Posts

Showing posts from October, 2019

ന്യൂഡല്‍ഹി - റിയാദ് ബന്ധം പുതിയ ഉയരങ്ങളിലേക്ക്

റിയാദുമായുള്ള ബന്ധം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതി നുള്ള സൂചനയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സൗദി അറേബ്യന്‍ സന്ദര്‍ശനം നല്‍കുന്നത്. ഹജ്ജ് തീര്‍ത്ഥാടനം, പെട്രോളിയം ഇറക്കുമതി എന്നീ മേഖലകളില്‍ മാത്രം ഒതുങ്ങി നിന്ന ബന്ധം, ഈ അടുത്ത കാലത്ത് മറ്റ് മേഖലകളിലേക്ക് കൂടി വ്യാപിച്ച് തുടങ്ങിയിരിക്കുന്നു. ഊഷ്മളമായ രീതിയില്‍ പുതിയ ഉയരങ്ങളിലേക്ക് ഉഭയകക്ഷി ബന്ധം എത്തിക്കുന്നതിന് ഇരു രാജ്യങ്ങളും ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്നുണ്ട്. സൗദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ സംഘടിപ്പിച്ച 'ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഇന്‍ഷ്യേറ്റീവില്‍'' ഭാവി നിക്ഷേപക സംരംഭത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രഭാഷണം ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള ബന്ധം ഊര്‍ജ്ജസ്വലമാക്കുന്ന ദിശയിലേക്ക് വിരല്‍ ചൂണ്ടുന്നതായിരുന്നു. പെട്രോളിയം ഇതര മേഖലകളിലെ നിക്ഷേപ സാധ്യതകളെ കുറിച്ച് ചര്‍ച്ച ചെയ്യുന്ന സമ്മേളനമാണ് 'ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഇന്‍ഷ്യേറ്റീവ്'. പരമ്പരാഗതമല്ലാത്ത ഊര്‍ജ്ജം, വൈജ്ഞാനിക സമ്പദ് വ്യവസ്ഥ, ടൂറിസം കലാപരിപാടികള്‍ തുടങ്ങിയ വൈവിധ്യങ്ങളായ മേഖലകളില്‍ നിക്ഷേപം നട...

ബാഗ്ദാദിയുടെ അന്ത്യം അറബ് ലോകത്തെ പുതുയുഗത്തിലേയ്ക്ക് നയിക്കുമോ?

ഇസ്ലാമിക് സ്റ്റേറ്റിന്റെ സ്വയം പ്രഖ്യാപിത ഖലീഫ അബു ബക്കര്‍ അല്‍-ബാഗ്ദാദിയുടെ മരണവാര്‍ത്ത ഇറാഖിലെ മൊസുളിലെ തെരുവുകള്‍ ആഹ്ലാദത്തോടെയാണ് വരവേറ്റത്. 2014 ല്‍ ISIS എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്റ് സിറിയ സ്ഥാപിച്ചതായി ബാഗ്ദാദി പ്രഖ്യാപിച്ചത് ഇവിടെ വച്ചാണ്. അരുംകൊലയും സമൂഹകൊലപാതകങ്ങളും കൂട്ടബലാല്‍സംഗങ്ങളും തെരുവ് പ്രക്ഷോഭങ്ങളും കിരാതവാഴ്ചയും തട്ടിക്കൊണ്ട് പോകലും പരസ്യാപഹരണങ്ങളും മാത്രമല്ല മൂന്ന് ലക്ഷത്തോളം പേര്‍ക്ക് മൊസൂളില്‍ നിന്ന് പലായനം ചെയ്യേണ്ടിവരികയും ആയിരങ്ങള്‍ക്ക് തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടമാകുകയും ചെയ്തു. ISIS ഭീകരവാദ സംഘടനയുടെ തലവനായിരുന്നു ബാഗ്ദാദി. യു.കെ.യുടെ വലുപ്പം വരുന്ന സിറിയയ്ക്കും ഇറാഖിനും ഇടയിലുള്ള മുഴുവന്‍ പ്രദേശങ്ങളെയും ഒരിടയ്ക്ക് നിയന്ത്രിച്ചിരുന്നത് ISIS ആയിരുന്നു. സിറിയയുടെ സംസ്‌ക്കാരത്തില്‍ ISIS വരുത്തിയ കേടുപാടുകള്‍ ചെറുതല്ല. പാല്‍മിറ പട്ടണം നശിപ്പിക്കുകയും ചരിത്ര പ്രധാനമായ മൊസുളിലെ അല്‍-നുറി മോസ്‌ക്ക് 2017 ല്‍ തകര്‍ക്കുകയും ചെയ്തു. ഇറാഖിലും സിറിയയിലും അമേരിക്കയുടെ നേതൃത്വത്തില്‍ നടന്ന യുദ്ധവും കുര്‍ദ്ദുകള്‍ നയിച്ച ധീരമായ ആഭ്യന...

പതിനെട്ടാമത് ചേരി ചേരി ഉച്ചകോടി

ചേരിചേരി പ്രസ്ഥാനം ഇപ്പോഴും സജീവമാണെന്നും സമകാലീന ലോകത്ത് ഇതിന്റെ പ്രാധാന്യം വലുതാണെന്നും ഉള്ള സന്ദേശം ഉയര്‍ത്തി 15-ാമത് ചേരിചേരാ ഉച്ചകോടിക്ക് അസര്‍ബൈജനിലെ ബക്കുവില്‍ സമാപനമായി. ആറ് ദശാബ്ദങ്ങള്‍ക്ക് മുമ്പ് രൂപീകരിച്ച ചേരിചേരാ പ്രസ്ഥാനത്തിന്റെ തകര്‍ച്ച അന്നുമുതല്‍ തന്നെ പടിഞ്ഞാറന്‍ രാജ്യങ്ങള്‍ സ്വപ്നം കണ്ട് വരികയായിരുന്നു. എന്നാല്‍ അവരുടെ പ്രതീക്ഷകള്‍ക്ക് വിപരീതമായി ഇപ്പോഴും പ്രസ്ഥാനം നില്‍ക്കുകയാണ്. ആറുപതിറ്റാണ്ട് മുമ്പ് നിലവില്‍ വന്നതു മുതല്‍ പ്രമുഖ പാശ്ചാത്യ നിരീക്ഷകരെല്ലാം ചേരിചേരാ പ്രസ്ഥാനത്തിന്റെ ചരമക്കുറിപ്പ് പ്രവച്ചിരുന്നു. എന്നാല്‍ അവരുടെ നിരീക്ഷണം തെറ്റാണെന്ന് പലതവണ തെളിയിക്കപ്പെട്ടുകയാണുണ്ടായത്. ഇപ്പോഴിതാ 18-ാമത് ഉച്ചകോടിക്ക് അസര്‍ബൈജാന്‍ വേദിയായിരുന്നു. വളരെ വൈകി 2011-ല്‍ ആണ് അസര്‍ബൈജാന്‍ ചേരിചേരാ പ്രസ്ഥാനത്തില്‍ അംഗമാകുന്നത്. മാറിക്കൊണ്ടിരിക്കുന്ന ലോകസാഹചര്യത്തിലും ചേരിചേരാനയത്തിന്റെ പ്രാധാന്യമാണ് ഇത് വ്യക്തമാക്കുന്നത്. മൂന്നാംലോക രാജ്യങ്ങളുടെ ഐക്യത്തിന്റെ ശബ്ദമായി ഇന്നു നിരവധി ആളുകള്‍ ചേരിചേരാപ്രസ്ഥാനത്തെ കാണുന്നു. വന്‍ശക്ത രാഷ്ട്രങ്ങളുടെ ഇടയില്‍ തങ്ങളുടെ ശബ്ദം കേള്‍പ്പിക...

