Posts

Showing posts from January, 2020

ഇന്ത്യയുടെ അയല്‍പക്കം ആദ്യമെന്ന നയം പ്രാദേശിക കാഴ്ചപ്പാടില്‍

ഇന്ത്യയുടെ അയല്‍പക്കം ആദ്യമെന്ന നയം, പ്രാദേശിക കാഴ്ചപ്പാടില്‍ എന്ന വിഷയത്തിലെ 12-ാമത് ദക്ഷിണേഷ്യന്‍ സമ്മേളനം അടുത്തിടെ ന്യൂഡല്‍ഹിയില്‍ നടക്കുകയുണ്ടായി. പ്രതിരോധ പഠന വിശകലന സ്ഥാപനമായ IDSA യുടെ നേതൃത്വത്തിലായിരുന്നു പരിപാടി. ദക്ഷിണേഷ്യന്‍ മേഖല, മ്യാന്‍മാര്‍ എന്നിവിടങ്ങളില്‍ നിന്നുമുള്ള വിദഗ്ധര്‍, ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. ഇന്ത്യയുടെ അയല്‍പക്കം ആദ്യമെന്ന നയം, തങ്ങള്‍ എങ്ങനെ കാണുന്നു എന്നതിനെപ്പറ്റി അവര്‍ ചര്‍ച്ചകളും നടത്തി. ഏതാണ്ട് 25 ഓളം പ്രബന്ധങ്ങള്‍, രണ്ട് ദിവസം നീണ്ട സമ്മേളനത്തില്‍ അവതരിപ്പിക്കുകയുണ്ടായി. വിദേശീയരെ കൂടാതെ ഒമ്പത് ഭാരതീയരും വിഷയത്തെപ്പറ്റിയുള്ള തങ്ങളുടെ കാഴ്ചപ്പാടുകള്‍ പങ്കുവയ്ക്കുകയുണ്ടായി. തങ്ങളുടെ കേവല ദേശീയ സ്വത്വത്തിന് അപ്പുറം, ദക്ഷിണേഷ്യക്കാര്‍ എന്ന വിശാലമായ ചിന്തയിലേക്ക് ഉയര്‍ന്നു വരാന്‍ മേഖലയിലെ പൗരന്മാര്‍ ശ്രദ്ധിക്കേണ്ട സമയം ആസന്നമായതായി സമ്മേളനം ഉദ്ഘാടനം ചെയ്ത പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് അഭിപ്രായപ്പെട്ടു. ചടങ്ങില്‍ പങ്കെടുത്ത കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനാകട്ടെ, രാജ്യത്തിന്റെ അയല്‍പക്ക നയങ്ങളുടെ വിവിധ വ...

പുതിയ സാമ്പത്തിക ഇടപാടുകളില്‍ പ്രതീക്ഷയോടെ ഇന്ത്യ

സമീപഭാവിയില്‍ അഞ്ച് ട്രില്യണ്‍ യു.എസ്. ഡോളറിന്റെ സമ്പദ്‌വ്യവസ്ഥയാകാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ആഭ്യന്തര വ്യാപാരം, നിക്ഷേപം എന്നിവ വര്‍ദ്ധിപ്പിക്കുക ആഗോള സമ്പദ്‌വ്യവസ്ഥയുമായി ശക്തമായ ബന്ധം സ്ഥാപിക്കുക എന്നീ ഇരട്ട ലക്ഷ്യങ്ങളിലൂന്നിയ പ്രവര്‍ത്തനമാര്‍ഗ്ഗമാണ് നാം അതിനായി സ്വീകരിക്കുന്നത്. ഈ ലക്ഷ്യം കൈവരിക്കുന്നതിനായി, പാപ്പരത്വനിയമം, ചരക്ക് സേവന നികുതി (ജി.എസ.്ടി.) എന്നിവ പോലുള്ള പരിഷ്‌കാരങ്ങള്‍ ഇന്ത്യ ഏറ്റെടുത്തു കഴിഞ്ഞു. ഈ ലക്ഷ്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി തന്റെ വിപണി താല്‍പ്പര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുക, ആഗോള വിപണി ശൃംഖലകളുടെ ഭാഗമാകാനായി തങ്ങളുടെ വ്യാപാര പങ്കാളികളുമായി ഒരുമിച്ച് പ്രവര്‍ത്തിക്കുക എന്നിവയും രാജ്യം ലക്ഷ്യമിടുന്നു. ക്രിയാത്മകവും പരസ്പര പ്രയോജനപ്രദവുമായ സാമ്പത്തിക ബന്ധങ്ങള്‍ പ്രാപ്തമാക്കുന്നതിന് ലോകമെമ്പാടുമുള്ള രാജ്യങ്ങളുമായി പ്രാദേശിക വ്യാപാര, ഉഭയകക്ഷി സാമ്പത്തിക ചര്‍ച്ചകള്‍ ആരംഭിക്കാനും ഇന്ത്യ തീരുമാനിച്ചിട്ടുണ്ട്. ആര്‍.സി.ഇ.പി. കരാറില്‍ നിന്നും പിന്മാറിയ ഈ പ്രത്യേക സാഹചര്യത്തില്‍ തദ്ദേശീയ താത്പര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കികൊണ്ടുള്ള വ്യാപാര നയങ്ങള്‍ക്കാക...

സ്റ്റാര്‍ട്ട് അപ്പ് പദ്ധതിയ്ക്ക് തിളക്കമേറുന്നു

രാജ്യതലസ്ഥാനമായ ന്യൂഡല്‍ഹിയിലെ രാജ്പഥില്‍ നടന്ന 71-ാമത് റിപ്പബ്ലിക് ദിന പരേഡില്‍ ഇന്ത്യയുടെ സ്റ്റാര്‍ട്ട് അപ്പ് പദ്ധതി ഏറെ അഭിമാനത്തോടെയാണ് നിശ്ചല ദൃശ്യങ്ങളുമായി പങ്കുചേര്‍ന്നത്. 26,000 സ്റ്റാര്‍ട്ടപ്പുകളിലൂടെ മൂന്ന് ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച പദ്ധതി ഇന്ത്യയുടെ ഹൃദയസ്പന്ദനം അടയാളപ്പെടുത്തുന്നതായിരുന്നു. സ്റ്റാര്‍ട്ട് അപ്പ് പദ്ധതി വാസ്തവത്തില്‍ ഉയര്‍ന്ന നിക്ഷേപപാതയിലേക്കാണ് സ്റ്റാര്‍ട്ട് അപ്പുകളെ കൊണ്ടു ചെന്നെത്തിച്ചത് 3500 കോടി ഡോളറാണ് ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പുകളുടെ ഇപ്പോഴുള്ള മൂല്യം. ഇന്ന് ഇന്ത്യയിലെ പ്രമുഖ സാങ്കേതിക, മാനേജ്‌മെന്റ് സ്ഥാപനങ്ങളില്‍ നിന്ന് ബിരുദം നേടി പുറത്തുവരുന്നവര്‍ അവരുടെ കരിയര്‍ ഓപ്ഷനായി സ്റ്റാര്‍ട്ട് അപ്പ്കള്‍ തെരഞ്ഞെടുക്കാന്‍ കാരണം രാജ്യത്തെ പുതിയ സംരംഭകരുടെ വിജയഗാഥകള്‍ തന്നെയാണ്. സ്റ്റാര്‍ട്ട് അപ്പ്കള്‍ ഒരുക്കിയ നിശ്ചല ദൃശൃങ്ങള്‍ റിപ്പബ്ലിക് ദിനപരേഡിലെ മുഖ്യ ആകര്‍ഷണമായിരുന്നു. സര്‍ഗ്ഗാത്മകതയിലും സ്റ്റാര്‍ട്ട് അപ്പ് നിശ്ചലദൃശൃങ്ങള്‍ മികവു പുലര്‍ത്തി. മൂലധന പരിപോഷണത്തിലൂടെയും നികുതി ഇളവുകളിലൂടെയും സ്റ്റാര്‍ട്ട് അപ്പ് സംരംഭങ്ങള്‍ വടവൃക്ഷങ്ങളായി വളര്‍ന്ന് വികസ...

