രണ്ടാം മോദി ഗവണ്‍മെന്റ് അധികാരമേറ്റു.
ജനഹിതം അനുസരിച്ച് രാജ്യത്തിന്റെ പ്രധാനമന്ത്രിയായി ശ്രീ നരേന്ദ്രമോദി തുടര്‍ച്ചയായി രണ്ടാം തവണയും അധികാരമേറ്റു. ശ്രീ മോദി നേതൃത്വം നല്‍കുന്ന 58 അംഗ മന്ത്രി സഭയ്ക്ക് രാഷ്ട്രപതി രാംനാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുത്തു. ബിജെപിലെയും സഖ്യകക്ഷികളിലെയും മികച്ച മുഖങ്ങളെ തന്നെയാണ് ഇത്തവണ മന്ത്രിക്കസേരകളിലേയ്ക്ക് തിരഞ്ഞെടുത്തിരിക്കുന്നത്.
മുന്‍ വിദേശകാര്യ സെക്രട്ടറി സുബ്രമണ്യം ജയ്ശങ്കര്‍ മാത്രമാണ് ഇതിനൊരു അപവാദം ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തില്‍ സുപ്രധാന സ്ഥാനങ്ങള്‍ വഹിച്ചിട്ടുള്ള ശ്രീ ജയ്ശങ്കറിന്റെ മന്ത്രി സ്ഥാനം, അപ്രതീക്ഷിതമാണ്. ചൈന വിഷയത്തില്‍ അദ്ദേഹത്തിനുള്ള അനുഭവ പരിജ്ഞാനം, രാജ്യത്തിന് മുതല്‍ കൂട്ടാവുമെന്ന് തീര്‍ച്ച.
ബിജെപി അധ്യക്ഷന്‍ അമിത് ഷായും ഇത്തവണ ക്യാബിനറ്റിലെത്തിയിട്ടുണ്ട്.
രാജ്യമെമ്പാടുമുള്ള ജനങ്ങളുടെ പ്രതീക്ഷകളാണ് ഓരോ തെരഞ്ഞെടുപ്പ് ഫലത്തിലൂടെയും പുറത്തുവരുന്നതെന്ന് ശ്രീ മോദി നിരവധി തവണ പറഞ്ഞിട്ടുണ്ട്.
ഈ പ്രതീക്ഷകളെ പൂര്‍ണമായും ഉള്‍ക്കൊണ്ടാണ് ഇത്തവണത്തെ മന്ത്രിസഭയ്ക്ക് രൂപം നല്‍കിയിരിക്കുന്നത്. യുവജനങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കിയും, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരെ ഉള്‍പ്പെടുത്തിയുമാണ് മന്ത്രിസഭാ രൂപീകരണം നടന്നിട്ടുള്ളതും.
ദേശീയ അഭിലാഷങ്ങളും പ്രാദേശിക താത്പര്യങ്ങളും ഉള്‍ച്ചേര്‍ത്തുള്ള പ്രവര്‍ത്തന ശൈലിയാവും തന്റെ കീഴിലെ രണ്ടാം ഗവണ്‍മെന്റ് കാഴ്ച വയ്ക്കുക എന്ന് ശ്രീ മോദി തന്നെ നേരത്തെ പറഞ്ഞിട്ടുണ്ട്. സദ്ഭരണത്തോടു ചേര്‍ന്നു പോകുന്ന സുസ്ഥിര വികസനം എന്നതായിരിക്കും തന്റെ പ്രവര്‍ത്തന രീതിയെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
മുന്നോട്ടു പോവും തോറും മാറ്റങ്ങളെ സ്വീകരിക്കുക എന്നനയം മന്ത്രിമാരുടെ തിരഞ്ഞെടുക്കലുകളില്‍ പിന്തുടര്‍ന്നിട്ടുണ്ട്.
