Posts

Showing posts from May, 2019

ഐ.സി.സി. ലോകകപ്പ് 2019 ആരംഭിച്ചു

മാന്യന്മാരുടെ കളി എന്ന് വിശേഷിപ്പിക്കപ്പെടുന്ന ക്രിക്കറ്റ് അതിന്റെ എല്ലാ പ്രതാപത്തോടും കൂടി 12-ാംമത് ലോകകപ്പ് മത്സരങ്ങള്‍ക്കായി ഒരുങ്ങിക്കഴിഞ്ഞു. ഇന്നു മുതല്‍ ജൂലൈ 14 വരെ ഇംഗ്ലണ്ടിലും വെയില്‍സിലുമായാണ് ക്രിക്കറ്റ് ലോകകപ്പിന് ആതിഥ്യമരുളുന്നത്. നേരത്തെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ എന്ന പേരിലറിയപ്പെട്ടിരുന്ന ഐ സി സി യാണ് ഒന്നരമാസം നീണ്ടു നില്‍ക്കുന്ന ക്രിക്കറ്റ് മാമാങ്കത്തിന്റെ സംഘാടകര്‍. ഇത് അഞ്ചാം തവണയാണ് ലോകകപ്പ് ക്രിക്കറ്റിന് ഇംഗ്ലണ്ടും വെയ്ല്‍സും ആതിഥ്യമരുളുന്നത്. 1975, 1979, 1983, 1999 ലോകകപ്പ് മത്സരങ്ങളാണ് ഇവിടെ നടന്നത്. ലോകത്തില്‍ കുറച്ച് രാജ്യങ്ങളാണ് ക്രിക്കറ്റിനെ അംഗീകരിച്ചിട്ടുള്ളത്. അതില്‍ തന്നെ ഭൂരിഭാഗവും ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ മുന്‍ കോളനി രാജ്യങ്ങളാണെങ്കിലും വില്ലോമരക്കോലു കൊണ്ടുള്ള ഈ കളി ഇന്ന് വളരെ ജനകീയമാണ്. കാഴ്ചക്കാരുടെയും ക്രിക്കറ്റിനെ പിന്തുടരുന്നവരുടെയും കാര്യത്തില്‍ ഫുട്‌ബോളിനും, ലോണ്‍ ടെന്നീസിനും പിന്നില്‍ മൂന്നാം സ്ഥാനത്തെത്താന്‍ ക്രിക്കറ്റിനായിട്ടുണ്ട്. ഉപദ്വീപീയ രാജ്യങ്ങളില്‍ പലതിലും കളിക്കാര്‍ക്ക് ഒരര്‍ഥത്തില്‍ ദൈവിക പരിവേഷമാണ് ഉളളത്. അതു...

പാകിസ്ഥാന്‍ ന്യൂനപക്ഷ പീഢനം തുടരുന്നു

പാകിസ്ഥാനിലെ ന്യൂനപക്ഷ വിഭാഗങ്ങള്‍ കടുത്ത അവഗണന നേരിടുകയാണ്. ഗവണ്‍മെന്റിന് ന്യൂനപക്ഷങ്ങളോടുളള വിവേചന പരമായ നയങ്ങളും രാജ്യത്തെ മറ്റ് ബഹുഭൂരിപക്ഷം ജനങ്ങള്‍ പ്രത്യേകിച്ച് വലത് തീവ്രവാദികള്‍ കാണിക്കുന്ന മുന്‍വിധിയോടെയുളള സമീപനങ്ങളും ന്യൂനപക്ഷ വിഭാഗങ്ങളുടെ അവസ്ഥ കൂടുതല്‍ മോശമാക്കുന്നു. രാജ്യത്തെ മൊത്തം ജനസംഖ്യയില്‍ മൂന്നു ദശലക്ഷത്തോളം വരുന്ന ഹിന്ദുക്കളും, ക്രിസ്ത്യാനികളും, സിഖുകാരും പുലര്‍ത്തുന്ന മതവിശ്വാസം പലപ്പോഴും അവര്‍ക്ക് തന്നെ അപകടകരമായിത്തീരുന്ന അവസ്ഥയാണ്. കുപ്രസിദ്ധമായ മതനിന്ദ നിയമത്തിന്റെ പേരിലാണ് പ്രധാനമായും ഈ വിഭാഗങ്ങളോട് വിവേചനം കാട്ടുന്നത്. സിന്ധ് പ്രവിശ്യയില്‍ നിന്നുളള ഒരു ഡോക്ടര്‍ വിശുദ്ധ ഗ്രന്ഥം കളങ്കപ്പെടുത്തി മതനിന്ദ നടത്തി എന്ന ആരോപണമാണ് ഏറ്റവും ഒടുവിലത്തെ സംഭവം. ആഴ്ചകള്‍ക്കു മുന്‍പ് പഞ്ചാബ് പ്രവിശ്യയിലെ ന്യൂനപക്ഷ മതവിഭാഗത്തില്‍പ്പെട്ട ദമ്പതികള്‍ അനുയോജ്യമല്ലാത്ത സന്ദേശം മറ്റൊരാള്‍ക്ക് അയച്ചു എന്ന് ആരോപിച്ച് മതനിന്ദയുടെ പേരില്‍ അവരെ അറസ്റ്റു ചെയ്തു. ഒട്ടേറെ വിമര്‍ശനങ്ങള്‍ക്കു ശേഷവും ഹീനമായ മതനിന്ദ നിയമത്തിന്റെ പേരില്‍ പാകിസ്ഥാന്‍ ന്യൂനപക്ഷ പീഢനം തുടര്‍ന്നുകൊണ്ടിരിക്കുന്ന...

