ഒസാക്കയില്‍ ബ്രിക്‌സ് നേതാക്കളുടെ അനൗദ്യോഗിക സമ്മേളനം
ജപ്പാനിലെ ഒസാക്കയില്‍ നടക്കുന്ന ജി-20 ഉച്ചകോടിയ്ക്കിടെ ബ്രിക്‌സ് രാജ്യങ്ങളുടെ തലവന്മാര്‍ കൂടിക്കാഴ്ച നടത്തി. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, ബ്രസീലിയന്‍ പ്രസിഡന്റ് ജെയര്‍ബൊല്‍, സൊനാരോ, റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍, ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ് ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റമാഫോസ എന്നിവര്‍ ജി-20 ഉച്ചകോടിക്ക് അദ്ധ്യക്ഷം വഹിക്കുന്ന ജപ്പാനെ അനുമോദിച്ചു. വ്യാപാരം, ശാസ്ത്ര സാങ്കേതിക ആവിഷ്‌ക്കാരം, അടിസ്ഥാന സൗകര്യം, കാലാവസ്ഥാ വ്യതിയാനം, ആഗോള ആരോഗ്യ പരിപാലനം, വര്‍ദ്ധിച്ചു വരുന്ന വാര്‍ദ്ധക്യ ജനസംഖ്യ, സുസ്ഥിര വികസനം എന്നീ വിഷയങ്ങള്‍ക്ക് ജപ്പാന്‍ നല്‍കുന്ന മുന്‍ഗണനയും അവര്‍ അഭിനന്ദിച്ചു. ലോക സാമ്പത്തിക വളര്‍ച്ച സുസ്ഥിരമാണെന്നും 2020 ഓടുകൂടി അത് മുന്നേറാന്‍ സാധ്യതയുണ്ടെന്നും ബ്രിക്‌സ് നേതാക്കള്‍ അഭിപ്രായപ്പെട്ടു. എങ്കിലും വ്യാപാരത്തിലുള്ള ഉണര്‍വ്, ഭൗമശാസ്ത്രപരമായും രാഷ്ട്രീയപരമായും ഉള്ള സമ്മര്‍ദ്ദം, വ്യാപാര ചരക്കു വിലവര്‍ദ്ധന, തുടങ്ങിയ പല ഘടകങ്ങള്‍ സാമ്പത്തിക വളര്‍ച്ചയുടെ ഗതി അനിശ്ചിതത്വത്തിലാക്കുന്നു. ആഗോള വ്യാപാരത്തിന്റെ സുസ്ഥിരമായ വളര്‍ച്ചയ്ക്ക് അനുകൂലമായ ആഗോള സാമ്പത്...