Posts

Showing posts from July, 2019

ആശങ്കകള്‍ ഉയര്‍ത്തി വീണ്ടും ഉത്തരകൊറിയയുടെ മിസൈല്‍ പരീക്ഷണം

കൊറിയന്‍ ഉപദ്വീപില്‍ ശാശ്വത സമാധാനം ലക്ഷ്യമിട്ട് ഉത്തരകൊറിയ കഴിഞ്ഞയാഴ്ച രണ്ട് ബാലിസ്റ്റിക് മിസൈലുകള്‍ വിക്ഷേപിച്ചു. ഉത്തര കൊറിയന്‍ നേതാവ് കിം ജോ ഉന്നും അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപും തമ്മില്‍ സൈനിക വല്‍കരിക്കപ്പെട്ട മേഖലയില്‍ സമാധാനം നിലനിര്‍ത്തുന്നതിനു വേണ്ടിയുള്ള കൂടിക്കാഴ്ച നടന്ന് ഒരു മാസത്തിനകമാണ് ഈ പരീക്ഷണം എന്നതും ശ്രദ്ധേയമാണ്. കാതലായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കൂട്ടായി പരിശ്രമിക്കുമെന്ന് ഇരു നേതാക്കളും ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നു. ഉത്തരകൊറിയയുടെ കിഴക്കന്‍ മേഖലയായ വൊണ്‍സാനില്‍ നിന്നുമാണ് രണ്ടു മിസൈലുകളും വിക്ഷേപിച്ചത്. ഈ മിസൈലുകള്‍ രണ്ടും തന്ത്രപരമായ സ്വഭാവമുള്ളവയാണെന്ന് ഇരു കൊറിയകളിലേയും ഏജന്‍സികള്‍ സ്ഥിരീകരിച്ചു. ഈ മിസൈലുകളെ പിന്‍തുടര്‍ന്ന് കണ്ടെത്താന്‍ പ്രയാസമാണെന്നതും ശ്രദ്ധേയമാണ്. മിസൈല്‍ വിക്ഷേപണത്തിന് ശേഷം പുറത്തിറക്കിയ പ്രസ്താവനയില്‍ സുരക്ഷാ ഭീഷണികള്‍ ഇല്ലാതാക്കുകയാണ് ഈ മിസൈല്‍ വിക്ഷേപണത്തിന്റെ ലക്ഷ്യമെന്ന് കിം ജോ ഉന്‍ പ്രസ്താവിച്ചു. പ്രകോപനപരമാണ് ഉത്തരകൊറിയയുടെ നടപടിയെന്ന ദക്ഷിണകൊറിയയുടെ വാദത്തേയും അദ്ദേഹം തള്ളി. അടുത്തമാസം യു.എസ്.-ദക്ഷിണ കൊ...

ബ്രിക്‌സ് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ യോഗം

ലോകചരിത്രത്തെ സ്വാധീനിക്കുന്ന ശക്തികള്‍ ക്രിയാത്മകമായി ചലിക്കുകയാണ്. പടിഞ്ഞാറു നിന്ന് കിഴക്കോട്ടും, വടക്കു നിന്ന് തെക്കോട്ടും അതിന്റെ ശക്തി മാറുന്നതായാണ് സൂചന. ആ മാറ്റത്തിന്റെ രീതി മറ്റേതൊരു രൂപീകരണത്തേക്കാളും ശക്തമാണ്. ചരിത്രപരമായ മാറ്റമാണ് ഇത്. ആധുനിക ലോകത്ത് ധനവും ജനസംഖ്യയും ഒരു പ്രത്യേക പ്രദേശത്തേയ്ക്ക് കേന്ദ്രീകരിക്കപ്പെടുന്നതും ഇതാദ്യമായാണ്. ഈ മാറ്റമാണ് ബ്രിക്‌സിന്റെ രൂപീകരണത്തിന് കാരണമായത്. ഇപ്പോള്‍ ലോകം ശ്രദ്ധിക്കുന്ന സംഘടനയായി ബ്രിക്‌സ് മാറിയിരിക്കുന്നു. ബ്രിക്‌സ് രാജ്യങ്ങളുടെ ഒന്നിച്ചു ചേരല്‍ മറ്റേതൊരു കൂട്ടായ്മയേക്കാളും വ്യത്യസ്തമാണ്. ഏഷ്യ, ആഫ്രിക്ക, ലാറ്റിനമേരിക്ക എന്നീ മേഖലകളുടെ ശക്തി സോത്രസ്സുകളുടെ ഏകീകരണമാണത്. മത്സരങ്ങളുടെ ലോകത്ത് ഒരു ബദല്‍ മാര്‍ഗ്ഗം ആഗോള സമ്പദ് വ്യവസ്ഥയില്‍ ഉറപ്പുള്ളതും സുതാര്യവുമായ പങ്കാളിത്തത്തിന് ബ്രിക്‌സ് വഴി വെയ്ക്കും എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട വസ്തുത. അന്താരാഷ്ട്ര ബന്ധങ്ങളിലെ പ്രധാന കൂട്ടായ്മയായി ബ്രിക്‌സ് മാറുകയാണ്. ഇത് ജി-7 കൂട്ടായ്മയേക്കാള്‍ കൂടുതല്‍ ഫലവത്തായതുമാണ്. ബ്രിക്‌സ് അതിന്റെ രണ്ടാം ദശാബ്ദയാത്ര ആരംഭിയ്ക്കുകയാണ്. ബ്രിക്...

പാര്‍ലമെന്റില്‍ ഈ ആഴ്ച

ചന്ദ്രയാന്‍ - 2 ന്റെ വിജയകരമായ വിക്ഷേപണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഐ.എസ്.ആര്‍.ഒ. സംഘാംഗങ്ങളെ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി എം. വെങ്കയ്യനായിഡു, പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവര്‍ അഭിനന്ദിച്ചു. എല്ലാ ഇന്ത്യക്കാര്‍ക്കും അഭിമാന നിമിഷമാണിതെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞു. ചന്ദ്രയാന്‍ - 2 വിജയകരമായി ചന്ദ്രനില്‍ ഇറങ്ങിയാല്‍ ചാന്ദ്ര ദൗത്യത്തില്‍ വിജയിക്കുന്ന ലോകത്തെ നാലാമത്തെ രാജ്യമായി ഇന്ത്യ മാറും എന്ന് ഉപരാഷ്ട്രപതി പറഞ്ഞു. ഇന്ത്യന്‍ ശാസ്ത്രജ്ഞരുടെ കഴിവിന്റെയും ആത്മവിശ്വാസത്തിന്റെയും തെളിവാണ് ചന്ദ്രയാന്‍ - 2 എന്ന് പ്രധാന മന്ത്രി സന്ദേശത്തിലൂടെ അറിയിച്ചു. പാകിസ്ഥാനുമായുള്ള പ്രശ്‌നങ്ങള്‍ ഉഭയകക്ഷി ചര്‍ച്ചയിലൂടെ മാത്രമെ പരിഹരിക്കൂ എന്ന് വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കര്‍ പറഞ്ഞു. ജമ്മു കാശ്മീര്‍ വിഷയത്തില്‍ ഇടപെടാമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയ്ക്ക് രാജ്യസഭയില്‍ മറുപടി നല്‍കുകയായിരുന്നു മന്ത്രി. അമേരിക്കന്‍ പ്രസിഡന്റിനോട് ഒരു തരത്തിലുള്ള മധ്യസ്ഥത്തിനും പ്രധാനമന്ത്രി മോദി ആവശ്യപ്പെട്ടിട്ടി ല്ലെന്നും മന്ത്രി സഭയെ അറിയിച്ചു. ചര്‍ച്ച മാത്രമ...