മോദിയുടെ രണ്ടാമൂഴത്തിലെ ഇന്ത്യന്‍ വിദേശ നയം

2014 ല്‍ പ്രധാനമന്ത്രിയായതു മുതല്‍ നരേന്ദ്രമോദി നല്‍കിയ പരിവര്‍ത്തന പ്രതീക്ഷ ആ ദിശയില്‍ തന്നെ തുടരാനുള്ള ഉജ്ജ്വലമായ പിന്തുണയാണ് 90 കോടി ജനങ്ങള്‍ ഈ തെരഞ്ഞെടുപ്പിലൂടെ നല്‍കിയിരിക്കുന്നത്. ഇത് ഇന്ത്യയുടെ വിദേശ നയത്തിലും പ്രതിഫലിക്കും എന്നു മാത്രമല്ല പുതിയ തുടക്കങ്ങള്‍ക്കും സാധ്യതകള്‍ക്കും അടുത്ത അഞ്ച് വര്‍ഷം സാക്ഷ്യം വഹിക്കുകയും ചെയ്യും. എല്ലാവര്‍ക്കുമൊപ്പം എല്ലാവര്‍ക്കും വികസനം എല്ലാവരുടെയും വിശ്വാസം എന്ന അദ്ദേഹത്തിന്റെ നയപ്രഖ്യാപനം ഭരണത്തില്‍ എല്ലാവരെയും ചേര്‍ത്ത് നില്‍ത്തുമെന്നതിന്റെ സൂചനയാണ്. അന്താരാഷ്ട്ര ബന്ധങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തി സര്‍വ്വസ്പര്‍ശിയായ ഭരണത്തിലൂടെ ഇന്ത്യയെ പരിവര്‍ത്തനത്തിലേക്ക് നയിക്കുക എന്നതിലൂന്നിയായിരിക്കും വിദേശ നയം. അന്താരാഷ്ട്ര തലത്തില്‍ അസ്വസ്ഥതകള്‍ കൂടി വരുമ്പോഴും, വന്‍ ശക്തികളായ അമേരിക്ക, ചൈന, റഷ്യ, എന്നീ രാജ്യങ്ങളുമായുള്ള ബന്ധം കൂടുതല്‍ വികസിപ്പിക്കുക എന്നതായിരിക്കും ഒരു പ്രധാന ലക്ഷ്യം. ഇന്ത്യയെ സുരക്ഷിതയും ശക്തവുമാക്കുന്ന തരത്തില്‍ നിക്ഷേപം, ഉപകരണങ്ങള്‍, സാങ്കേതിക വിദ്യ എന്നിവ ലഭ്യമാകുന്നതിന് ഈ രാജ്യങ്ങളോടുള്ള ബന്ധം നിര്‍ണ്ണായകമാണ്. വന്‍ സാമ്പത്തിക ...

ആഗോള ശക്തിയായി മാറാനുള്ള ഇന്ത്യന്‍ പ്രയാണം

തന്ത്രപ്രധാനമായ തീരുമാനങ്ങളെടുക്കുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കഴിഞ്ഞേ ആളുള്ളൂ. പുത്തന്‍ ഊര്‍ജ്ജത്തോടെ പുതിയൊ രു ഇന്ത്യയ്ക്ക് രൂപം നല്‍കാനുള്ള യാത്രയ്ക്കാണ് തന്റെ കീഴിലുള്ള രണ്ടാമത്തെ ഗവണ്‍മെന്റ് കൂടുതല്‍ ശ്രദ്ധ നല്‍കുകയെന്നദ്ദേഹം പറഞ്ഞപ്പോള്‍ തന്നെ ശ്രീ മോദിയുടെ ഈ മേന്മ കൂടുതല്‍ വ്യക്തമാവുകയും ചെയ്തു. പാര്‍ലമെന്റിനു സെന്‍ട്രല്‍ ഹാളില്‍ വച്ച് അദ്ദേഹം നടത്തിയ ഈ പ്രസക്താവനയാകട്ടെ 2022 ഓടെ ഏവരുടെയും സ്വപ്നങ്ങള്‍ക്കനുസരിച്ചുള്ള ഒരു ഇന്ത്യയ്ക്ക് രൂപം നല്‍കുമെന്ന ശ്രീ മോദിയുടെ മുന്‍ വാഗ്ദാനങ്ങളോട് ചേര്‍ന്ന് പോകുന്നതാണ് താനും. ഗുണമേന്മയുള്ള ആരോഗ്യ സംരക്ഷണം വിദ്യാഭ്യാസം, പാര്‍പ്പിടം, അടിസ്ഥാനസൗകര്യങ്ങള്‍ എന്നിവ ലഭ്യമാക്കുക മാത്രമല്ല 2022 ഓടെ ഒരു പുതു ഇന്ത്യ എന്ന സ്വപ്നത്തിലൂടെ അര്‍ത്ഥമാക്കുന്നത്. മറിച്ച് അന്താരാഷ്ട്ര വേദികളില്‍ രാജ്യത്തെ പ്രഥമ സ്ഥാനങ്ങളില്‍ എത്തിക്കു എന്നതു കൂടിയാണ്. പുതിയൊരു മുദ്രാവാക്യത്തിനും പ്രധാനമന്ത്രി രൂപം നല്‍കി കഴിഞ്ഞു. ദേശീയ അഭിലാഷങ്ങളും പ്രാദേശിക സ്വപ്നങ്ങളും എന്ന ഈ മുദ്രാവാക്യമാകട്ടെ സമീപകാല ഭാവിയില്‍ ഒരു വികസിത രാജ്യമായി മാറാനുള്ള ഇന്ത്യന്‍ സ്വപ്നങ്ങളുട...

ഇന്തോനേഷ്യയുടെ ഭരണം വീണ്ടും ജോക്കോവിയുടെ കരങ്ങളില്‍

ഒരു മാസത്തോളം നീണ്ട കാത്തിരിപ്പിനൊടുവില്‍ ജോക്കോവി എന്ന് ജോക്കോ വിഡോഡോ, ഇന്തോനേഷ്യന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിയായി പ്രഖ്യാപിക്കപ്പെട്ടു. ഏപ്രില്‍ 17 നാണ് ഇന്തോനേഷ്യയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടന്നത്. പ്രാദേശിക ലജിസ്ലേറ്റീവ് സ്ഥാപനങ്ങളിലേക്കും പീപ്പിള്‍സ് കണ്‍സള്‍ട്ടേറ്റീവ് അസംബ്ലിയിലേക്കും ഉള്ള തെരഞ്ഞെടുപ്പ് രാഷ്ട്രപതി - ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പുകള്‍ക്കൊപ്പമാണ് നടക്കുന്നത്. ജനസംഖ്യ ഏറെയുള്ള ഇന്തോനേഷ്യയില്‍ തെരഞ്ഞെടുപ്പും ഏറെ സങ്കീര്‍ണ്ണമായാണ് നടക്കുന്നത്. എല്ലാ മേഖലകളിലേക്കും ഒറ്റ ദിവസം കൊണ്ടാണ് തെരഞ്ഞെടുപ്പ് നടന്നത്. നൂറുകണക്കിന് ദ്വീപ സമൂഹങ്ങള്‍ ചേര്‍ന്നതാണ് ഇന്തോനേഷ്യ എന്ന രാഷ്ട്രം. ഇവിടങ്ങളില്‍ നിന്നുള്ള 154 മില്ല്യണ്‍ വോട്ടര്‍മാരാണ് തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചത്. ഇന്തോനേഷ്യന്‍ പൊതു തെരഞ്ഞെടുപ്പ് കമ്മീഷന്റെ മേല്‍നോട്ടത്തിലായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്. ഏപ്രില്‍ 17 ന് നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം മേയ് 21 നാണ് പ്രഖ്യാപിച്ചത്. ജനാധിപത്യരാഷ്ട്രമായ ഇന്തോനേഷ്യയില്‍ ജോക്കോവിയയുടെ വിജയം ഏറെ പ്രാധാന്യത്തോടെയാണ് കാണേണ്ടത്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായ ...

