Posts

Showing posts from September, 2019

പ്രസിഡന്റ് തെരഞ്ഞെടുപ്പിനൊരുങ്ങുന്ന ശ്രീലങ്ക

ശ്രീലങ്കയിലെ കാലാവസ്ഥപോലെ അനിശ്ചിതമാണ് ഇപ്പോള്‍ അവിടത്തെ രാഷ്ട്രീയവും. നവംബര്‍ 16 ന് നടക്കാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിലേക്കുള്ള ഒരുക്കത്തിലാണ് ശ്രീലങ്ക. എന്നാല്‍ രാഷ്ട്രീയ പ്രചാരണങ്ങള്‍ വേണ്ടരീതിയില്‍ പുരോഗമിച്ചിട്ടില്ല എന്നുവേണം പറയാന്‍. രാജ്യത്തെ ഏറ്റവും ശക്തമായ തെരഞ്ഞടുപ്പ് പ്രക്രിയയില്‍ ഇങ്ങനെ ഒരു അസാധാരണത്വം മറ്റൊരിടത്തും കണ്ടെന്നുവരില്ല. പക്ഷേ അതില്‍ അത്ഭുതപ്പെടാന്‍ ഒന്നുമില്ല. ഈസ്റ്റര്‍ ദിനത്തില്‍ ഉണ്ടായ സ്‌ഫോടന പരമ്പരകളില്‍ നിന്ന് രാജ്യം ഇനിയും കരകയറിയിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. മുന്‍ ശ്രീലങ്കന്‍ പ്രസിഡന്റ് മഹീന്ദ രാജപക്‌സേയുടെ സഹോദരനും മുന്‍ പ്രതിരോധ സെക്രട്ടറിയുമായ ഗോടാബേയ രാജപക്‌സേ ഈ വര്‍ഷം ആദ്യം തന്നെ തന്റെ അമേരിക്കന്‍ പൗരത്വം ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. ശ്രീലങ്കന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഈ പ്രഖ്യാപനം. എന്നാല്‍ ശ്രീലങ്കന്‍ പൗരത്വം സംബന്ധിച്ച നിയമ വിഷയങ്ങളില്‍ ഇനിയും ചോദ്യങ്ങള്‍ ബാക്കിയാണ്. പൗരത്വം സംബന്ധിച്ച ചിലവാദങ്ങള്‍ കോടതിയുടെ പരിഗണനയിലാണ്. LTTE യ്ക്ക് എതിരെയുള്ള യുദ്ധത്തില്‍ പ്രധാന പങ്ക് വഹിച്ച വ്യക്...

വിദേശകാര്യമന്ത്രി ഡോ.എസ്.ജയശങ്കറിന്റെ ഫിന്‍ലാന്‍ഡ് സന്ദര്‍ശനം

വിദേശകാര്യമന്ത്രി ഡോ.എസ്.ജയശങ്കര്‍ ഫിന്‍ലന്‍ഡ് സന്ദര്‍ശിച്ചു. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് എത്തിയ അദ്ദേഹത്തിന്റെ മന്ത്രിയെന്ന നിലയിലുള്ള ആദ്യ ഫിന്‍ലന്‍ഡ് സന്ദര്‍ശനമാണിത്. 1950 മുതല്‍ തന്നെ മെച്ചപ്പെട്ട ബന്ധം ഇരുരാജ്യങ്ങളും തമ്മിലുണ്ട്. അതുകൊണ്ടുതന്നെ ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിലു പരി ഇന്ത്യയുടെ ഭീകരവിരുദ്ധ നിലപാടുകള്‍ക്ക് പിന്‍തുണതേടുക യെന്ന പ്രത്യേക ഉദ്ദേശമാണ് സന്ദര്‍ശനത്തിനുള്ളത്. നിലവില്‍ യൂറോപ്യന്‍ യൂണിയന്റെ അധ്യക്ഷസ്ഥാനം ഫിന്‍ലന്‍ഡിനാണ് എന്നത് ഇത്തരുണത്തില്‍ പ്രാധാന്യമര്‍ഹിക്കുന്നു. അതിര്‍ത്തി കടന്നുള്ള ഭീകരപ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ഫിന്നിഷ് നേതൃത്വവുമായി ഡോ.ജയശങ്കര്‍ വിശദമായ ചര്‍ച്ചകള്‍ നടത്തി. കാശ്മീരിനെ സംബന്ധിക്കുന്ന 370-ാം അനുച്ഛേദം റദ്ദാക്കി യശേഷം പാകിസ്ഥാന്‍ നടത്തുന്ന കുപ്രചരണങ്ങളുടെ പശ്ചാത്തല ത്തില്‍ ചര്‍ച്ചകള്‍ പ്രാധാന്യമര്‍ഹിക്കുന്നു. ഫിന്നിഷ് പ്രധാനമന്ത്രി ആന്‍ട്ടി റിന്നെ, വിദേശകാര്യമന്ത്രി പെക്കാ ഹാവിസ്റ്റോ എന്നിവരു മായി ഹെല്‍സിങ്കിയില്‍ അദ്ദേഹം കൂടിക്കാഴ്ച നടത്തി. പരിസ്ഥിതി സൗഹൃദ സാങ്കേതിക വിദ്യയും മേഖലാപ്രധാന്യമുള്ള വിഷയ ങ്ങളും ചര്‍ച്ചയായി. ഫിന്നിഷ് ഇ...

ഇന്ത്യാ-യു.എസ് ഉഭയകക്ഷി യോഗം

നയതന്ത്രപ്രവര്‍ത്തനങ്ങള്‍ വിജയകരമായ രീതിയില്‍ നടപ്പാക്കുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി താരതമ്യപ്പെടുത്താവുന്ന മറ്റൊരു നേതാവ് സമകാലിക ലോകത്ത് ഇല്ല. ഏത് രാജ്യം സന്ദര്‍ശിച്ചാലും അവിടെയുളള നേതാക്കളേയും, നിയമ നിര്‍മ്മാതാക്കളേയും, ജനങ്ങളേയും ആകര്‍ഷിക്കത്തക്ക വിധത്തില്‍ പെരുമാറാനും അവരെ ഇന്ത്യയുടെ അടുത്ത പങ്കാളിയാക്കി മാറ്റാനും അദ്ദേഹത്തിനു എളുപ്പത്തില്‍ കഴിയുന്നു. അടുത്തിടെ സമാപിച്ച ഹൂസ്റ്റണ്‍ പരിപാടിയില്‍ പ്രധാനമന്ത്രിയുടെ ഈ കഴിവ് ലോകം ദര്‍ശിച്ചതാണ്. ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായതിനു ശേഷം ആറ് തവണ ശ്രീ മോദി അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. ഇത് ഇന്തോ-അമേരിക്കന്‍ കൂട്ടുകെട്ടിന്റെ വികസിച്ചുകൊണ്ടിരിക്കുന്ന ചരിത്രപരമായ അടയാളപ്പെടുത്തലിനെയാണ് കാണിക്കുന്നത്. ശ്രീ മോദിയും ഡൊണാള്‍ഡ് ട്രംപും തമ്മിലുളള ഏറ്റവും പുതിയതും ശ്രദ്ധേയവുമായ കൂടിക്കാഴ്ച ഇക്കഴിഞ്ഞ തിങ്കളാഴ്ച ന്യൂയോര്‍ക്കില്‍ നടന്നു. ഐക്യരാഷ്ട്രസഭയുടെ വാര്‍ഷിക പൊതുയോഗത്തില്‍ സംബന്ധിക്കുന്നതിനായാണ് ഇരു നേതാക്കളും എത്തിയത്. നയതന്ത്രത്തിന്റെ ഏറ്റവും വലിയ വേദിയില്‍ നടന്ന ഇന്തോ-അമേരിക്കന്‍ ഉഭയകക്ഷിയോഗം ആഗോള ശ്രദ്ധ പിട...