പാകിസ്ഥാനിലെ പിന്നാക്ക സമുദായങ്ങളോടുള്ള പീഠനം അമേരിക്കയുടെഉത്കണ്ഠ

പാകിസ്ഥാനിലെ ന്യൂനപക്ഷ സമുദായങ്ങളുടെ എണ്ണം ഭയാനകമാംവിധം കുറയുന്നു. പാകിസ്ഥാന്‍ എന്ന രാജ്യം രൂപീകൃതമാകുന്ന സമയത്ത്, രാജ്യത്ത് ഹിന്ദു, സിഖ്, ക്രിസ്ത്യന്‍, പാഴ്‌സി, ബുദ്ധിസ്റ്റ് എന്നീ മത ന്യൂനപക്ഷങ്ങള്‍ 28% ഉണ്ടായിരുന്നു. പൂര്‍വ്വ പാകിസ്ഥാനില്‍ അന്നത്തെ ഹിന്ദുക്കള്‍ ഏതാണ്ട് 22% ആയിരുന്നു. പക്ഷെ ഇന്ന് പാകിസ്ഥാനിലെ ന്യൂനപക്ഷ സമുദായങ്ങള്‍ ആകെ 4% മാത്രമാണ്. പാകിസ്ഥാന്റെ പിതാവ് എന്നറിയപ്പെടുന്ന മുഹമ്മദ് അലി ജിന്ന പാകിസ്ഥാനെ ഒരു മതേതര രാജ്യമായാണ് സ്വപ്നം കണ്ടത്. എന്നാല്‍ അദ്ദേഹത്തിന്റെ ജീവിതകാലത്ത് തന്നെ പാകിസ്ഥാന്‍ മത മൗലികവാദികള്‍ ഒരു മതാധിഷ്ഠിത രാജ്യമാക്കാനുള്ള ശ്രമം നടത്തിയിരുന്നു. 1980 ഓട്കൂടി പ്രസിഡന്റ് സിയ-ഉള്‍-ഹക്കിന്റെ നേതൃത്വത്തില്‍ ഒരു മത രാഷ്ട്രമായി പാകിസ്ഥാന്‍ മാറുകയായിരുന്നു. പഴഞ്ചന്‍ നിയമങ്ങളും ബാലിശമായ ശിക്ഷാരീതികളും മതന്യൂനപക്ഷങ്ങളെ അരക്ഷിതാവസ്ഥയിലാക്കി. പാകിസ്ഥാനില്‍ മത വിശ്വാസത്തിന്റെ പേരിലുള്ള മനുഷ്യാവകാശ ധ്വംസനങ്ങളിലും വിവേചനങ്ങളിലും അമേരിക്ക ഉത്കണ്ഠ പ്രകടിപ്പിച്ചിട്ടുണ്ട്. രാജ്യത്തിന്റെ ഭരണഘടന അനുശാസിക്കുംവിധം നിയമവാഴ്ചയും സ്വാതന്ത്ര്യവും സംരക്ഷിക്കാന്‍ ഇംമ്രാന്‍ഖാന്...

ഇന്ത്യയുടെ സാമ്പത്തിക കാഴ്ചപ്പാട് - ഇന്ത്യ-യു.എസ്. സ്ട്രാറ്റജിക് ഫോറത്തിന്റെ സ്ഥിരീകരണം.

ഇന്ത്യ-യു.എസ്. തന്ത്രപരമായ സഖ്യത്തിന്റെ രണ്ടാമത് സമ്മേളനം ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതല്‍ ദൃഢമാക്കി. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയെ അഞ്ച് ട്രില്യണ്‍ ഡോളര്‍ സമ്പദ്‌വ്യവസ്ഥയാക്കാനുള്ള ലക്ഷ്യം പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തിടെ നടത്തിയ യു.എസ്. സന്ദശനവേളയില്‍ വിശദീകരിച്ചിരുന്നു. യു.എസ്സില്‍ നിന്നുള്ള പ്രതിനിധി സംഘം അംഗങ്ങള്‍ ഇന്ത്യയുടെ ദൃഢനിശ്ചയത്തെ അംഗീകരിക്കുകയും പ്രശംസിക്കുകയും ചെയ്തു. മികച്ച കോര്‍പ്പറേറ്റ് സി.ഇ.ഒ. മാരും മുന്‍നിര നയതന്ത്ര ഉദ്യോഗസ്ഥരും അടങ്ങുന്ന ഫോറം ഇന്ത്യയുടെ അടുത്ത അഞ്ച് വര്‍ഷം ലോകത്തിന്റെ അടുത്ത 25 വര്‍ഷത്തെ നിര്‍വചിക്കുമെന്ന് അഭിപ്രായപ്പട്ടു. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കാഴ്ചപ്പാടിനെ പ്രതിനിധികള്‍ അനുമോദിച്ചു. ഫോറത്തിന്റെ നേതൃത്വം വഹിക്കുന്നത് ജോണ്‍ ചേമ്പേഴ്‌സാണ്. ശീതയുദ്ധ കാലഘട്ടത്തിലെ അമേരിക്കന്‍ നയതന്ത്ര പ്രതിനിധി ഹെന്റി കിസിംഗര്‍, മുന്‍ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി കോണ്ടലീസ റൈസ്, മുന്‍നിര കോര്‍പ്പറേറ്റുകളുടെ 300 ഓളം സി.ഇ.ഒ മാര്‍ തുടങ്ങിയവര്‍ അടങ്ങുന്നതാണ് പ്രതിനിധി സംഘം. കഴിഞ്ഞ ഏതാനും ദശകങ്ങളാ...

ആര്‍.സി.ഇ.പി. ചര്‍ച്ചകളില്‍ കര്‍ശന നിലപാടുമായി ഇന്ത്യ

നവംബര്‍ രണ്ട് മുതല്‍ നാല് വരെ നടക്കാനിരിക്കുന്ന ആസിയാന്‍ ഉച്ചകോടിക്കും അനുബന്ധ യോഗങ്ങള്‍ക്കും മുമ്പു തന്നെ മേഖലയിലെ സമഗ്ര സാമ്പത്തിക പങ്കാളിത്തം സംബന്ധിച്ച റീജിയണല്‍ കോംപ്രിഹെന്‍സീവ് ഇക്കണോമിക് പാര്‍ട്ട്ണര്‍ഷിപ്പ് അഥവാ ആര്‍.സി.ഇ.പി. യാഥാര്‍ത്ഥ്യമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 2020 ജൂണില്‍ ഔപചാരികമായി ഉടമ്പടി ഒപ്പുവയ്ക്കാന്‍ ഇതു വഴിയൊരുക്കും. ബാങ്കോക്കില്‍ നടക്കുന്ന ആസിയാന്‍ ഉച്ചകോടിയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കാനിരിക്കുകയാണ്. ആര്‍.സി.ഇ.പി. കരാറാണ് ഉച്ചകോടിയുടെ പ്രധാന അജണ്ട. ആസിയാന്‍ അംഗങ്ങളായ 10 രാജ്യങ്ങളും ഇന്ത്യ, ജപ്പാന്‍, ദക്ഷിണകൊറിയ, ന്യൂസിലാന്റ്, ഓസ്‌ട്രേലിയ, ചൈന എന്നീ ആറ് രാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചകള്‍ 2012 നവംബറിലാണ് ആരംഭിച്ചത്. ആസിയാന്‍ മുന്‍കൈയെടുത്ത് കഴിഞ്ഞ ഏഴുവര്‍ഷമായി ബഹുമുഖ ചര്‍ച്ചകള്‍ നടന്നുവരികയുമായിരുന്നു. ഇത്തരത്തിലുള്ള ചര്‍ച്ചകളില്‍ അവസാനത്തേതായിരുന്നു കഴിഞ്ഞ ആഴ്ച ബാങ്കോക്കില്‍ നടന്നത്. 80 ശതമാനത്തിലധികം കാര്യങ്ങളില്‍ സമവായമായതായാണ് സൂചനകള്‍. ചരക്ക്, സേവന, നിക്ഷേപ കാര്യങ്ങള്‍ കേന്ദ്രീകരിച്ച് നടക്കുന്ന ചര്‍ച്ചകളില്‍ 2...

