉന്നത പ്രതിനിധി ജോസഫ് ബോറെല്‍ ഫോണ്‍ടെല്ലസിന്റെ ക്ഷണം സ്വീകരിച്ചായിരുന്നു സന്ദര്‍ശനം. ഡിസംബര്‍ 19 ന് പുതിയ സമിതി അധികാരമേറ്റ ശേഷം ഒരു ഇന്ത്യന്‍ വിദേശകാര്യമന്ത്രി നടത്തുന്ന ആദ്യ സന്ദര്‍ശനമാണിത്. യൂറോപ്യന്‍ യൂണിയനിലെ 27 അംഗരാജ്യങ്ങളുടെ വിദേശകര്യ മന്ത്രിമാരും ഉന്നതതല പ്രതിനിധിയും ഉള്‍പ്പെടുന്നതാണ് വിദേശകാര്യ ഉപദേശക സമിതി. വിദേശനയം, പ്രതിരോധം, സുരക്ഷ, വ്യാപാരം, വികസനം, സഹകരണം, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ എന്നിവ സമിതി കൈകാര്യം ചെയ്യുന്നു. ഇന്ത്യന്‍ വിദേശനയത്തിന്റെ മുന്‍ഗണനകളെ കുറിച്ചും ആഗോള പരിപ്രേക്ഷ്യവും സംബന്ധിച്ച് ശ്രീ. ജയ്ശങ്കര്‍ സമിതിയുമായി ചര്‍ച്ചകള്‍ നടത്തി. ഇന്ത്യയും യൂറോപ്യന്‍ യൂണിയനും പങ്കിടുന്ന സമാനമൂല്യങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു ചര്‍ച്ചകള്‍. ലോകത്തെ തന്നെ ഏറ്റവും വലിയ ജനാധിപത്യ ഭരണ ക്രമങ്ങളായ ഇന്ത്യയും യൂറോപ്യന്‍ യൂണിയനും ജനാധിപത്യം, ബഹുസ്വരത, അന്താരാഷ...

മ്യൂണിച്ച് സുരക്ഷാ സമ്മേളനം 2020 : പ്രധാന തീരുമാനങ്ങള്‍

56-ാമത് മ്യൂണിച്ച് സുരക്ഷാ സമ്മേളനം കഴിഞ്ഞ ആഴ്ച ജര്‍മ്മനിയിലെ മ്യൂണിച്ചില്‍ നടന്നു. പടിഞ്ഞാറന്‍ രാജ്യങ്ങളിലുണ്ടായിക്കൊണ്ടിരിക്കുന്ന മൂല്യവ്യതിയാനങ്ങളും, തന്ത്രപരമായ അനിശ്ചിതത്വങ്ങളും കാരണം ഉയര്‍ന്നുവന്ന അവസ്ഥ മുന്‍നിര്‍ത്തിയായിരുന്നു ഇത്തവണത്തെ സമ്മേളനം. സഖ്യകക്ഷികളില്‍ നിന്നും ആഗോള ആശങ്കകളില്‍ നിന്നും വാഷിംഗ്ടണ്‍ അകലം പാലിക്കുകയാണെന്ന് നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്റ്റോള്‍ട്ടന്‍ബര്‍ഗ് സമ്മേളനത്തില്‍ ആശങ്ക അറിയിച്ചു. യൂറോപ്യന്‍ വികാരം ഉള്‍ക്കൊള്ളുന്നതായി അറിയിച്ച യു.എസ.് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ, ട്രാന്‍സ് അറ്റ്‌ലാന്റിക് സഖ്യത്തിന്റെ പരാജയത്തിന് അമിത പ്രാധാന്യം ലഭിക്കുന്നതായും വ്യക്തമാക്കി. മൈക്ക് പോംപിയോയുടെ അഭിപ്രായത്തില്‍ പാശ്ചാത്യ രാജ്യങ്ങള്‍ ഒത്തൊരുമിച്ച് വിജയത്തിലേക്ക് കുതിക്കുകയാണ്. നാറ്റോയിലൂടെ യൂറോപ്പിന്റെ അതിര്‍ത്തി സംരക്ഷിക്കുന്നതിലും ഇസ്ലാമിക് സ്റ്റേറ്റിനെ പരാജയപ്പെടുത്താനുള്ള ശ്രമത്തിന് നേതൃത്വം നല്‍കുന്നതിലും വാഷിംഗ്ടണ്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ജര്‍മ്മന്‍ പ്രസിഡന്റ് ഫ്രാങ്ക്-വാള്‍ട്ടര്‍ സ്റ്റെയ്ന്‍മിയറിന്റെ അഭിപ്രായങ്ങള്‍ക്കു...