കാലാവസ്ഥവ്യതിയാനം യഥാര്‍ത്ഥ വെല്ലുവിളി : യു.എന്‍. പ്രധാനമന്ത്രി

സ്വീഡനില്‍ നിന്നുള്ള പതിനാറുകാരിയായ പരിസ്ഥിതി പ്രവര്‍ത്തക ഗ്രീറ്റതുണ്‍ ബെര്‍ഗിന്റെ വിലാപത്തോടെയുള്ള അഭ്യര്‍ത്ഥന,ന്യൂയോര്‍ക്കില്‍ ഐക്യരാഷ്ട്രസഭയില്‍ ഒത്തുകൂടിയ ലോകനേതാക്കളുടെ മനസ്സിനെ പിടിച്ചുലയ്ക്കുന്ന ഒന്നായിരുന്നു.  വരുംതലമുറയുടെ കണ്ണുകളെല്ലാം നിങ്ങളിലാണ്.  തെറ്റാണ് നിങ്ങളുടെ തീരുമാനമെങ്കില്‍ ഞങ്ങളൊരിക്കലുംനിങ്ങളോട് ക്ഷമിക്കില്ല.  അവര്‍ലോക നേതാക്കള്‍ക്ക് മുന്നില്‍ വെല്ലുവിളിയുയര്‍ത്തി. മനുഷ്യന്റെ നിലനില്‍പ്പിന് വെല്ലുവിളിയുണര്‍ത്തുന്ന ഏകഭീഷണി കാലാവസ്ഥാ വ്യതിയാനമാണ്. കാലാവസ്ഥാ വ്യതിയാനംപോലുള്ള ഗൗരവതരമായ വെല്ലുവിളികള്‍ ഉറപ്പായും തരണം ചെയ്യാന്‍ നാം തയ്യാറാകണം.  ഇതിന് വേണ്ടി ഈ നിമിഷം മുതല്‍ ചെയ്യുന്നതുപോലും അധികമാവില്ല.  ലോക നേതാക്കളോടായി പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.  അതിനായി മനോഭാവത്തിലുള്ള മാറ്റമാണ് ലോകത്താകമാനമുള്ള ജനങ്ങളില്‍ നിന്ന് നമുക്കാവശ്യമെന്നും പ്രധാനമന്ത്രി പറഞ്ഞു.  അത്യാഗ്രഹമല്ല മറിച്ച്ആവശ്യം മാത്രമായിരിക്കണം നമ്മളെ നയിക്കേണ്ടതെന്നും ലോകനേതാക്കളടങ്ങിയ പ്രത്യേക ഉച്ചകോടിയില്‍ ശ്രീ. മോദി പറഞ്ഞു.ഗൗരവപൂര്‍ണ്ണമായ ഈ വിഷയത്തെപ്പറ്റി വെറുതെവ...

'ഹൗഡി മോദി' - അഭൂത പൂര്‍വ്വമായ സംഭവം

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ ഹൂസ്റ്റണില്‍ നടന്ന 'ഹൗഡി മോദി' പരിപാടി വന്‍ വിജയമായി. ശ്രീ നരേന്ദ്രമോദി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി വേദി പങ്കിടുകയും അമ്പതിനായിരത്തോളം വരുന്ന ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യുകയും ചെയ്തു. മുന്‍പ് 2014-ല്‍ ന്യൂയോര്‍ക്കിലെ മാഡിസണ്‍ സ്‌ക്വയറിലും 2015-ല്‍ സാന്‍ജോസിലും ശ്രീ നരേന്ദ്രമോദി ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്‌തെങ്കിലും, ഹൂസ്റ്റണില്‍ നടന്ന ഹൗഡി മോദി പരിപാടി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സാന്നിദ്ധ്യം കൊണ്ട് ഏറെ ശ്രദ്ധേയമായി. ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ മുതര്‍ന്ന അംഗവും സെനറ്ററുമായ സ്റ്റെനി ഹോയര്‍ ഉള്‍പ്പെടെ പരിപാടിയില്‍ സംബന്ധിച്ച പ്രമുഖര്‍, ഇന്ത്യ-. അമേരിക്ക പങ്കാളിത്തത്തിന്റേയും ഉഭയകക്ഷി ബന്ധത്തിന്റെയും പ്രാധാന്യം അടിവരയിട്ടു പറഞ്ഞു. പ്രസിഡന്റ് ട്രംപിനെ പരിചയപ്പെടുത്തുന്നതിനിടെ, 'രണ്ട് വലിയ ജനാധിപത്യ രാഷ്ട്രങ്ങളുടെ ഹൃദയത്തുടിപ്പിനെ' പ്രതിനിധീകരിക്കുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ നന്ദിയുണ്ടെന്ന് ശ്രീ നരേന്ദ്രമോദി പറഞ്ഞു. ട്രംപിനെ 'എന്റെ സുഹൃത്ത്, ഇന്ത്യയുടെ സുഹൃത്ത്, ...

ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താന്‍ മംഗോളിയന്‍ പ്രസിഡന്റിന്റെ ഇന്ത്യാ സന്ദര്‍ശനം

രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ക്ഷണ പ്രകാരം മംഗോളിയന്‍ പ്രസിഡന്റ് ഖല്‍ട്ട് മാഹിന്‍ ബട്ടുല്‍ഗ ഇന്ത്യ സന്ദര്‍ശിച്ചു. ഇക്കഴിഞ്ഞ ഒരു ദശാബ്ദ ക്കാലത്തിനുള്ളില്‍ ഇന്ത്യ സന്ദര്‍ശിക്കുന്ന ആദ്യ മംഗോളിയന്‍ പ്രസിഡന്റാണ് ശ്രീ.ബട്ടുല്‍ഗ. ഗവണ്‍മെന്റിന്റെ ഉന്നതതല നയതന്ത്ര പ്രതിനിധി സംഘവും വ്യവസായ പ്രമുഖരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. രാഷ്ട്രപതി രാംനാഥ് കോവിന്ദുമായി ശ്രീ.ബട്ടുല്‍ഗ വൈവിധ്യമാര്‍ന്ന വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടത്തി. മംഗോളിയന്‍ പ്രസിഡന്റിനോടുള്ള ആദര സൂചകമായി ശ്രീ.കോവിന്ദ് അദ്ദേഹത്തിന് ഔദ്യോഗിക വിരുന്നും നല്‍കി. ഉപരാഷ്ട്രപതി എം.വെങ്കയ്യനായിഡുവും ശ്രീ.ബട്ടുല്‍ഗയുമായി ചര്‍ച്ച നടത്തി. പ്രധാനമന്ത്രി നരേന്ദ്രമോദി മംഗോളിയന്‍ പ്രസിന്റുമായി പ്രതിനിധിതല ചര്‍ച്ചകള്‍ നടത്തി. രാഷ്ട്രീയ മേഖലാ വിഷയങ്ങളും ആഗോള വിഷയങ്ങളും ഇരുനേതാക്കളും ചര്‍ച്ച ചെയ്തു. പ്രതിരോധം, സുരക്ഷ, അടിസ്ഥാന സൗകര്യം, ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍, സാംസ്‌കാരിക കൈമാറ്റം എന്നിവയില്‍ ഉഭയകക്ഷി സഹകരണം വര്‍ദ്ധിപ്പിക്കാന്‍ ഉതകുന്നതായിരുന്നു അജണ്ട. പ്രധാനമന്ത്രി നരേന്ദ്രമോദിയും മംഗോളിയന്‍ പ്രസിഡന്റും തമ്മില്‍ രണ്ടാഴ്ചക്കുള്ളില്‍ ...