ഇന്ത്യയുടെ ACT EAST നയത്തിന്റെ വ്യാപിപ്പിക്കല്‍

ഇന്ത്യയുടെ 'Act East' നയത്തിലെ പ്രധാന പങ്കാളികളായ ജപ്പാനും, ഫിലിപ്പീന്‍സും രാഷ്ട്രപതി രാംനാഥ് കോവിന്ദ് കഴിഞ്ഞ ദിവസങ്ങളില്‍ സന്ദര്‍ശിച്ചിരുന്നു. സന്ദര്‍ശനത്തിന്റെ ആദ്യ പാദത്തില്‍ ഫിലിപ്പീന്‍സിലെത്തിയ രാഷ്ട്രപതി ഇരു രാജ്യങ്ങളും തമ്മിലുളള നയതന്ത്ര ബന്ധത്തിന്റെ 70-ാം വാര്‍ഷികാഘോഷത്തില്‍ പങ്കെടുത്തു. അതിനുശേഷം ജപ്പാനിലെത്തിയ ശ്രീ രാംനാഥ് കോവിന്ദ് ജപ്പാന്‍ ചക്രവര്‍ത്തി നറുഹിതോയുടെ സ്ഥാനാരോഹണ ചടങ്ങിലും പങ്കെടുത്തു. ഇന്ത്യയുടെ ആക്ട് ഈസ്റ്റ് പോളിസിയില്‍ ഫിലിപ്പീന്‍സിന് വളരെ പ്രധാനപ്പെട്ട പങ്കാണുളളത്. രാജ്യങ്ങളുടെ പരമാധികാരവും തുല്യതയും അന്താരാഷ്ട്ര നിയമങ്ങളും കാത്തു സൂക്ഷിക്കുന്നതില്‍ ഇരു രാജ്യങ്ങളും പങ്കാളികളാണ്. സൗത്ത്-സൗത്ത് സഹകരണത്തിലൂടെയാണ് ഇന്ത്യ ഫിലിപ്പീന്‍സ് ബന്ധം കൂടുതല്‍ ശക്തിപ്പെട്ടത്. ആ ബന്ധം ആക്ട് ഈസ്റ്റ് നയത്തിലൂടെ കൂടുതല്‍ മാനം കൈവരിച്ചു. സമുദ്രമേഖല, സുരക്ഷ, വിനോദ സഞ്ചാരം, ശാസ്ത്രസാങ്കേതികം, സംസ്‌കാരം തുടങ്ങിയ മേഖലകളില്‍ ഇരു രാജ്യങ്ങളും ഏര്‍പ്പെട്ട നാലു പ്രധാന കരാറുകളിലൂടെയാണ് ബന്ധം കൂടുതല്‍ ശക്തിയാര്‍ജ്ജിച്ചത്. കൂടാതെ ഭീകരവാദത്തിനെതിരായ സഹകരണം സംബന്ധിച്ചും ചര്‍ച്ചക...

ഐക്യരാഷ്ട്രസഭയ്ക്ക് 75 വയസ്സ്

ഒക്‌ടോബര്‍ 24 ഐക്യരാഷ്ട്ര ദിനമായി 1948 മുതല്‍ ആചരിച്ചുവരുന്നു. 1945 ജൂണ്‍ 26 ന് ഐക്യരാഷ്ട്രസഭയുടെ സാന്‍ഫ്രാന്‍സിസ്‌ക്കോ സമ്മേളനത്തിലാണ് ഇന്ത്യ യു.എന്‍. ചാര്‍ട്ടറില്‍ ഒപ്പുവച്ചത്. ഐക്യരാഷ്ട്രസഭയിലെ 50 സ്ഥാപക അംഗരാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. അഞ്ച് സ്ഥിരാംഗങ്ങള്‍ ഉള്‍പ്പെടെ ഭൂരിഭാഗം അംഗരാജ്യങ്ങളുടെയും അംഗീകാരത്തോടെ 1945 ഒക്‌ടോബര്‍ 24 നാണ് യു.എന്‍. ചാര്‍ട്ടര്‍ നിലവില്‍ വന്നത്. 1947 ഒക്‌ടോബര്‍ 31 ന് ചേര്‍ന്ന ഐക്യരാഷ്ട്ര പൊതുസമ്മേളനത്തിലാണ് ഒക്‌ടോബര്‍ 24 ഐക്യരാഷ്ട്ര ദിനമായി ആചരിക്കാനുള്ള പ്രഖ്യാപനം ഉണ്ടാകുന്നത്. സംഘടനയുടെ ഉദ്ദേശ്യങ്ങളും നേട്ടങ്ങളും ആഗോളതലത്തില്‍ ഉയര്‍ത്തിക്കാട്ടുകയാണ് ഐക്യരാഷ്ട്ര ദിനാചരണത്തിന്റെ ലക്ഷ്യം. ഇന്ത്യ ബ്രിട്ടീഷ് കോളനി വാഴ്ചയില്‍ നിന്ന് സ്വതന്ത്രമായിട്ട് അന്ന് കേവലം രണ്ടുമാസങ്ങള്‍ കഴിഞ്ഞിട്ടേ ഉണ്ടായിരുന്നുള്ളു. ഐക്യരാഷ്ട്രസഭയുടെ പ്രഖ്യാപിത ലക്ഷ്യങ്ങളില്‍ പങ്കാളിയാകാനുള്ള അവസരം ഈ ചുരുങ്ങിയ കാലയളവിനുള്ളില്‍ ഇന്ത്യയ്ക്ക് കൈവന്നു. കോളനി വാഴ്ച ഇല്ലാതാക്കല്‍, സുസ്ഥിര വികസനത്തിനായുള്ള സാര്‍വ്വത്രിക അജണ്ട, മനുഷ്യാവകാശങ്ങളും സ്വാതന്ത്ര്യവും ഉയര്‍ത്തിപ്പിടിക്കുന്നതി...