ഷാങ്ഹായ് സഹകരണ ഓര്‍ഗനൈസേഷനില്‍ വിദേശകാര്യമന്ത്രിമാരുടെ സമ്മേളനം

വിദേശകാര്യമന്ത്രി സുഷമസ്വരാജ് കിര്‍ഗിസ്ഥാനിലെ ബിഷ്‌കേകില്‍ ആഴ്ചയുടെ ആദ്യ ദിവസങ്ങളില്‍ നടന്ന ഷാങ്ഹായ് സഹകരണ ഓര്‍ഗനൈസേഷനില്‍ പങ്കെടുത്തു. വിദേശകാര്യമന്ത്രി എന്ന നിലയിലെ ശ്രീമതി സുഷമാ സ്വരാജിന്റെ അവസാനത്തെ സന്ദര്‍ശനമായിരുന്നു ഇത്. ഇന്ത്യയില്‍ തെരഞ്ഞെടുപ്പ് ഫലം വരുന്നതിന്റെ തൊട്ടു മുമ്പുള്ള മന്ത്രിയുടെ സന്ദര്‍ശനം എസ് സി ഒക്ക് ഇന്ത്യ എത്രമാത്രം പ്രാധാന്യം നല്‍കുന്നു എന്ന് വ്യക്തമാക്കുന്നു. പോയ വര്‍ഷങ്ങളില്‍ ഇന്ത്യന്‍ നേതാക്കള്‍ വളരെ പ്രാധാന്യത്തോടുകൂടിയാണ് എസ് സി ഒയില്‍ പങ്കെടുത്തത്. 2015 ല്‍ റഷ്യയില്‍ വെച്ച് നടന്ന പതിനഞ്ചാമത് ഷാങ്ഹായ് സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്തിരുന്നു. കഴിഞ്ഞ വര്‍ഷം ചൈനയില്‍ നടന്ന ഷാങ്ഹായ് സഹകരണ ഓര്‍ഗനൈസേഷന്‍ ഉച്ചകോടിയില്‍ ശ്രീമതി സുഷമ സ്വരാജ്, രാജ്യരക്ഷാമന്ത്രി നിര്‍മലാ സീതാരാമന്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍ തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു. മാത്രമല്ല, ഡോക്‌ലാം പ്രതിസന്ധിക്ക് ശേഷം ചൈനയിലെ നേതാക്കളുമായി സംവദിക്കാനുള്ള ഒരു വേദിയായി മാറുകയും പിന്നീട് അത് മധ്യ ഏഷ്യയിലേയും റഷ്യയിലേയും ബഹുമുഖ സുരക്ഷാ ക്രമീകരണങ്ങളിലേക്ക് എത്തിച്ചേരാനും സാധിച്ച...

ഇന്ത്യയുടെ വോട്ട് സുശക്ത ഗവണ്‍മെന്റിന്

സുശക്തമായ ഭരണകൂടം കെട്ടിപ്പടുക്കുന്നതിന് രാജ്യത്തെ 90 കോടി സമ്മതിദായകര്‍ വോട്ടു ചെയ്തു. ഭാരതീയ ജനതാപാര്‍ട്ടി നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യസഖ്യത്തിന് വ്യക്തമായ ഭൂരിപക്ഷമാണ് നല്‍കിയിരിക്കുന്നത്. ഒരു പാര്‍ട്ടി 303ഓളം സീറ്റുകളോടെ ലോക്‌സഭയില്‍ ജയിക്കുന്നത് 35 വര്‍ഷത്തിനിടെ ആദ്യസംഭവമാണ്. ഏഴ് ഘട്ടമായി നടന്ന 17-ാം ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ഇന്ത്യയിലെമ്പാടും പിന്തുണ ലഭിക്കുന്നതാണ് കാഴ്ച. സ്വാധീനമില്ലാതിരുന്ന തെലങ്കാന, പശ്ചിമബംഗാള്‍ എന്നിവിടങ്ങളില്‍ ബിജെപി നിര്‍ണായക മുന്നേറ്റമുണ്ടാക്കി. കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് വോട്ടര്‍മാരില്‍ അവരുടെ സന്ദേശം എത്തിക്കാനായില്ല. ദേശസുരക്ഷ, വികസനം എന്നീ മുദ്രാവാക്യങ്ങല്‍ ഉയര്‍ത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇത് രണ്ടാമൂഴവും. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ പ്രധാനമന്ത്രിയുടെ പ്രവര്‍ത്തനങ്ങളെയാണ് ജനങ്ങള്‍ അംഗീകരിച്ചത്. പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ അടക്കമുള്ള നിരവധി ലോകനേതാക്കള്‍ ശ്രീ നരേന്ദ്രമോദിയെ അഭിനന്ദിക്കുകയും, പുതിയൊരു ലോകക്രമത്തിനായി ഒരുമിച്ചു പ്രവര്‍ത്തിക്കാനുളള താല്പര്യവും ഇതിനോടകം വ്യക്തമാക്കുകയ...