ഇന്ത്യ-പോര്‍ച്ചുഗല്‍ സഹകരണത്തിലെ പുതിയ അധ്യായം

പോര്‍ച്ചുഗീസ് പ്രസിഡന്റ് മാര്‍സെലോ റെബെലോ കഴിഞ്ഞ വാരത്തില്‍ ഇന്ത്യ സന്ദര്‍ശിച്ചു. വിവിധ മേഖലകളില്‍ പരസ്പരം പ്രയോജനകരമായ 14 ഓളം ധാരണാപത്രങ്ങളില്‍ ഇരു രാജ്യവും ഒപ്പുവച്ചു എന്നതാണ് ഈ സന്ദര്‍ശനത്തിന്റെ സവിശേഷത. സമുദ്ര-ഗതാഗതം, തുറമുഖ വികസനം, സ്റ്റാര്‍ട്ടപ്പുകള്‍, എയ്‌റോസ്‌പേസ്, നയതന്ത്ര പരിശീലനം, ശാസ്ത്ര ഗവേഷണം, പൊതുനയം എന്നിവ ഒപ്പുവച്ച കരാറുകളില്‍പ്പെട്ട വിഷയങ്ങളില്‍ പെടുന്നു. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയില്‍ ഇന്ത്യ-പോര്‍ച്ചുഗല്‍ ബന്ധം പുനര്‍ നിര്‍വചിക്കപ്പെടുകയും പരിവര്‍ത്തന വിധേയമാകുകയും ചെയ്തിരുന്നു. ഉഭയകക്ഷി ബന്ധത്തിലെ ഒരു പുതിയ അധ്യായത്തിനാണ് പോര്‍ച്ചുഗല്‍ പ്രസിഡന്റിന്റെ ഇന്ത്യാ സന്ദര്‍ശനത്തോടെ തുടക്കമായത്. നയതന്ത്ര തലത്തില്‍ ദ്രുത ഗതിയിലുള്ള മാറ്റങ്ങള്‍ക്ക് ഈ കൂടിക്കാഴ്ച കാരണമായിട്ടുണ്ട്.  ഇന്ത്യയ്ക്കും പോര്‍ച്ചുഗലിനും പൊതുവായ താത്പര്യമുള്ള അന്താരാഷ്ട്ര വിഷയങ്ങളുടെ ഒരു നീണ്ടനിര ഇപ്പോള്‍ നിലനില്‍ക്കുന്നുണ്ട്. പ്രവചനാതീതമായ സാഹചര്യങ്ങളാണ് പൊതുവേ ലോക രാജ്യങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്നത്. ഏറ്റവും വലിയ ശക്തിയാകാനുള്ള മത്സരം, ഭൗമ-സാമ്പത്തിക, ഭൗമ-നയതന്ത്ര ബന്ധങ്ങളില്‍ അന്തര്...