ചില സത്യങ്ങള്‍ പാകിസ്ഥാന്‍ വെളിപ്പെടുത്തിയപ്പോള്‍

പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ നടത്തിയ ഒരു ശ്രദ്ധേയമായ വെളിപ്പെടുത്തല്‍ ആഗോളതലത്തില്‍ ചര്‍ച്ച ചെയ്യപ്പെടുകയാണ്. പാകിസ്ഥാനില്‍ 40 ക്യാമ്പുകളിലായി 40,000-ത്തോളം ദീകരവാദികള്‍ പ്രവര്‍ത്തിച്ചതായാണ് അദ്ദേഹം പ്രസ്താവിച്ചത്. തന്റെ ആദ്യ വാഷിംഗ്ടണ്‍ സന്ദര്‍ശനത്തിനിടെയാണ് ഇമ്രാന്‍ഖാന്‍, പാകിസ്ഥാനെതിരെയുളള ആരോപണം ശരിവച്ചു കൊണ്ടുളള പ്രസ്താവന നടത്തിയത്. പാകിസ്ഥാനില്‍ കാലാകാലം ഉണ്ടായിരുന്ന ഭരണകൂടങ്ങള്‍ ഈ സത്യം മറച്ചു വയ്ക്കുകയുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 2001 സെപ്തംബര്‍-11 ലെ ന്യൂയോര്‍ക്ക് ഭീകര ആക്രമണവുമായി പാകിസ്ഥാന് ഒരു തരത്തിലും ബന്ധമില്ല. അല്‍-ഖ്വയ്ദ അഫ്ഗാനിസ്ഥാനിലാണ് പ്രവര്‍ത്തിക്കുന്നത്. താലിബാന്‍ തീവ്രവാദികള്‍ പാകിസ്ഥാനില്‍ ഇല്ലെന്നും പാക് പ്രധാനമന്ത്രി വ്യക്തമാക്കി. തീവ്രവാദത്തിനെതിരെയുളള അമേരിക്കന്‍ യുദ്ധത്തില്‍ പാകിസ്ഥാനും പങ്കാളികളായിരുന്നു. എന്നാല്‍ രാജ്യത്തിനെതിരെ തീവ്രവാദ ബന്ധം ആരോപിക്കപ്പെട്ടപ്പോള്‍ യാഥാര്‍ത്ഥ്യം അമേരിക്കയോട് ബോധ്യപ്പെടുത്താന്‍ അന്നത്തെ ഭരണാധികാരികള്‍ക്ക് സാധിച്ചില്ലെന്നും ഇമ്രാന്‍ഖാന്‍ ആരോപിച്ചു. വാഷിംഗ്ടണില്‍ അമേരിക്കന്‍ കോണ്‍ഗ്രസ് അംഗം ഷീലാ ജാ...

ഉയര്‍ന്ന വളര്‍ച്ചയ്ക്ക് സജ്ജമായി ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ

തയ്യാറാക്കിയത് : സത്യജിത് മൊഹന്തി മുതിര്‍ന്ന സാമ്പത്തിക വിമര്‍ശകന്‍ വിവരണം : കവിത സുനു അന്താരാഷ്ട്ര നാണയനിധി ഏറ്റവും ഒടുവില്‍ പുറത്തിറക്കിയ ആഗോള സാമ്പത്തിക അവലോകനത്തില്‍, ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് ഈ സാമ്പത്തിക വര്‍ഷം 7 ശതമാനവും അടുത്തവര്‍ഷം 7.2 ശതമാനവുമായിരിക്കുമെന്ന് വിലയിരുത്തുന്നു. 2019-ലെ കേന്ദ്ര ബജറ്റിന് മുന്നോടിയായി പാര്‍ലമെന്റിന്റെ മേശപ്പുറത്തുവച്ച സാമ്പത്തിക സര്‍വ്വേയും ഐ.എം.എഫിന്റെ ഈ പ്രവചനം സാധൂകരിക്കുന്നു. ആഗോള തലത്തില്‍ കാറ്റ് പ്രതികൂലമാണെങ്കിലും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ മികച്ച വളര്‍ച്ചാനിരക്ക് കൈവരിക്കുമെന്ന് സാമ്പത്തിക സര്‍വ്വേ വ്യക്തമായ സൂചന നല്‍കുന്നു. ആഗോളതലത്തില്‍ നില നില്‍ക്കുന്ന വ്യാപാര യുദ്ധങ്ങളുടേയും വ്യാപാര സംരക്ഷണവാദങ്ങളുടേയും പശ്ചാത്തലത്തില്‍ ഐ.എം.എഫിന്റെ സാമ്പത്തിക വളര്‍ച്ചാ പ്രവചനം ഈ സാമ്പത്തികവര്‍ഷം 7.3 ശതമാനത്തില്‍നിന്ന് 7 ശതമാനമായി കുറച്ചത് സന്ദര്‍ഭോചിതമാണ്. ചൈന ഉള്‍പ്പെടെയുള്ള പ്രമുഖ സമ്പദ് വ്യവസ്ഥകള്‍ മാന്ദ്യം നേരിട്ടുകൊണ്ടിരിക്കുന്ന ഘട്ടത്തിലും ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് ഉയരുമെന്നുള്ള ഐ.എം.എഫിന്റെ പ്രവചനം നമ്മുടെ സമ്പദ് വ്യവസ...