ഇന്ത്യായിലെ പുതിയ ജീവന് വെല്ലുവിളിയെ ചെറുക്കാനുള്ള സ്ഥലം

ബുധനാഴ്ച രാവിലെ ഇന്ത്യൻ റെയ്റ്റ് -2B (റഡാർ ഇമേജിംഗ് സാറ്റലൈറ്റ്) ടെക്സ്റ്റ് ബുക്ക് ലോഞ്ച് രാജ്യത്തിന്റെ നിരീക്ഷണ ശേഷി ഗണ്യമായി വർധിപ്പിക്കും. രാജ്യത്തിന്റെ അതിർത്തികളെ നിരീക്ഷിച്ച് എല്ലാ കാലാവസ്ഥയിലും നിരീക്ഷിക്കാൻ കഴിയും. അവസ്ഥ. 615 കിലോ ഭാരമുള്ള റിസാറ്റ് -2 ബി 5 വർഷത്തെ മിഷന്റെ ജീവിതം കണക്കാക്കപ്പെടുന്നു. അതിർത്തി കടന്നുകയറ്റത്തിനും ഉപരോധം നുഴഞ്ഞുകയറ്റത്തിനും ഭീകരവിരുദ്ധ നടപടികൾക്കും ഉപഗ്രഹം ഉപയോഗിക്കും. പരമ്പരാഗത വിദൂര-സെൻസിങ് ഉപഗ്രഹങ്ങളിൽ നിന്ന് വ്യത്യസ്തമായി, ദൃശ്യപ്രകാശത്തിലെ ഭൂരിഭാഗം സവിശേഷതകളും ദൃശ്യമാവുന്നതും രാത്രിയിൽ അന്തരീക്ഷം ഇല്ലാത്തതുമാണ്. RISAT 2B ഒരു റഡാർ ഇമേജിംഗ് സാറ്റലൈറ്റ്, സിന്തറ്റിക് അപ്പെർച്വർ റഡാർ എന്നു വിളിക്കപ്പെടുന്ന സജീവ സെൻസറാണ്, സ്ഥലം, രാത്രി, രാത്രി എന്നിവിടങ്ങളിൽ നിന്നും റഡാർ ബീമുകളെ ഉപയോഗിച്ച് ഒരു പ്രത്യേക വിധത്തിൽ ഭൂമിയെ നിരീക്ഷിക്കുക. RISAT-2B- യുടെ X- ബാൻഡ് സിന്തറ്റിക് അപ്പെർച്ചർ റഡാർ, നിലത്തു്, ഘടനകൾ, ചലനം, മാറ്റം എന്നിവയിലുള്ള വസ്തുക്കളുടെ വലിപ്പം പോലുള്ള വിവരങ്ങൾ ലഭ്യമാക്കുന്നു. RISAT-2B കൂടാതെ, പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ (പിഎസ്എൽവി-സി 46...

വിക്ഷേപണത്തിന് തയ്യാറായി ഇന്ത്യയുടെ ചന്ദ്രയാന്‍-2 ദൗത്യം

ഇന്ത്യയുടെ ചന്ദ്രപര്യവേഷണ ദൗത്യം ചന്ദ്രയാന്‍-2 ഈവര്‍ഷം ജൂലൈയില്‍ വിക്ഷേപിക്കും. വിവിധ ഗവേഷണ കേന്ദ്രങ്ങള്‍ വികസിപ്പിച്ചെടുത്ത 13 ഉപഗ്രഹങ്ങളും ചന്ദ്രയാന്‍-2-വിനോടൊപ്പം വിക്ഷേപിക്കും. ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രം വികസിപ്പിച്ചെടുത്ത ചന്ദ്രയാന്‍-2-ന് പ്രധാനമായും ഓര്‍ബിറ്റര്‍, ലാന്‍സര്‍, റോവര്‍ എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളാണുള്ളത്. 3.8 ടണ്ണാണ് ഭാരം. ജൂലൈ 9-നും 16-നും ഇടയിലുള്ള ദിവസമാകും വിക്ഷേപണം നടക്കുക. മൂന്ന് ഘട്ടങ്ങളില്‍ ഒന്നായ ഓര്‍ബിറ്റര്‍ ഉപരിതലത്തില്‍ നിന്ന് 100 കിലോമീറ്റര്‍ മാറി ചന്ദ്രനെ വലംവെക്കും. -2- രണ്ടാം ഘട്ടമായ ലാന്‍സര്‍ ചന്ദ്രോപരിതലത്തില്‍ ഇറങ്ങുകയും മൂന്നാംഘട്ടമായ റോവര്‍ പരീക്ഷണങ്ങള്‍ നടത്തുകയും ചെയ്യും. ഇന്ത്യ നേരത്തേ വിക്ഷേപിച്ച ചന്ദ്രയാന്‍-1 വന്‍ വിജയമായിരുന്നു. ചന്ദ്രനില്‍ ജല സാന്നിധ്യം കണ്ടെത്താന്‍ ചന്ദ്രയാന്‍-1-ന് സാധിച്ചു. ചന്ദ്രയാന്‍ ഒന്നിനോടൊപ്പം അഞ്ച് വിദേശ ഉപഗ്രഹങ്ങളും വിക്ഷേപിച്ചിരുന്നു. ഇതില്‍ മൂന്നെണ്ണം യൂറോപ്പില്‍ നിന്നുള്ളതും രണ്ടെണ്ണം അമേരിക്കയുടേതുമായിരുന്നു. ചന്ദ്രയാന്‍-2 സാങ്കേതികമായി ഏറെ മികച്ചതും ഇതുവരെ നടന്ന ചന്ദ്ര ദൗത്യങ്ങളോട് കിടപിടിക്കു...