'പുതിയൊരു മാറ്റത്തിനു സജ്ജമായി ഇന്ത്യന്‍ വ്യോമസേന'

ഫ്രാന്‍സിലെ ഡസാള്‍ട്ട് വ്യോമസേന കമ്പനിയില്‍ നിന്ന് ഇന്ത്യ വാങ്ങുന്ന റഫേല്‍ യുദ്ധവിമാനങ്ങളിലെ ആദ്യവിമാനം ഇന്ത്യയിലെത്തുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ആദ്യ റഫേല്‍ യുദ്ധ വിമാനം സ്വീകരിക്കുന്നതിനായി രാജ്യ രക്ഷാമന്ത്രി രാജ്‌നാഥ് സിങ് ഫ്രാന്‍സില്‍ എത്തും. റാഫേല്‍ വിമാനങ്ങള്‍ പറത്തുന്നതിന് 24 ഫൈറ്റര്‍ പൈലറ്റുമാര്‍ക്ക് വിവിധ ബാച്ചുകളിലായി വ്യോമസേന പരിശീലനം നല്‍കും. അടുത്ത വര്‍ഷം മേയ് മാസത്തോടെ റഫേല്‍ വിമാനങ്ങളുടെ ആദ്യ ബാച്ച് രാജ്യത്ത് എത്തിച്ചേരും. വ്യോമസേനയുടെ കാലഹരണപ്പെട്ട നൂറുകണക്കിന് മിഗ്-21 മിഗ്-23, മിഗ്-27 യുദ്ധവിമാനങ്ങളെ മാറ്റി. പുതിയവ സ്ഥാപിക്കാനുള്ള വഴികള്‍ പ്രതിരോധ വിദഗ്ദ്ധര്‍ വര്‍ഷങ്ങളായി ആലോചിച്ചുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ റഫേല്‍ യുദ്ധവിമാനങ്ങള്‍ എത്തിക്കുന്നതിന് കൈക്കൊണ്ടിട്ടുള്ള നടപടികള്‍ ഏറെ യുക്തിസഹമാണ്. മാത്രമല്ല അയല്‍രാജ്യങ്ങളുമായി ഉണ്ടായിക്കൊണ്ടിരിക്കുന്ന സംഭവവികാസങ്ങളും അതിര്‍ത്തി കടന്നുള്ള തീവ്രവാദം വര്‍ദ്ധിച്ചു വരുന്നതും പ്രതിരോധ രംഗം കൂടുതല്‍ ശക്തമാക്കാന്‍ ഇന്ത്യന്‍ നേതൃത്വത്തെ പ്രേരിപ്പിച്ചിട്ടുണ്ട്. സമീപകാലത്തായി ഇന്ത്യയുടെ പ്രതിരോധ നയം മാതൃകാപരമ...

ആരംകോ ആക്രമണം അമേരിക്ക-ഇറാന്‍ സംഘര്‍ഷത്തിന് ആക്കം കൂട്ടുന്നു

ലോകത്തിലെ ഏറ്റവും വലിയ ക്യൂഡ് ഓയില്‍ കേന്ദ്രമായ ദമാമിന് അടുത്തുളള Abqaiq, ഖുറാസിസിലും ആണ് അടുത്തിടെ വ്യോമാക്രമണം ഉണ്ടായത്. സൗദി എണ്ണ മേഖലയിലെ വമ്പന്‍ കമ്പനിയായ ആരാംകോയുടെ എണ്ണപ്പാടത്ത് നടത്തിയ ഈ ഡ്രോണ്‍ ആക്രമണം ഗള്‍ഫില്‍ നിലവിലുളള യു.എസ്, ഇറാന്‍ സംഘര്‍ഷങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന് കാരണമായി. 1991-ലെ ഗള്‍ഫ് യുദ്ധത്തിനുശേഷം, ഇത് ആഗോള എണ്ണ വിലയിലെ ഏറ്റവും വലിയ വില വര്‍ദ്ധനവിന് കാരണമായി. യെമന്‍ ആസ്ഥാനമായുളള അന്‍സാര്‍ അളളാ സേന ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്തു.  സൗദിയിലെ ഇന്ധന സൗകര്യങ്ങള്‍ ലക്ഷ്യമിട്ടുളള ആദ്യ ആക്രമണമല്ലത്. കഴിഞ്ഞമാസം സൗദി അറേബ്യയിലെ മറ്റ് പ്രധാന എണ്ണപ്പാടമായ ഷെയ്ബയും ഹൂതികള്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ ലക്ഷ്യമിട്ടിരുന്നു. സംഭവത്തെ തീവ്രവാദ ആക്രമണമെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ വിശേഷിപ്പിച്ചു. ഈ ആക്രമണത്തെ നേരിടാന്‍ സൗദിഅറേബ്യ സന്നദ്ധമാണെന്നും പറഞ്ഞു. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ റിയാദ് പ്രതിദിനം 0.2 ദശലക്ഷം ബാരല്‍ ഇന്ധനപൈപ്പ് ലൈന്‍ അടച്ചു. സൗദി ആരംകോ മുതല്‍ ബഹ്‌റൈന്‍ പെട്രോളിയം കമ്പനി വരെ എത്തിക്കുന്ന ഇന്ധന പൈപ്പ് ലൈന്‍ ആണ് അടച്ചത...