ബ്രിട്ടന് ഒരു പുതിയ പ്രധാനമന്ത്രി- ബ്രെക്‌സിറ്റും മുന്നോട്ടുള്ള വഴിയും

2016- ല്‍ ബ്രക്‌സിറ്റ് ജനഹിത പരിശോധന നടന്നതുമുതല്‍ രാഷ്ട്രീയ സാഹചര്യങ്ങളിലെ പ്രക്ഷുബ്ധതകള്‍ക്ക് ബ്രിട്ടന്‍ സാക്ഷ്യം വഹിക്കേണ്ടിവന്നു. സ്വന്തം എം.പിമാരുടെ പിന്തുണ നഷ്ടപ്പെടുകയും ബ്രക്‌സിറ്റ് നടപ്പാക്കാനാകാതെ വന്നതോടെയും തെരേസ മേയ്ക്ക് രാജിവയ്‌ക്കേണ്ടി വന്നു. ഇത് ടോറി അഥവാ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയെ നേതൃത്വ മത്സരത്തിലേയ്ക്ക് നയിക്കുകയും ബോറിസ് ജോണ്‍സണ്‍ സ്ഥാനമൊഴിയുന്ന വിദേശ സെക്രട്ടറി ജെറിമി ഹണ്ടിനെ 40,000 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തുകയും ചെയ്തു. വിജയത്തോടെ ബോറിസ് ജോണ്‍സണ്‍ മുന്‍തൂക്കം കൊടുത്തത് ഒക്‌ടോബര്‍ 31 നകം ബ്രെക്‌സിറ്റ് നടപ്പാക്കുന്നതിനും, രാജ്യത്തിന്റെ ഏകോപനത്തിനും, തൊഴിലാളി നേതാവ് ജെറിമി കോര്‍ബിനെ തോല്‍പ്പിക്കുന്നതിനും ആയിരുന്നു. മാത്രമല്ല അദ്ദഹം ഉദ്ദേശിക്കുന്നത് വംശീയ ന്യൂനപക്ഷങ്ങളെയും സ്ത്രീകളെയും ഉള്‍പ്പെടുത്തി ആധുനിക ബ്രിട്ടനു വേണ്ട ഒരു മന്ത്രിസഭ സൃഷ്ടിക്കപ്പെടുക എന്നതാണ്.  പുതിയ പ്രധാനമന്ത്രി എന്ന നിലയില്‍ ജോണ്‍സണ്‍ പ്രധാനമായും അഭിമുഖീകരിക്കുന്ന വെല്ലുവിളികളില്‍ ഒന്ന്  27 യൂറോപ്യന്‍ യൂണിയന്‍ നേതാക്കളുമായി ബ്രെക്‌സിറ്റ് പ്രതിസന്ധിയെക്കുറിച്ച് ചര്‍ച...

വീണ്ടും ഞെട്ടിച്ച് ട്രംപ്.

കശ്മീര്‍ വിഷയത്തില്‍ ഇടപടാനും മധ്യസ്ഥത വഹിക്കാനും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നോട് ആവശ്യപ്പെട്ടെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാനുമായുള്ള ഒരു കൂടിക്കാഴ്ചയില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അവകാശപ്പെട്ടു. ഇത് പകുതി കെട്ടിച്ചമച്ചതാണെന്ന് വിശ്വസിച്ചാലും അമേരിക്കയും പാകിസ്ഥാനും തമ്മിലുള്ള ചര്‍ച്ച ഇന്ത്യ അതീവ ശ്രദ്ധയോടെ കാണേണ്ടതാണെന്നര്‍ത്ഥം. എന്നാല്‍ തങ്ങള്‍ക്ക് കശ്മീര്‍ വിഷയത്തില്‍ ഇടപെടാന്‍ താത്പര്യമില്ലെന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുളള ഉഭയകക്ഷി വിഷയമാണ് അതെന്നും യു.എസ്.സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കി. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇത്തരത്തില്‍ ഒരാവശ്യം അമേരിക്കന്‍ പ്രസിഡന്റിനോട് ഉന്നയിച്ചിട്ടില്ലെന്ന് യു.സ്. പ്രസിഡന്റിന്റെ അഭിപ്രായത്തിന് മറുപടിയായി വിദേശകാര്യമന്ത്രി ഡോ.എസ്.ജയശങ്കര്‍ പ്രതികരിച്ചു. കഴിഞ്ഞ മാസാവസാനം ജപ്പാനില്‍ നടന്ന ഒസാക്ക ജി-20 ഉച്ചകോടിയ്ക്കിടെ അമേരിക്കന്‍ പ്രസിഡന്റും പ്രധാനമന്ത്രി നരേന്ദ്രമോദിയും ചര്‍ച്ച നടത്തിയിരുന്നു. വാഷിംഗ്ടണ്‍ ഡി.സി.യില്‍ ചേരുന്ന യു.എന്‍ പൊതു സമ്മേളനത്തില്‍ ഇരുനേതാക്കളും വീണ്ടും കൂടിക്കാഴ്ച നടത...

ഇന്ത്യയുടെ ചന്ദ്രയാന്‍-2 ദൗത്യം വിജയപഥത്തില്‍

ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ പദ്ധതിയിലെ ഏറ്റവും ശ്രദ്ധേയമായ വിക്ഷേപണത്തിന് രാജ്യം ഇന്നലെ സാക്ഷ്യം വഹിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ വിക്ഷേപണ കേന്ദ്രത്തില്‍ നിന്ന് ജി എസ് എല്‍ വി മാര്‍ക്ക്-3 റോക്കറ്റ് ചന്ദ്രയാന്‍ രണ്ടിനേയും വഹിച്ചു കൊണ്ട് ഇന്നലെ ഉച്ചതിരിഞ്ഞ് 2.43 ന് ബഹിരാകാശത്തേക്ക് കുതിച്ചു. 17 മിനിട്ട് പിന്നിട്ടപ്പോള്‍ പേടകം ഭൂമിയുടെ ഭ്രമണപഥത്തിലെത്തുകയും റോക്കറ്റില്‍ നിന്ന് വേര്‍പെടുകയും ചെയ്തു. ഈ മാസം 15 ന് നിശ്ചയിച്ചിരുന്ന വിക്ഷേപണം സാങ്കേതിക തകരാറിനെതുടര്‍ന്ന് അവസാനമണിക്കൂറില്‍ മാറ്റി വയ്ക്കുകയായിരുന്നു. ചുരുങ്ങിയ സമയത്തിനുള്ളില്‍ ചന്ദ്രയാന്‍ ഭ്രമണ പഥത്തിലെത്തിച്ചതിന്റെ മുഴുവന്‍ ബഹുമതിയും ഇന്ത്യന്‍ ബഹിരാകാശ ശാസ്ത്രജ്ഞന്മാര്‍ക്ക് അവകാശപ്പെട്ടതാണ്. ചന്ദ്രയാന്‍-2 ദൗത്യത്തിന്റെ ആദ്യ കാല്‍വെയ്പ് ആയിരുന്നു വിജയകരമായി വിക്ഷേപിക്കുക എന്നത്. അത് പൂര്‍ണ്ണമായും നിര്‍വഹിക്കാന്‍ കഴിഞ്ഞു. ഇനി 48 ദിവസം കഴിഞ്ഞ ചന്ദ്രയാന്‍ 2 സെപ്റ്റംബര്‍ 7 ന് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലിറങ്ങും. ചന്ദ്രയാന്‍ 1 ന്റെ ദൗത്യം ചന്ദ്രന്റെ 100 കിലോമീറ്റര്‍ അടുത്തുള്ള ഭ്രമണപഥത്തില്‍ പേടകത്തെ എത്തിക്കുക എന്നതായിര...