ഇന്ത്യന്‍ ഭരണഘടന, രാജ്യത്തെ പരമോന്നത നിയമവ്യവസ്ഥ

ഭരണഘടനാ നിര്‍മ്മാണസഭയുടെ നേതൃത്വത്തില്‍ മൂന്നുവര്‍ഷം നീണ്ട അധ്വാനത്താല്‍ തയാറാക്കിയ ഇന്ത്യന്‍ ഭരണഘടന, രാജ്യത്ത് നടപ്പിലാക്കുമ്പോള്‍ അത് നീണ്ടകാലം നിലനില്‍ക്കുമെന്ന് ആത്മവിശ്വാസത്തോടെ പ്രവചിക്കാന്‍ വിശകലന വിദഗ്ധര്‍ക്ക് കഴിഞ്ഞിരുന്നു. ഇന്ത്യയുടെ പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ ആധാരശിലയായി തുടരുന്ന ഭരണഘടന അതിന്റെ സൃഷ്ടികര്‍ത്താക്കളുടെ നിപുണതയ്ക്കും ദീര്‍ഘവീക്ഷണത്തിനുമുള്ള തെളിവ് കൂടിയാണ്. നിയമനിര്‍മ്മാതാക്കള്‍ക്കും സാധാരണ പൗരന്മാര്‍ക്കുമുള്ള വഴിവിളക്കാണ് ഇന്ത്യന്‍ ഭരണഘടന. ഏഴുപതിറ്റാണ്ടിലേറെയായി ഭരണഘടന അതിന്റെ അടിസ്ഥാന ഘടനയ്ക്ക് യാതൊരു കോട്ടവുമില്ലാതെ തുടരുന്നു. നിരവധി ഭേദഗതികള്‍ വരുത്തിയിട്ടും, ആമുഖത്തില്‍ വിവരിക്കുന്ന തത്ത്വങ്ങള്‍ ഭരണഘടനയിലുള്ള വിശ്വാസത്തെ എന്നും പ്രചോദിപ്പിച്ചുകൊണ്ടിരിക്കുന്നു. നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ തത്വങ്ങളുമായി കൂടിച്ചേര്‍ന്ന ഒരു പരമാധികാര, മതേതര, ജനാധിപത്യ റിപ്പബ്ലിക്കിന്റെ ജനനം ലോകത്തോട് പ്രഖ്യാപിക്കുന്നതിന് മുമ്പ് നാം ഇന്ത്യാക്കാര്‍ എന്നാണ് ഭരണഘടനയുടെ ആമുഖം ആരംഭിക്കുന്നത്. ഇത് സംസ്ഥാനങ്ങളുടെ ഘടനയേയും പ്രവര്‍ത്തനങ്ങളേയും വിശദീകരിക്കുന്ന ...

വിഷയം : ഇന്ത്യ, നൈജര്‍, ടുണീഷ്യ ബന്ധം മെച്ചപ്പെടുന്നു

ആഫ്രിക്കന്‍ രാജ്യങ്ങളുമായുള്ള നയതന്ത്ര, സാമ്പത്തിക സഹകരണം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ ഈ ആഴ്ചയില്‍ നൈജര്‍, ടുണീഷ്യ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഐക്യരാഷ്ട്ര രക്ഷാസമിതിയില്‍ അംഗത്വത്തിന് സഹായിച്ച കാലം മുതല്‍ ഇന്ത്യ ഈ ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്‍കിവരുന്നു. വിദേശകാര്യമന്ത്രിയായ ശേഷമുള്ള തന്റെ ആദ്യ ആഫ്രിക്കന്‍ സന്ദര്‍ശനത്തില്‍ തന്നെ ഈ രാജ്യങ്ങളെ ശ്രീ. ജയശങ്കര്‍ തെരഞ്ഞെടുത്തത് ഇതിന്റെ തെളിവായി വേണം കാണാന്‍.  നൈജര്‍ തലസ്ഥാനമായ നയമേയില്‍ നൈജര്‍ പരസിഡന്റ് മഹമ്മദു ഇസോഫുമായി ചര്‍ച്ച നടത്തി. മഹാത്മാഗാന്ധി അന്താരാഷ്ട്ര കണ്‍വെന്‍ഷന്‍ സെന്റര്‍ ഇരു നേതാക്കളും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. മഹാത്മാഗാന്ധിയുടെ 150-#ാ#ം ജന്മവാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ #്‌ദ്ദേഹത്തിന് ആദരം അര്‍പ്പിച്ച് ആഫ്രിക്കയില്‍ ഇന്ത്യ ആരംഭിക്കുന്ന ആദ്യ കേന്ദ്രമാണ് ഇത്. ആഫ്രിക്കയോടുള്ള ഇന്ത്യയുടെ ഉത്തരവാദിത്വത്തിന്റേയും, ഇന്ത്യ നൈജര്‍ സൗഹൃദത്തിന്റേയും ചിഹ്നമായി വേണം ഇതിനെ കണക്കാക്കാന്‍. പുത്തന്‍ സാങ്കേതികവിദ്യയും, പ്രകൃതി സൗഹാര്‍ദ്ദവും, വിശാലവുമായ ഒരു...