ഇന്ത്യയും ഇറാനും സഹകരണത്തില്‍ പുതുമാനം തേടുന്നു

ഇന്ത്യയും ഇറാനും തമ്മിലുളള 16-ാമത് നയതന്ത്രകാര്യതല കൂടിക്കാഴ്ച ഈ ആഴ്ച ടെഹ്‌റാനില്‍ വച്ച് നടന്നു. ലോകരാജ്യങ്ങളുമായി അത്യന്തം കലുഷിതമായ ചുറ്റുപാടിലാണ് ഇറാനുമായുളള ബന്ധം ഇപ്പോഴുളളത്. ഇന്ത്യന്‍ സംഘത്തിന് വിദേശ കാര്യ സെക്രട്ടറി വിജയ് ഗോഖലെ നേതൃത്വം നല്‍കി. ഇറാന്‍ ഡെപ്യൂട്ടി വിദേശകാര്യമന്ത്രി ഡോ.സയ്യ്ദ് അബ്ബാസ് അരാഗ്ചിയുമായും ഇറാന്‍ വിദേശകാര്യമന്ത്രി ഡോ.ജാവേദ് സഫീറുമായും ഇറാന്റെ പരമോന്നത നേതാവ് ആയാത്തുളള ഖൊമൈനിയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി.  പരസ്പര സഹായം ആവശ്യമുളള വിഷയങ്ങളിലും ചബാഹറിലെ ഷാഹിബ് ബെഹസ്തി തുറമുഖത്തിന്റെ അടിസ്ഥാന വികസനം ഉള്‍പ്പെടെയുളള വിഷയങ്ങളില്‍ ചര്‍ച്ച നടത്തി. ഇന്ത്യ-ഇറാന്‍-അഫ്ഗാനിസ്ഥാന്‍ ത്രിരാഷ്ട്ര സഞ്ചാരമാര്‍ഗ്ഗ ഉടമ്പടിയുടെ പ്രവര്‍ത്തനവും വിലയിരുത്തി.  വിദേശകാര്യ മന്ത്രിതലത്തിലുളള അടുത്ത കൂടിക്കാഴ്ചയ്ക്ക് ഉടന്‍തന്നെ ഇറാന്‍ വേദിയാകും. 2019 മെയ് മാസം മുതല്‍ ഇറാനില്‍ നിന്നും എണ്ണ ഇറക്കുമതി നിര്‍ത്തി വച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ ചര്‍ച്ചകള്‍ ഉണ്ടാവേണ്ടതാണ്. ഊര്‍ജ്ജ മേഖലയില്‍ തുര്‍ക്കി, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ ഇറാനുമായുളള സഹകരണം തുടരുമ്പ...

രാഷ്ട്രപതി രാം നാഥ് കോവിന്ദിന്റെ ത്രിരാഷ്ട്ര സന്ദര്‍ശനം

ഉഭയകക്ഷി - സാമ്പത്തിക - രാഷ്ട്രീയ ബന്ധങ്ങള്‍ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ, രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഐസ്‌ലാന്‍ഡ്, സ്വിറ്റ്‌സര്‍ലാന്‍ഡ്, സ്ലോവേനിയ എന്നീ രാജ്യങ്ങളില്‍ നടത്തിയ സന്ദര്‍ശനം വിജയകരം. ഒമ്പത് ദിവസം നീണ്ട സന്ദര്‍ശനത്തിനിടയില്‍ ഐസ്‌ലാന്‍ഡുമായി വിവിധ കരാറുകളില്‍ ഇന്ത്യ ഒപ്പു വെച്ചു. മത്സ്യബന്ധന രംഗത്തെ സഹകരണം, സാംസ്‌കാരിക സഹകരണം കൂടാതെ ഇരു രാജ്യങ്ങളിലെയും ഉദ്യോഗസ്ഥര്‍ക്കുള്ള വിസ, ഐസ്‌ലാന്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ ഹിന്ദി ചെയര്‍ രൂപീകരിക്കല്‍ തുടങ്ങി വിവിധ ധാരണാപത്രങ്ങള്‍ ഒപ്പു വച്ചു. നോര്‍ദിക് രാജ്യങ്ങളുടെ കൂട്ടായ്മയില്‍ അംഗമായ ഐസ്‌ലാന്‍ഡുമായി ഷിപ്പിംഗ്, ഫിഷറീസ്, ഊര്‍ജ്ജം, കൃഷി തുടങ്ങി വിവിധ മേഖലകളില്‍ സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ ഇന്ത്യയ്ക്ക് കഴിയും. ഐക്യരാഷ്ട്ര സംഘടനയുടെ രക്ഷാസമിതിയില്‍ സ്ഥിരാംഗത്വത്തിനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് ഐസ്‌ലാന്‍ഡ് പിന്തുണ അറിയിച്ചു. സന്ദര്‍ശനവേളയില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഐസ്‌ലാന്‍ഡ് സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികളു മായി സംവദിച്ചു. പാരീസ് ഉടമ്പടി പൂര്‍ണ്ണമായും ഇന്ത്യ പാലിക്കുമെന്നും 2022-ഓടെ രാജ്യത്ത് ഒറ്റ ഉപയോഗ പ്ലാസ്റ്റിക്കു...

ഇരട്ടത്താപ്പുകളുടെ പേരില്‍ പാകിസ്ഥാന്‍ ഒറ്റപ്പെടുന്നു

ജമ്മുകശ്മീര്‍ വിഷയത്തില്‍ സ്വീകരിച്ച കടുത്ത നിലപാടുകള്‍, പാകിസ്ഥാനില്‍ പരിഭ്രാന്തിയുടെ ഒരു അന്തരീക്ഷം സൃഷ്ടിച്ചിരിക്കുകയാണ്. ആഗോള ശക്തികള്‍ എല്ലാം തന്നെ പാക് വാദങ്ങള്‍ക്ക് ചെവി നല്‍കിയില്ലെന്ന് മാത്രമല്ല, അനുച്ഛേദം 370 റദ്ദാക്കിയ നടപടി, ഇന്ത്യയുടെ ആഭ്യന്തരകാര്യം മാത്രമാണെന്ന് വ്യക്തമാക്കുകയും ചെയ്തു. കശ്മീര്‍ വിഷയത്തില്‍ ആഗോള പിന്തുണ നേടാനുളള പരമാവധി ശ്രമങ്ങള്‍ പാകിസ്ഥാന്‍ നടത്തുന്നുണ്ടെങ്കിലും, അതൊന്നും തന്നെ ഫലം കാണാന്‍ ഇടയില്ല. ഒരു യുദ്ധത്തിലൂടെ ഇന്ത്യയെ തോല്‍പ്പിക്കാനുളള ശേഷി പാകിസ്ഥാനില്ല. അടുത്തിടെ, ഒരു സ്വകാര്യ ടെലിവിഷന്‍ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ അത് സമ്മതിക്കുകയും ചെയ്തു. ആണവായുധ ഭീഷണി ഉയര്‍ത്താനും, കശ്മീര്‍ വിഷയത്തില്‍ അന്താരാഷ്ട്ര ശ്രദ്ധ ആവശ്യപ്പെടാനും, ഇമ്രാന്‍ഖാന്‍ ശ്രദ്ധിക്കുകയും ചെയ്യുന്നു. ലോകരാഷ്ട്രങ്ങള്‍, ഇന്ത്യയുടെ ആണവ പോര്‍മുനകളെ വിലകുറച്ചുകണ്ടാല്‍, അതുവഴിയുണ്ടാകുന്ന വന്‍ പ്രത്യാഘാതങ്ങള്‍ക്ക് അവര്‍ ഉത്തരവാദികളാകേണ്ടി വരുമെന്നും പാക് പ്രധാനമന്ത്രി മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. തന്റെ രാഷ്ട്രം യുദ്ധം ആഗ്രഹിക്കുന്നില്ലെന്ന് വ്യക്...