ശ്രീലങ്കയില്‍ വര്‍ദ്ധിച്ചു വരുന്ന ഇന്ത്യന്‍ നിക്ഷേപങ്ങള്‍

ശ്രീലങ്കയില്‍ മാഹോ മുതല്‍ ഒമന്തൈ വരെയുളള റെയില്‍ പാളങ്ങളുടെ നവീകരണം ലക്ഷ്യമിട്ട് ഇന്ത്യയും ശ്രീലങ്കയും തമ്മില്‍ അടുത്തിടെ ഒരു ഉടമ്പടി ഒപ്പുവച്ചു. 9.26 ദശലക്ഷം അമേരിക്കന്‍ ഡോളറിന്റെയായിരുന്നു ഈ കരാര്‍, 130 കിലോമീറ്റര്‍ ദൂരം വരുന്ന ഈ പാതയാകട്ടെ കഴിഞ്ഞ നൂറു വര്‍ഷത്തില്‍ ആദ്യമായാണ് നവീകരിക്കപ്പെടുന്നതും. ഇതാദ്യമല്ല, ശ്രീലങ്കന്‍ റെയില്‍വേയുടെ വളര്‍ച്ച ലക്ഷ്യമിട്ട് ഇന്ത്യ ശ്രമങ്ങള്‍ നടത്തുന്നത്. ദ്വീപ് രാഷ്ട്രത്തിലെ റെയില്‍വേ വികസനത്തിനായി മാത്രം 1.3 ബില്ല്യണ്‍ അമേരിക്കന്‍ ഡോളര്‍ നല്‍കുമെന്ന് ഇന്ത്യ നേരത്തേ ഉറപ്പു നല്‍കിയിരുന്നു. നേരിട്ടുളളതോ, മൂന്നാമതൊരു പങ്കാളിയുമായി ചേര്‍ന്നുളളതോ ആയ നിക്ഷേപങ്ങള്‍, അയല്‍ രാജ്യങ്ങളില്‍ നടത്താന്‍ ഇന്ത്യ നല്‍കുന്ന പരിഗണനയാണ് ഇത് വ്യക്തമാക്കുന്നത്. ഇതില്‍ തന്നെ ആരോഗ്യം, വിദ്യാഭ്യാസം, ഗതാഗതം തുടങ്ങിയ ജനകേന്ദ്രീകൃത പദ്ധതികള്‍ക്കാണ് നാം പ്രാധാന്യം നല്‍കുന്നതും. ശ്രീലങ്കിയിലെ ഗംപാഹാ ജില്ലയില്‍, ഇന്ത്യന്‍ സഹായത്തോടെ നിര്‍മ്മിച്ച 100 മാതൃകാ ഗ്രാമങ്ങള്‍ ഈ മാസമാണ് ഉദ്ഘാടനം ചെയ്തത്. ദ്വീപ് രാഷ്ട്രത്തിലുടെനീളം ഇന്ത്യ നിര്‍മ്മിച്ചു നല്‍കുമെന്ന് ഉറപ്പു നല്‍കിയ 2,400 ഗ്രാ...

പാര്‍ലമെന്റില്‍ ഒരാഴ്ച

അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധിയുടെ പശ്ചാത്തലത്തില്‍ - പാകിസ്ഥാന്‍ തടവില്‍ പാര്‍പ്പിച്ചിരിക്കുന്ന ഇന്ത്യന്‍ പൗരന്‍ കുല്‍ഭൂഷണ്‍ ജാതവിനെ മോചിതനാക്കി ഇന്ത്യയ്ക്ക് കൈമാറണമെന്ന് വിദേശകാര്യ മന്ത്രി ഡോ.എസ്.ജയശങ്കര്‍ ആവശ്യപ്പെട്ടു. പാര്‍ലമെന്റില്‍ പ്രസംഗിക്കവെയാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധി ഇന്ത്യയുടെയും ജാദവിന്റെയും വിജയം മാത്രം അല്ല മറിച്ച് നിയമവാഴ്ചയിലും അന്തര്‍ദേശീയ ഉടമ്പടികള്‍ക്കും വില കല്പിക്കുന്നവരുടെയും വിജയം കൂടിയാണെന്നും അദ്ദേഹം പറഞ്ഞു. ജാദവ് നിരപരാധിയാണെന്നും നിയമസഹായം ലഭിക്കാതെ നിയവിരുദ്ധ തടങ്കലിലാണ് അദ്ദേഹം ഉള്ളതെന്നും മന്ത്രി പറഞ്ഞു. നയതന്ത്ര ബന്ധങ്ങളെ സംബന്ധിച്ച വീയ്യന്ന കരാറിന്റെ ലംഘനം പാകിസ്ഥാന്‍ നടത്തിയതായി കോടതി വിധിപ്രസ്താവത്തില്‍ പറഞ്ഞിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ജാദവിന് എത്രയും വേഗം കോണ്‍സുലെര്‍ സഹായം പാകിസ്ഥാന്‍ ലഭ്യമാക്കണമെന്നും അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധിപ്രസ്താവത്തില്‍ ഉണ്ട്. നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എന്‍.ഐ.എ) ഭേദഗതി ബില്‍ 2019 ഏകകണ്‌ഠേന പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കി. എന്‍...

ഇന്ത്യയും, ഉസ്ബക്കിസ്ഥാനും സുരക്ഷാ സഹകരണം ദൃഢമാക്കുന്നു

ഭീകരതയ്‌ക്കെതിരായ ഇന്ത്യ-ഉസ്ബക്കിസ്ഥാന്‍ സംയുക്ത കര്‍മ്മ സമിതിയുടെ എട്ടാമത് സമ്മേളനം ന്യൂഡല്‍ഹിയില്‍ നടന്നു. ഇരു രാജ്യങ്ങളില്‍ നിന്നുമുളള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സമ്മേളനത്തില്‍ പങ്കെടുത്തു. അതിര്‍ത്തികടന്നുള്ള ഭീകരപ്രവര്‍ത്തനങ്ങളും ലോകത്തിന്റെ പലഭാഗങ്ങളിലും ഭീകരസംഘടനകള്‍ മൂലമുണ്ടാകുന്ന ഭീഷണികളും സമ്മേളനം ചര്‍ച്ച ചെയ്തു. ഭീകരതയ്‌ക്കെതിരായ പ്രവര്‍ത്തനങ്ങള്‍ നേരിടുന്ന വെല്ലുവിളികള്‍ മൗലികവാദം, ഭീകരസംഘടകള്‍ക്കുള്ള സാമ്പത്തിക സഹായം ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്റര്‍നെറ്റ് പോലുള്ള സാമൂഹ്യ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നത് എന്നിവയെ ചെറുക്കാനുള്ള മാര്‍ഗ്ഗങ്ങളും സമ്മേളനത്തില്‍ ചര്‍ച്ചാ വിഷയമായി. ഇതിനായി വിവരക്കൈമാറ്റങ്ങള്‍ക്കും, സാങ്കേതിക ശേഷി വര്‍ദ്ധിപ്പിക്കുന്നതിനുമുള്ള നടപടികളും സമ്മേളനം വിശകലനം ചെയ്തു. മാത്രമല്ല, ഭീകരതയ്‌ക്കെതിരായ പ്രവര്‍ത്തനങ്ങളില്‍, ഐക്യരാഷ്ട്രസംഘടന, ഷാംഗ്ഹായ് സഹകരണ സംഘടനയുടെ ഭീകര വിരുദ്ധവിഭാഗമായ SCO- RATS ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിനെതിരെ പോരാടുന്ന യുറേഷ്യന്‍ സംഘടനയെ EAG എന്നിവയുടെ സഹകരണം തേടുന്നത് സംബന്ധിച്ചും ചര്‍ച്ചകള്‍ നടന്നു.  2...

