സഹകരണത്തിന്റെ പുത്തന്‍ മേഖലകള്‍ തേടി ഇന്ത്യയും-റഷ്യയും
ഇന്ത്യയും റഷ്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം പുതിയ തലങ്ങളിലേക്ക് ഉയരുകയാണ്. പ്രധാമന്ത്രി നരേന്ദ്രമോദി അടുത്തമാസം നടത്താനിരിക്കുന്ന റഷ്യ സന്ദര്‍ശനം ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതല്‍ ഊഷ്മളമാക്കുന്നതിന് കാരണമാകും. അഞ്ചാമത് കിഴക്കന്‍ സാമ്പത്തിക ഫോറത്തിലും, 20-ാമത് ഇന്ത്യ-റഷ്യ ഉഭയകക്ഷി ഉച്ചകോടിയിലും പങ്കെടുക്കുന്നതിനായാണ് ശ്രീ നരേന്ദ്രമോദി റഷ്യയിലെത്തുന്നത്. അടുത്തമാസം 4 മുതല്‍ 6 വരെ റഷ്യയിലെ വ്‌ളാഡിവോസ്റ്റേക്കിലാണ് ഉച്ചകോടി നടക്കുന്നത്. ഇന്ത്യയും റഷ്യയും തമ്മില്‍ തന്ത്രപ്രധാന വിഷയങ്ങളില്‍ നിലവിലുള്ള സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും, പുതിയ മേഖലകളില്‍ യോജിച്ചുള്ള പ്രവര്‍ത്തങ്ങള്‍ക്ക് രൂപം നല്‍കുന്നതിനും പ്രധാനമന്ത്രിയുടെ സന്ദര്‍ശനം വഴിതെളിക്കും. കേന്ദ്ര മന്ത്രി പിയൂഷ് ഗോയല്‍ ഈ മാസം ആദ്യം വ്‌ളാഡിവോസ്റ്റോക്ക് സന്ദര്‍ശിച്ചിരുന്നു. നാല് സംസ്ഥാനങ്ങളില്‍ നിന്നുള്ള മുഖ്യമന്ത്രിമാരും അദ്ദേഹത്തെ അനുഗമിച്ചിരുന്നു. റഷ്യന്‍ ഉപപ്രധാനമന്ത്രി യൂറി തുതിനേവുമായി റഷ്യയിലെ കിഴക്കന്റെ പ്രദേശങ്ങളും ഇന്ത്യന്‍ സംസ്ഥാനങ്ങളുമായി ചേര്‍ന്ന് സംയുക്ത സംരംഭങ്ങള്‍ ആരംഭിക്കുന്ന വിഷയത്തെക്കുറിച്ച് ഇരു ...