എല്‍.പി.ജി ഇറക്കുമതിയില്‍ ഇന്ത്യ-ബംഗ്ലാദേശ് ധാരണാപത്രം

ബംഗ്ലാദേശില്‍ നിന്നും വന്‍തോതില്‍ എല്‍പിജി ഇറക്കുമതിചെയ്യുന്നതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയും ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേക്ക് ഹസീനയുമായും ഒപ്പുവച്ച ധാരണാപത്രം ഇരു രാജ്യങ്ങളും തമ്മിലുള്ള പരസ്പരബന്ധം ഊട്ടിയുറപ്പിക്കുന്നതില്‍ ഒരു നാഴികകല്ലായി മാറി. ബംഗ്ലാദേശുമായുള്ള ധാരണാപത്രത്തിലൂടെ ത്രിപുരയില്‍ സുഗമമായ എല്‍പിജി വിതരണം ഉറപ്പു വരുത്താനും, ഇരുരാജ്യങ്ങളും അനുഭവിക്കുന്ന വെല്ലുവിളികളെ നേരിടാനും സാധിക്കും. ഈ സാഹചര്യത്തില്‍, ബംഗ്ലാദേശില്‍ നിന്ന് ഇന്ത്യന്‍ അതിര്‍ത്തി സംസ്ഥാനത്തേക്കുള്ള എല്‍പിജി ഇറക്കുമതി, വര്‍ഷം മുഴുവനും എല്‍പിജി വിതരണം ഉറപ്പാക്കുകയും ഇതിനുവേണ്ടി ഗതാഗതചെലവും സമയവും ഗണ്യമായി കുറയ്ക്കുകയും ചെയ്യും. നിലവില്‍, ത്രിപുരക്ക് എല്‍പിജി ലഭിക്കുന്നത് ഗുവാഹത്തിയില്‍ നിന്ന് മേഘാലയ വഴിയോ, ബില്‍ചാര്‍ വഴിയോ ആണ്. ഗുവാഹത്തിയില്‍ നിന്നുള്ള എല്‍പിജി ട്രക്കുകള്‍ക്ക് 600 കിലോമീറ്ററോളം മണ്ണിടിച്ചില്‍ സാധ്യതയുള്ള പര്‍വ്വത മേഖലകളിലൂടെ യാത്ര ചെയ്യേണ്ടതായുണ്ട്. മഴക്കാലങ്ങളില്‍ ഇതുമൂലം എല്‍പിജി വിതരണം ദിവസങ്ങളോളം തടസ്സപ്പെടാറുമുണ്ട്. പുതിയ സംരംഭത്തിലൂടെ ബംഗ്ലാദേശില്‍ നിന്...

FATF മുന്നറിയിപ്പിന് ശേഷം പാകിസ്ഥാന്‍ ഗ്രേ ലിസ്റ്റില്‍ തുടരും

നിയന്ത്രണ രേഖയില്‍ പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതിനെ തുടര്‍ന്ന് പാക്-അധിനിവേശ കാശ്മീരിലെ ചില സൈനിക പോസ്റ്റുകളും തീവ്രവാദ കേന്ദ്രങ്ങളും ലക്ഷ്യംവച്ച് ഇന്ത്യ, നടത്തിയ ആക്രമണത്തില്‍ പാകിസ്ഥാന്റെ നിരവധി സൈനികരും തീവ്രവാദികളും കൊല്ലപ്പെട്ടുവെന്ന് ഇന്ത്യന്‍ കരസേനാ മേധാവി ജനറല്‍ വിപിന്‍ റാവത്ത് അറിയിച്ചു. ജമ്മു കാശ്മീരില്‍ അനുച്ഛേദം 370 റദ്ദാക്കിയതിന് ശേഷം പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുകയാണ്. കാശ്മീര്‍ വിഷയത്തില്‍ അന്താരാഷ്ഷട്ര സമൂഹത്തിന്റെ സഹകരണം നേടിയെടുക്കുന്നതില്‍ പാകിസ്ഥാന്‍ ദയനീയമായി പരാജയപ്പെട്ടിരുന്നു. അതിനെ തുടര്‍ന്നാണ് വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങളും ഇന്ത്യയിലേക്കുള്ള നുഴഞ്ഞ കയറ്റവും പാകിസ്ഥാന്‍ കൂടുതലായി തുടങ്ങിയത്. പക്ഷേ ആ ശ്രമങ്ങളെയെല്ലാം ഇന്ത്യന്‍ സേന തന്ത്രപരമായ നീക്കങ്ങളിലൂടെ പരാജയപ്പെടുത്തുകയായിരുന്നു. അതേസമയം പാരീസില്‍ നടന്ന സമ്പൂര്‍ണ്ണ സമ്മേളനത്തില്‍ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് അഥവാ FATF 2020 ഫെബ്രുവരി വരെ പാകിസ്ഥാന്‍ ഗ്രേ ലിസ്റ്റില്‍ തുടരണമെന്ന് ഏകകണ്ഠമായ തീരുമാനമെടുക്കുകയായിരുന്നു. ശക്തവും ഫലപ്രദവുമായ നടപടികള്‍ സ്വീകരിക്കാന്‍ പാകിസ്ഥാ...

കര്‍ത്താര്‍പ്പൂര്‍ ഇടനാഴിയുടെ ഉദ്ഘാടനം

ഉഭയകക്ഷി സംഘര്‍ഷങ്ങള്‍ക്കിടയിലും, പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ നരോവള്‍ ജില്ലയിലുള്ള ഗുരുദ്വാര ദര്‍ബാര്‍ സാഹിബ് തീര്‍ത്ഥാടകര്‍ക്ക് സന്ദര്‍ശിക്കുന്നതിനായി കര്‍താര്‍പുര്‍ ഇടനാഴി തുറക്കാന്‍, ഇന്ത്യയും പാകിസ്ഥാനും തീരുമാനിച്ചു. സിഖ് മത സ്ഥാപകന്‍ ഗുരുനാനാക് ദേവിന്റെ പ്രാര്‍ത്ഥനാലയമാണ് കര്‍താര്‍പുര്‍ സാഹിബ്. 18 വര്‍ഷം ഗുരു നാനാക് ദേവ് ധാര്‍മ്മിക പ്രബോധനം നടത്തിയ ആരാധനാലയമാണ് കര്‍ത്താര്‍പുര്‍ സാഹിബ്. ആദ്യ സിഖ് ഗുരുവിന്റെ 550-ാം ജന്മവാര്‍ഷികം ആഘോഷിക്കുന്ന നവംബറില്‍ ഇടനാഴി തുറക്കാനാണ് തയ്യാറെടുക്കുന്നത്. കഴിഞ്ഞ വര്‍ഷം നവംബറിലാണ് ഇന്ത്യയിലെ ഗുര്‍ദാസ്പൂര്‍ ജില്ലയില്‍ നിന്നും അന്താരാഷ്ട്ര അതിര്‍ത്തിയിലേയ്ക്ക് 4-വരി ഇടനാഴി നിര്‍മ്മാണത്തിന് ഇന്ത്യ അനുമതി നല്‍കിയത്. പാകിസ്ഥാനില്‍ ഏതാണ്ട് 173 സിഖ് ആരാധനാലയങ്ങള്‍ ഉണ്ട്. 1974-ലെ ഉഭയകക്ഷി ഉടമ്പടി പ്രകാരം ഇന്ത്യയിലെ സിഖ് തീര്‍ത്ഥാടകര്‍ക്ക് ഇവയില്‍ കുറച്ചെണ്ണത്തില്‍ മാത്രമേ പ്രവേശനം അനുവദിക്കുന്നുള്ളു. നേരത്തെ അതിര്‍ത്തിയിലെ ദേരബാബ നാനാകില്‍ സ്ഥാപിച്ചിട്ടുള്ള ബൈനോക്കുലറിലൂടെ സിഖ് തീര്‍ത്ഥാടകര്‍ക്ക് ഗുരുദ്വാര ദര്‍ബാര്‍ സാഹിബ് ദര്‍ശിക്കാന്‍ സാധിക്കുമായി...