സംഘര്‍ഷത്തിലേക്ക് നീങ്ങുന്ന പേര്‍ഷ്യന്‍ ഗള്‍ഫ് മേഖല

ഒരു വശത്ത് അമേരിക്കയും അതിന്റെ പ്രാദേശിക കൂട്ടാളികളും ഉള്‍പ്പെടുന്ന സഖ്യകക്ഷികളും മറുവശത്ത് ഇറാനും തമ്മിലുള്ള വാക്‌പോര് പേര്‍ഷ്യന്‍ ഗള്‍ഫ് മേഖലയില്‍ വലിയ പിരിമുറുക്കത്തിന് കാരണമാകുന്നുണ്ട്. 2018 മെയ് മാസത്തില്‍ പ്പുവച്ച ഇറാനിയന്‍ ആണവ ഉടമ്പടിയില്‍ നിന്ന് യുഎസ് പിന്‍വലിയാന്‍ ആരംഭിച്ചതുമുതല്‍ വാഷിങ്ടണും ടെഹ്‌റാനും തമ്മിലുള്ള പ്രശ്‌നം സങ്കീര്‍ണമായി തുടരുകയാണ്. അന്ന് ഇറാന്‍ ആണവക്കരാറില്‍ ഒപ്പുവച്ചെങ്കിലും ആണവ ആയുധങ്ങളും ബാലിസ്റ്റിക് മിസൈലുകളും ഉപയോഗിക്കുകവഴി ഇറാന്‍ മേഖലയെ അസ്ഥിരമാക്കുകയായിരുന്നുവെന്നാണ് അമേരിക്കയുടെ ആരോപണം. കരാര്‍ പുനര്‍നിര്‍മ്മിക്കുന്നതിനായി് ടെഹ്‌റാനില്‍ 'പരമാവധി സമ്മര്‍ദ്ദം' നേടിയെടുക്കുന്നതിന് അമേരിക്ക യൂറോപ്യന്‍ രാജ്യങ്ങളുമായി ചേര്‍ന്ന് ഇറാനുമേല്‍ ഏകപക്ഷീയമായ സാമ്പത്തിക ഉപരോധങ്ങള്‍ ഏര്‍പ്പെടുത്താന്‍ ആരംഭിച്ചു. എന്നാല്‍ പുതിയ കരാറിന് ഇറാന്‍ വിസമ്മതിച്ചു, അമേരിക്ക ഉടമ്പടി പിന്‍വലിച്ച ആദ്യ വാര്‍ഷികമായ 2018 മേയില്‍ ഇറാനിയന്‍ സമ്പദ്‌വ്യവസ്ഥയുടെ സമ്മര്‍ദം ലഘൂകരിക്കാനായി റഷ്യ, ചൈന, യൂറോപ്യന്‍ രാജ്യങ്ങള്‍ തുടങ്ങിയ രാജ്യങ്ങളോട് സഹായം അഭ്യര്‍ഥിച്ചു. അദ്ദേഹം ആവശ്യപ്പെട...

പതിനേഴാം ലോക്‌സഭാ തിരഞ്ഞെടുപ്പിന് പരിസമാപ്തി

ഏഴുഘട്ടങ്ങളിലായി നടന്ന ലോകസഭ തെരഞ്ഞെടുപ്പില്‍ വലിയ ജനപങ്കാളിത്തത്തോടെയാണ് വോട്ടെടുപ്പ് അവസാനിച്ചത്. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 900 ദശലക്ഷം വോട്ടര്‍മാരാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ 66 ശതമാനം വോട്ടര്‍മാര്‍ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ജനാധിപത്യ സംവിധാനത്തില്‍ ഇന്ത്യ ഒരിക്കല്‍കൂടി അതിന്റെ ഊര്‍ജ്ജവും ശക്തിയും വിശ്വാസവും ലോക രാജ്യങ്ങള്‍ക്ക് മുമ്പില്‍ പ്രകടമാക്കി. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായ ഇന്ത്യയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ മുതിര്‍ന്ന പൗരന്‍മാര്‍ക്കും ഭിന്നശേഷിക്കാരായ വോട്ടര്‍മാര്‍ക്കും ശക്തമായ പിന്തുണയും സൗകര്യങ്ങളുമാണ് തയാറാക്കി നല്‍കിയത്. മധ്യപ്രദേശിലെ ഇന്‍ഡോറിലെ മൂന്നു അടി മാത്രം ഉയരമുള്ള വിനിതാ ജെയിന്‍ സമ്മതിദാനാവകാശം ഉപയോഗിച്ചശേഷം അഭിമാനത്തോടെ തന്റെ വിരല്‍ത്തുമ്പിലെ മഷി ഉയര്‍ത്തികാട്ടിയത് ഒരിക്കലും മറക്കാനാവാത്ത അനുഭവം തന്നെയാണ്. ബീഹാറിലെ പാറ്റ്‌നയില്‍, ഒന്നായി ചേര്‍ന്നിരിക്കുന്ന ഇരട്ട സഹോദരിമാരായ സബയും ഫാരയും ആദ്യമായി തങ്ങളുടെ വോട്ടുകള്‍ വ്യക്തിഗതമായി ചെയ്തു. വിദേശത്തുള്ള ഇന്ത്യന്‍ വോട്ടര്‍മാര്‍ക്കും ഈ ...

പോംപിയോ -ലവ്‌റോവ് കൂടിക്കാഴ്ച : അമേരിക്ക-റഷ്യ ബന്ധങ്ങളിലെ പിരിമുറുക്കം കുറയ്ക്കാനുള്ള പരിശ്രമം.

അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോയുടെ ആദ്യ റഷ്യന്‍ സന്ദര്‍ശനവും റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ പുഡിന്‍, റഷ്യന്‍ വിദേശകാര്യ സെക്രട്ടറി സെര്‍ജി ലവ്‌റോവ് എന്നിവരുമായി നടന്ന ചര്‍ച്ചകളും ഇരു രാജ്യങ്ങളും തമ്മില്‍ നിലനില്ക്കുന്ന അസ്വാരസ്യങ്ങളില്‍ അമേരിക്ക പുതിയ തന്ത്രം സ്വീകരിക്കുന്നതിന്റെ സൂചനയായി കണക്കാക്കപ്പെടുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ചെറിയ ശീതസമരം അന്താരാഷ്ട്ര സമൂഹത്തില്‍ ചര്‍ച്ചയായിരുന്നു. പഴയ സോവിയറ്റ് യൂണിയനുള്ള പ്രാധാന്യം അതിന്റെ ഒരു ഭാഗം മാത്രമായ റഷ്യയ്ക്ക് കല്പിച്ചു നല്കുമെന്ന കാരണത്താല്‍ അസ്വാരസ്യങ്ങളെ ചെറിയ ശീത സമരം എന്നു വിശേഷിക്കുന്നതില്‍ അമേരിക്കന്‍ വിദേശനയ വിദഗ്ധര്‍ തല്പരരല്ല. ശീത സമരകാലത്ത് അന്താരാഷ്ട്ര സമൂഹം ഇരു രാജ്യങ്ങളെയും തുല്യ നിലയിലുള്ള ആണവശക്തികളായാണ് കണക്കാക്കിയിരുന്ന തെങ്കിലും തങ്ങള്‍ക്കു തുല്യരാണ് സോവിയറ്റ് യൂണിയന്‍ എന്ന് ഒരിക്കലും അമേരിക്കന്‍ ഭരണകൂടം സമ്മതിച്ചിരുന്നില്ല. സാമ്പത്തികമായ മുന്‍തൂക്കവും സാങ്കേതിക വൈദഗ്ധ്യത്തിലെ മുന്‍തൂക്കമെന്ന അവകാശവാദവും അമേരിക്കയ്ക്ക് നേരിയ മുന്‍തൂക്കം കല്പിച്ച് നല്‍കുന്നതിന് കാരണവുമായിരുന്നു. റഷ്യയുടെ വന്‍...