ഭൂമി നശീകരണം ചെറുക്കാന്‍ രാജ്യങ്ങള്‍ പ്രതിജ്ഞ ചെയ്തു

ഭൂമി ഒരു സുപ്രധാന വിഭവമാണ്. മനുഷ്യന് ജീവിക്കാനാവശ്യമായ ആഹാരം, ശുദ്ധജലം, മറ്റ് സേവനങ്ങള്‍, പ്രകൃതി വിഭവങ്ങള്‍ എന്നിവയെല്ലാം ഭൂമിയില്‍ നിന്നും ലഭിക്കുന്നു. കാലാവസ്ഥ സംവിധാനത്തിലും ചെറുതല്ലാത്ത പങ്ക് വഹിക്കുന്നു. ജനസംഖ്യാ വര്‍ദ്ധന മൂലമുണ്ടായ മണ്ണിന്റേയും ശുദ്ധജലത്തിന്റേയും അമിതോപയോഗം ഭൂമിയുടെ നശീകരണത്തിന് വഴിവച്ചു. കൃഷി, കന്നുകാലി വളര്‍ത്തല്‍, നഗരവത്കരണം, വനനശീകരണം, വരള്‍ച്ച പോലുള്ള തീവ്ര കാലാവസ്ഥ വ്യതിയാനങ്ങള്‍ എന്നിവ മണ്ണിന്റെ ഗുണക്ഷയത്തിന് ആക്കം കൂട്ടി. മഞ്ഞുപാളികള്‍ ഇല്ലാത്ത 70 ശതമാനം ഭൂമിയിലും മനുഷ്യന്‍ മൂലം നാശം ഉണ്ടായിട്ടുണ്ട്. മണ്ണിന്റെ ഗുണക്ഷയം, മരുവത്കരണം എന്നിവയാണ് ലോകരാജ്യങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രധാന സാമ്പത്തിക, സാമൂഹിക, പാരിസ്ഥിതിക പ്രശ്‌നം. ജൈവ സമ്പുഷ്ടമായ ഭൂമിയ്ക്ക് ഗുണക്ഷയം സംഭവിക്കുന്നതിലൂടെ മരുവത്കരണം ഉണ്ടാകുന്നു. ഇത്തരം പ്രശ്‌നങ്ങള്‍ തരണം ചെയ്യുന്നതിനായി 197 രാജ്യങ്ങളില്‍ നിന്നായി 9,000 പ്രതിനിധികള്‍ സെപ്റ്റംബര്‍ രണ്ടിന് ഡല്‍ഹിയില്‍ നടന്ന സമ്മേളനത്തില്‍ പങ്കെടുത്തു. മരുവത്കരണം ചെറുക്കുന്നതിനായുള്ള ഐക്യരാഷ്ട്രസഭയുടെ പതിനാലാമത് സമ്മേളനത്തിന് ആതിഥ്യം നല്‍കിയത്...

താലിബാനുമായുള്ള സംഭാഷണം അമേരിക്ക റദ്ദാക്കിയത് അഫ്ഗാനിസ്ഥാന് തിരിച്ചടി.

അമേരിക്കയുമായുള്ള സമാധാന സംഭാഷണം വിഷമകരമായതി നാലാണ് താലിബാന്‍ ഈ വര്‍ഷം ആദ്യത്തോടെ സമാധാന ദൗത്യത്തിനുള്ള 14 അംഗങ്ങളെ പ്രഖ്യാപിച്ചത്. താലിബാനും അഫ്ഗാന്‍ ഗവണ്‍മെന്റും തമ്മില്‍ ഏറ്റുമുട്ടലിന്റെ വക്കിലാണെങ്കിലും തന്നെ ഇത്തരത്തിലുള്ള ഒരു സമാധാന സംഭാഷത്തിന് മുതിരുന്നത്. ഭയയില്ലാത്ത താലിബാന്റെ ആക്രമണത്തിന്റെ സ്വഭാവം കൊണ്ടു തന്നെയാണ് ഇത്തരത്തിലുള്ള സമാധാന ദൗത്യത്തിന് തുടക്കം മുതല്‍ ബുദ്ധിമുട്ടുള്ളതാണ്. ഇത്തരത്തിലുള്ള ഒരു സമാധാന സംഭാഷണത്തിന്റെ ഉദ്ദേശം തന്നെ വിശാലമായ ഒരു രാഷ്ട്രീയ ഘടന ഉണ്ടാക്കിയെടുക്കുക എന്നുള്ളതാണ്. ഇത് കാബൂളിലെ നേര്‍ധാര രാഷ്ട്രീയ ഇടപെടലിനായുള്ള താലിബാന്റെ ആഗ്രഹമാണ്. 1990കളുടെ അവസാനത്തില്‍ അന്തര്‍ദേശീയ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് നായകത്വം വഹിച്ച അഫ്ഗാനിസ്ഥാന്‍ ഇനിയൊരു തിരിച്ച് പോക്കിന് സാധ്യതയില്ലാത്തതാണ്. ഇത്തരത്തിലുള്ള ഒരു സംഭാഷണത്തിന്റെ കാതല്‍ ഇന്റലിജന്‍സ് നെറ്റ്‌വര്‍ക്ക് ഉള്‍പ്പെടെയുള്ള മുഴുവന്‍ നയതന്ത്ര സാന്നിദ്ധ്യവും ഉണ്ടാക്കിയെടുക്കാന്‍ താലിബാനോട് അമേരിക്കന്‍ ഗവണ്‍മെന്റ് ആവശ്യപ്പെടുന്നതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ അമേരിക്കന്‍ സേനയുടെ പിന്‍മാറ്റമാണ് അഫ്...

പ്രാദേശിക സമഗ്രസാമ്പത്തിക പങ്കാളിത്ത ഫോറത്തിന്റെ ഏഴാമത് യോഗം

മേഖലാ സമഗ്രസാമ്പത്തിക പങ്കാളിത്ത ഫോറത്തിന്റെ ഏഴാമത് യോഗം ബാങ്കോക്കില്‍ അടുത്തിടെ നടന്നു. അമേരിക്ക-ചൈന വ്യാപാര യുദ്ധവും, ജപ്പാന്‍-സൗത്ത് കൊറിയ സാമ്പത്തിക സംഘര്‍ഷങ്ങളും നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് ഈ യോഗം നടന്നത്. ഇന്ത്യ കഴിഞ്ഞമാസം നടന്ന തൊട്ടുമുമ്പത്തെ മേഖലാ യോഗത്തില്‍ പങ്കെടുത്തിരുന്നില്ല. എന്നാല്‍ ഇത്തവണത്തെ യോഗത്തില്‍ വാണിജ്യമന്ത്രി പീയുഷ് ഗോയല്‍ പങ്കെടുത്തു. ആഗോള സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യയുടെ ചലനാത്മകത ഉത്തേജിപ്പിക്കുന്നത് ലക്ഷ്യം വച്ചായിരുന്നു ഇന്ത്യയുടെ ഇത്തവണത്തെ പങ്കാളിത്തം. മന്ത്രിതല യോഗത്തിലും ശ്രീ ഗോയല്‍ പങ്കെടുക്കുകയും, രാജ്യത്തിന്റെ ബഹുമുഖ, ഉഭയകക്ഷി വിഷയങ്ങളില്‍ മറ്റ് അംഗരാജ്യങ്ങളുമായി കൂടിയാലോചനകള്‍ നടത്തുകയും ചെയ്തു. ആര്‍.സി.ഇ.പിയില്‍ ആസിയാന്‍ രാജ്യങ്ങള്‍ ഉള്‍പ്പെടെ 16 അംഗരാഷ്ട്രങ്ങളാണ് ഉളളത്. ആസിയാന്‍ മേഖലയും ചുറ്റുപാടും ഉളള രാജ്യങ്ങളും ഉള്‍പ്പെടുത്തി ഒരു സ്വതന്ത്ര വ്യാപാര വ്യവസ്ഥ പ്രവര്‍ത്തനോന്മുഖമാക്കാന്‍ ഉദ്ദേശിച്ചാണ് ആര്‍.സി.ഇ.പി രൂപം കൊണ്ടത്. മേഖലയ്ക്ക് ഒരു സ്വതന്ത്ര വ്യാപാര വ്യവസ്ഥ ഉണ്ടാക്കുകയെന്ന പ്രാഥമിക ലക്ഷ്യം ഏഴാമത് യോഗത്തിനുശേഷം പുറത്തിറക...