ആണവക്കരാറില്‍ നിന്നുള്ള ഇറാന്റെ പിന്മാറ്റവും ആഗോള പ്രത്യാഘാതങ്ങളും

ഇറാന്‍ ആണവപ്രശ്‌നം യൂറോപ്യന്‍ യൂണിയന്‍ ഐക്യരാഷ്ട്ര രക്ഷാ സമിതിയില്‍ ചര്‍ച്ചയ്ക്ക് വെയ്ച്ചാല്‍ ആണവ നിരായുധീകരണ കരാറില്‍ നിന്ന് പിന്മാറുമെന്ന് ഇറാന്‍ ഭീഷണി മുഴക്കി. ഇറാന്‍ ജനറല്‍ ഖ്വാസിം സൊലായ് മാനിയെ അമേരിക്ക വധിച്ച പശ്ചാത്തലത്തിലാണ് സ്ഥിതിഗതികള്‍ രൂക്ഷമായത്. എന്നാല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സ്വരചേര്‍ച്ചയില്ലായ്മ ആഗോളതലത്തില്‍ ഉയര്‍ത്തുന്ന പ്രത്യാഘാതങ്ങള്‍ ഏറെയാണ്. കോപ്രിഹെന്‍സീവ് പ്ലാന്‍ ഓഫ് ആക്ഷന്‍ ജോയിന്റ് അഥവാ ഇറാന്‍ ആണവ കരാര്‍ വ്യവസ്ഥകള്‍ പാലിക്കില്ലെന്ന് ഇറാന്‍ ഗവണ്മെന്റ് കൂട്ടായ തീരുമാനത്തിലെത്തി എന്നാണ് വാര്‍ത്തകള്‍. ഡിസ്പൂട്ട് റിഡ്രഡല്‍ മെക്കാനിസം (DRM) ഇറാന്റെ മേല്‍ ചുമത്താനഉള്ള ബ്രിട്ടണ്‍, ഫ്രാന്‍സ് ജര്‍മ്മനി എന്നീ രാജ്യങ്ങളുടെ ശ്രമമാണ് ഇറാന്റെ പിന്മാറ്റത്തിനുള്ള പ്രേരണയായി കണക്കാക്കുന്നത്. ഒരര്‍ത്ഥത്തില്‍ ഈ രീതിയില്‍ സഞ്ചരിക്കാന്‍ അമേരിക്ക ഈ മൂന്ന് രാജ്യങ്ങളെ നിര്‍ബന്ധിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇറാന്റെ ആണവ പ്രശ്‌നം ഐക്യരാഷ്ട്ര രക്ഷാ സമിതിയില്‍ ഇടക്കിടെ ഉയര്‍ത്തികാട്ടുന്നതും ഡിആര്‍എം. ഉപയോഗിക്കുന്നതും ഇറാന്റെ മേല്‍ ഐക്യരാഷ്ട്ര രക്ഷാസമിതിയുടെ ഉപരോധമുണ...

നേരിട്ടുള്ള വിദേശനിക്ഷേപം : ഇന്ത്യ സ്ഥാനം നിലനിര്‍ത്തി

നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ കാര്യത്തില്‍ 16 ശതമാനത്തിന്റെ നേട്ടവുമായി ഇന്ത്യ. വിദേശ നിക്ഷേപം നേടുന്ന രാജ്യങ്ങളില്‍ ആദ്യ പത്തില്‍ ഇന്ത്യ ഇടം പിടിച്ചു. 2019 ല്‍ 42 ബില്യനില്‍ നിന്ന് 49 ബില്യണ്‍ അമേരിക്കന്‍ ഡോളറിന്റെ വര്‍ദ്ധനയാണ് രേഖപ്പെടുത്തിയത്. വിദേശ നിക്ഷേപ നിരക്ക് ആഗോള തലത്തില്‍ വര്‍ദ്ധന രേഖപ്പെടുത്താതെ ഒരു ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. 2019 ലെ കണക്കനുസരിച്ച് 1.41 ട്രില്യനില്‍ നിന്ന് 1.39 ട്രില്യന്‍ ഡോളറായാണ് ലോക വിദേശ നിക്ഷേപ നിരക്ക് കുറഞ്ഞത്. അമേരിക്കയും ചൈനയുമടക്കമുള്ള രാജ്യങ്ങളില്‍ നിക്ഷേപ നിരക്കില്‍ വര്‍ദ്ധന രേഖപ്പെടുത്താത്ത സാഹചര്യത്തിലാണ് ഇന്ത്യയുടെ നേട്ടം ശ്രദ്ധേയമാകുന്നത്. നേരിട്ടുള്ള വിദേശ നിക്ഷേപത്തില്‍ ദക്ഷിണേഷ്യന്‍ മേഖല ആകെ കൈവരിച്ചത് പത്ത് ശതമാനം നേട്ടമാണ്. 60 ബില്യണ്‍ ഡോളറാണ് ദക്ഷിണേഷ്യയുടെ ആകെ നിക്ഷേപം. ഇതിന്റെ 80 ശതമാനം ഇന്ത്യയ്ക്ക് ലഭിച്ച നിക്ഷേപമാണ്. കൂടുതല്‍ നിക്ഷേപമുണ്ടായത് വിവരസാങ്കേതിക മേഖലയിലാണ്. ബംഗ്ലാദേശിനും പാകിസ്ഥാനും യഥാക്രമം ആറ് ശതമാനത്തിന്റെയും 20 ശതമാനത്തിന്റെയും നഷ്ടമാണ് ഉണ്ടായത്. നേരിട്ടുള്ള വിദേശ നിക്ഷേപം പ്രധാനമയും ലോക...

യൂറോപ്യന്‍ യൂണിയന്‍ വിദേശകാര്യ സുരക്ഷാ പ്രതിനിധിയുടെ ഇന്ത്യാ സന്ദര്‍ശനം

യൂറോപ്യന്‍ യൂണിയന്‍ വിദേശകാര്യ സുരക്ഷാ നയങ്ങളുടെ മുഖ്യ പ്രതിനിധിയായ ജോസെപ് ബോറെല്‍ ഫോണ്ടല്ലസ് അടുത്തിടെ ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. 2020 ലെ റെയ്‌സീന സംഭാഷണങ്ങളില്‍ പങ്കെടുക്കുന്നതിനായാണ് അദ്ദേഹം ഇന്ത്യയിലെത്തിയത്. ഇന്ത്യയും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള അഭിപ്രായ സാമ്യതകള്‍ അദ്ദേഹം ആവര്‍ത്തിക്കുമ്പോഴും ലോക വ്യാപാര സംഘടനയുടെ തര്‍ക്ക പരിഹാര സംവിധാനം തടസ്സപ്പെടുന്നത് യൂറോപ്പിനെയും ഇന്ത്യയേയും മറ്റു ദക്ഷിണേഷ്യന്‍ രാജ്യങ്ങളേയും ഒരുപോലെ ആശങ്കയിലാഴ്ത്തുന്നതായി അദ്ദേഹം പറഞ്ഞു. അതുകൊണ്ടുതന്നെ ഈ പ്രതിസന്ധിയെ മറികടക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഫോണ്ടല്ലസ് അഭിപ്രായമുന്നയിച്ചു. ഈ തടസ്സം പരിഹരിയ്ക്കാന്‍ ഇന്ത്യയ്ക്കും ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ക്കും യൂറോപ്യന്‍ യൂണിയന്‍ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ പ്രായോഗിക പരിഹാര നിര്‍ദ്ദേശങ്ങളുമായി മൂന്നോട്ടുവരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കടല്‍ക്കൊള്ള, സമുദ്ര വിഭവങ്ങളുടെ സംരക്ഷണം, പരിപാലനം തുടങ്ങിയ നിരവധി വെല്ലുവിളികള്‍ ആഗോള സമൂഹത്തിന് ഭീഷണിയാകുമ്പോള്‍ സമുദ്ര സുരക്ഷ ശക്തിപ്പെടുത്തുകയെന്നത് വളരെയധികം സുപ്രധാനമാണ...