വര്‍ധിച്ചുവരുന്ന ഭീകരാക്രമണങ്ങള്‍ക്കിടയിലും പാകിസ്ഥാന് ധനസഹായം

ഏതാനും മാസങ്ങളായി തുടരുന്ന ചര്‍ച്ചകള്‍ക്കു ശേഷം, ഒടുവില്‍ അന്താരാഷ്ട്ര നാണയ നിധി (ഐ.എം.എഫ്) പാകിസ്ഥാന് വീണ്ടും സാമ്പത്തിക സഹായം നല്‍കാന്‍ തീരുമാനിച്ചു. പാകിസ്ഥാനും അന്താരാഷ്ട്ര നാണയ നിധി പ്രതിനിധികളുമായുള്ള അന്തിമവട്ട ചര്‍ച്ചകള്‍ക്കുശേഷമാണ് സാമ്പത്തിക സഹായം ഉറപ്പുവരുത്തിയതെന്ന് പാക് പ്രധാനമന്ത്രി യുടെ സാമ്പത്തികകാര്യ ഉപദേഷ്ടാവ് ഡോ. ഹാഫിസ് ശൈഖ് പറഞ്ഞു. പാകിസ്ഥാന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ അടുത്ത 3 വര്‍ഷത്തേയ്ക്ക് ഐ.എം.എഫ്. ആറ് ബില്ല്യന്‍ ഡോളര്‍ സഹായം നല്‍കും. സാമ്പത്തിക നിരോധനം വന്നതിനാല്‍ ഇസ്ലാമാബാദിന് വന്‍ കടബാധ്യതയാണുള്ളത്. പാകിസ്ഥാന് അതിന്റെ സാമ്പത്തിക ബാധ്യതകള്‍ നിറവേറ്റാനും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ ചലിപ്പിക്കാനും നിലവില്‍ 18 ബില്ല്യന്‍ ഡോളറിന്റെ കുറവുണ്ട്. എട്ട് മാസം മുന്‍പ് ഇമ്രാന്‍ ഖാന്‍ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ രക്ഷാ പദ്ധതി സഹായത്തിന് ഐ.എം.എഫ് കടുത്ത നിബന്ധനയാണ് ആവശ്യപ്പെടുന്നതെങ്കില്‍ അത്തരം സഹായത്തിനായി അവരെ സമീപിക്കില്ലെന്നാണ് അന്ന് പ്രധാനമന്ത്രി പറഞ്ഞത്. ചൈന, സൗദി അറേബ്യ, യു.എ.ഇ പോലുള്ള കൂടുതല്‍ സുഹൃദ് രാജ്യങ്ങളെ അദ്ദേഹം സഹായ ത്തിനായി സമീ...

ന്യൂഡല്‍ഹിയില്‍ നടന്ന ലോക വ്യാപാരസംഘടനയുടെ മന്ത്രിതല യോഗം

ലോകവ്യാപാര സംഘടനയില്‍ അംഗങ്ങളായ അവികസിത, വികസ്വര രാജ്യങ്ങളുടെ ശാക്തീകരണത്തിനായി ഈ രാജ്യങ്ങള്‍ക്ക് സവിശേഷവും പ്രത്യേകവുമായ പരിഗണന നല്കുന്ന സംവിധാന ആവിഷ്‌ക്കരിക്കാനുള്ള പരിശ്രമങ്ങള്‍ ന്യൂഡല്‍ഹിയില്‍ നടക്കുന്ന മന്ത്രിതല ചര്‍ച്ചകളില്‍ ഉണ്ടായി. വികസിത രാജ്യങ്ങള്‍ ലോകവ്യാപാരസംഘടനയുടെ സംരക്ഷണയിലുള്ള ബഹുമുഖമായ വ്യാപാര പ്രക്രിയകളെ ശക്തിപ്പെടുത്തി ഇളവുകളും ആനുകൂല്യങ്ങളും പ്രയോജനപ്പെടുത്തണമെന്നും യോഗം ആഹ്വാനം ചെയ്തു. വൈവിധ്യങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടു തന്നെ നിലവിലുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കാനും ആഗോളവ്യാപാരം ശക്തിപ്പെടുത്താനുമുള്ള മാര്‍ഗ്ഗങ്ങളെക്കുറിച്ച് 22 രാജ്യങ്ങളില്‍ നിന്നുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ചര്‍ച്ച ചെയ്തു. അമേരിക്കയും മറ്റു രാജ്യങ്ങളുംതമ്മില്‍ നിലനില്ക്കുന്ന വ്യാപാര തര്‍ക്കങ്ങളില്‍ തങ്ങള്‍ക്കനുകൂലമല്ലാത്ത തീരുമാനങ്ങളെച്ചൊല്ലി ലോകവ്യാപാര സംഘടനയിലെ തര്‍ക്ക പരിഹാരസമിതിയില്‍ അംഗങ്ങളെ നിയോഗിക്കുന്നതിനെ ഏതിര്‍ക്കുന്ന ട്രംപ് ഭരണകൂടത്തിന്റെ നടപടിയും വിമര്‍ശന വിധേയമായി. സമിതിയിലെ അംഗങ്ങളെ നിയോഗിക്കാന്‍ ലോകവ്യാപാരസംഘടനയിലെ അംഗങ്ങള്‍ സൃഷ്ടിപരമായ ചര്‍ച്ചകള്‍ നടത്തേണ്ടതിന്റെ പ്രാധാന്യം യോഗം അ...