ശ്രീ രാജ്‌നാഥ് സിംഗ്, ശ്രീ നിതിന്‍ ഗഡ്കരി , ശ്രീ റാം വിലാസ് പസ്വാന്‍, ശ്രീ നരേന്ദ്ര സിംഗ് തോമര്‍, ശ്രീ പീയൂഷ് ഗോയല്‍, ശ്രീമതി സ്മൃതി ഇറാനി എന്നിവര്‍ രണ്ടാം മോദി ഗവണ്‍മെന്റിന്റെയും ഭാഗമായപ്പോള്‍ താരതമ്യേനെ പുതുമുഖങ്ങളെ ശ്രീ ഗജേന്ദ്ര സിംഗ് ഷെഖാവത്ത്, ശ്രീ ഗിരിരാജ് സിംഗ്, ശ്രീ. മഹേന്ദ്ര നാഥ് പാണ്‌ഡെ എന്നിവര്‍ മികച്ച പ്രകടനങ്ങള്‍ കൊണ്ട് ക്യാബിനറ്റ് പദവിയിലെത്തുകയും ചെയ്തു.
58 അംഗ മന്ത്രിസഭയില്‍ 24 പേര്‍ക്ക് ക്യാബിനറ്റ് പദവി ലഭിച്ചപ്പോള്‍ ഒന്‍പത് പേര്‍ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാരായും, മറ്റ് 24 പേര്‍ സഹമന്ത്രി മാരായും തിരഞ്ഞെടുക്കപ്പെട്ടു.
ഇത്തവണ പുറത്തു വന്ന തെരഞ്ഞെടുപ്പ് ഫലം, രാജ്യത്തെ ഭൂരിഭാഗം സംസ്ഥാനങ്ങളിലും ഭരണ കക്ഷിയ്ക്ക് പിന്തുണ ഉറപ്പാക്കുന്നതായിരുന്നു. അതുകൊണ്ട് തന്നെ ഇത്തവണത്തെ മന്ത്രിസഭയിലും ഒട്ടുമിക്ക സംസ്ഥാനങ്ങളില്‍ നിന്നുമുള്ളവര്‍ ഇടം പിടിക്കുകയും ചെയ്തു. ഒരു ദേശീയ ഭരണകൂടത്തിന്റെ അന്ത:സത്ത പൂര്‍ണമായും ഉള്‍ക്കൊണ്ടു കൊണ്ടുള്ള ഒരു നടപടിയായി തന്നെ ഇതിനെ കാണുകയും ചെയ്യാം.
ശ്രീ പ്രതാപ് ചന്ദ്ര സാരംഗിയുടെ മന്ത്രിസഭയിലേയ്ക്കുള്ള വരവ്, അക്ഷരാര്‍ഥത്തില്‍ അപ്രതീക്ഷിതമായി. ഒഡീഷയിലെ ബാലസോര്‍, ലോക്‌സഭ മണ്ഡലത്തില്‍ നിന്നുമുള്ള ഈ ജനപ്രതിനിധി ലാളിത്യമുള്ള, ചിട്ടയായ ജീവിതശൈലിയുടെ ജീവിക്കുന്ന ഉദാഹരണം കൂടിയാണ്. പൊതുജനക്ഷേമം മുന്‍നിര്‍ത്തിയുള്ള ശ്രീ സാരംഗിയുടെ പ്രവര്‍ത്തനങ്ങളും അദ്ദേഹത്തിന്റെ ലളിത ജീവിതവും, പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള ഒട്ടേറെപേരുടെ ഹൃദയങ്ങള്‍ കീഴടക്കിയിട്ടുണ്ടെന്നു വേണം കരുതാന്‍. നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധി എപ്പോഴും ആവശ്യപ്പെട്ടിരുന്ന ഒന്നാണ് ചിട്ടയോടുകൂടിയ പൊതു ജീവിതമെന്നും മറന്നുകൂടാ.
പുതിയ മന്ത്രിസഭ അധികാരമേറ്റതോടെ 17-ാം ലോക്‌സഭയിലേയ്ക്കുള്ള തെരഞ്ഞെടുപ്പ് പ്രക്രിയകള്‍ക്കും അവസാനമായി.