പാര്‍ലമെന്റില്‍ പോയ വാരം

ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ വിദേശ നിക്ഷേപകര്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണെന്ന് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ ലോക്‌സഭയില്‍ പറഞ്ഞു. പാര്‍ലമെന്റില്‍ 2020-21 ലെ കേന്ദ്ര ബജറ്റിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് മറുപടി പറയവെയാണ് ശ്രീമതി നിര്‍മ്മലാ സീതാരാമന്‍ ഇപ്രകാരം പറഞ്ഞത്. വളര്‍ച്ചാ നിക്ഷേപത്തിന് ധനസഹായം നല്‍കാന്‍ ബാങ്കുകള്‍ ഇപ്പോള്‍ ഒരുക്കമാണ്. 2024-25 ഓടെ അടിസ്ഥാന സൗകര്യ വികസനത്തി നായി സര്‍ക്കാര്‍ ഒരു ലക്ഷം കോടി രൂപ നിക്ഷേപിക്കുമെന്നും അവര്‍ വ്യക്തമാക്കി. രാജ്യത്തെ സമ്പദ്‌വ്യവസ്ഥ മുന്നോട്ട് കുതിക്കുകയാണെന്ന് ധനമന്ത്രി പറഞ്ഞു. ചരക്കു സേവന നികുതി വരുമാനം സമാഹരിക്കുന്നതില്‍ സ്ഥിരതയാര്‍ന്ന വളര്‍ച്ചയുണ്ടെന്ന് ധനമന്ത്രി പറഞ്ഞു. രാജ്യത്തിന്റെ നാമമാത്ര മൊത്ത ആഭ്യന്തര ഉല്പാദനം 2014-15 ല്‍ രണ്ട് ലക്ഷം കോടി ഡോളറില്‍ നിന്ന് 2019-20 ഓടെ 2.9 ലക്ഷം കോടി ഡോളറായി ഉയര്‍ന്നു. യുവാക്കളുടെ ഉന്നമനത്തി നായി സര്‍ക്കാര്‍ നിരവധി നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ യില്‍ വിശ്വാസമുണ്ടെന്നും അത് ശക്തിപ്പെടുത്തുന്നതിന് സര്‍ക്കാര്‍ നിരവധി നടപടികളാണ് സ്വീകരിക്കുന്നതെന്നും ശ്...

ഗാലറിയ്ക്കു വേണ്ടിയുള്ള പാകിസ്ഥാന്റെ കളികള്‍ വീണ്ടും

2008 ലെ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും പാകിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജമാത്ത്-ഉദ്-ദവ, ലഷ്‌കര്‍-ഇ-തയ്ബ എന്നീ സംഘടനകളുടെ തലവനുമായ ഹാഫീസ് സെയ്ദിന് പാക് കോടതി 11 വര്‍ഷത്തെ ജയില്‍ ശിക്ഷ വിധിച്ചു. രണ്ട് വ്യത്യസ്ത ഭീകരാക്രമണങ്ങള്‍ക്ക് ധനസഹായം നല്‍കിയതിന്റെ പേരിലാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. പഞ്ചാബ് പ്രവിശ്യയിലെ വിവിധ നഗരങ്ങളില്‍ ഭീകര പ്രവര്‍ത്തനത്തിന് ധനസഹായം നല്‍കിയതുമായി ബന്ധപ്പെട്ട്, പാകിസ്ഥാന്‍ ഭീകരവിരുദ്ധ വിഭാഗം സെയ്ദിനെതിരെ 23 എഫ്.ഐ.ആറുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഹാഫീസ് സെയ്ദിനും സഹായി സഫര്‍ ഇഖ്ബാലിനും ആണ് 11 വര്‍ഷത്തെ ജയില്‍ ശിക്ഷ വിധിച്ചിരിക്കുന്നതെന്ന് സര്‍ക്കാര്‍ പ്രോസിക്യൂട്ടര്‍ അബ്ദുള്‍ റൗഫ് വാട്ടോ അറിയിച്ചു. രണ്ടു കേസുകളിലെയും ശിക്ഷകള്‍ ഒരുമിച്ചനുഭവിച്ചാല്‍ മതിയാകും അതുകൊണ്ട് ഹാഫീസ് സെയ്ദിന് ആകെ അഞ്ചര വര്‍ഷം ജയിലില്‍ കഴിഞ്ഞാല്‍ മതിയാകും. അതേസമയം, വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് സെയ്ദിന്റെ അഭിഭാഷകന്‍ ഇമ്രാന്‍ ഗില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കുന്നതിനെതിരെ പാകിസ്ഥാനു മേലുള്ള അന്താരാഷ്ട്ര സമ്മര്‍ദ്ദമാണ് ഐക്യര...