ഇറാന്‍ വിദേശകാര്യ മന്ത്രിയുടെ ഇന്ത്യാ സന്ദര്‍ശനം

ഇറാനും അമേരിക്കയും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന വേളയിലാണ് ഇറാന്‍ വിദേശകാര്യമന്ത്രി ജാവദ് സ്സരീഫിന്റെ ഇന്ത്യ സന്ദര്‍ശനം. ഇറാന്റെ വിദേശകാര്യ നയത്തില്‍ ഇന്ത്യയ്ക്കുള്ള പ്രാധാന്യമാണ് ഈ സന്ദര്‍ശനം വെളിവാക്കുന്നത്. വിദേശകാര്യമന്ത്രി സുഷമ സ്വരാജുമായി ജാവദ് സ്സെരീഫ് ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തി. അഫ്ഗാനിസ്ഥാന്‍ പ്രശ്‌നം ഉള്‍പ്പെടെയുള്ള മേഖലാ സാഹചര്യങ്ങളില്‍ ഇരുരാജ്യങ്ങളുടേയും കാഴ്ചപ്പാടുകള്‍ പങ്കുവയ്ക്കാന്‍ സന്ദര്‍ശനം അവസരമൊരുക്കി. സഹസ്രാബ്ദങ്ങളായുള്ള സാംസ്‌കാരിക ബന്ധങ്ങള്‍ക്ക് പുറമേ, അടുത്തിടെ ഊര്‍ജ്ജമേഖലയിലും ഗതാഗത വാര്‍ത്താ വിനിമയ രംഗത്തും ഇറാന്‍ ഇന്ത്യയുമായി ദൃഢമായ ബന്ധം പുലര്‍ത്തിവരുന്നു. ഇന്ത്യയുടെ ഊര്‍ജ്ജ സുരക്ഷയില്‍ ഇറാന് പ്രഥമ സ്ഥാനമാണുള്ളത്. ദീര്‍ഘകാലമായി ഇന്ത്യയ്ക്ക് എണ്ണ നല്‍കുന്ന രാജ്യമാണ് ഇറാന്‍. എണ്ണ വ്യാപാര രംഗത്ത് ഇറാനുമേല്‍ അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയിട്ടും ഇറാനില്‍ നിന്നും ഇന്ത്യ എണ്ണ ഇറക്കുമതി തുടരുകയായിരുന്നു. ന്യൂക്ലിയര്‍ ഉടമ്പടിയിലെ അമേരിക്കയുടെ ഒടുവിലത്തെ നിലപാടുകളിലും ഇതേ സമീപനം തന്നെയാണ് ഇന്ത്യ സ്വീകരിച്ചത്. എണ്ണ വ്യാപാര രംഗത്തെ പണമിടപാടുകളില്‍ കടുത...

തുര്‍ക്കിയുമായുള്ള സഹകരണം ഇന്ത്യ ശക്തിപ്പെടുത്തുന്നു

ഇന്ത്യയും തുര്‍ക്കിയും അടുത്തിടെ അവരുടെ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഉന്നത ഉദ്യോഗസ്ഥതല യോഗം സംഘടിപ്പിച്ചു. സഖ്യകക്ഷിയായ ഇന്ത്യയുമായും പരമ്പരാഗത സഖ്യകക്ഷിയായ പാകിസ്ഥാനുമായും ഉള്ള പരസ്പര സഹകരണം വര്‍ദ്ധിപ്പിക്കാനാണ് തുര്‍ക്കി ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി അങ്കാറ പ്രസിഡന്റിന്റെ ഉപദേഷ്ടാവായ ഡോ. ഇബ്രാഹിംകാലിനെ ന്യൂഡല്‍ഹിയിലേക്ക് അയച്ചു. ഭീകരതയ്‌ക്കെതിരായ പരസ്പര സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള സാമ്പത്തിക സഹകരണത്തിനുള്ള വിഷയങ്ങള്‍ ഇരു രാജ്യങ്ങളും ചര്‍ച്ച ചെയ്തു. അതിര്‍ത്തി ഭീകരതയുടെ ഭീഷണി നേരിടാന്‍ ഇന്ത്യയും തുര്‍ക്കിയും ചര്‍ച്ചയില്‍ സന്നദ്ധത പ്രകടിപ്പിച്ചു. ഇന്ത്യയുടെ ദേശീയ ഉപദേഷ്ടാവ് അജിത് ഡോവലുമായുള്ള കൂടിക്കാഴ്ചയില്‍ അടുത്തിടെ ശ്രീലങ്കയില്‍ നടന്ന ഭീകരാക്രമണ സംഭവങ്ങളും ഡോ. ഇബ്രാഹിം കാലിന്‍ ചര്‍ച്ച ചെയ്തു. ദക്ഷിണേഷ്യയും പശ്ചിമേഷ്യയും ഉള്‍പ്പെടെയുള്ള പ്രാദേശിക വിഷയങ്ങളും ആഗോള പ്രശ്‌നങ്ങളും ഇരു രാജ്യങ്ങളും ചര്‍ച്ച ചെയ്തു. ഭീകരതയെ അതിന്റെ എല്ലാ അര്‍ത്ഥത്തിലും വേരോടെ പിഴുതെറിയാനും ഭീകരവാദികളെ നീതിയുടെ മുന്നിലെത്തിക്കുവാനും പരസ്പരം സഹകരിക്കാന്‍ ഉള്ള പ്രാധാന്യത്തെ ഇരു രാ...

വിയറ്റ്‌നാം ബന്ധത്തില്‍ പുത്തന്‍ ഉണര്‍വ്വ്

വിയറ്റ്‌നാമുമായുളള നയതന്ത്ര ബന്ധം ഊട്ടിയുറപ്പിക്കന്നതിന്റെ ഭാഗമായി ഉപരാഷ്ട്രപതി എം.വെങ്കയ്യനായിഡു വിയറ്റ്‌നാമില്‍ നാലു ദിവസത്തെ സന്ദര്‍ശനം നടത്തി. ഇരു രാജ്യങ്ങളും തമ്മിലുളള പരസ്പര ബന്ധം ശക്തിപ്പെടുത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. വിയറ്റ്‌നാമിലെ രാഷ്ട്രീയ നേതാക്കളുമായ ആശയവിനിമയം നടത്തിയ ശ്രീ നായിഡു, അവിടത്തെ ഇന്ത്യന്‍ സമൂഹവുമായും സൗഹൃദം പങ്കിട്ടു. ഇരുരാജ്യങ്ങളും തമ്മിലുളള സൗഹൃദത്തെ പ്രശംസിച്ചുകൊണ്ട് ചര്‍ച്ചകളില്‍ പങ്കെടുത്തു. ചര്‍ച്ചയില്‍ വിയറ്റ്‌നാം ഉപരാഷ്ട്രപതി ദാങ് തിങ്‌കോ തിന്‍ഹ്, വിയറ്റ്‌നാം പ്രധാനമന്ത്രി നുവാന്‍ ഝുവാന്‍ ഫുക്, ദേശീയ അസംബ്ലി ചെയര്‍പേഴ്‌സണ്‍ ന്യൂയെന്‍ തി കിം ജ്യാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വിയറ്റ്‌നാമിലെ ഹാനാം പ്രവിശ്യയിലെ താം ചുക് പഹോഡയില്‍ സംഘടിപ്പിച്ച ഐക്യരാഷ്ട്രദിനാഘോഷ പരിപാടികളിലും ശ്രീ നായിഡു മുഖ്യ പ്രഭാഷണം നടത്തി. 'ആഗോള നേതൃത്വത്തില്‍ ബുദ്ധമത സമീപനം, സുസ്ഥിര സമൂഹത്തിനായുളള ഉത്തരവാദിത്വങ്ങള്‍' എന്നതായിരുന്നു പരിപാടിയുടെ പ്രമേയം.  2016-ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിയറ്റ്‌നാം സന്ദര്‍ശന ശേഷം നയതന്ത്രബന്ധം ഊട്ടിയുറപ്പിക്കന്നതിനു വേണ്ടി, ഇരു രാ...