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ അഞ്ച് ട്രില്യണ്‍ എന്ന നാഴികകല്ലിലേയ്ക്ക്

രാജ്യത്തെ സമ്പദ് വ്യവസ്ഥയെ 2024-ഓടെ 5 ട്രില്യണ്‍ എന്ന മാന്ത്രിക സംഖ്യയില്‍ എത്തിക്കുന്നത് ലക്ഷ്യമിട്ടുള്ള മാര്‍ഗ്ഗരേയ്ക്ക് ഇക്കഴിഞ്ഞ കേന്ദ്ര ബജറ്റില്‍ പ്രത്യേക പ്രാധാന്യം നല്‍കുകയുണ്ടായി. ഇതുമായി ബന്ധപ്പെട്ട് വരും ദശാബ്ദത്തിനായുള്ള ഒരു പ്രത്യേക കാഴ്ച്ചാടും ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ അവതരിപ്പിച്ചു. രാജ്യത്തെ നിക്ഷേപങ്ങള്‍ വര്‍ദ്ധിപ്പിച്ച് അതുവഴി സാമ്പത്തിക പുരോഗതി ഉറപ്പാക്കുന്ന നിരവധി നയങ്ങളാണ് ഇതില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. രാജ്യത്തെ അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുക, ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ സാമ്പത്തിക ഉള്‍പ്പെടുത്തല്‍ സാധ്യമാക്കുക, വനിതകള്‍ക്കും ശിശുക്കള്‍ക്കും പോഷണവും ആരോഗ്യവും ഉറപ്പാക്കുക, മെച്ചപ്പെട്ട ജലവിനിയോഗം, ബഹിരാകാശ പദ്ധതികളുടെ ശാക്തീകരണം, ഭക്ഷ്യോല്പാദന മേഖലയില്‍ സ്വയം പര്യാപ്ത കൈവരിക്കല്‍, മേയ്ക്ക് ഇന്‍ ഇന്ത്യ, ആയുഷ്മാന്‍ ഭാരത് പദ്ധതികള്‍ കൂടുതല്‍ സജീവമാക്കല്‍ തുടങ്ങിയ നിരവധി നയങ്ങളാണ് ഇതില്‍ ഉള്‍പ്പെടുന്നത്. ഈ പ്രക്രിയകളില്‍ രാജ്യത്തെ ഓരോ പൗരന്റെയും പങ്കാളിത്തം ഉറപ്പാക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പ് നല്‍കിയിട്ടുണ്ട്. 2024-ഓടെ 5 ...

അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ ഇന്ത്യയുടെ നയതന്ത്ര വിജയം

ചാരവൃത്തി ആരോപിച്ച് ഇന്ത്യാക്കാരനായ കുല്‍ഭൂഷന്‍ ജാദവിനെ 2016 മാര്‍ച്ചില്‍ പാകിസ്ഥാന്‍ അറസ്റ്റ് ചെയ്തു. 2017-ല്‍ പാകിസ്ഥാന്‍ സൈനിക കോടതി ജാദവിനെ വധശിക്ഷയ്ക്ക് വിധിച്ചു. ഇതിനെതിരെ ഇന്ത്യ 2017 മേയ് മാസത്തില്‍ അന്താരാഷ്ട്ര  നീതിന്യായ കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. നയതന്ത്ര ബന്ധങ്ങള്‍ സംബന്ധിച്ച 1963-ലെ വിയന്ന ഉടമ്പടി പാകിസ്ഥാന്‍ ലംഘച്ചിരിക്കുകയാണെന്ന് കാട്ടിയാണ് ഇന്ത്യ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ചത്. കരാറിലെ 36-ാം വകുപ്പനുസരിച്ച് ജാദവിന്റെ അറസ്റ്റ് സംബന്ധിച്ച വിവരം പാകിസ്ഥാന്‍ ഇന്ത്യയെ അറിയിക്കേണ്ടതും ജാദവിന് നിയമോപദേശങ്ങള്‍ നല്‍കാന്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥരെ അനുവദിക്കേണ്ടതുമായിരുന്നു. എന്നാല്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ വിവിധ വാദമുഖങ്ങള്‍ ഉന്നയിച്ച് പാകിസ്ഥാന്‍ ഇന്ത്യയുടെ നിലപാടിനെ എതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് ഇന്നലെ ഇത് സംബന്ധിച്ച് അന്താരാഷ്ട്ര നീതിന്യായ കോടതി സുപ്രധാനമായ വിധി പുറപ്പെടുവിച്ചു. ഇസ്ലാമിക രാഷ്ട്രമായ പാകിസ്ഥാന്‍ ഇന്ത്യക്കാരനായ കുല്‍ഭൂഷണ്‍ ജാദവിനെ അറസ്റ്റ് ചെയ്തതും വിചാരണ നടത്തിയതും വിയന്നാ കരാറിന്റെ നഗ്നമായ ലംഘനമാണെന്ന് കോടതി പ്രസ്താവിച്ചു. ...

പാകിസ്ഥാനില്‍ ഹാഫിസ് സയീദിന്റെ അറസ്റ്റും, ജുഡീഷ്യല്‍ കസ്റ്റഡിയും

പാകിസ്ഥാനിലെ നിരോധിക്കപ്പെട്ട ഭീകര സംഘടനയായ ജമാത്ത്-ഉദ്-ദവായുടെ തലവന്‍ ഹാഫിസ് മുഹമ്മദ് സയീദിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചതായി വാര്‍ത്ത പുറത്ത് വന്നിട്ടുണ്ട്. ലാഹോറിലെ ഭീകര വിരുദ്ധ കോടതിയാണ് മുഹമ്മദ് സയീദിന് ജാമ്യം അനുവദിച്ചത്. ഇതില്‍ അത്ഭുതപ്പെടാനില്ലെന്നതാണ് യാഥാര്‍ത്ഥ്യം. ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് പണം സ്വരൂപിക്കുന്നതും ഭൂമിയുടെ ഭുരുപയോഗവും ഉള്‍പ്പെടെയുളള കേസുകളിലാണ് ഇയാള്‍ക്ക് ഇപ്പോള്‍ ജാമ്യം ലഭിച്ചിരിക്കുന്നത്. അതേസമയം ഹാഫിസ് സയീദിനെ പാകിസ്ഥാന്‍ അധികൃതര്‍ അറസ്റ്റ് ചെയ്തതായുളള വാര്‍ത്തകളും വരുന്നുണ്ട്. നേരത്തേ, ലഷ്‌കര്‍-ഇ-തയ്ബയുടെ സഹസ്ഥാപകരായ അമീര്‍ഹംസ, മാലിക്‌സഫര്‍ എന്നിവര്‍ക്കും മുഹമ്മദ് സയീദിന്റെ സഹോദരനായ ഹാഫിസ് മസൂദിനും കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. നിശ്ചിത തുകയ്ക്കുളള ബോണ്ടുകളുടെ അടിസ്ഥാനത്തില്‍ ആഗസ്റ്റ് 31 വരെയാണ് ഇവര്‍ക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്. ജമാത്ത്-ഉദ്-ദവായ്ക്ക് ധനം സ്വരൂപിച്ച് നല്‍കിയതില്‍ ഹംസയും സഫറും പ്രതികളാണ്. 2018 മാര്‍ച്ചില്‍ പുറത്തുവന്ന വാര്‍ത്ത അനുസരിച്ച് അമീര്‍ ഹംസ, ലഷ്‌കര്‍- ഇ-തയ്ബയുമായി തെറ്റുകയും മറ്റൊരു ഭീകരസംഘടനയായ ജയ്ഷ്-ഇ-മന്‍ഖഫക്ക് രൂപം...