ജിസാറ്റ്-30 ന്റെ വിജയകരമായ വിക്ഷേപണം

തടസ്സരഹിതമായ വാര്‍ത്താവിനിമയ സംവിധാനം ഉറപ്പു വരുത്താന്‍ ഈ മാസം 17 -നാണ് ഇന്ത്യ 41-ാം വാര്‍ത്താ വിനിമയ ഉപഗ്രഹമായ ജിസാറ്റ്-30 വിക്ഷേപിച്ചത്. 14 വര്‍ഷത്തെ സേവന ത്തിന് ശേഷം ഇന്‍സാറ്റ്- 4എ യുടെ പ്രവര്‍ത്തനം ഉടന്‍ അവസാനിക്കാനിരിക്കെയാണ് ജി-സാറ്റ് 30 ന്റെ വിക്ഷേപണം. വരുന്ന 15 വര്‍ഷത്തേക്ക് ഇന്‍സാറ്റ് നല്‍കിയിരുന്ന സേവനം ജിസാറ്റ് ഉറപ്പാക്കും. ഫ്രഞ്ച് ഗയാനയിലെ ക്യൂറോ വിക്ഷേപണ കേന്ദ്രത്തില്‍ നിന്ന് ഏരിയന്‍-5എ എന്ന റോക്കറ്റിലാണ് ഉപഗ്രഹം വിക്ഷേപിച്ചത്. ഏരിയന്‍ സ്‌പേസ് വിക്ഷേപിക്കുന്ന 24-ാമത് ഇന്ത്യന്‍ ഉപഗ്രഹ മാണ് ജിസാറ്റ്-30. 1981-ല്‍ ഇന്ത്യയുടെ ആദ്യ വാര്‍ത്താവിനിമയ ഉപഗ്രഹമായ ആപ്പിളും ഏരിയനിലൂടെയാണ് വിക്ഷേപിച്ചത്. യൂറോപ്പ്, ആഫ്രിക്ക എന്നിവിടങ്ങളില്‍ ടെലികമ്മ്യൂണിക്കേഷന്‍ സേവനം ഉറപ്പാക്കുന്ന യൂടെല്‍സാറ്റ് കണക്ടും ഏരിയന്‍-5 ലൂടെയാണ് വിക്ഷേപിച്ചിരുന്നത്. നിലവില്‍ ഇന്ത്യയുടെ വാര്‍ത്താ വിനിമയ ഉപഗ്രഹമായ ഇന്‍സാറ്റ്-4എ യുടെ പ്രവര്‍ത്തന കാലാവധി ഏതാണ്ട് അവസാനി ക്കാനിരിക്കെ നൂതന സാങ്കേതികവിദ്യയിലൂടെ അതിശക്തമായ വാര്‍ത്താവിനിമയ സൗകര്യങ്ങള്‍ ലഭ്യമാക്കുന്ന ജിസാറ്റ്-30 ന്റെ വിക്ഷേപണം വലിയ മാറ്റങ്ങള്‍ക്ക് കാര...

ചൈന-പാകിസ്ഥാന്‍ കൂട്ടുകെട്ട് വീണ്ടും ദൃശ്യമാകുന്നു

കശ്മീര്‍ വിഷയത്തില്‍ യു.എന്‍ സുരക്ഷാ സമിതിയില്‍ അനൗപചാരിക കൂടിയാലോചനകള്‍ വേണമെന്ന ചൈനയുടെ ആവശ്യം അവര്‍ക്ക് തന്നെ തിരിച്ചടിയായി. ചൈനയുടെ ഈ നടപടിയെ പാകിസ്ഥാന്‍ പിന്തുണയ്ക്കുകയും ചെയ്തു. എന്നാല്‍ ഭൂരിഭാഗം സുരക്ഷാ സമിതി അംഗങ്ങളും ചൈനയുടെ നീക്കം തള്ളിക്കളഞ്ഞു. ഭരണഘടനയുടെ അനുഛേദം 370 റദ്ദാക്കിക്കൊണ്ടുള്ള ഇന്ത്യയുടെ നടപടിയ്‌ക്കെതിരെ യു.എന്‍ രക്ഷാസമിതിയില്‍ പ്രശ്‌നം ഉന്നയിക്കാനുള്ള ചൈനയുടെ മൂന്നാമത്തെ ശ്രമമാണ് അംഗങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്ന് പാളിയത്. ഇത്തരം തിരിച്ചടികളില്‍ നിന്ന് ബീജിംഗ് 'ശരിയായ പാഠങ്ങള്‍' ഉള്‍ക്കൊള്ളണമെന്ന് ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം തുറന്നടിയ്ക്കുകയും ചെയ്തു. അതുകൊണ്ടുതന്നെ ഇത് ഒരു ഉഭയകക്ഷി പ്രശ്‌നം മാത്രമാണെന്ന് തന്നെയാണ് ഭൂരിഭാഗം അംഗങ്ങളും കരുതുന്നത്. ഇത്തരം വ്യാജ ആരോപണങ്ങള്‍ പാകിസ്ഥാന്‍ ഉന്നയിക്കുന്നതിലൂടെ ആ രാജ്യത്തിന്റെ മുന്നോട്ടുള്ള ഗതിയെ ആണ് അത് ദോഷകരമായി ബാധിക്കുന്നതെന്ന് ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരാംഗം സയ്യദ് അക്ബറുദ്ദീന്‍ പറഞ്ഞു. നയതന്ത്രം എന്നത് ചെന്നായയുടെ കരച്ചില്‍ പോലെയല്ല. അത് ദുഷ്‌ക്കരവും എത്ര ചെറുതുമാണെങ്കിലും യാഥാര്‍ത്ഥ്യ ബോധത്തോടെ...