ഇറാന്‍- അമേരിക്ക സംഘര്‍ഷം മൂര്‍ച്ഛിക്കുന്നു

അമേരിക്ക - ഇറാന്‍ ബന്ധം കൂടുതല്‍ മോശമാകുന്നതിന്റെ ലക്ഷണങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ കാണാന്‍ കഴിഞ്ഞത്. സംയുക്ത പ്രവര്‍ത്തന കരാറിലെ ചില വ്യവസ്ഥകളില്‍ നിന്ന് താത്കാലികമായി പന്മാറുന്നതായി കഴിഞ്ഞ ദിവസം ഇറാന്‍ പ്രസിഡന്റ് ഹസ്സന്‍ റുഹാനി അസന്നിഗ്ധമായി പ്രഖ്യാപിച്ചിരുന്നു. മദ്ധ്യ-കിഴക്കന്‍ പ്രദേശങ്ങളില്‍ അമേരിക്കയുടെ സൈനിക വിന്യാസത്തില്‍ പ്രതിഷേധിച്ചാണ് ഇറാന്‍ പ്രസിഡന്റിന്റെ നടപടി. യു. എസ്സ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ദ്ദേശ പ്രകാരമാണ് അമേരിക്കന്‍ സൈനിക വിന്യാസം നടത്തിയത്. ഡൊണാള്‍ഡ് ട്രംപ് അമേരിക്ക പ്രസിഡന്റായ ശേഷം ഇറാനുമായുള്ള ആണവ കരാറില്‍ നിന്ന് ഏകപക്ഷീയമായി പിന്മാറിയിരുന്നു. J C P O A യില്‍ നിന്ന് പിന്മാറിയത് ഇറാനെതിരെ കടുത്ത നടപടികള്‍ക്ക് അമേരിക്കയെ സഹായിച്ചുവെന്നുവേണം കരുതാന്‍. ഇറാനുമേലുള്ള അമേരിക്കയുടെ പുതിയ നയങ്ങളില്‍ ആശങ്കകള്‍ ഏറെയാണ്. ഇറാനുമായി യാതൊരു വിട്ടു വീഴ്ചയ്ക്കും തയ്യാറല്ലെന്നാണ് ട്രംപ് നല്‍കുന്ന സൂചന. അതുകൊണ്ടു തന്നെ ഇറാനുമേല്‍ കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുന്നതിലാണ് അമേരിക്കയ്ക്ക് താല്‍പര്യം. അതിലൂടെ J C P O A യിലെ വ്യവസ്ഥകള്‍ അംഗീകരിപ്പിക്കാമെന്നാണ് യു.എസ്സിന്...

ഐ.ബി.എസ്.എ.യുടെ പുനരുജ്ജീവനം

ഐ.ബി.എസ്.എ. രാജ്യങ്ങളുടെ പ്രതിനിധി തല ചര്‍ച്ച കേരളത്തിലെ കൊച്ചിയില്‍ നടക്കുകയുണ്ടായി. സെപ്തംബര്‍ 2018 ല്‍ നടന്ന യു.എന്‍. പൊതുസഭ സമ്മേളനത്തിന്റെ ഭാഗമായി ന്യൂയോര്‍ക്കില്‍ നടന്ന ഒമ്പതാം ഐ.ബി.എസ്.എ. ത്രിരാഷ്ട്ര മന്ത്രിതല കമ്മീഷന്‍ യോഗത്തിന്റെ ഭാഗമായാണ് ഇത് നടന്നത്. മൂന്ന് വ്യത്യസ്ത ഭൂഖണ്ഡങ്ങളിലെ മൂന്ന് രാജ്യങ്ങളെ ഒരുമിച്ച് കൊണ്ടുവരുന്ന ഒരു വ്യത്യസ്ത സംഘമാണ് ഐ.ബി.എസ്.എ. ഇന്ത്യ, ബ്രസീല്‍, സൗത്ത് ആഫ്രിക്ക എന്നീ രാജ്യങ്ങളുടെ സംഘമാണ് ഇത്. ഈ മൂന്ന് രാജ്യങ്ങളും ഒരേ വെല്ലുവിളികള്‍ നേരിടുന്നു എന്നതാണ് വാസ്തവം. ഈ രാജ്യങ്ങള്‍ വികസ്വര രാജ്യങ്ങളും വ്യത്യസ്ത സംസ്‌കാരങ്ങള്‍ നിറഞ്ഞതും വ്യത്യസ്ത വിഭാഗങ്ങളെ ഉള്‍ക്കൊള്ളുന്നതും, വിവിധ ഭാഷ, വിവിധ മതം എന്നിങ്ങനെ വ്യത്യാസങ്ങള്‍ നിറഞ്ഞവയുമാണ്. 2003 ജൂണില്‍ ബ്രസീലിയയില്‍ വിദേശ മന്ത്രിമാരുടെ യോഗത്തിന്റെ ഭാഗമായി രൂപം കൊണ്ട് ഈ സംഘടന കഴിഞ്ഞ വര്‍ഷം അതിന്റെ 15-ാം വാര്‍ഷികം ആഘോഷിച്ചു. ദക്ഷിണ രാജ്യങ്ങള്‍ക്കിടയിലെ സമാന ചിന്താഗതിയുള്ളതും സുസ്ഥിര വികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനും ലോക ത്തിന്റെ വളര്‍ച്ചയ്ക്കുമായി പ്രയത്‌നിക്കുന്ന രാജ്യങ്ങളുടെ സംഘടനയാണ് ഐ.ബി.എസ്.എ. പങ്കാളിത്...