പാര്‍ലമെന്റ് പോയവാരം
കൊറോണ വൈറസ് വ്യാപനം ഉള്‍പ്പെടെ നിരവധി വിഷയങ്ങളാണ് കഴിഞ്ഞവാരം പാര്‍ലമെന്റിന്റെ ഇരുസഭകളു ടെയും പരിഗണനയ്‌ക്കെത്തിയത്. യു.ഇ.എ. യില്‍ എട്ട് ഇന്ത്യക്കാര്‍ നിരീക്ഷണത്തിലാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ പറഞ്ഞു. ഇറാനില്‍ ഇന്ത്യയില്‍ നിന്നും ഏകദേശം 6000 പേര്‍ കുടുങ്ങിയിരിക്കുകയാണെന്നും മന്ത്രി പാര്‍ലമെന്റില്‍ അറിയിച്ചു. ഇവരെ തിരിച്ചെത്തിക്കുന്ന തിനുള്ള ശക്തമായ നടപടികള്‍ എടുത്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇവരുടെ പരിശോധനയും മറ്റും നടത്തുന്നതിന് ആറ് ആരോഗ്യ പ്രവര്‍ത്തകരുടെ സംഘത്തെ ഇറാനിലേയ്ക്ക് അയച്ചിട്ടുണ്ടെന്നും 1700 ഓളം സാമ്പിളുകള്‍ പരിശോധിച്ചെന്നും ശ്രീ. വി. മുരളീധരന്‍ പറഞ്ഞു. ഈ മാസം 16 വരെ 389 ഇന്ത്യക്കാരെ പ്രത്യേക വിമാനങ്ങളില്‍ നാട്ടിലേയ്‌ക്കെത്തിക്കാന്‍ സാധിച്ചതായും അദ്ദേഹം അറിയിച്ചു. ഇറാനിലെ സ്ഥിതി സര്‍ക്കാര്‍ കാര്യക്ഷമമായി നിരീക്ഷിച്ച് വരികയാണെന്നും ബാക്കിയുള്ളവരെ ഉടന്‍ തന്നെ ഇന്ത്യയിലേക്കെത്തിക്കുമെന്നും ശ്രീ. വി. മുരളീധരന്‍ പറഞ്ഞു. ചൈനയ്ക്ക് മാസ്‌ക്കുകളും ഗ്ലൗസുകളും അടക്കം 15 ടണ്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയതായും ഒരു ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു. ചൈ...