ഇന്ത്യ-അമേരിക്ക ബന്ധം : ചര്‍ച്ച തുടരുന്നു
അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോയുടെ ഇന്ത്യാ സന്ദര്‍ശനവും, പ്രധാനമന്ത്രി, വിദേശകാര്യ മന്ത്രി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എന്നിവരോട് അദ്ദേഹം നടത്തിയ ചര്‍ച്ചയും വളരെ ഫലപ്രദമായിരുന്നു. ഉഭയകക്ഷി ബന്ധത്തിലെ ചില പ്രധാന മേഖലകളില്‍ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ അസ്വാരസ്യങ്ങള്‍ ഉണര്‍ത്തിയിരുന്നു. ഇറക്കുമതി ചുങ്കത്തില്‍ വരുത്തിയ വര്‍ദ്ധനവ്, ഇറാനെ സംബന്ധിച്ച വിഷയങ്ങള്‍, ഇന്ത്യന്‍ ഉല്പന്നങ്ങള്‍ക്ക് അമേരിക്ക നല്‍കിയിരുന്ന മുന്‍ഗണനാ പദവി റദ്ദാക്കിയത്, ഇന്ത്യന്‍ ടെക്കികള്‍ക്കുള്ള എച്ച് 1 ബി വീസ പ്രശ്‌നം, വെനെസുലയുമായുള്ള
ഊര്‍ജ്ജവ്യാപാരം റഷ്യയില്‍ നിന്നുള്ള ആയുധ ഇടപാട് തുടങ്ങിയ സുപ്രധാന മേഖലയെ സംബന്ധിച്ച അഭിപ്രായ വ്യത്യാസങ്ങള്‍ പറഞ്ഞു തീര്‍ക്കാന്‍ ഇരു രാജ്യങ്ങളും തമ്മില്‍ നേരിട്ടുള്ള സംഭാഷണം അനിവാര്യവാമായിരുന്നു.
ഒസാക്കയില്‍ നടക്കുന്ന ജി-20 ഉച്ചകോടിയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി നടക്കുന്ന ചര്‍ച്ചകള്‍ക്ക് ആവശ്യമായ പാതയൊരുക്കാന്‍ പോംപിയോയുടെ ഇന്ത്യാ സന്ദര്‍ശനം ആവശ്യമായി തീര്‍ന്ന സാചര്യമാണുണ്ടായത്. ജി 20യുടെ ഭാഗമായി കൂടാതെ ജപ്പാന്‍-അമേരിക്ക, ഇന്ത്യ, ത്രിരാഷ്ട്ര ഉച്ചകോടിയ്ക്കിടെയും പ്രധാനമന്ത്രിയും യു.എസ്. പ്രസിഡന്റും ജപ്പാന്‍ പ്രധാനമന്ത്രിയും തമ്മില്‍ ചര്‍ച്ച നടക്കും.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വന്‍വജയം നേടി മോദി ഗവണ്‍മെന്റ് വീണ്ടും അധികാരത്തിലെത്തിയശേഷം നടന്ന അമേരിക്കയുടെ ഒരു ഉന്നതതല ഉദ്യോഗസ്ഥന്റെ ആദ്യ ഇന്ത്യാ സന്ദര്‍ശനം എന്ന നിലയില്‍ മൈക്ക് പോംപിയോയുടെ സന്ദര്‍ശനം അതീവ പ്രാധാന്യം അര്‍ഹിക്കുന്നു. ഇരു രാഷ്ട്രങ്ങള്‍ക്കുമിടയില്‍ നിലനില്‍ക്കുന്ന അഭിപ്രായ വ്യത്യാസങ്ങള്‍ക്കിടയില്‍ നടന്ന ചര്‍ച്ചകള്‍ സൂചിപ്പിക്കുന്നത് ശുഭകരമായ കാര്യങ്ങളാണെങ്കിലും യു.എസ്. സ്റ്റേറ്റ് സെക്രട്ടറിയുമായി ഇന്ത്യ സന്ദര്‍ശനത്തിനിടയില്‍ പുതിയ ഒരു ഉടമ്പടിയിലും ഇരു രാജ്യങ്ങളും ഒപ്പുവച്ചിട്ടില്ല എന്നതും പുതിയ