ഇന്ത്യയും പാകിസ്ഥാനും കര്‍ത്താര്‍പൂര്‍ ഇടനാഴി കരാറിന്റെ അന്തിമഘട്ടത്തിലേയ്ക്ക്

പാകിസ്ഥാന്റെ അതിര്‍ത്തി കടന്ന് ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ക്ക് പാകിസ്ഥാനിലെ നരോവാള്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ചരിത്ര പ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രമായ ദര്‍ബാര്‍ സാഹിബ് ഗുരദ്വാരയില്‍ വാഗ-അത്താരി അതിര്‍ത്തി വഴി എത്തിച്ചേരുവാന്‍ കര്‍ത്താര്‍പൂര്‍ ഇടനാഴി പ്രയോജനപ്പെടുത്തുന്നത് സംബന്ധിച്ച് പാകിസ്ഥാനിലേയും ഇന്ത്യയിലേയും ഉദ്യോഗസ്ഥ തല സംഘം രണ്ടാം വട്ടവും ചര്‍ച്ച നടത്തി പതിനാറാം നൂറ്റാണ്ടില്‍, സിഖ് മത സ്ഥാപകനായ ഗുരുനാനാക് ദേവ്ജി അദ്ദേഹത്തിന്റെ അവസാന കാലയളവ് ചെലവഴിച്ചു എന്ന് വിശ്വസിക്കപ്പെടുന്ന സ്ഥലമാണ് ദര്‍ബാര്‍ സാഹിബ് ഗുരുദ്വാര. ദീര്‍ഘകാലത്തെ ചര്‍ച്ചകള്‍ക്ക് ശേഷം, ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥയ്ക്കിടെ തീര്‍ത്ഥാടകരുടെ, ചിരകാലാഭിലാഷമാണ് ഇപ്പോള്‍ സഫലമാകാന്‍ പോകുന്നത്. 2016 നവംബര്‍ 26-ന് പഞ്ചാബിലെ ദുര്‍ദാസ്പൂരിലെ ദേരാ ബാബാ നാനാക്കിനു സമീപം കര്‍ത്താര്‍പൂര്‍ ഇടനാഴിയ്ക്കായി ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു തറക്കല്ലിട്ടു. 2018 നവംബര്‍ 28 ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ കര്‍ത്താര്‍പ്പൂര്‍ സാഹിബ് ഗുരുദ്വാരയ്ക്ക് സമീപം ഇടനാഴിയ്ക്കായി പാത ഒരുക്കുന്നതിനുള്ള പദ്ധതികള്‍...

2019 ക്രിക്കറ്റ് ലോകകപ്പ് കിരീടം ഇംഗ്ലണ്ടിന്

ക്രിക്കറ്റ് ലോകകപ്പ് കിരീടത്തിനായുളള ഇംഗ്ലണ്ടിന്റെ 44 വര്‍ഷത്തെ കാത്തിരിപ്പിന് ഇന്നലെ വിരാമം. സൂപ്പര്‍ ഓവര്‍ വരെ നീണ്ട കലാശപ്പോരാട്ടത്തില്‍, ന്യൂസിലാന്റിനെ തകര്‍ത്താണ് ആതിഥേയരുടെ കിരീട നേട്ടം. കഴിഞ്ഞ രാത്രി, ലോര്‍ഡ്‌സില്‍ നടന്ന മത്സരത്തില്‍ ബെന്‍ സ്റ്റോക്‌സിന്റെ മികച്ച പോരാട്ടമാണ് ഇംഗ്ലീഷ് പടയ്ക്ക് ലോകകപ്പ് സമ്മാനിച്ചത്. നിശ്ചിത ഓവറില്‍ ഇരുടീമുകളും 241 റണ്‍ നേടിയതോടെ, മത്സരം സമനിലയില്‍ .. തുടര്‍ന്ന്, സൂപ്പര്‍ ഓവര്‍.. ഇംഗ്ലണ്ടിനായി ബാറ്റ് ചെയ്ത ബെന്‍ സ്റ്റോക്‌സും, ജോസ് ബട്‌ലറും നേടിയത് 15 റണ്‍സ്. മറുപടി ബാറ്റിംഗിന് ഇറങ്ങിയ കിവീസ് പടയ്ക്കായി ജിമ്മി നിഷാമും, മാര്‍ട്ടിന്‍ ഗപ്റ്റിലും നേടിയതും 15 റണ്‍സ്. ബാറ്റിംഗിനിടയില്‍ കൂടുതല്‍ ബൗണ്ടറി നേടിയ ടീം എന്ന നിലയില്‍ ഇംഗ്ലണ്ടിന് കപ്പ് സമ്മാനിച്ചു. 50 ഓവറില്‍ ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍മാര്‍ 22 ബൗണ്ടറികള്‍ പായിച്ചപ്പോള്‍ ന്യൂസിലാന്റിന് നേടാനായത് 14 എണ്ണം മാത്രം. ഫാസ്റ്റ് ബൗളര്‍ ജോഫ്ര ആര്‍ച്ചറിന്റെ സൂപ്പര്‍ ഓവറിലെ മികച്ച ബൗളിംഗാണ് ഇംഗ്ലണ്ടിന് വിജയം നേടിക്കൊടുത്തത്. ഇതോടെ, 48 മത്സരങ്ങളും ഏഴ് ആഴ്ചകളും നീണ്ട കിരീട പോരാട്ടത്തിന് വിരാമം. 1979, 1987, 199...

പോയവാരം പാര്‍ലമെന്റില്‍

ന്യൂഡല്‍ഹി ഇന്റര്‍നാഷണല്‍ ആര്‍ബിട്രേഷന്‍ സെന്റര്‍ ബില്‍ 2019 ലക്‌സഭ പാസ്സാക്കി. ദേശീയവും അന്തര്‍ദേശീയവുമായ കാര്യങ്ങളില്‍ മദ്ധ്യസ്ഥതയ്ക്കുള്ള ഒരു പ്രവൃത്തി കേന്ദ്രമായി രാജ്യത്തെ മാറ്റാന്‍ ഇതുവഴി കഴിയുമെന്ന് ബില്‍ അവതരിപ്പിച്ച് സംസാരിക്കവെ നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. കസ്റ്റംസ് താരിഫ് ആക്ട് ഭേദഗതിക്കും പാര്‍ലമെന്റ് അംഗീകാരം നല്‍കി. പാകിസ്ഥാനില്‍ നിന്ന് കയറ്റി അയയ്ക്കുന്ന വിഭവങ്ങള്‍ക്ക് 200 ശതമാനം തീരുവ ചുമത്തും. ഇത് ഈ വര്‍ഷം ഫെബ്രുവരിയില്‍ തന്നെ പ്രാബല്യത്തില്‍ വരുത്തുന്നതിനും നിര്‍ദ്ദേശമുണ്ട്. ധനകാര്യ സഹമന്ത്രി അനുരാഗ് ഠാക്കൂറാണ് ഇത് സംബന്ധിച്ച പ്രമേയം അവതരിപ്പിച്ചത്. കൃഷി, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളുടെ ഉന്നമനത്തിന് ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമാണെന്ന് ധനകാര്യമന്ത്രി നിര്‍മ്മലാ സീതാരാമന്‍ പറഞ്ഞു. പൊതു ചെലവുകള്‍ വെട്ടിക്കുറയ്ക്കാതെ തന്നെ ഇത് സാദ്ധ്യമാകും. ലോക്‌സഭയില്‍ ബഡ്ജറ്റ് അവതരണവുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ബഡ്ജറ്റ് നിര്‍ദ്ദേശങ്ങള്‍ രാജ്യത്തിന്റെ ഘടനയില്‍ തന്നെ രൂപാന്തരം വരുത്തുമെന്നും ധനകമ്മി 3.3 ശതമാനമായി നിര്‍ത്തുമെ...