ഇന്ത്യ-അമേരിക്ക ബന്ധം കൂടുതല്‍ കരുത്താര്‍ജ്ജിക്കുന്നു

ഭക്ഷിണ-മദ്ധ്യേഷ്യയ്ക്കായുള്ള അമേരിക്കന്‍ അസിസ്റ്റന്റ് സ്റ്റേറ്റ് സെക്രട്ടറി ആലീസ് വെല്‍സ്, ഡെപ്യൂട്ടി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മാത്യു പോറ്റിംഗര്‍ എന്നിവര്‍ അടുത്തിടെ ഇന്ത്യ സന്ദര്‍ശിക്കുകയുണ്ടായി. അഞ്ചാമത് റയ്‌സിന സംഭാഷണങ്ങളുടെ ഭാഗമായാണ് ഇരുവരും ഇന്ത്യയിലെത്തിയത്. റയ്‌സിന സംഭാഷണങ്ങള്‍ക്ക് പുറമേ ഇരുവരും ഉഭയകക്ഷി ചര്‍ച്ചകളിലും സംബന്ധിച്ചു. ഇന്ത്യാ സന്ദര്‍ശനത്തോടൊപ്പം പാകിസ്ഥാന്‍, ശ്രീലങ്ക എന്നീ രാജ്യങ്ങളും അമേരിക്കന്‍ പ്രതിനിധികള്‍ സന്ദര്‍ശിച്ചു.  ഇന്ത്യാ-പെസഫിക് കാഴ്ചപ്പാട് തത്വാധിഷ്ഠിതമാണെന്ന് റയ്‌സിന ചര്‍ച്ചകളില്‍ മാത്യു പോറ്റിംഗര്‍ പറഞ്ഞു. നിയമ വാഴ്ചയെ ബഹുമാനിക്കുന്നതും, സമുദ്ര-വ്യോമയാന സ്വാതന്ത്ര്യത്തിനായും തുറന്ന വാണിജ്യം, രാജ്യങ്ങളുടെ പരമാധികാരം തുടങ്ങിയവയ്ക്കായും നിലകൊള്ളുന്ന രാഷ്ട്ര സമൂഹമാണ് ഇന്ത്യ-പെസഫിക് മേഖലയെന്ന് അദ്ദേഹം പറഞ്ഞു. സ്വതന്ത്രവും വിശാലവുമായ ഇന്തോ-പസഫിക് സങ്കല്പത്തെ പിന്തുണയ്ക്കുന്ന രാജ്യങ്ങള്‍ ഭരണകേന്ദ്രീകൃത ദര്‍ശനങ്ങളേക്കാള്‍ പൗരകേന്ദ്രീകൃത ദര്‍ശനങ്ങളുള്ള രാജ്യങ്ങളാണെന്ന് അമേരിക്കന്‍ ഡെപ്യൂട്ടി സുരക്ഷാ ഉപദേഷ്ടാവ് കൂട്ടിച്ചേര്‍ത്തു. റയ്‌സിന സ...

റെയ്‌സിന സമ്മേളനം, 2020

21-ാം നൂറ്റാണ്ടിലെ മൂന്നാം ദശാബ്ദത്തിലേക്ക് കടക്കുമ്പോള്‍ ആഗോള തലത്തില്‍ അധികാര മാറ്റങ്ങള്‍ക്ക് നമ്മള്‍ സാക്ഷിയാകുകയാണ്. പുതിയ ശക്തികള്‍ അധികാരത്തിലേറുമ്പോള്‍ പഴയവ ആഗോള തലത്തില്‍ അധികാരത്തില്‍ നിന്നും ഒഴിവാക്കപ്പെടുന്നു. രണ്ട് തരത്തിലുള്ള അധികാര മാറ്റങ്ങള്‍ക്കാണ് ചരിത്രം സാക്ഷിയാകുന്നത്. അധികാര പരിവര്‍ത്തനവും അധികാര വ്യാപനവും. ചൈനയുടെ അസാധാരണമായ വളര്‍ച്ച ലോകത്തെ പിടിച്ചു കുലുക്കിയിരിക്കുകയാണ്. എന്നാല്‍, ഇന്ത്യയും ആഗോള തലത്തില്‍ വളര്‍ച്ചയുടെ പാതയിലാണ്. ആഗോള സാമ്പത്തിക വളര്‍ച്ചയുടെ കേന്ദ്രമായി ഏഷ്യ മാറികൊണ്ടിരിക്കുന്നു. എന്നാല്‍, ഒരേ സമയം സുരക്ഷാ പ്രശ്‌നങ്ങള്‍ക്കും പാരിസ്ഥിതിക മാറ്റങ്ങള്‍ക്കുള്ള ആഗോള പ്രഭാവമായും ഇന്ത്യ വളര്‍ന്നു കൊണ്ടിരിക്കുന്നു. ഭാവിയുടെ താക്കോല്‍ കണ്ടുപിടിത്തങ്ങളാണ്. പല പല ആശയങ്ങളുടെ കഥകളാണ് കണ്ടുപിടിത്തങ്ങളുടെ ചരിത്രം. നിങ്ങള്‍ കണ്ടുപിടിത്തങ്ങള്‍ നടത്തിയില്ലെങ്കില്‍ നിങ്ങള്‍ വിസ്മൃതിയിലേക്ക് നടക്കുകയാണ്. അന്തര്‍ദേശീയ നയങ്ങളുടേയും ഉഭയകക്ഷി താത്പര്യങ്ങള്‍ സംരക്ഷിക്കുന്ന കാര്യത്തിലും ഇത് ബാധകമാണ്. സങ്കീര്‍ണമായ പുതിയ ലോകം ഇതിന് വെല്ലുവിളിയാകുന്നുണ്ട്. എന...

റഷ്യന്‍ വിദേശകാര്യ മന്ത്രിയുടെ സന്ദര്‍ശനം ഇന്ത്യ- റഷ്യ ബന്ധം മെച്ചപ്പെടുത്തമ്പോള്‍

റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജെ ലവ്‌റോവ്, റെയ്‌സിന സംഭാഷണത്തില്‍ പങ്കെടുക്കുന്നതിനായി കഴിഞ്ഞദിവസം ന്യൂഡല്‍ഹിയില്‍ എത്തിയിരുന്നു. ഇന്ത്യയും റഷ്യയും തമ്മിലുള്ള മികച്ച രീതിയിലുള്ള സഹകരണം ഉറപ്പുവരുത്താന്‍ ലവ്‌റോവിന്റെ സന്ദര്‍ശനം അവസരം ഒരുക്കുകയും ചെയ്തു. ഇറാന്‍, ലിബിയ, സിറിയ അടക്കമുള്ള രാജ്യങ്ങളിലെ നിലവിലെ പ്രാദേശിക സ്ഥിതിഗതികള്‍, ലവ്‌റോവും ഇന്ത്യന്‍ വിദേശകാര്യമന്ത്രി ഡോ.എസ്.ജയ്ശങ്കറുമായുള്ള കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തു. മധ്യ പൂര്‍വേഷ്യയില്‍ തുടരുന്ന സംഘര്‍ഷങ്ങള്‍ ചര്‍ച്ച ചെയ്ത ഇരുവരും, ഇത്തരം സംഭവങ്ങള്‍ ലോക സമ്പദ്‌വ്യവസ്ഥയിലും, പേര്‍ഷ്യന്‍ ഉള്‍ക്കടല്‍ മേഖലയുടെ രാഷ്ട്രീയാവസ്ഥയിലും ഉണ്ടാക്കാനിടയുള്ള ആഘാതങ്ങളും വിലയിരുത്തി. 2020 ല്‍ നടപ്പാക്കേണ്ട, പദ്ധതികളും ഇരുവരും ചര്‍ച്ച ചെയ്തു. ഇന്ത്യയും റഷ്യയും ഈ വര്‍ഷം നിരവധി ബഹുരാഷ്ട്രതല ചര്‍ച്ചകളിലാണ് പങ്കെടുക്കുന്നത്. ഇത്തരം വേദികളില്‍, നടക്കാനിരിക്കുന്ന സംഭാഷണങ്ങള്‍ക്ക് കൂടിയാണ് ഇരുവരുടെയും ചര്‍ച്ചകള്‍ വഴിതുറന്നിരിക്കുന്നത്. ഇന്ത്യയും റഷ്യയും തമ്മിലുള്ള തന്ത്രപ്രധാന സഹകരണത്തിന്റെ പുരോഗതിയെപ്പറ്റിയും റഷ്യന്‍ വിദേശകാര്യമന്ത...