പ്രഖ്യാപനങ്ങള്‍ ഒന്നും തന്നെ നടത്തിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
ഇറാന്‍ പ്രശ്‌നത്തെ സംബന്ധിച്ച് അമേരിക്കയുടെ നിലപാട് ഇന്ത്യയ്ക്ക് അറിയാമെങ്കിലും ഇറാനാണ് ഭീകരതയുടെ ആഗോള ഉത്തരവാദി എന്ന നിലയിലുള്ള അമേരിക്കയുടെ കാഴ്ചപ്പാട് അംഗീകരിക്കാന്‍ ഇന്ത്യ തയ്യാറല്ല. അഫ്ഗാന്‍ പ്രശ്‌നം സംബന്ധിച്ച് ഇന്ത്യയുടെ ഉത്ക്കണ്ഠ അമേരിക്ക മനസ്സിലാക്കുന്നുണ്ട്. എന്നാല്‍ ട്രംപ് ഭരണ താലിബാനുമായി സമാധാന ചര്‍ച്ചകളില്‍ ഏര്‍പ്പെടുന്നതിനൊപ്പം ഈവര്‍ഷം സെപ്റ്റംബറോടെ അഫ്ഗാനില്‍ നിന്നുള്ള അമേരിക്കന്‍ സേനയുടെ പിന്മാറ്റമാണ് കൂടുതല്‍ ആഗ്രഹിക്കുന്നത്.
ഇന്ത്യന്‍ കയറ്റുമതി ഉല്പന്നങ്ങള്‍ക്ക് അമേരിക്ക നല്‍കിയിരുന്ന മുന്‍ഗണനാ പദവി റദ്ദാക്കിയ കാര്യം ഇന്ത്യ ചര്‍ച്ചയില്‍ ഉന്നയിച്ചു. അമേരിക്കന്‍ കയറ്റുമതി ഉല്പന്നങ്ങള്‍ക്ക് ഇന്ത്യ ഏര്‍പ്പെടുത്തിയ ഉയര്‍ന്ന ചുങ്കത്തെക്കുറിച്ചാണ് ചര്‍ച്ചയില്‍ ഉന്നയിച്ചത്.
എച്ച് 1 ബി വിസ ഇന്ത്യാക്കാര്‍ക്ക് മുന്നില്‍ പൂര്‍ണ്ണമായും ബന്ധിക്കപ്പെട്ടില്ലെന്ന് ശ്രീ. പോംപിയോ ചര്‍ച്ചയില്‍ സൂചന നല്‍കി. എന്നാല്‍ റഷ്യന്‍ ആയുധങ്ങള്‍ ഇന്ത്യ വാങ്ങുന്നത് സംബന്ധിച്ച് നിലവിലെ നയം തുടരുമെന്നും ശ്രീ. പോംപിയോ അറിയിച്ചു.
ഇന്ത്യയും അമേരിക്കയും തമ്മില്‍ നിരവധി വിഷയങ്ങള്‍ പരിഹരിക്കപ്പെടാതെയുണ്ടെങ്കിലും ഏറ്റവും സ്വാഗതാര്‍ഹമായ മാറ്റം
വ്യത്യസ്തമായ കാഴ്ച്ചപാടുകളെ അഭിസംബോധന ചെയ്യുന്നതില്‍ ഇരുകൂട്ടര്‍ക്കും വന്ന പാകതയാണ്.
ഇരുമന്ത്രിമാരും തമ്മില്‍ നടന്ന കൂടിക്കാഴ്ച വരെ പ്രയോജനകരമായിരുന്നു. ചില വിഷയങ്ങളില്‍ വ്യത്യസ്തമായ കാഴ്ചപ്പാടുകളാണ് ഉള്ളതെങ്കിലും ഇത്തരം അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കുന്നതിനായി കൂടുതലായി ചര്‍ച്ചകള്‍ നടത്താന്‍ പ്രതിജ്ഞ ചെയ്തിട്ടുണ്ട്. രണ്ട് കാര്യങ്ങളില്‍ ഇരുരാജ്യങ്ങളും യോജിപ്പിലാണ്. തീവ്രവാദത്തിനെതിരായി അസഹിഷ്ണുതയും, ഇന്തോ-പസഫിക് മേഖലയില്‍ സമാധാനവും സ്ഥിരതയും നിലനിര്‍ത്തുന്നതിനായി ഉഭയകക്ഷി, ത്രികക്ഷി (ജപ്പാന്‍-അമേരിക്ക-ഇന്ത്യ), ചതുര്‍കക്ഷി, ബഹുകക്ഷി സംവിധാനങ്ങളുമാണ് മേല്‍പ്പറഞ്ഞ 2 കാര്യങ്ങള്‍.