കിഴക്കന്‍ രാജ്യങ്ങളുമായുള്ള ഇടപെടലിന് ആക്കം കൂട്ടി ഇന്ത്യ

ആസിയാന്‍ മേഖലയിലെ ഉഭയകക്ഷി സന്ദര്‍ശനത്തിന്റെ ഭാഗമായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഡോ. എസ് ജയ്ശങ്കര്‍ ഇന്‍ഡോനേഷ്യ, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. തെക്കു-കിഴക്കന്‍ ഏഷ്യാ സന്ദര്‍ശനത്തിന്റെ തുടക്കത്തില്‍ ശ്രീ ജയ്ശങ്കര്‍ ഇന്‍ഡോനേഷ്യന്‍ വിദേശകാര്യമന്ത്രി രെത്‌നോ മര്‍സുദിയുമായി കൂടിക്കാഴ്ച നടത്തി. സമുദ്രകാര്യ ഏകോപനമന്ത്രി റിട്ട. ജനറല്‍ ലുഹുത് ബിന്‍സര്‍ പന്ത്ജയ്തനുമായും അദ്ദേഹം ചര്‍ച്ചകള്‍ നടത്തി. ഇന്‍ഡ്യയുടെ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളും ഇന്‍ഡോനേഷ്യയുടെ ആചേ ദ്വീപും തമ്മിലുള്ള സഹകരണ സാധ്യതകള്‍ ഇരു മന്ത്രിമാരും ചര്‍ച്ച ചെയ്തു. ഇന്ത്യയുടെ ഏറ്റവും അടുത്ത സമുദ്ര പങ്കാളിയാണ് ഇന്തോനേഷ്യ. ഇന്ത്യയുടെ തെക്കന്‍ മുനമ്പും ഇന്‍ഡോനേഷ്യയുടെ വടക്കേയറ്റവും തമ്മില്‍ 90 മൈലുകള്‍ക്കു താഴെ അകലമേ ഉള്ളൂ. രാജ്യങ്ങളുടെയും സമുദ്രസംബന്ധമായ സഹകരണം ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. ഇന്‍ഡ്യയുടെ ആക്ട് ഈസ്റ്റ് നയവും ഇന്‍ഡോനേഷ്യയുടെ ഗ്ലോബല്‍ മാരിടൈം ഫള്‍ക്രം നയവും പരസ്പരപൂരകങ്ങളാണ്. ആസിയാന്‍ രാജ്യങ്ങളുടെ പ്രാധാന്യത്തെയും ഐക്യത്തെയും ഇരു രാജ്യങ്ങളും വിലമതിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഇന്‍...

ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ സമിതി ഇന്ത്യയുടെ ശക്തമായ എതിര്‍വാദം

ഐക്യരാഷ്ട്ര സഭയുടെ 42-ാംമത് മനുഷ്യാവകാശ സമിതി യോഗത്തില്‍ കശ്മീര്‍ വിഷയം ഒരു പ്രമേയം വഴി അവതരിപ്പിച്ച് അതിനെ അന്താരാഷ്ട്രവല്‍ക്കരിക്കാനുള്ള പാകിസ്ഥാന്‍ വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറൈഷിയുടെ ശ്രമം അമ്പേ പരാജയപ്പെട്ടു. 47 അംഗ സമിതിയില്‍ 24 രാജ്യങ്ങളുടെയെങ്കിലും പിന്തുണ കിട്ടിയാലേ അടിയന്തിര പ്രമേയം അവതരിപ്പിക്കാനാകു. ഇതിനായി അപേക്ഷ നല്‍കേണ്ട അവസാന തീയതി ഈ മാസം 19-നാണ്. എങ്കിലും ഈ വിഷയത്തില്‍ ഒരു പരസ്യ വാദപ്രതിപാദം പോലും നടക്കാതെ പരാജയപ്പെടുകയായിരുന്നു. കശ്മീര്‍ വിഷയത്തിന് വലിയ ഗൗരത്വം കൊടുക്കേണ്ടെന്ന ഇന്ത്യയുടെ നിലപാട് മൂലം ജനീവയിലേക്ക് മന്ത്രിയെ അയച്ചില്ല. കശ്മീര്‍ വിഷയത്തില്‍ വ്യാജ പ്രചാരണമാണ് കിസാന്‍ നടത്തേണ്ടതെന്ന് ഇന്ത്യ പറഞ്ഞു. കശ്മീരില്‍ മനഷ്യാവകശ ധ്വംസനമാണ് നടക്കുന്നതെന്നും ഇത് അന്വേഷിക്കുവാന്‍ ഒരു സംയുക്ത സംഘം വേണമെന്നും പാക് വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറൈഷി ഐക്യരാഷ്ട്ര സഭയില്‍ ഉന്നയിക്കാന്‍ വീണ്ടും ശ്രമിച്ചിരുന്നു. എന്നാല്‍ കശ്മീര്‍ വിഷയം ഇന്ത്യയുടെ ആഭ്യന്തരകാര്യമാണെന്നും ഇപ്പോള്‍ കശ്മീരില്‍ പ്രഖ്യാപിച്ചിരിക്കുന്ന നിയന്ത്രണങ്ങള്‍ അതിര്‍ത്തി കടന്നുള്ള ഭീകര പ്രവര്‍ത്തനങ്ങളെ ത...

ഇന്ത്യാ-നേപ്പാള്‍ പെട്രോളിയം പൈപ്പ്‌ലൈന്‍ നിലവില്‍ വന്നു

ദക്ഷിണേഷ്യയിലെ ആദ്യത്തെ അതിര്‍ത്തി കടന്നുള്ള പൈപ്പ്‌ലൈന്‍ ബന്ധം നിലവില്‍ വന്നതോടെ ഇന്ത്യയും നേപ്പാളും തങ്ങളുടെ ഉഭയകക്ഷി ബന്ധത്തിന്റെ ഒരു നാഴിക കല്ലുകൂടി പിന്നിട്ടു. ഇരു രാജ്യങ്ങളുടെയും പ്രധാനമന്ത്രിമാര്‍ സംയുക്തമായാണ് പെട്രോളിയം ഉല്‍പ്പന്ന പൈപ്പ്‌ലൈന്‍ ഉദ്ഘാടനം ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്രമോദി ബീഹാറിലെ മോത്തിഹാരിയിലും നേപ്പാള്‍ പ്രധാനമന്ത്രി നേപ്പാളിലെ ആംലക് ഗുഞ്ചിലും വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയാണ് ഈ ചരിത്ര നിമിഷത്തിന് നാന്ദി കുറിച്ചത്. ഇന്ത്യന്‍ അതിര്‍ത്തിയില്‍ 32.7 കിലോമീറ്ററും നേപ്പാളില്‍ 37.2 കിലോമീറ്ററും പങ്കിടുന്ന പൈപ്പ്‌ലൈനിന്റെ ആകെ ദൂരം 69 കിലോമീറ്ററാണ്. രണ്ട് മില്ല്യണ്‍ ടണ്‍ ശുദ്ധമായ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ തടസ്സമില്ലാതെ വര്‍ഷം മുഴുവന്‍ നേപ്പാളിലെ ജനങ്ങള്‍ക്ക് ലഭ്യമാക്കാന്‍ ശേഷിയുള്ളതാണ് പൈപ്പ്‌ലൈന്‍. ഇന്ത്യയും നേപ്പാളും തമ്മിലുള്ള ഏറ്റവും അടുത്ത ഉഭയകക്ഷി സഹകരണമായി നമുക്കിതിനെ വിശേഷിപ്പിക്കാം. അതുകൊണ്ടുതന്നെ മോത്തിഹാരി-ആംലെക് ഗുഞ്ച് പൈപ്പ് ലൈന്‍ പദ്ധതി മേഖലയിലെ ഊര്‍ജ്ജ സുരക്ഷ വര്‍ദ്ധിപ്പിക്കുകയും ഗതാഗത ചെലവ് പടിപടിയായി കുറയ്ക്കുകയും ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്...