ഇന്ത്യ-ലാത്വിയ ബന്ധത്തില്‍ പുതുചലനം

ലാത്‌വിയന്‍ വിദേശകാര്യമന്ത്രി എഡ്ഗാര്‍ഡ് റിങ്കേവിക്‌സിന്റെ ഇന്ത്യന്‍ സന്ദര്‍ശനം ഇന്ത്യയും, ലാത്വിയയും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന് ആക്കം കൂട്ടി. 2016 സെപ്തംബറില്‍ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് ലാത്വിയ സന്ദര്‍ശിച്ചിരുന്നു. 2017 നവംബറില്‍ ലാത്വിയന്‍ പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യാ സന്ദര്‍ശനം ചരിത്രപരമായിരുന്നു. 2019 ഓഗസ്റ്റില്‍ ഉപരാഷ്ട്രപതി എം.വെങ്കയ്യനായിഡു ലാത്വിയയില്‍ സന്ദര്‍ശനം നടത്തി. ലാത്വിയയുമായുള്ള ഇന്ത്യയുടെ ബന്ധം 100 വര്‍ഷം പഴക്കമുള്ളതാണ്. 1921 സെപ്റ്റംബര്‍ 22 ന് ലാത്വിയ ലീഗ് ഓഫ് നേഷന്‍സ് രാജ്യങ്ങളിലെ സ്വതന്ത്ര അംഗമായി. 1920 ജനുവരി 10 മുതല്‍ ലീഗ് സ്ഥാപക അംഗമെന്ന നിലയില്‍ ഇന്ത്യ ലാത്വിയയുടെ അംഗത്വത്തെ പിന്തുണച്ചു. ലീഗില്‍ വിദ്യാഭ്യാസം, സാംസ്‌കാരികം എന്നീ മേഖലയിലെ സഹകരണം വഴി ലാത്വിയയും, ഇന്ത്യയും അടുപ്പത്തിന് തുടക്കമിട്ടു. ബൗദ്ധിക സഹകരണത്തിനായുള്ള ലാത്വിയയുടെ ദേശീയ സമിതി 1923 ല്‍ റിഗാ സര്‍കലാശാലയിലാണ് സ്ഥാപിതമായത്. ലാത്വിയന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ സഹായത്തോടെയായിരുന്നു ഇത്. ഇന്ത്യയെ പ്രതിനിധീകരിച്ച് ഡോ. സര്‍വെപള്ളി രാധാകൃഷ്ണനാണ് ലീഗിന്റെ അന്താരാഷ്ട്ര സമിതിയില്‍ അംഗമായ...

ഒമാന്‍ ചരിത്രത്തിലെ ഒരു യുഗാന്ത്യം

ഒമാന്‍ ചരിത്രത്തിലെ ഒരു യുഗത്തിന് വിരാമമിട്ടുകൊണ്ട,് അഞ്ച് പതിറ്റാണ്ടായി രാജ്യം ഭരിച്ചിരുന്ന സുല്‍ത്താന്‍ ഖബ്ബൂസ് ബിന്‍ സെയ്ദ് അല്‍ സെയ്ദ് ഇക്കഴിഞ്ഞ വെള്ളിയാഴ്ച വിടവാങ്ങി. ദീര്‍ഘനാളായി അസുഖബാധിതനായിരുന്നു അദ്ദേഹം. ഖാബൂസ് സുല്‍ത്താന്റെ കാലഘട്ടം ഒമാനില്‍ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കി. ഉന്നത നിലവാരമുള്ള ഭരണാധികാരിയും ആഗോളതലത്തില്‍ ശ്രദ്ധിയ്ക്കപ്പെട്ട നേതാവുമായിരുന്നു അദ്ദേഹം. 79 വയസ്സ് പ്രായമുള്ള സുല്‍ത്താന് ഭരണകാലത്ത് ഒമാനില്‍ പ്രാദേശിക സന്തുലിതാവസ്ഥ കൊണ്ടുവരാനും സ്വതന്ത്ര വിദേശ നയം പ്രാവര്‍ത്തികമാക്കാനും കഴിഞ്ഞിരുന്നു. 1970-ല്‍ യാഥാസ്ഥിതിക കാഴ്ചപ്പാടുകാരനായ പിതാവ് സെയ്ദ് ബിന്‍ തൈമൂറിനെ രക്തരഹിതമായ അട്ടിമറിയിലൂടെ പുറത്താക്കി അധികാരത്തിലെത്തിയ ഖാബൂസ്, ധോഫര്‍ കലാപത്തെ അടിച്ചമര്‍ത്തുകയും, അടിമത്തം നിര്‍ത്തലാക്കുകയും ഒമാനെ ആധുനികവത്കരണത്തിന്റെ പാതയിലേക്ക് നയിക്കുകയും ചെയ്തു. 1996-ല്‍ ഒമാന്റെ ആദ്യത്തെ എഴുതി തയ്യാറാക്കിയ ഭരണഘടന അദ്ദേഹം അവതരിപ്പിക്കുകയും, രാഷ്ട്രീയ പങ്കാളി ത്തത്തില്‍ സ്ത്രീകളുടെ പ്രാധാന്യത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ആധുനിക ഇറാന്റെ പിതാവ് എന്ന് അറിയപ്പെട്ട സുല്‍ത്താന്‍ 20...

ശ്രീലങ്കന്‍ വിദേശകാര്യ മന്ത്രിയുടെ ആദ്യ ഇന്ത്യാ സന്ദര്‍ശനം

ശ്രീലങ്കന്‍ വിദേശകാര്യ മന്ത്രി ദിനേശ് ഗുണവര്‍ധനയുടെ ആദ്യ ഇന്ത്യാ സന്ദര്‍ശനം വിജയകരമായി പൂര്‍ത്തിയായി. നാലംഗ ഉന്നതതല പ്രതിനിധി സംഘവും അദ്ദേഹത്തോടൊപ്പം സന്ദര്‍ശനത്തിനെത്തി. കഴിഞ്ഞവര്‍ഷം നവംബറില്‍ നടന്ന ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതബയ രാജപക്‌സെയുടെ ഇന്ത്യാ സന്ദര്‍ശനത്തിന്റെ തുടര്‍ച്ചയായാണ് ഗുണവര്‍ധനയുടെ സന്ദര്‍ശനം. സന്ദര്‍ശന വേളയില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയ പ്രതിനിധികളുമായി ശ്രീ. ഗുണവര്‍ധന ഉന്നതതല ചര്‍ച്ചകള്‍ നടത്തി. വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍, നൈപുണ്യ വികസന, സംരംഭകത്വ മന്ത്രി ശ്രീ. മഹേന്ദ്രനാഥ് പാണ്‌ഡെ, തൊഴില്‍ മന്ത്രി ശ്രി. സന്തോഷ്‌കുമാര്‍ ഗാംഗ്‌വര്‍ എന്നിവരുമായും ശ്രീ. ഗുണവര്‍ധന കൂടിക്കാഴ്ച നടത്തി. കൂടാതെ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രി അംഗങ്ങളെ ശ്രീലങ്കന്‍ വിദേശകാര്യമന്ത്രി അഭിസംബോധന ചെയ്തു. തുടര്‍ന്ന് ന്യൂഡല്‍ഹി ആസ്ഥാനമായുള്ള ഗവേഷണ സംഘടനയായ സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് എന്‍വയോണ്‍മെന്റും, മഹാബോധി സൊസൈറ്റി ഓഫ് ഇന്ത്യയുടെ ന്യൂഡല്‍ഹി സെന്ററും അദ്ദേഹം സന്ദര്‍ശിച്ചു. വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കറുമായി നടത്തിയ പ്രതിനിധിതല ചര്‍ച്ചയി...