ഇന്ത്യയുടെ കിഴക്കേഷ്യന്‍ നയത്തെ ഊട്ടിയുറപ്പിച്ച് വിയറ്റ്‌നാം

വിയറ്റ്‌നാം വൈസ് പ്രസിഡന്റ് ഡാംഗ് തായ് നോക് തിമ്മിന്റെ ഇന്ത്യാ സന്ദര്‍ശനം ആ രാജ്യവുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതില്‍ കൂടുതല്‍ സഹായകരമായി ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡുവുമായി വിയറ്റ്‌നാം വൈസ് പ്രസിഡന്റ് കൂടിക്കാഴ്ച നടത്തി. ഇന്ത്യയുടെ കിഴക്കന്‍ രാഷ്ട്രനയത്തില്‍ സുപ്രധാന പങ്ക് വഹിക്കുന്ന രാജ്യമാണ് വിയറ്റ്‌നാം. കിഴക്ക് ഏഷ്യയിലെ കംബോഡിയ, ലാവോസ്, മ്യാന്‍മര്‍, എന്നീ രാജ്യങ്ങളുമായും സാമ്പത്തികവും നയതന്ത്രപരവുമായ ബന്ധങ്ങള്‍ ശക്തിപ്പെടുത്താന്‍ ഇന്ത്യ നിരന്തരമായി ശ്രമിച്ചു വരികയാണ്. ഇന്ത്യ-വിയറ്റ്‌നാം ഉപരാഷ്ട്രപതിമാരുടെ ഇപ്പോഴത്തെ കൂടിക്കാഴ്ച ഇരു രാജ്യങ്ങളുടെയും സാമ്പത്തികവും നയതന്ത്രപരവുമായുള്ള സമഗ്ര പങ്കാളിതത്തെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് വിശ്വസിക്കപ്പെടുന്നു. ഇന്ത്യയെയും വിയറ്റ്‌നാമിനെയും ബന്ധിപ്പിക്കുന്ന നേരിട്ടുള്ള വിമാന സര്‍വ്വീസിന്റെ പ്രഖ്യാപനവും ഈ സന്ദര്‍ഭത്തിലുണ്ടായി. കൂടാതെ വിയറ്റ്‌നാം റേഡിയോയുടെ ഓഫീസും ന്യൂഡല്‍ഹിയില്‍ സ്ഥാപിക്കാന്‍ ധാരണയായി. ബിഹാറിലെ ബോധ്ഗയയും വിയറ്റ്‌നാം വൈസ് പ്രസിഡന്റ് സന്ദര്‍ശിച്ചു. 2016 ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിയറ്റ്‌നാം സന്ദര്‍ശനത്ത...

പ്രസിഡന്റ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തിന്റെ പ്രാധാന്യം

അമേരിക്കന്‍ പ്രസിഡന്റുമാരുടെ വിദേശ സന്ദര്‍ശനങ്ങള്‍ ഒരിക്കലും വിലകുറച്ച് കാണാനാകില്ല. പ്രത്യേകിച്ചും രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമുള്ള സന്ദര്‍ശനങ്ങള്‍. അമേരിക്ക ആഗോളതലത്തില്‍ ഒരു വന്‍ ശക്തിയായതു കൊണ്ടു മാത്രമല്ല, ലോക സമ്പദ്‌വ്യവസ്ഥയില്‍ അമേരിക്കയുടെ പങ്ക് നിര്‍ണായകവും പരമ പ്രധാനമായതു കൊണ്ടുകൂടിയാണ്. അമേരിക്കന്‍ പ്രസിഡന്റിന്റെ ഇന്ത്യാ സന്ദര്‍ശനത്തെ കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉണ്ടാകാം. പക്ഷേ, അമേരിക്കയുമായി ഇടപഴകുന്നതിന്റെ പ്രാധാന്യത്തെ വെല്ലുവിളിക്കാന്‍ ആര്‍ക്കുമാകില്ല. അടുത്തിടെ നടക്കാനിരിക്കുന്ന പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം ഇരു രാജ്യങ്ങളും ഏറെ പ്രാധാന്യം കല്പിക്കുന്നതിന് നിരവധി കാരണങ്ങളുണ്ട്. ആഗോള തലത്തിലെ നയതന്ത്ര സന്തുലിതാവസ്ഥ അമേരിക്കയ്ക്ക് അനുകൂലമാകും വിധം അതിവേഗം മാറുകയാണ്. തകര്‍ന്നു കൊണ്ടിരിക്കുന്ന അമേരിക്കയേയും ഉയര്‍ന്ന് കൊണ്ടിരിക്കുന്ന ചൈനയേയും കുറിച്ചുള്ള വര്‍ത്തമാനങ്ങള്‍ നിലച്ചു. പ്രസിഡന്റ് എന്ന നിലയില്‍ ട്രംപിനെ ചുറ്റിപ്പറ്റി ഒട്ടേറെ വിവാദങ്ങള്‍ ഉണ്ടായിരുന്നിട്ടും ലോകത്തിനു മുന്നില്‍ അമേരിക്കയ്ക്കുള്ള സ്ഥാനവും ശക്തിയും ചൈനയ്ക്ക് വെല്ലുവിളിക്കാന്...