ആണവകരാറില്‍ നിന്ന് ഇറാന്‍ പിന്മാറുന്നു

ആണവ കരാര്‍ ഇടപാടുകളില്‍ കുറവു വരുത്താമെന്ന് 2015-ല്‍ ലോകശക്തികള്‍ക്ക് ഉറപ്പു കൊടുത്ത ഇറാന്‍ ആ തീരുമാനത്തില്‍ നിന്ന് പിന്മാറുന്നു. യൂറോപ്യന്‍ യൂണിയന്‍ അവരുടെ ചുമതല കൃത്യമായി പാലിക്കുന്നതില്‍ പരാജയപ്പെട്ടതാണ് ഇത്തരമൊരു തീരുമാനം കൈക്കൊള്ളാന്‍ ഇറാനെ പ്രേരിപ്പിച്ചത്. അമേരിക്ക ഏകപക്ഷീയമായി കരാറില്‍ നിന്ന് പിന്മാറിയതായതിനെ തുടര്‍ന്ന് കരാര്‍ വ്യവസ്ഥകള്‍ പാലിക്കാന്‍ യൂറോപ്യന്‍ യൂണിയനും ഇറാനും പരസ്പര ധാരണ പ്രകാരം മുന്നോട്ടു പോകുകയായിരുന്നു. ഇറാന്റെ തീരുമാനം അറിയിച്ചത് ഇറാനിയന്‍ ആണവ ഊര്‍ജ്ജ ഏജന്‍സിയുടെ ഡയറക്ടറായ അലി അക്ബര്‍ സലേഹിയാണ്. ക്രമേണ ഇറാന്റെ ചുമതലകളില്‍ നിന്ന് പിന്മാറാനാണ് അവരുടെ തീരുമാനം. അമേരിക്കയുടെ ഉപരോധത്തെ തുടര്‍ന്ന് ഇറാന് നഷ്ടമായ വിദേശ വ്യാപാര നഷ്ടം വീണ്ടെടുക്കുന്നതില്‍ യൂറോപ്യന്‍ യൂണിയന്‍ പരാജയപ്പെട്ടതായി അദ്ദേഹം പറഞ്ഞു.  യൂറോപ്യന്‍ യൂണിയന്‍ വിദേശനയത്തിന്റെ തലവന് ഇറാന്‍ വിദേശകാര്യമന്ത്രി ജാവേദ് സരിഫ് ഇതു സംബന്ധിച്ച് കത്തെഴുതിയിരുന്നു. ഇറാന്‍ യൂറേനിയം സംപുഷ്ടീകരണത്തിന് വേഗത കൂട്ടും. അന്താരാഷ്ട്ര അറ്റോമിക് എനര്‍ജി ഏജന്‍സിയുടെ ചട്ടങ്ങള്‍ക്ക് വിധേയമായി സമാധാനപരമായിട്ട...

വീണ്ടും പിന്തള്ളപ്പെട്ട് പാകിസ്ഥാന്‍

കാശ്മീര്‍ വിഷയത്തില്‍ പാകിസ്ഥാന് വീണ്ടും തിരിച്ചടി. ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ ഇന്ത്യാ ഗവണ്‍മെന്റിന്റെ നടപടിക്കെതിരെ അന്താരാഷ്ട്ര ഇടപെടല്‍ ആവശ്യപ്പെട്ട് പാകിസ്ഥാന്‍ നടത്തുന്ന ശ്രമങ്ങള്‍ വിഫലമാകുന്നു. ഇത് ആഭ്യന്തര പ്രശ്‌നമാണെന്നുള്ള ഇന്ത്യയുടെ നിലപാട് ലോക രാജ്യങ്ങള്‍ അംഗീകരിച്ചു കഴിഞ്ഞു. എന്നാല്‍ ഇതില്‍ തൃപ്തരാകാത്ത പാകിസ്ഥാന് തങ്ങളുടെ അടുത്ത സുഹൃദ് രാജ്യങ്ങളില്‍ നിന്നുപോലും എതിര്‍പ്പ് ഉണ്ടായി. പാകിസ്ഥാനുമായി നല്ല ബന്ധമുള്ള സൗദിയുടേയും യു.എ.ഇ. യുടെയും വിദേശകാര്യ മന്ത്രിമാരെ പാകിസ്ഥാനിലേയ്ക്ക് ക്ഷണിച്ചി രുന്നു. ഇരുരാഷ്ട്ര നേതാക്കളും പാക്ക് പ്രധാനമന്ത്രിയുമായും, സൈനിക മേധാവിയുമായും കൂടിക്കാഴ്ച നടത്തി. പക്ഷേ, കാശ്മീര്‍ വിഷയത്തില്‍ സൗദിയും യു.എ.ഇ.യും മൗനം പാലിക്കുകയാണ് ഉണ്ടായത്. അതേസമയം ഇരുരാജ്യങ്ങളെയും തങ്ങളോടൊപ്പം നിര്‍ത്താന്‍ സാധിച്ചതായി പാകിസ്ഥാന്‍ നേതൃത്വം അവകാശപ്പെട്ടു. പക്ഷേ, രണ്ട് അറബ് രാജ്യങ്ങളും ഒരുതരത്തിലുള്ള പ്രതികരണത്തിനും ഇതുവരെ തയ്യാറായിട്ടില്ലെന്നുള്ളത് ശ്രദ്ധേയമാണ്. പാകിസ്ഥാന് അറബ് രാഷ്ട്രങ്ങളിലുള്ള സ്വാധീനം നഷ്ടപ്പെടുന്നതിന്റെ സൂചനയായി ഇത് വിലയിരുത്തപ്...