സാമൂഹിക സാമ്പത്തിക വികസനത്തിന് ശാസ്ത്രത്തിന്റെ സാധ്യതാശേഷി

പാരമ്പര്യമായി ഗവേഷണശാലകളുടെ നാലു ചുവരുകള്‍ക്കിടയിലാണ് ശാസ്ത്രം ഒതുങ്ങി നിന്നത്. എന്നാല്‍ രാജ്യത്തിന്റെ വികസനത്തിനായി ശാസ്ത്രത്തെ സാമൂഹികമായി വികസിപ്പിക്കാനാണ് ഇന്ത്യ ഇപ്പോള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഈ കഴിഞ്ഞ 107-ാമത് ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസിനെ ശാസ്ത്രീയ സമ്മേളനങ്ങളുടെ 'മഹാകുംഭം' എന്നാണ് വിശേഷിപ്പിച്ചത്. ഇതില്‍ ഗവേഷണശാലകളും ഭൂമി, ആരോഗ്യ സംരക്ഷണ സംവിധാനം എന്നിവ തമ്മിലുള്ള ബന്ധം വര്‍ദ്ധിപ്പിക്കാനും ജനങ്ങള്‍ക്കായി ശാസ്ത്രത്തെ വികസിപ്പിക്കാനും ആഹ്വാനം ചെയ്യുകയുണ്ടായി. 'ശാസ്ത്ര സാങ്കേതികവിദ്യ: ഗ്രാമവികസനം' എന്നതാണ് ഈ വര്‍ഷത്തെ ഇന്ത്യന്‍ ശാസ്ത്ര കോണ്‍ഗ്രസിന്റെ പ്രമേയം. ഗവണ്‍മെന്റും സാധാരണക്കാരനുമിടയിലെ പാലമാണ് സാങ്കേതിക വിദ്യ എന്നാണ് ബംഗ്‌ളുരൂവില്‍ നടന്ന ശാസ്ത്ര കോണ്‍ഗ്രസിന്റെ ഉത്ഘാടന ചടങ്ങില്‍ പ്രധാനമന്ത്രി അഭിപ്രായപ്പെട്ടത്. വേഗത്തിലുള്ളതും ശരിയായതുമായ വികസനത്തിന് സാങ്കേതികവിദ്യ അനിവാര്യമാണ്. സാങ്കേതികവിദ്യയ്ക്ക് ചായ്‌വുകളില്ല. അത് എല്ലാവര്‍ക്കും ഒരുപോലെ ലഭ്യമാകുന്നു. മാനുഷിക അവബോധവും പുത്തന്‍ സാങ്കേതികവിദ്യയും ഒത്തുചേരുമ്പോള്‍ മികച്ച ഫലം ലഭ്യമാകുന്നതായും ശ്രീ. മോദി...

സേനാമേധാവിയുടെ കാലാവധി നീട്ടലും പാകിസ്ഥാലെ രാഷ്ട്രീയ പ്രതിസന്ധിയും

പാകിസ്ഥാന്‍ കരസേനാ മേധാവി ജനറല്‍ ഖമര്‍ ബജ്വയുടെ കാലാവധി കഴിഞ്ഞവര്‍ഷം ഓഗസ്റ്റില്‍ പുറപ്പെടുവിച്ച പുതിയ വിജ്ഞാപനത്തിലൂടെ മൂന്ന് വര്‍ഷത്തേക്ക് കൂടി നീട്ടി നല്‍കി. കഴിഞ്ഞ വര്‍ഷം നവംബറില്‍ ചുമതല ഒഴിയേണ്ടിയിരുന്ന കരസേനാ ബേധാവിയുടെ കാലാവധിയാണ് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പ്രത്യേക ഉത്തരവിലൂടെ നീട്ടി നല്‍കിയത്. ബലാകോട്ട് വ്യോമാക്രമണം, പുല്‍വാമ സ്‌ഫോടനം, ജമ്മു കശ്മീരിലെ ഇന്ത്യയുടെ ഭരണഘടനാ മാറ്റങ്ങള്‍, നിയന്ത്രണ രേഖയിലെ വര്‍ദ്ധിച്ചു വരുന്ന പിരിമുറുക്കങ്ങള്‍ എന്നിങ്ങനെയുള്ള പ്രത്യേക സാഹചര്യങ്ങള്‍ പരിഗണിച്ചാണ് തീരുമാനം. പാകിസ്ഥാന്റെ ദേശീയ, പ്രാദേശിക സുരക്ഷാ അന്തരീക്ഷത്തെ ഭീഷണിപ്പെടുത്തുന്ന ഒരു അസാധാരണ സാഹചര്യം സൃഷ്ടിക്കപ്പെട്ടുവെന്നാണ് തീരുമാനത്തിന് പിന്നിലുള്ള പാകിസ്ഥാന്റെ ന്യായം. എന്നാല്‍ അതിശയകരമായ ഒരു നീക്കത്തിലൂടെ, പാകിസ്ഥാന്‍ സുപ്രീം കോടതി കഴിഞ്ഞ നവംബര്‍ 26 ന് കാലാവധി നീട്ടിനല്‍കിയ ഈ ഉത്തരവ് താല്‍ക്കാലികമായി നിര്‍ത്തിവച്ചു. നിയമപരമായ നടപടിക്രമങ്ങളിലെ ക്രമക്കേടുകളും പഴുതുകളും ചൂണ്ടിക്കാട്ടുകയും ഉത്തരവിന്റെ യുക്തിയെ കോടതി ചോദ്യം ചെയ്യുകയും ചെയ്തു. ആര്‍ട്ടിക്കിള്‍ 243, ക്ലോസ് 3 പ്രകാരം സൈനിക...