പാകിസ്ഥാന്‍ മാധ്യമങ്ങളെ വിമര്‍ശിക്കുന്നു

പാകിസ്ഥാന്‍ ഭരണകൂടവും മാധ്യമങ്ങളും തമ്മിലുള്ള ബന്ധം രാജ്യത്തിന്റെ ജനാധിപത്യ ചരിത്രം പോലെതന്നെ ധാരാളം ഉയര്‍ച്ച താഴ്ചകള്‍ ഉള്ളതാണ്. ഊര്‍ജ്ജസ്വലവും സ്വതന്ത്രവുമായ മുഖഭാവത്തിന് പിന്നില്‍, എപ്പോഴും അടിച്ചമര്‍ത്തപ്പെടുന്ന ഒരു ഭാഗമാണ് മാധ്യമങ്ങള്‍. സൈനിക ഭരണകാലഘട്ടങ്ങളില്‍ മാത്ര മല്ല, തുടര്‍ച്ചയായ സൈനികേതര ഭരണകൂടങ്ങളും ഇക്കാര്യത്തില്‍ തെറ്റുകാരാണ്. ഒടുവിലായി ഇമ്രാന്‍ ഖാന്‍ ഗവണ്‍മെന്റ് കുറ്റക്കാരോ വിചാരണത്തടവുകാരോ ആയ രാഷ്ട്രീയക്കാരുടെ മാധ്യമ റിപ്പോര്‍ട്ടുകളും ഇന്റര്‍വ്യൂവും തടഞ്ഞതും പാകിസ്ഥാന്‍ ഇലക്‌ട്രോണിക് മീഡിയ റെഗുലേറ്ററി അതോറിറ്റിക്ക് അതിന്റെ ഉത്തരവാദിത്തം നിറവേറ്റാന്‍ നല്‍കിയ നിര്‍ദ്ദേശവും പാകിസ്ഥാ നിലെ മാധ്യമ വിലക്കിന് ഉദാഹരണമാണ്.  നേരത്തെ ചാനല്‍ 24, അബ്തക് ന്യൂസ്, ക്യാപിറ്റല്‍ റ്റി.വി. എന്നീ ടെലിവിഷന്‍ ചാലനുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി യിരുന്നു. മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ മകള്‍ മരിയം നവാസിന്റെ വിവാദ ഇന്റര്‍വ്യൂ പ്രക്ഷേപണം ചെയ്തതിനാണ് വിലക്ക്. ഒരു വര്‍ഷം മുമ്പ് അഴിമതിക്കുറ്റത്തിന് തന്റെ അച്ഛനെ ശിക്ഷിച്ച ജഡ്ജിനെ ഭീഷണിപ്പെടുത്തിയതായി മരിയം ഇന്റര്‍വ്യൂവില്‍ ആരോപിക്ക...

ഇറാന്‍-യു.എസ്. സംഘര്‍ഷത്തിന്റെ തീവ്രതയും നയതന്ത്രപരമായ പരിഹാരത്തിന്റെ ആവശ്യകതയും

അന്താരാഷ്ട്ര സമൂഹത്തിന്റെ ശ്രദ്ധ അടിയന്തരമായി ആവശ്യപ്പെടുന്ന തരത്തില്‍ ഇറാന്‍ - യു.എസ്. സംഘര്‍ഷം അനുദിനം വഷളാകുകയാണ്. സംഘര്‍ഷത്തിന് നിദാനമായ കാരണങ്ങള്‍ 1979 ഇറാന്‍ വിപ്ലവം മുതല്‍ തുടങ്ങുന്നതാണെങ്കിലും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഏകപക്ഷീയമായി Joint Comprehensive Plan of Action (JCPOA)- ല്‍ നിന്ന്  പിന്മാറിയതാണ് ഇപ്പോഴത്തെ തര്‍ക്കത്തിന് കാരണമായത്. ഒഴിവാക്കിയിരുന്ന നിരോധനങ്ങള്‍ക്ക് പുറമെ വീണ്ടും ചിലതു കൂടി ഏര്‍പ്പെടുത്തുകയും ചെയ്തു. പുതുതായി ഏര്‍പ്പെടുത്തിയവ, ഇറാനിയന്‍ റവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിനേയും ഇറാന്റെ പരമോന്നത നേതാവിനേയും ലക്ഷ്യം വച്ചുള്ളവയായിരുന്നു. JCPOA യില്‍ നിന്നുള്ള പിന്‍മാറ്റം ട്രംപ് അധികാരത്തില്‍ വന്നതുമുതല്‍ അദ്ദേഹം ഇതിനോട് പ്രകടിപ്പിച്ച അനിഷ്ടത്തിന്റെ ഫലം കൂടിയാണ്. പ്രാദേശികമായി ഇറാന്‍ നടത്തുന്ന ഇടപെടലുകളെ നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെ കൂടുതല്‍ കര്‍ശനമായ നടപടികള്‍ ട്രംപ് ഇറാനുമേല്‍ തുടക്കം മുതല്‍ തന്നെ സ്വീകരിച്ചിരുന്നു. ഒരു പുതിയ ആണവ കരാറിന് ഇറാനെ പ്രേരിപ്പിക്കുക എന്നതാണ് ട്രംപിന്റെ ലക്ഷ്യം. സാമ്പത്തികമായ നിരോധനങ്ങള്‍ക്ക് പുറമേ ഗള്‍ഫ് മേഖലയില്...