'നാം' ഉച്ചകോടിക്ക് മുന്നിലുള്ള വെല്ലുവിളികള്‍

പതിനെട്ടാമത് 'നാം' ഉച്ചകോടിയ്ക്ക് ആസര്‍ബൈജാന്‍ അടുത്തയാഴ്ച ആതിഥ്യമരുളും. ചേരിചേരാ പ്രസ്ഥാനം അഥവാ നാമിന് ആഗോള ശ്രദ്ധയാകര്‍ഷിക്കാന്‍ ഇതുവരെയും കഴിയാത്ത പശ്ചാത്തല ത്തിലാണ് നാം ഉച്ചകോടി വീണ്ടും ചേരുന്നത്. ആ പശ്ചാത്തലത്തില്‍ ആഗോളതലത്തിലുള്ള അധികാരമാറ്റങ്ങള്‍ പുതിയ കാഴ്ചപ്പാടുകള്‍ മുന്നോട്ടുവരാന്‍ കാരണമായി. പുതിയ ഭൗമ-രാഷ്ട്രീയ മാതൃകയ്ക്കാണ് ലോകം ഇപ്പോള്‍ സാക്ഷ്യം വഹിക്കുന്നത്. ആഗോള പ്രാദേശിക സംഘടനകളുടെ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ 21-ാം നൂറ്റാണ്ടിനെ ജി സീറോ വേള്‍ഡ് എന്നാണ് ഒരു വിദഗ്ധന്‍ വിശേഷിപ്പിച്ചത്. ഒരു രാജ്യത്തിനോ, ഒരു വിഭാഗത്തിനോ മാത്രമായി അന്താരാഷ്ട്ര അജണ്ട മുന്നോട്ട് വയ്ക്കാനുള്ള രാഷ്ട്രീയ സാംസ്‌കാരിക സ്വാധീനം ഇല്ലാ എന്ന വസ്തുതയാണ് 'ജി സീറോ വേള്‍ഡ്' എന്ന ആശയത്തില്‍ അന്തര്‍ലീനമായിരിക്കുന്ന സന്ദേശം. ചേരിചേരാ പ്രസ്ഥാനത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ പാലിക്കുന്ന ഇന്ത്യയെ ലോകരാഷ്ട്രങ്ങളുടെ നെറുകയിലേക്ക് കൊണ്ടുവരണമെന്നും 'നാം' ഇന്ത്യയുടെ തന്ത്രപരമായ സ്വയംഭരണവും, മൂല്യവും സംരക്ഷിക്കുമെന്നും ചേരിചേരാ നയത്തെക്കുറിച്ച് വിശദീകരിക്കുന്ന നോണ്‍ അലൈന്‍മെന്റ് 2.0 എന്ന പേരിലുള...

ഇന്തോ-ഡച്ച് ബന്ധം പുതിയ തലത്തിലേയ്ക്ക്

17-ാം നൂറ്റാണ്ടു മുതല്‍ ഇന്ത്യയും, നെതര്‍ലന്റ്‌സും തമ്മില്‍ ചരിത്രപരമായ ബന്ധം നിലനില്‍ക്കുന്നുണ്ട്. 1947-ല്‍ ഇന്ത്യ സ്വതന്ത്രമായതിനുശേഷം ഇരു രാജ്യങ്ങളും തമ്മിലുളള ഔദ്യോഗിക ബന്ധത്തിനും തുടക്കമായി. 1970-80 കാലയളവില്‍ രണ്ടു രാജ്യങ്ങള്‍ തമ്മില്‍ സാമ്പത്തിക ബന്ധം വളര്‍ന്നു വരികയായിരുന്നു. എന്നാല്‍ 1990-ല്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ ഉദാരവത്ക്കരിച്ചതോടെ ഈ ബന്ധത്തിന് അല്പം മങ്ങലേറ്റു. എന്നാല്‍ ഉന്നതതല സന്ദര്‍ശനത്തിലൂടെ രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക ബന്ധം നിലവില്‍ ഏറെക്കുറെ മെച്ചപ്പെട്ടിട്ടുണ്ട്. 2006-ല്‍ ഡച്ച് പ്രധാനമന്ത്രി ഴാന്‍ പിറ്റര്‍ ബാല്‍ക്കനന്റ് ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. തുടര്‍ന്ന്, കഴിഞ്ഞ നാലു വര്‍ഷമായി ഇരു രാജ്യങ്ങളിലെയും പ്രധാന മന്ത്രിമാര്‍ തമ്മില്‍ മൂന്നു തവണത്തെ സന്ദര്‍ശനമുണ്ടായി. മെയ് 2018 മെയ്മാസം നെതര്‍ലാന്റ്‌സ് പ്രധാനമന്ത്രി മാര്‍ക്ക് റുറ്റേ-യുടെ നേതൃത്വത്തിലുളള വ്യാപാര പ്രതിനിധികള്‍ ഇന്ത്യയിലെത്തി. ഇത് ഇരു രാജ്യങ്ങളും തമ്മിലുളള സാമ്പത്തിക ബന്ധം വര്‍ദ്ധിക്കുന്നതിന്റെ അടയാളമായാണ് കണക്കാക്കുന്നത്. ഡച്ച് രാജാവ് വില്ലം അലക്‌സാണ്ടറും, രാജ്ഞി മാക്‌സിമയും അഞ്ചു ദിവസത്തെ ഇന്ത്യന്‍ ...

സിറിയയിലെ ടര്ക്കിഷ് അധിനിവേശത്തിനെതിരെ ട്രംപ് നല്കുന്ന സൂചന

ടര്‍ക്കിക്കെതിരെ ഉപരോധമേര്‍പ്പെടുത്താനുളള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനം മധ്യകിഴക്കന്‍ മേഖലയെ ഞെട്ടിച്ചിരിക്കുകയാണ്. സിറിയയില്‍ നിന്ന് അമേരിക്കന്‍ സൈന്യത്തെ പിന്‍വലിച്ച് ഏതാനും ദിവസങ്ങള്‍ക്കുളളില്‍ ടര്‍ക്കി വടക്കന്‍ സിറിയയിലേക്ക് കടന്നു കയറിയതിനെതിരെ ട്രംപ് രൂക്ഷമായി പ്രതികരിച്ചു. കുര്‍ദുകള്‍ക്ക് പ്രാമുഖ്യമുളള സിറിയന്‍ ഡെമോക്രാറ്റിക് സേനയെ ഒഴിവാക്കി വടക്കന്‍ സിറിയയെ ഒരു നിഷ്പക്ഷ മേഖലയാക്കാനുളള ടര്‍ക്കിയുടെ ശ്രമങ്ങള്‍ക്ക് അന്താരാഷ്ട്ര പിന്തുണ ലഭിക്കില്ലെന്ന സൂചനയാണ് ട്രംപ് നല്‍കുന്നത്. കുര്‍ദിഷ് വര്‍ക്കേഴ്‌സ് പാര്‍ട്ടിയുമായി സഖ്യത്തിലുളള എസ്.ഡി.എഫ് എന്ന സിറിയന്‍ ഡെമോക്രാറ്റിക് സേന ഭീകര സംഘമാണെന്ന് ടര്‍ക്കി പ്രസിഡന്റ് റെസ്സപ് തയ്യിബ് എര്‍ദോഗന്‍ കരുതുന്നു. സിറിയന്‍ കുര്‍ദുകള്‍ക്കെതിരെ നീങ്ങി ടര്‍ക്കിയിലെ കുര്‍ദിഷ് ദേശീയവാദം പരിമിതപ്പെടുത്താനും അദ്ദേഹം ശ്രമിക്കുന്നു. സിറിയയില്‍ നിന്ന് അമേരിക്കന്‍ സൈന്യത്തെ പിന്‍വലിച്ച പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പെട്ടെന്നുളള തീരുമാനം കുര്‍ദുകളെ ഒറ്റിക്കൊടുക്കുന്നതിന് തുല്യമായാണ് അവര്‍ കരുതുന്നത്. സിറിയയിലും ഇറാഖിലും ഐ.എസിന്റെപതനത...