ഇന്ത്യയുടെ പ്രാദേശിക ബന്ധത്തിന് കരുത്തേകിക്കൊണ്ട് ബി.ബി.ഐ.എന്‍.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ. ഗവണ്‍മെന്റിന്റെ വിദേശ നയത്തില്‍ ഏറ്റവും പ്രാധാന്യമേറിയത്. അയല്‍ രാജ്യങ്ങള്‍ക്കുള്ള മുന്തിയ പരിഗണനയാണ്. ഇന്ത്യയുടെ അടുത്ത ഏറ്റവും അടുത്ത രാജ്യങ്ങള്‍ക്ക് പ്രത്യേകിച്ചും കിഴക്കന്‍ രാജ്യങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ കാര്യാലയം 2014 മുതല്‍ പ്രധാന പരിഗണന നല്കുന്നുണ്ട്. പ്രധാനമന്ത്രിയുടെ അയല്‍രാജ്യ നയതന്ത്രത്തില്‍ സൗഹൃദബന്ധം ഉറപ്പ് വരുത്തുക മാത്രമല്ല ലക്ഷ്യം. ഭൗതിക സാഹചര്യങ്ങള്‍ തമ്മില്‍ ബന്ധപ്പെടുത്തുക എന്നത് കൂടിയുണ്ട്. റോഡ്, റെയില്‍, വ്യോമഗതാഗതം എന്നിവയിലും അയല്‍ രാജ്യങ്ങളുമായി സാമ്പത്തികവും ഡിജിറ്റല്‍ സാങ്കേതിക വിദ്യയിലും ജനങ്ങള്‍ തമ്മിലും പ്രദേശങ്ങള്‍ തമ്മിലും ബന്ധം സ്ഥാപിക്കുക എന്നതും ഉള്‍പ്പെടുന്നു. ഇന്ത്യയും അയല്‍രാജ്യങ്ങളുമായുള്ള പല തരത്തിലുള്ള പദ്ധതികള്‍ പുരോഗമനത്തിന്റെ പാതയിലാണ്. ബംഗ്ലാദേശ്, ഭൂട്ടാന്‍, ഇന്ത്യ, നേപ്പാള്‍ എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന ബി.ബി.ഐ.എന്‍., ഇത്തരം ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതിന് മുന്‍കൈയെടുത്തുള്ള യോഗങ്ങളും നടത്തി വരുന്നുണ്ട്. സ്വകാര്യ ചരക്ക് -ഗതാഗത വാഹനങ്ങളെ ഫലപ്രദമായ ഒരു നിയന്ത്രണ സംവിധാനത്തില്‍...