ഇന്ത്യ-യു.എ.ഇ. ബന്ധം കൂടുതല്‍ ഉയരങ്ങളിലേക്ക്

യു.എ.ഇ.യും ഇന്ത്യയും തമ്മിലുള്ള ഊഷ്മളമായ ബന്ധം കൂടുതല്‍ ദൃഢമാകുന്നു എന്നത് വളരെ പ്രാധാന്യം അര്‍ഹിക്കുന്ന കാര്യമാണ് യു.എ.ഇ. വിദേശകാര്യ മന്ത്രിയുടെ തുടര്‍ച്ചയായുള്ള ഇന്ത്യ സന്ദര്‍ശനം ഇതിന്റെ പ്രത്യക്ഷ ഉദാഹരണമാണ്. കഴിഞ്ഞ 15 വര്‍ഷത്തിനിടയില്‍ 5 തവണയാണ് യു.എ.ഇ. വിദേശകാര്യമന്ത്രി ഹിസ് ഹൈനസ് അബ്ദുള്ള ബിന്‍ സയ്യദ് അല്‍ നഹ്യാന്‍ ഇന്ത്യ സന്ദര്‍ശിച്ചത്. ഇരുരാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന ചരിത്രപരവും സാമൂഹ്യവും, രാഷ്ട്രീയതലത്തിലുമുള്ള ബന്ധം ശക്തിയാര്‍ജ്ജിച്ച് കൂടുതല്‍ മേഖലകളിലേക്ക് വ്യാപിക്കുന്നതിന് ഈ സന്ദര്‍ശനങ്ങള്‍ ഊര്‍ജ്ജം പകര്‍ത്തി. ഈമാസം 7-ന് നടത്തിയ മൂന്ന് ദിവസത്തെ സന്ദര്‍ശനമാണ് ഏറ്റവും ഒടുവിലത്തേത്. 2015-ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ഗള്‍ഫ് സന്ദര്‍ശനത്തെ തുടര്‍ന്നാണ് യു.എ.ഇ. വിദേശകാര്യ മന്ത്രിയുടെ സന്ദര്‍ശനങ്ങള്‍. 34 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിച്ചത്. ശ്രീ. സയ്യദ് അല്‍ നഹ്യാനോടൊപ്പം യു.എ.ഇ.യിലെ വ്യാപാര പ്രമുഖരും, ഉന്നതതല സംഘവും അനുഗമിച്ചിരുന്നു. ഇന്ത്യയുമായുള്ള വാണിജ്യ ബന്ധങ്ങള്‍ ശക്തിപ്പെടുത്താനും ഈ സന്ദര്‍ശനം ലക്ഷ്...

അഫ്ഗാന്‍ ആഭ്യന്തര വിഷയം - ദോഹയില്‍ ചര്‍ച്ച

അഫ്ഗാന്‍ ആഭ്യന്തര വിഷയം സംബന്ധിച്ച് ദോഹയില്‍ നടന്ന ചര്‍ച്ചകള്‍ പ്രതീക്ഷകള്‍ക്ക് വക നല്‍കുന്നതാണ്. ഖത്തറിലെ ദോഹയില്‍ രണ്ടു ദിവസങ്ങളിലായി നടന്ന സമ്മേളനത്തില്‍ അഫ്ഗാനിസ്ഥാനിലെ പ്രമുഖ രാഷ്ട്രീയ കക്ഷി നേതാക്കളും താലിബാന്‍ പ്രതിനിധികളും പങ്കെടുത്തു. വെടി നിറുത്തലിനുള്ള സാധ്യതകള്‍ ഇരുപക്ഷവും ചര്‍ച്ച ചെയ്തു. സമ്മേളനം അവസാനിക്കുമ്പോള്‍ സമാധാനത്തിലേക്ക് ഇരു കൂട്ടരും ഏറെ അടുത്തു എന്നു വേണം കരുതാന്‍. ഇതോടെ 18 വര്‍ഷത്തോളമായി തുടരുന്ന ആഭ്യന്തര പ്രശ്‌നത്തിന് പരിഹാരമുണ്ടാകുമെന്ന് കരുതാം. ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പ് വരുത്തുന്നതിനോടൊപ്പം സാധാരണക്കാരായ ജനങ്ങള്‍ അക്രമ സംഭവങ്ങളില്‍ മരണപ്പെടുന്നില്ലെന്നു കൂടി ഉറപ്പാക്കിക്കൊണ്ടുളള ഒരു സംയുക്ത പ്രസ്താവന സമ്മേളനാനന്തരം ഇരുപക്ഷവും പുറത്തിറക്കി. ചര്‍ച്ചയില്‍ അഫ്ഗാനിസ്ഥാനിലെ 70 രാഷ്ട്രീയ പ്രതിനിധികളും വനിതകള്‍ ഉള്‍പ്പെടെയുള്ള മുഖ്യധാരാ പ്രവര്‍ത്തകരും താലിബാന്‍ പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുത്തു. ചര്‍ച്ചയില്‍ ഇരുകൂട്ടരെയും സഹായിക്കുന്നതിനായി ജര്‍മ്മനിയുടെയും ആതിഥേയ രാജ്യമായ ഖത്തറിന്റെയും പ്രതിനിധികള്‍ ഉണ്ടായിരുന്നു. അഷ്‌റഫ്ഗാനി ഗവണ്മെന്റുമായി നേ...

ഇന്ത്യന്‍ സഹായത്തോടെയുള്ള ആദ്യത്തെ മാതൃകാഗ്രാമം ശ്രീലങ്കയില്‍ തുറന്ന് നല്‍കി

ശ്രീലങ്കയിലെ സാംസ്‌കാരിക കാര്യ മന്ത്രാലയത്തിന്റെ ഗാര്‍ഹിക നിര്‍മ്മാണ വകുപ്പിന്റെ മാതൃകാ ഗ്രാമം പദ്ധതിയുടെ കീഴില്‍ ഇന്ത്യ ഗവണ്‍മെന്റിന്റെ സഹായത്തോടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച ആദ്യത്തെ മാതൃകാ ഗ്രാമം ശ്രീലങ്കയിലെ ഗംവാഹ ജില്ലയില്‍ ശനിയാഴ്ച തുറന്ന് നല്‍കി. പൂര്‍ണ്ണമായും നിര്‍മ്മാണം പൂര്‍ത്തീകരിച്ച വീടുകള്‍ ജില്ലയില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ ഗുണഭോക്താക്കള്‍ക്ക് കൈമാറി. ശ്രീലങ്കന്‍ ഗാര്‍ഹിക നിര്‍മ്മാണ സാംസ്‌കാരിക മന്ത്രിയുമായ സാജിത്ത് പ്രേമദാസ, മുന്‍ പ്രസിഡന്റ് ബന്ദാര നായികെ കുമാരതുംഗ, ശ്രീലങ്കയിലെ ഇന്ത്യന്‍ ഹൈ കമ്മിഷണര്‍ ഡോക്ടര്‍ ശില്‍പ്പക് ആമ്പുലെ തുടങ്ങി ഉന്നത രാഷ്ട്രീയ നേതാക്കളും മറ്റ് ഉന്നത ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തിരുന്നു. 1200 മില്യണ്‍ തുക മുതല്‍മുടക്കില്‍ ശ്രീലങ്കയിലെ വിവിധയിടങ്ങളില്‍ 100 മാതൃകാ ഗ്രാമങ്ങളിലായി 2400 ഓളം വീടുകളാണ് ഇന്ത്യന്‍ സഹായത്താല്‍ നിര്‍മ്മിച്ച് നല്‍കുന്നത്. ശ്രീലങ്കന്‍ ഗാര്‍ഹിക നിര്‍മ്മാണ വകുപ്പും സാംസ്‌കാരിക കാര്യ മന്ത്രാലയവും ഇന്ത്യ ഗവണ്മെന്റുമായി ചേര്‍ന്നാണ് പദ്ധതിയൊരുക്കുന്നത്. ശ്രീലങ്കയോടുള്ള ഇന്ത്യാ ഗവണ്‍മെന്റിന്റെ പ്രത്യേക താല്‍പര്യത്തില്‍ ...