കൊമോറോസ്, സിയേറാ ലിയോണ്‍ എന്നീ ആഫ്രിക്കന്‍ രാജ്യങ്ങളുമായുള്ള ഉഭയകക്ഷി ബന്ധം ഇന്ത്യ ദൃഢപ്പെടുത്തുന്നു

ആഫ്രിക്കയുമായുള്ള ഇന്ത്യയുടെ ബന്ധം വിപുലീകരിക്കുന്നതിന്റെ ഭാഗമായി ആഫ്രിക്കന്‍ രാജ്യങ്ങളായ കൊമോറോസും, സീയെറാ ലിയോണും ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു കഴിഞ്ഞ ദിവസം സന്ദര്‍ശിച്ചു. സന്ദര്‍ശനത്തിന്റെ ആദ്യപാദത്തില്‍ കൊമോറോസിലെത്തിയ ഉപരാഷ്ട്രപതി, പ്രസിഡന്റ് അസാലി അസൗമനിയുമായി കൂടിക്കാഴ്ച നടത്തി. കൊമോറോസിന്റെ വികസനത്തില്‍ ഇന്ത്യയുടെ സജീവ പങ്കാളിത്തം ശ്രീ. വെങ്കയ്യ നായിഡു ഉറപ്പ് നല്‍കി. സാമ്പത്തികരംഗം, ആരോഗ്യം, പുനരുപയോഗ ഊര്‍ജ്ജം, വിവര സാങ്കേതിക വിദ്യ, സമുദ്ര സുരക്ഷ തുടങ്ങിയ മേഖലകളിലെ സഹകരണത്തെക്കുറിച്ച് ഇരു രാഷ്ട്ര നേതാക്കളും ചര്‍ച്ച ചെയ്തു. പ്രതിരോധ സഹകരണവുമായി ബന്ധപ്പെട്ട കരാറില്‍ ഇരു രാജ്യങ്ങളും ഒപ്പിട്ടു. മൊറോനിയില്‍ 18 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനുള്ള പദ്ധതിക്ക് 41.6 ദശലക്ഷം യു.എസ്. ഡോളറിന്റെ വായ്പ നല്‍കാന്‍ ഇന്ത്യ സന്നദ്ധത അറിയിച്ചു. ഇത് കൂടാതെ 10 ലക്ഷം ഡോളറിന്റെ മരുന്നുകളും ആയിരം മെട്രിക് ടണ്‍ അരി, ഇന്റര്‍സെപ്ടര്‍ ബോട്ടുകള്‍ക്കായി 20 ലക്ഷം ഡോളര്‍ എന്നീ സഹായങ്ങളും ഇന്ത്യ വാഗ്ദാനം ചെയ്തിട്ടുണ്ട്. ആഗോള വിഷയങ്ങളില്‍ ഇന്ത്യയ്ക്കും കൊമോറോസിനും സമാനമായ നിലപാടുകളാണ് ഉള്ളത്. പ...

ഉന്നതതല സാമ്പത്തിക-വാണിജ്യ ചര്‍ച്ചകള്‍ക്ക് തയ്യാറെടുത്ത് ഇന്ത്യയും ചൈനയും

സാമ്പത്തിക-വാണിജ്യ രംഗത്ത് ഉന്നതതല ചര്‍ച്ചാ സംവിധാനം രാപപ്പെടുത്തുന്നതിന് മാമല്ലപുരത്ത് നടന്ന ഇന്ത്യ-ചൈന അനൗപചാരിക ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിങ് പിങ്ങും തമ്മില്‍ ധാരണയായി. അതിര്‍ത്തി പ്രശ്‌നങ്ങള പരിഹരിക്കാന്‍ ഇരുരാജ്യങ്ങളും നിയോഗിച്ച പ്രത്യേക പ്രതിനിധി സംഘവും ഇതേ തീരുമാനം കൈക്കൊണ്ടു. ധനമന്ത്രി നിര്‍മ്മല സീതാരാമനും ചൈനീസ് വൈസ് പ്രീമിയര്‍ ഹു ചുന്‍ ഹുയയും ഈ സംവിധാനത്തിന് അദ്ധ്യക്ഷത വഹിക്കും. ഉന്നത നേതൃതലത്തില്‍ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുക എന്നതായിരുന്നു അനൗപചാരിക ചര്‍ച്ചയുടെ ലക്ഷ്യം. വ്യാപാര കമ്മി 5000 കോടി ഡോളറിലേക്ക് ഉയര്‍ന്നത് ഈ തീരുമാനത്തിന്റെ പ്രാധാന്യം കൂട്ടുന്നു. ഉന്നതതല ചര്‍ച്ചകളെക്കുറിച്ചോ അതിനായുള്ള നടപടികളെക്കുറിച്ചോ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. എന്നാല്‍ ഇന്ത്യന്‍ വ്യവസായങ്ങള്‍ക്ക് തങ്ങളുടെ ആശയങ്ങള്‍ പങ്കുവയ്ക്കാന്‍ ഇതിലൂടെ സാധിക്കുമോ എന്ന ചോദ്യമാണ് ഇപ്പോള്‍ വരുന്നത്. ലോകവ്യാപാര സംഘടന പോലുള്ള സംവിധാനങ്ങള്‍ക്ക് ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണാനാകാത്തതാണ് ഉഭയകക്ഷി സംവിധാനങ്ങള്‍ ആരംഭിക്കാന്‍ കാരണമായിത്തീര്‍ന്നത്. ല...