ഇന്ത്യ-ആഫ്രിക്ക പ്രതിരോധ മന്ത്രിമാരുടെ യോഗം

'DEFEXPO INDIA' -യുടെ ഭാഗമായി ഇന്ത്യ-ആഫ്രിക്ക പ്രതിരോധ മന്ത്രിമാരുടെ ആദ്യ യോഗം ലക്‌നൗവില്‍ നടന്നു. ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ രാജ്യങ്ങളുമായുള്ള പ്രതിരോധ സഹകരണം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്ത്യ നേതൃത്വം നല്‍കിയതാണ് യോഗം. 1950 മുതല്‍ നിലനില്‍ക്കുന്ന പ്രതിരോധ സഹകരണം മെച്ചപ്പെടുത്താനും ഇന്ത്യന്‍ നിര്‍മ്മിത പ്രതിരോധ ഉപകരണങ്ങള്‍ ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലേക്ക് കയറ്റി അയയ്ക്കാനും ഇന്ത്യയ്ക്ക് അവസരം നല്‍കുന്നതും ലക്ഷ്യം വച്ചായിരുന്നു യോഗം. ആഫ്രിക്കയില്‍ നിന്നുള്ള 154 നയതന്ത്ര പ്രതിനിധികള്‍, 14 ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള എം.പി.മാര്‍, 19 പ്രതിരോധ മേധാവികള്‍, 8 സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തത് പ്രതിരോധ, സുരക്ഷ മേഖലയിലെ ഇന്ത്യ-ആഫ്രിക്ക സഹകരണത്തിന്റെ ലക്ഷണമാണ്. സമാധാനത്തിനും, സുരക്ഷയ്ക്കും ആഫ്രിക്കന്‍ രാജ്യങ്ങള്‍ ഉന്നത പരിഗണന നല്‍കി വരുന്നു. തോക്കുകള്‍ നിശബ്ദമാക്കുക ; ആഫ്രിക്കന്‍ വികസനത്തിന് അവസരം സൃഷ്ടിക്കുക എന്നതാണ് ഈ വര്‍ഷത്തെ ആഫ്രിക്കന്‍ യൂണിയന്റെ ആപ്തവാക്യം. ആഫ്രിക്കന്‍ യൂണിയന്റെ ഈ ലക്ഷ്യം സാധൂകരിക്കാന്‍ സമാധാനം, സുരക്ഷ, വികസനം എന്നിവ കൂടിയേ തീരൂ. പ്രധാന...

ഉഭയകക്ഷി ബന്ധം ഊഷ്മളമാക്കുന്നത് ലക്ഷ്യമിട്ട് ശ്രീലങ്കന്‍ പ്രധാനമന്ത്രിയുടെ ഇന്ത്യ സന്ദര്‍ശനം

ഇന്ത്യയുമായുള്ള ബന്ധം ദൃഢപ്പെടുത്തുന്നത് ലക്ഷ്യമിട്ട് ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹിന്ദാ രജപക്‌സെ കഴിഞ്ഞ ദിവസം ഇന്ത്യ സന്ദര്‍ശനം നടത്തി. ഉന്നതതല ഉദ്യോഗസ്ഥ സംഘവും അദ്ദേഹത്തെ അനുഗമിച്ചു. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, വിദേശകാര്യമന്ത്രി ഡോ. എസ്. ജയ്ശങ്കര്‍ എന്നിവരുമായി ശ്രീലങ്കന്‍ പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി. 2 ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള സൗഹൃദവും ഉഭയകക്ഷി സഹകരണവും ദീര്‍ഘകാലമായി തുടരുന്നതും, സംസ്‌കാരത്തിന്റേയും, കലയുടെയും, ഭാഷയുടേയും ആദ്ധ്യാത്മികതയുടേയും ഇഴകളിലൂടെ നെയ്‌തെടുത്തതാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇന്തോ-പസഫിക് മേഖലയുടെ സമാധാനവും ഉയര്‍ച്ചയും ശ്രീലങ്കയിലെ സമാധാനാന്തരീക്ഷത്തേയും അഭിവൃദ്ധിയേയും ബന്ധപ്പെട്ടാണ് നിലനില്‍ക്കുന്നത്. അയല്‍രാജ്യം ഒന്നാമത്, സാഗര്‍ തുടങ്ങിയ കേന്ദ്ര ഗവണ്‍മെന്റിന്റെ നയങ്ങള്‍ ശ്രീലങ്കയുമായുള്ള നമ്മുടെ ബന്ധം പുതിയ ഉയരങ്ങിലെത്തിക്കുന്നതിന് സഹായിച്ചിട്ടുണ്ട്. മേഖലയിലെ സുരക്ഷിതത്വത്തിനും, വികസനത്തിനും ഒരുമിച്ച് നിന്ന് പ്രവര്‍ത്തിക്കുന്നതിന് ശ്രീലങ്കന്‍ ഗവണ്‍മെന്റിന്റെ തീരുമാനത്തെ ഇന്ത്യ സ്വാഗതം ചെയ്തു. ഇരുരാജ്യങ്ങ...