ബാങ്കുകള്‍ കൂടുതല്‍ വായ്പകള്‍ ലഭ്യമാക്കുന്നത് ഉറപ്പാക്കാന്‍ നടപടികളുമായി റിസര്‍വ് ബാങ്ക്

ബാങ്ക് വായ്പ എടുക്കുന്നവര്‍ക്ക് ആശ്വാസമായി അസ്ഥിര നിരക്കിലുള്ള വായ്പകള്‍ റിപ്പോ നിരക്ക് ഉള്‍പ്പെടെയുള്ള ഏതെങ്കിലും ബാഹ്യ നിരക്കുകളുമായി ബന്ധിപ്പിക്കണമെന്ന റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിര്‍ദ്ദേശം. വ്യക്തിഗത, ചെറുകിട, മൈക്രോ, എം.എസ്.എം.ഇ വിഭാഗത്തിലെ വായ്പകളാണ് ഇത്തരത്തില്‍ ബന്ധിപ്പിക്കാന്‍ RBI ആവശ്യപ്പെട്ടിരിക്കുന്നത്. ഒക്‌ടോബര്‍ ഒന്ന് മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. ആര്‍.ബി.ഐ വാണിജ്യ ബാങ്കുകള്‍ക്ക് നല്‍കുന്ന ഹ്രസ്വകാല വായ്പയുടെ പലിശയായ റിപ്പോ നിരക്ക് കുറച്ചാലും ഉപഭോക്താക്കള്‍ക്ക് അതിന്റെ ഗുണഫലങ്ങള്‍ ലഭിക്കുന്നില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഈ നടപടി. ഫെബ്രുവരിയിലും ജൂണിനുമിടയില്‍ ദ്വൈമാസ വായ്പാനയ പ്രഖ്യാപനത്തില്‍ റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് 75 ബേസ് പോയിന്റായി കുറച്ചെങ്കിലും പുതിയ വായ്പ എടുത്തവര്‍ക്ക് 29 ബേസ് പോയിന്റ് മാത്രമാണ് കുറവ് ലഭിച്ചത്. റിപ്പോ നിരക്ക് കുറയുന്നതിന്റെ ഗുണഫലങ്ങള്‍ നിക്ഷേപകര്‍ക്കും വായ്പ എടുക്കുന്നവര്‍ക്കും ലഭിക്കുന്നതിനായി നിരവധി മാര്‍ഗ്ഗങ്ങളാണ് ആര്‍.ബി.ഐ പരിശോധിക്കുന്നത്. റിപ്പോയുമായി ബന്ധിപ്പിച്ച നിക്ഷേപ - വായ്പാ നിരക്കുകളാണ് ഇതില്‍ പ്രധാനപ്...

ആക്ട് ഈസ്റ്റ് നയം അരക്കിട്ടുറപ്പിച്ച് ഇന്ത്യ

ജപ്പാനുമായി ഇന്ത്യയ്ക്കുള്ള ബന്ധം ഊട്ടിയുറപ്പിക്കു ന്നതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രണ്ട് ദിവസത്തെ സന്ദര്‍ശനം സഹായകമായി. ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. ജപ്പാനുമായി ഇന്ത്യയ്ക്ക് സുദൃഢമായ ബന്ധമാണുള്ളത്. ഇരുപ്രധാനമന്ത്രി മാരും വ്യക്തിപരമായ സൗഹൃദവും സൂക്ഷിക്കുന്നു. കൂടിക്കാഴ്ച യെ സൗഹാര്‍ദ്ദപരം എന്നാണ് വിദേശകാര്യമന്ത്രാലയം വിശേഷിപ്പിച്ചത്. വാര്‍ഷിക ഉച്ചകോടിക്കായി ജാപ്പനീസ് പ്രധാനമന്ത്രി ഇന്ത്യ സന്ദര്‍ശിക്കാനിരിക്കെ ഇപ്പോഴത്തെ കൂടിക്കാഴ്ചയ്ക്ക് സവിശേഷ പ്രാധാന്യം കല്‍പ്പിക്കപ്പെടുന്നു. ഡിസംബറിലാണ് ജപ്പാന്‍ പ്രധാനമന്ത്രിയുടെ ഇന്ത്യ സന്ദര്‍ശനം. വാര്‍ഷിക ഉച്ചകോടിക്ക് മുന്നോടിയായി ഇരു രാജ്യങ്ങളിലെ യും വിദേശ - പ്രതിരോധ മന്ത്രിമാര്‍ തമ്മില്‍ 2 + 2 ഉച്ചകോടി നടത്താനും തീരുമാനമായി. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ ഈ ആഴ്ച അവസാനിച്ച സന്ദര്‍ശനത്തില്‍ പ്രാധാന്യമുള്ള നിരവധി വിഷയങ്ങള്‍ ചര്‍ച്ചയായതായി ജാപ്പനീസ് പ്രധാനമന്ത്രി ഷിന്‍സൊ ആബെ സൂചിപ്പിച്ചു. പ്രതിരോധ മേഖലയില്‍ സഹകരണം മെച്ചപ്പെടുത്താനും ധാരണയായി. ബ്യൂണസ് അയേഴ്‌സിലും ഒസാക്കയിലും ജി-20 ഉച്ചക...

'ഇന്ത്യ-ജപ്പാന്‍ ബന്ധം ശക്തിപ്പെടുത്തി പ്രതിരോധ മന്ത്രിയുടെ ജപ്പാന്‍ സന്ദര്‍ശനം'

ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ഈയാഴ്ച ജപ്പാന്‍ സന്ദര്‍ശിച്ചു. തുടര്‍ന്ന് അദ്ദേഹം റിപ്പബ്ലിക് ഓഫ് കൊറിയയും സന്ദര്‍ശിക്കുകയാണ്. ഇന്തോ-പസഫിക് മേഖലയിലെ സുരക്ഷിതത്വവും വികസനവും ലക്ഷ്യമിട്ടാണ് കേന്ദ്രമന്ത്രി ഇരുരാജ്യങ്ങളും സന്ദര്‍ശിക്കുന്നത്. ഇന്തോ പസഫിക് മേഖലയിലെ സുസ്ഥിരതയും സമാധാനവും നിലനിര്‍ത്തുന്നതുള്‍പ്പെടെയുള്ള വിഷയങ്ങളും പ്രാദേശിക വിഷയങ്ങളും ജപ്പാന്‍ പ്രതിരോധ മന്ത്രിയുമായി ശ്രീ. രാജ്‌നാഥ് സിംഗ് ചര്‍ച്ച നടത്തി. മന്ത്രിതല യോഗത്തില്‍ ശ്രീ. രാജ്‌നാഥ് സിംഗും തക്കേഷി ഇവായയും സംയുക്ത ആധ്യക്ഷ്യം വഹിച്ചു. ഇന്ത്യയും ജപ്പാനും തമ്മിലുള്ള ആഗോള പങ്കാളിത്തവും തന്ത്രപരമായ സഹകരണവും വര്‍ദ്ധിപ്പിക്കുന്നത് ലക്ഷ്യമിട്ടാണ് യോഗം. പ്രതിരോധ-സുരക്ഷാ മേഖലകളില്‍ ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിലുള്ള ചര്‍ച്ചകളാണ് നടന്നത്. ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേയേയും ശ്രീ. രാജ്‌നാഥ് സിംഗ് സന്ദര്‍ശിച്ചു. പ്രതിരോധ സഹകരണത്തിന്റെ പശ്ചാത്തലത്തില്‍ സൈനിക സംവിധാനങ്ങള്‍ സംയുക്തമായി വികസിപ്പിക്കാനും തീരുമാനമായി. സംയുക്ത സൈനികാഭ്യാസം നടത്താനും പദ്ധതിയുണ്ട്. ദീര്‍ഘകാലമായി തടസ്സ...