ഇമ്രാന്‍ഖാന്റെ വര്‍ദ്ധിക്കുന്ന വ്യഥകള്‍

പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ ചൈനയിലേയ്ക്ക് ദ്വിദിന സന്ദര്‍ശനം നടത്തി. ഇമ്രാന്‍ഖാന്‍ ചൈനയിലെത്തുന്നതിന് ഒരു ദിവസം മുമ്പ് പാക് സേനാ തലവന്‍ ജനറല്‍ ഖമര്‍ ജാവെദ് ബജ്‌വ ബെയ്ജിംഗിലെത്തി. ചൈനയുടെ സേനാ മേധാവി ജനറല്‍ ഴാംവ് യൂക്‌സിയയുമായും മറ്റ് ഉന്നത സൈനിക ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തുന്നതിനായി ആയിരുന്നു ബജ്‌വയുടെ ചൈന സന്ദര്‍ശനം. ചൈനീസ് പ്രസിഡന്റുമായും, പ്രധാനമന്ത്രിയുമായും ഇമ്രാന്‍ഖാന്‍ നടത്തിയ കൂടിക്കാഴ്ചകളില്‍ ജനറല്‍ ബജ്‌വയും പങ്കെടുത്തു. ഒരു വര്‍ഷത്തിനുളളില്‍ ഇമ്രാന്‍ഖാന്‍ നടത്തിയ മൂന്നാം ചൈനാ സന്ദര്‍ശനമായിരുന്നു ഇത്. പാകിസ്ഥാന്‍-ചൈന നയതന്ത്ര സഹകരണ പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് പ്രഖ്യാപിക്കുന്നതായിരുന്നു സന്ദര്‍ശനത്തിനു ശേഷമുളള സംയുക്തപ്രസ്താവന. ജമ്മുകശ്മീരിലെ സാഹചര്യങ്ങളെ കുറിച്ചും പ്രതീക്ഷിച്ചതുപോലെത്തന്നെ പ്രസ്താവനയില്‍ പരാമര്‍ശം ഉണ്ടായിരുന്നു. പാകിസ്ഥാന് തൃപ്തികരമായ വിധത്തില്‍ യു.എന്‍ പ്രമേയങ്ങളെക്കുറിച്ച്, ഒരു പക്ഷേ നടപ്പാക്കാനാകില്ല എന്ന് മനസ്സിലാക്കിക്കൊണ്ട് തന്നെ സൂചിപ്പിക്കാനും ചൈന തയ്യാറായി.  ഇന്ത്യയുമായുളള പ്രശ്‌നങ്ങള്‍ ഇരു കക്ഷികളും ച...

വികസന സഹകരണം ഊട്ടിയുറപ്പിച്ച് മോദി - ജി ജിന്‍പിങ് കൂടിക്കാഴ്ച

ചൈനീസ് പ്രസിഡന്റ് ഷി-ജിന്‍ പിങ് പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച മാമല്ലപുരത്ത് നടന്നു. പരസ്പര സഹകരണത്തില്‍ പുതിയ അധ്യായമെഴുതാന്‍ തീരുമാനിച്ച് ഇന്ത്യ-ചൈന രണ്ടാം അനൗദ്യോഗിക ഉച്ചകോടി ഇന്നലെ അവസാനിച്ചു. ആഗോള പ്രാദേശിക തലങ്ങളില്‍ പ്രക്ഷുബ്ധമായ അന്തരീക്ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഉഭയകക്ഷി ബന്ധം കൂടുതല്‍ വിപുലവും സുസ്ഥിരവുമാക്കുന്നതിന് പ്രാധാന്യം നല്കുമെന്ന് പ്രതീക്ഷിക്കുന്നു. ഏഷ്യയില്‍ ഒരേ സമയം തുല്യ ശക്തികളായി വളര്‍ന്നു വരുന്ന രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള രണ്ടാമത്തെ അനൗപചാരിക ഉച്ചകോടി അന്താരാഷ്ട്രതലത്തില്‍ ഏറെ ശ്രദ്ധേയമായിരുന്നു. ആദ്യദിനം തന്ത്രപരമായ വിഷയങ്ങള്‍, സാംസ്‌കാരിക ബന്ധം, ആഭ്യന്തര വികസനം ഭീകരതയുടെ പശ്ചാത്തലത്തിലുമുള്ള വ്യാപാര-സുരക്ഷാ ആശങ്കകള്‍ എന്നിവയെക്കുറിച്ചായിരുന്നു ഇന്ത്യയും ചൈനയും ചര്‍ച്ച ചെയ്തത്. രണ്ടാം ദിവസം ഉഭയകക്ഷി പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ചര്‍ച്ച ചെയ്തത്. ഭീകരവാദം, വ്യാപാര നിക്ഷേപങ്ങള്‍, ജനങ്ങള്‍ തമ്മിലുള്ള പരസ്പര ബന്ധം എന്നിവയ്ക്കായിരുന്നു ചര്‍ച്ചയില്‍ ഊന്നല്‍ നല്‍കിയത്. മാമല്ലപുരത്തെ ക്ഷേത്ര സമുച്ചയം സന്ദര്‍ശിക്കവെ പല്ലവരാജവംശം മുതലുള്ള ...

തുര്‍ക്കിയുടെ 'ഓപ്പറേഷന്‍ പീസ് സ്പ്രിങ്' എന്ന തട്ടിപ്പ്

പ്രധാനപ്പെട്ട മൂന്ന് ലക്ഷ്യങ്ങളോടെയാണ് കഴിഞ്ഞ ബുധനാഴ്ച തുര്‍ക്കിയുടെ സൈന്യം 'ഓപ്പറേഷന്‍ പീസ് സ്പ്രിംഗ്' ആരംഭിച്ചത്. സിറിയയുമായുള്ള തുര്‍ക്കിയുടെ അതിര്‍ത്തികളില്‍ സുരക്ഷ ഉറപ്പാക്കുക, മേഖലയിലെ ഭീകരവാദികളെ ഇല്ലായ്മ ചെയ്യുക, മേഖലയില്‍ ജീവിക്കുന്ന സിറിയക്കാരെ ഭീകരവാദത്തില്‍ നിന്ന് മോചിപ്പിക്കുക എന്നിവയാണ് ഈ ലക്ഷ്യങ്ങള്‍. വടക്ക് - കിഴക്കന്‍ സിറിയയില്‍ തുര്‍ക്കി നടത്തുന്ന ഏകപക്ഷീയ മായ ആക്രമണങ്ങളില്‍ ഇന്ത്യ ആശങ്ക അറിയിച്ചിട്ടുണ്ട്. മേഖലയുടെ സ്ഥിരതയേയും ഭീകരവാദ വിരുദ്ധ പ്രവര്‍ത്തനങ്ങളെയും തുര്‍ക്കിയുടെ നടപടികള്‍ ദുര്‍ബലമാക്കുമെന്ന് ഇന്ത്യ കരുതുന്നു. ഇത് മനുഷ്യവര്‍ഗത്തിന് പ്രത്യേകിച്ചും സാധാരണ പൗരന്മാര്‍ക്ക് ദുരവസ്ഥ ഉണ്ടാക്കാന്‍ പോന്നതാണ്. സംയമനം പാലിക്കാനും സിറിയയുടെ പരമാധി കാരവും പ്രാദേശികമായ സമ്പൂര്‍ണതയും ബഹുമാനിക്കാനും ഇന്ത്യ തുര്‍ക്കിയോട് ആവശ്യപ്പെട്ടു. വടക്ക് - കിഴക്കന്‍ സിറിയയിലെ സ്ഥിതിഗതികളെക്കുറിച്ച് പരാമര്‍ശിക്കാനാണ് തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗന്‍ കഴിഞ്ഞമാസം യു.എന്‍. പൊതുസഭാസമ്മേളനത്തില്‍ നടത്തിയ പ്രസംഗത്തില്‍ കൂടുതല്‍ സമയവും മാറ്റിവെച്ചത്. പ്രദേശത്ത് ഒരു സുരക്ഷിത മേഖല നിര്‍മ...