ഇറാന്‍ പിരിമുറുക്കം കുറയ്ക്കണമെന്ന് ഇന്ത്യ

ഇറാന്റെ സൈനിക ജനറലായിരുന്ന ഖ്വാസിം സൊലൈമാമിയെ ബാഗ്ദാദ് വിമാനത്താവളത്തില്‍ അമേരിക്ക ഡ്രോണ്‍ ആക്രമണത്തിലൂടെ കൊലപ്പെടുത്തിയത് ഗള്‍ഫ് മേഖലയിലെ അസ്വസ്തത വര്‍ദ്ധിപ്പിക്കാന്‍ ഇടയാക്കിയിട്ടുണ്ട്. ഇറാനില്‍ അമേരിക്കക്കെതിരായ ജനവികാരത്തിന്റെ മൂര്‍ച്ചകൂട്ടാന്‍ ഇത് വഴിയൊരുക്കി. മാത്രമല്ല ഇരുരാജ്യങ്ങളും തമ്മില്‍ കൂടിയാലോചനകള്‍ക്ക് ഇടമില്ലാത്തവിധം പ്രശ്‌നം വിഷളാവുകയും ചെയ്തു. മധ്യ-കിഴക്കന്‍ മേഖലയില്‍ നിന്നും സേനയെ പിന്‍വലിക്കുമെന്നും ഇറാനെ ആണവായുധ രാജ്യമാക്കുന്നതില്‍ നിന്നും തടയും എന്നുമുള്ള അമേരിക്കയുടെ രണ്ട് പ്രഖ്യാപിത ലക്ഷ്യങ്ങള്‍ക്ക് ഇത് വിലങ്ങുതടിയായിരിക്കുകയാണ്. യാതൊരു മുന്നറിയിപ്പുമില്ലാതെയുള്ള അമേരിക്കയുടെ ഏകപക്ഷീയമായ ഈ നീക്കം ഗള്‍ഫ് മേഖലയിലെ സഖ്യകക്ഷികളെ ആശങ്കപ്പെടുത്തുന്നു. അടുത്തിടെ ഇറാനുമായുള്ള പിരിമുറുക്കങ്ങള്‍ കുറച്ചുകൊണ്ടുവരാന്‍ ശ്രമിക്കുകയായിരുന്നു ഗള്‍ഫ് രാഷ്ട്രങ്ങള്‍. ഇറാഖിലെ രണ്ട് അമേരിക്കന്‍ സൈനിക താവളങ്ങള്‍ ആക്രമിച്ചുകൊണ്ട് സൊലൈമാനിയുടെ മരണത്തിന് ഇറാന്‍ പകരം വീട്ടി. ജനറല്‍ സൊലൈമാനി സൈനിക മേധാവിയായതുകൊണ്ടു തന്നെയാണ് അമേരിക്കയുടെ സേനാതാവളങ്ങള്‍ ആക്രമിച്ചതെന്ന് ഇറാന്‍ വെളുപ്പെടുത്...

ഗ്രാമവികസനം ശാസ്ത്ര സാങ്കേതിക വിദ്യയിലൂടെ

കൃഷിക്കmcpw kmt¦തിക വിദഗ്ദ്ധരും തമ്മിലുള്ള അന്തരം കുറയ്ക്കുന്നതിന് ശാസ്ത്ര സാങ്കേതിക മേഖലയിലൂടെയുള്ള ഗ്രാമവികസനം ആവശ്യമാണ്; കാര്‍ഷിക സമൂഹത്തിന്റെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള Kh¬saânsâ പ്രധാന ലക്ഷ്യവും ഇതാണ്. വിള ഉല്‍പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും കച്ചവട X{´§Ä¡pw ഗ്രാമീണ ഉപജീവന രീതികള്‍ വൈവിധ്യവത്കരിക്കുന്നതിനും നിരവധി പുതിയ കണ്ടുപിടുത്തങ്ങള്‍ ഇതിനകം സഹായിച്ചിട്ടുണ്ട്. കൃഷിക്കാരും þ2þ നവീന kmt¦XnI വിദഗ്ദ്ധരും തമ്മിലുള്ള നിലവിലെ അന്തരം ഇത്തരം കണ്ടു]nSn¯§fpsS ഭാഗിക പര്യവേക്ഷണത്തിന് മാത്രമേ കാരണമായുള്ളു. അതുകൊണ്ടുതന്നെ ഈ അന്തരം നികത്തേണ്ടതുണ്ട്. കൃഷിക്കാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് ദീര്‍ഘകാല പരിഹാരം കണ്ടെത്താനും വിള ഉല്‍പാദനക്ഷമതയും കര്‍ഷകരുടെ വരുമാനവും മെച്ചപ്പെടുത്താനുമുള്ള പുതിയ രീതികള്‍ അവലംബിക്കാന്‍ ഉപരാഷ്ട്രപതി ശാസ്ത്ര സമൂഹത്തോട് ആഹ്വാനം ചെയ്തു. ഇന്ത്യയിലെ ഗാര്‍ഹിക ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിലും നിലനിര്‍ത്തുന്നതിലും കര്‍ഷകര്‍ വലിയ പങ്കുവഹിക്കുന്നതിനാല്‍ രാജ്യത്തിന്റെ ക്ഷേമത്തിന് കര്‍ഷകര്‍ നിര്‍ണായകമാണെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. വിളകളെ കാലാവസ്ഥാ-പ്രതിരോധശേഷിയുള്ളതും ...

ഇന്ത്യയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളില്‍ സിംഗപ്പൂര്‍ സഹകരണം

സിംഗപ്പൂര്‍ മന്ത്രിസഭയിലെ മുതിര്‍ന്ന അംഗവും സാമൂഹ്യനയ രൂപീകരണത്തിന്റെ ചുമതല വഹിക്കുന്ന മന്ത്രിയുമായ ശ്രീ. തര്‍മന്‍ ഷണ്‍മുഖരത്‌നം ഡല്‍ഹിയും മുംബൈയും സന്ദര്‍ശിച്ചു. സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും, ധനകാര്യ മന്ത്രി നിര്‍മ്മലാ സീതാരാമനെയും അദ്ദേഹം സന്ദര്‍ശിച്ചു. സിംഗപ്പൂര്‍ പ്രധാനമന്ത്രിയുടെ ഓഫീസിലെയും വിദേശകാര്യമന്ത്രാലയത്തിലെയും ഉദ്യോഗസ്ഥരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. മുംബൈയില്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെക്കണ്ട ശ്രീ. ഷണ്‍മുഖരത്‌നം വ്യവസായ പ്രമുഖന്മാരുമായും കൂടിക്കാഴ്ച നടത്തി. വ്യാപാരവും, നിക്ഷേപവും സംബന്ധിച്ച ഉഭയകക്ഷി ചര്‍ച്ചകളാണ് സന്ദര്‍ശനത്തിലെ മുഖ്യ അജണ്ട. ഡിജിറ്റല്‍ സമ്പദ്‌വ്യവസ്ഥ, അടിസ്ഥാനസൗകര്യം, നൈപുണ്യ വികസനം, ഇന്ത്യ-സിംഗപ്പൂര്‍ സമഗ്രസാമ്പത്തിക സഹകരണം എന്നിവ ചര്‍ച്ചയില്‍ ഇടം പിടിച്ചു. 2022 ല്‍ ജി-20 കൂട്ടായ്മയുടെ അധ്യക്ഷ സ്ഥാനം ലക്ഷ്യമിടുന്ന ഇന്ത്യയ്ക്ക് അദ്ദേഹം പിന്തുണ അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം വളര്‍ച്ചയിലാണ്. 2019 ല്‍ 26 ബില്ല്യണ്‍ അമേരിക്കന്‍ ഡോളറിന്റെ വര്‍ദ്ധന വ്യാപാരത്തിലുണ്ടായി. എന്നാലിത് കൂടുതല്‍ ഉയരങ്ങളിലെത്തിക്കാനാ...