ജനാഭിലാഷങ്ങള്‍ക്കനുസരിച്ചുള്ള ജനാധിപത്യത്തിനുള്ള ഉദാഹരണമായി ഏവരും ചൂണ്ടിക്കാട്ടുന്നതാണ് നമ്മുടെ രാജ്യം. 90 കോടി സമ്മതിദായകരിലെ 67 ശതമാനത്തോളം ശ്രീ മോദിയുടെ വികസന നയങ്ങളെ അംഗീകരിച്ചതിന്റെ ഉദാഹരണം കൂടിയാണ് ഈ തെരഞ്ഞെടുപ്പിലെ എന്‍ ഡി എ യുടെ വിജയം.
ആഗോള സമ്പദ് വ്യവസ്ഥ ഒട്ടേറെ പ്രതിസന്ധികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന കാലത്താണ് ശ്രീ മോദിയുടെ കീഴിലുള്ള രണ്ടാമത് ഭരണകൂടം അധികാരമേല്‍ക്കുന്നത്. യുഎസ്-ചൈന വാണിജ്യ യുദ്ധങ്ങളും, ഇറാനുമേല്‍ വീണ്ടും ഉപരോധ മേര്‍പ്പെടുത്തിയ അമേരിക്കന്‍ നടപടി മൂല്യമുണ്ടായ പേര്‍ഷ്യന്‍ ഉള്‍ക്കടല്‍ സംഘര്‍ഷങ്ങളും പുതിയ വെല്ലുവിളികളാണ്.
ഗള്‍ഫ് മേഖലയിലെ സംഘര്‍ഷം ആഗോള തലത്തില്‍ അസംസ്‌കൃത എണ്ണയുടെ വില വര്‍ദ്ധനവിന് ഇടയാക്കുന്നു. ഉയരുന്ന എണ്ണവില നമ്മുടെ രാജ്യത്തിന്റെ പണപ്പെരുപ്പ നിരക്കുകളെയും ബാധിക്കാനിടയുണ്ട്.
പണപ്പെരുപ്പത്തെ നിയന്ത്രിച്ചു നിര്‍ത്താന്‍ ആദ്യവട്ട മേദി ഗവണ്‍മെന്റിന് കഴിഞ്ഞിരുന്നു. ഇതേ നേട്ടം രണ്ടാം ഘട്ടത്തിലും തുടരാന്‍ അദ്ദേഹത്തിന് കഴിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇന്ത്യന്‍ കാര്‍ഷിക മേഖലയേയും, കര്‍ഷകരുടെ ജീവിത നിലവാരത്തെയും മെച്ചപ്പെടുത്താനുള്ള നടപടികള്‍ പുതിയ ഭരണകൂടം സ്വീകരിക്കുമെന്നാണ് പൊതുവേ ഉളള വിലയിരുത്തല്‍.
രാഷ്ട്രപതിഭവനില്‍ വച്ചു നടന്ന പ്രൗഢഗംഭീരമായ സത്യപ്രതിജ്ഞാ ചടങ്ങിന് സാക്ഷികളാവാന്‍ ബിംസ്റ്റക്ക് രാഷ്ട്രതലവന്മാരും എത്തിയിരുന്നു. കിര്‍ഗിസ്ഥാന്‍ പ്രസിഡന്റും, മൗറിഷ്യസ് പ്രധാനമന്ത്രിയും ചടങ്ങിനെത്തി. 'അയല്‍പക്കം ആദ്യ' മെന്ന ഇന്ത്യന്‍ നയത്തിന്റെ ഉറപ്പു വരുത്തല്‍ കൂടിയാണ് ഇത്. മേഖലയുടെ കൂട്ടായ പുരോഗതിയാണ് ഇന്ത്യ ലക്ഷ്യമിടുന്നതെന്നും ഇത് തെളിയിക്കുന്നു.
സീനിയര്‍ സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ്,
ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്
Comments
Post a Comment