ഇന്ത്യന്‍ സാങ്കേതിക-സാമ്പത്തിക സഹകരണ പദ്ധതി പുതിയ ഉയരങ്ങളിലേയ്ക്ക്

തുല്യത, പരമാധികാരം, പരസ്പര ബഹുമാനം എന്നിവയെ അടിസ്ഥാനമാക്കി പങ്കാളിത്ത രാജ്യങ്ങളുമായുളള വികസന സഹകരണം വീണ്ടും ഉറപ്പാക്കി ഇന്ത്യ.  ഇന്ത്യ അടുത്തിടെ തുടക്കം കുറിച്ച ഇ-വിദ്യാഭാരതി, ഇ-ആരോഗ്യ ഭാരതീ എന്നീ പദ്ധതികള്‍ക്ക് പുറമേ ആഫ്രിക്കയുടെ ക്ഷേമം മുന്‍നിര്‍ത്തി ടെലി-വിദ്യാഭ്യാസം, ടെലി-ആരോഗ്യപദ്ധതി എന്നിവയ്ക്കും തുടക്കം കുറിയ്ക്കുകയുണ്ടായി. 55 വര്‍ഷത്തെ ഇന്ത്യയുടെ സാമ്പത്തിക സാങ്കേതിക സഹകരണ പദ്ധതിയുടെ അഥവാ ഐ.റ്റി.ഇ.സിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പദ്ധതികളില്‍ ഒന്നായി ഇത് വിലയിരുത്തപ്പെടുന്നു.  ആഫ്രിക്കയിലെ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ നാട്ടിലിരുന്നുകൊണ്ടുതന്നെ പ്രശസ്തമായ ഇന്ത്യന്‍ വിദ്യാഭ്യാസ രീതികള്‍ മനസ്സിലാക്കുന്നതിനും അതോടൊപ്പം അവിടത്തെ ഡോക്ടര്‍മാര്‍ക്കും, രോഗികള്‍ക്കും ആരോഗ്യ വൈദഗ്ധ്യം ഉറപ്പാക്കുന്നതിനും ഈ പദ്ധതികള്‍ സഹായിക്കും. ഇന്ത്യയുടെ വിദേശ നയത്തില്‍ വികസന സഹകരണത്തിന് മുഖ്യ പങ്കാണുളളതെന്നും ഏഴുപതിറ്റാണ്ടിലേറെക്കാലത്തെ വികസന അനുഭവത്തിന്റെ വെളിച്ചത്തില്‍, സ്ഥിരതയാര്‍ന്നതും വിശ്വസനീയവുമായ വികസന പങ്കാളിയായി തുടരാന്‍ രാജ്യം ആഗ്രഹിക്കുന്നതായും ഐ.റ്റി.ഇ.സിയുടെ 55 വര്‍ഷ...

ഊര്‍ജ്ജമേഖലയിലെഇന്ത്യ-അമേരിക്ക സഹകരണത്തില്‍ വന്‍ കുതിപ്പ്

ഹൂസ്റ്റന്‍ സന്ദര്‍ശിക്കുമ്പോള്‍ ഊര്‍ജ്ജ വിഷയത്തെക്കുറിച്ച് സംസാരിക്കാതിരിക്കാനാകില്ല എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തത്. ലോകത്തിന്റെ തന്നെ ഊര്‍ജ്ജ കേന്ദ്രമാണ് ഹൂസ്റ്റന്‍. ഇന്ത്യ അമേരിക്ക ബന്ധത്തിലെ പ്രധാന ചര്‍ച്ചാവിഷയം തന്നെ ഊര്‍ജ്ജത്തെ സംബന്ധിച്ചായിരിക്കുമെന്ന സൂചനയാണ് പ്രധാനമന്ത്രി ഇക്കഴിഞ്ഞ അവസാനത്തെ അമേരിക്കന്‍ സന്ദര്‍ശന വേളയില്‍ നല്കിയത്. ഊര്‍ജ്ജ മേഖലയില്‍ നിക്ഷേപം നടത്തുന്നത് സംബന്ധിച്ച് ലോകത്തെ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തിയതിന്‌ശേഷമാണ് ശ്രീ. മോദി ഇക്കാര്യം ട്വിറ്ററില്‍ കുറിച്ചത്. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിലെ നാഴികക്കല്ലായിരിക്കും ഊര്‍ജ്ജമേഖലയിലെ സഹകരണമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഹൗഡി മോദി പരിപാടിയില്‍ എടുത്തു പറഞ്ഞത്. 2017 ജൂണില്‍ ഇരുരാജ്യങ്ങളും ധാരണയിലെത്തിയ ഊര്‍ജ്ജരംഗത്തെ സഹകരണത്തില്‍ ഉറച്ചു നില്‍ക്കേണ്ടതിന്റെ പ്രാധാന്യം ഇരുനേതാക്കളും ആവര്‍ത്തിച്ചു. ഈ രംഗത്ത് നിലനില്‍ക്കുന്ന നിയമനിക്ഷേപ തടസ്സങ്ങള്‍ നീക്കി, ഖരരൂപത്തിലും ദ്രാവക-വാതകരൂപത്തിലുമുള്ള ഊര്‍ജ്ജം പരമാവധി ഉല്പാദിപ്പിക്കാന്‍ ഉദ...

റഫാല്‍ യുദ്ധവിമാനങ്ങള്‍ വ്യോമസേനയുടെ ഭാഗമായി

ആണവായുധം വഹിക്കാന്‍ ശേഷിയുള്ള 36 റഫാല്‍ യുദ്ധ വിമാനങ്ങളുടെ ശ്രേണിയിലെ ആദ്യ യുദ്ധ വിമാനം ഫ്രാന്‍സിലെ മെരിഗ്‌നാക് വ്യോമതാവളത്തില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ്‌സിംഗ് ഏറ്റുവാങ്ങി. യുദ്ധത്തിലും സാങ്കേതിക മികവിലും ഇന്ത്യന്‍ വ്യോമസേനയ്ക്ക് മുന്‍തൂക്കം നേടിക്കൊടുക്കാന്‍ സഹായകരമാകും.പരമ്പരാഗതമായതും അല്ലാത്തതും തന്ത്രപരവുമായതുമായ യുദ്ധരംഗങ്ങളില്‍ മേധാവിത്വം നേടാന്‍ സൈനികശക്തികളായ രാജ്യങ്ങള്‍ക്കിടയില്‍ മത്സരം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് റഫാല്‍ വിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാകുന്നത്. ഐക്യരാഷ്ട്രസഭയുടെ പൊതുസഭയില്‍ പോലും ആണവ യുദ്ധ ഭീഷണി മുഴക്കുന്ന തൊട്ടടുത്ത അയല്‍രാജ്യത്തിന്റെ നീക്കങ്ങളെ പ്രതിരോധിക്കാന്‍ റഫാലിന്റെ വരവ് ശക്തി പകരും. ശത്രുരാജ്യങ്ങള്‍ കൂടുതല്‍ ആയുധങ്ങള്‍ വാങ്ങിക്കൂട്ടുന്നതും ആഗോളതലത്തിലെ പുത്തന്‍ സാങ്കേതിക വിദ്യകളുടെ ആവിര്‍ഭാവവും സൈനികശക്തി നിരന്തരം നവീകരിക്കാന്‍ ഇന്ത്യയെ നിര്‍ബന്ധിതമാക്കുന്നു. ഈ പശ്ചാത്തലത്തിലാണ് വിവിധോദ്ദേശ യുദ്ധവിമാനമായ റഫാലിന്റെ വരവ് പ്രസക്തമാകുന്നത്. ആറ്‌രാജ്യങ്ങളില്‍ നിന്നുള്ള നാലാംതലമുറ യുദ്ധവിമാനങ്ങളെ ഇന്ത്യന്‍ വ്യോമസേ...