പോയവാരം പാര്‍ലമെന്റില്‍

കേന്ദ്ര ബഡ്ജറ്റ് അവതരണം കഴിഞ്ഞതിന് ശേഷം ശ്രദ്ധേയസംഭവങ്ങള്‍ക്കാണ് പാര്‍ലമെന്റിന്റെ ഇരുസഭകളും സാക്ഷ്യം വഹിച്ചത്. ബജറ്റ് സമ്മേളനം പ്രതീക്ഷിച്ചതുപോലെ പ്രക്ഷുബ്ദമായിരുന്നു. 45 ബില്ലുകളും ഏഴ് ധനസംബന്ധമായ വിഷയങ്ങളുമാണ് ഗവണ്‍മെന്റിന്റെ അജണ്ടയിലുണ്ടായിരുന്നത്. പ്രതിപക്ഷ പാര്‍ട്ടികള്‍ വിവിധ വിഷയങ്ങളില്‍ ഗവണ്‍മെന്റിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ ശ്രമിച്ചിരുന്നു. സ്പീക്കര്‍ അനുവദിക്കുന്ന എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്യാമെന്ന് ഗവണ്‍മെന്റ് അറിയിച്ചെങ്കിലും അവര്‍ അത് ചെവിക്കൊണ്ടില്ല. പൗരത്വ ഭേദഗതി നിയമം, ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ തുടങ്ങിയ വിഷയങ്ങളിലെ പ്രതിപക്ഷ കക്ഷികളിലെ പ്രതിഷേധം കാരണം രാജ്യസഭ സമ്മേളനം പലവട്ടം മുടങ്ങി. സഭ വീണ്ടും സമ്മേളിച്ചപ്പോഴും കോണ്‍ഗ്രസ്, ഇടത്, TMC, DMK, SP എന്നീ പാര്‍ട്ടി അംഗങ്ങള്‍ മുദ്രാവാക്യം മുഴക്കി പ്രതിഷേധിക്കുകയാണ് ഉണ്ടായത്. രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന്മേലുള്ള നന്ദി പ്രമേയ ചര്‍ച്ചയും ബഹളത്തില്‍ മുങ്ങി. ഉപാധ്യക്ഷന്‍ ഹരിവംശ് ഒരു ചര്‍ച്ചയ്ക്കുള്ള ശ്രമം നടത്തിയതും വിഫലമായി. ശ്രീ.തവ്വര്‍ചന്ദ് ഗേഹ്‌ലോട്ട് പ്രതിപക്ഷാംഗങ്ങളോട് ചര്‍ച്ചയോട് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിച്ചെങ്കിലും പ...

അമേരിക്കന്‍ തെരഞ്ഞെടുപ്പ് ഔദ്യോഗിക ആരംഭം കുറിച്ച് കൊണ്ട് അയോവാ കോക്കസ്സ്

ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പ്രക്രിയയാണ് അമേരിക്കയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്. അമേരിക്കയിലെ രണ്ട് പ്രധാന രാഷ്ട്രീയ പാര്‍ട്ടികള്‍ തങ്ങളുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥയെ നാമനിര്‍ദ്ദേശം ചെയ്യുന്നതിനായുള്ള പ്രചാരണ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു കഴിഞ്ഞു. അമേരിക്കയിലെ രണ്ട് പ്രധാന രാഷ്ട്രീയ പാര്‍ട്ടികളാണ് ഡെമോക്രാറ്റിക് പാര്‍ട്ടിയും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും. നിലവിലെ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍പ്പെട്ടയാളായതിനാല്‍ അദ്ദേഹം പ്രസ്തുത പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാകുമെന്ന് ഏറെക്കുറെ ഉറപ്പാണ്. ഈ സാഹചര്യത്തില്‍ 2020 നവംബറില്‍ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ നിരവധി ഡെമോക്രാറ്റിക് പാര്‍ട്ടി അംഗങ്ങള്‍ തിരക്കിട്ട ശ്രമത്തിലാണ്. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പ്രൈമറികളും കോക്കസുകളുമുണ്ട്. പ്രൈമറികളില്‍ പാര്‍ട്ടി അംഗങ്ങള്‍ വിവിധ സംസ്ഥാനങ്ങളില്‍ ഒത്തു ചേര്‍ന്ന് ദേശീയ സമ്മേളനത്തിലേക്ക് പ്രതിനിധികളെ തെരഞ്ഞെടുക്കുന്നു. രഹസ്യ വോട്ടെടുപ്പാണ് നടക്കുന്നത്. എന്നാല്‍ കോക്കസില്‍ പ്രതിനിധികളെ തെരഞ്ഞെടുക്കുന്നത് അംഗങ്ങളുടെ തലയെ...