നിരവധി വിഷയങ്ങളില്‍ അഭയപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും കഴിഞ്ഞ രണ്ട് ദശാബ്ദമായി വികസിപ്പിച്ച ഇന്തോ-അമേരിക്ക നയതന്ത്ര പങ്കാളിത്തബന്ധത്തെ ഇപ്പോഴും ഇത് പ്രതികൂലമായി ബാധിച്ചിട്ടില്ല.
വാഷിംഗ്ടണിന്റെ ഇറാന്‍ നയം ഇന്ത്യയുടെ ഊര്‍ജ്ജ സുരക്ഷയ്ക്ക് ഭീഷണിയാണ്. എന്നാല്‍ ക്രൂഡോയില്‍ അമേരിക്ക വാഗ്ദാനം ചെയ്യുകയും ഇന്ത്യ വാങ്ങാമെന്ന് സമ്മതിക്കുകയും ചെയ്യുകയും, അടുത്തിടെയായി അമേരിക്കയില്‍ നിന്നുള്ള ക്രൂഡോയില്‍ ഇറക്കുമതി ഇന്ത്യ ഗണ്യമായി വര്‍ദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
അതുപോലെ, റഷ്യയില്‍ നിന്ന് ഇന്ത്യ എസ്-400 മിസ്സൈല്‍ വാങ്ങുന്നത് അമേരിക്ക എതിര്‍ത്തെങ്കിലും, ഇന്ത്യയെ മുഖ്യ പ്രതിരോധ പങ്കാളിയായി അമേരിക്ക കണക്കാക്കുകയും, ഇന്ത്യയ്ക്ക് അത്യാധുനിക ആയുധങ്ങളും സൈനീക ഉപകരണങ്ങളും വില്‍പ്പന നടത്തുന്നതില്‍ നിയമങ്ങള്‍ ഇളവ് ചെയ്ത് നല്‍കുകയും ചെയ്തു.
അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യ ഉയര്‍ന്ന താരിഫ് ഈടാക്കുന്നതായി ട്രംപ് ഭരണകൂടം പരാതിപ്പെടുകയും, അലുമിനിയത്തിന്റെയും സ്റ്റീലിന്റെയും നികുതി നിരക്കുകള്‍ ഉയര്‍ത്തുകയും ചെയ്തത് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ ദോഷകരമായി ബാധിച്ചു. ഇന്ത്യ അമേരിക്കയുമായി കൂടുതല്‍ ചര്‍ച്ചകള്‍ക്കായി വാതില്‍ തുറന്നിടുകയും ഒപ്പം അമേരിക്ക ഇറക്കുമതി ചെയ്യുന്ന ആല്‍മണ്ട് ഉള്‍പ്പെടെയുള്ള ഉത്പന്നങ്ങള്‍ക്ക് തിരിച്ചടിയായി നികുതി വര്‍ദ്ധന ഏര്‍പ്പെടുത്തുകയും ചെയ്തു.
ഇരു രാജ്യങ്ങളും തമ്മില്‍ ചര്‍ച്ചകള്‍ക്കുള്ള അവസരങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നു. ഒസാക്കയില്‍ പ്രധാനമന്ത്രി മോദിയും പ്രസിഡന്റ് ട്രംപും തമ്മില്‍ നടത്തുന്ന കൂടിക്കാഴ്ചയില്‍ ഇത്തരം വിഷയങ്ങള്‍ ചര്‍ച്ചയാകുമെന്ന് കരുതുന്നു.
നിങ്ങള്‍ കേട്ടത് വാര്‍ത്താവീക്ഷണം.
തയ്യാറാക്കിയത് : പ്രൊഫസര്‍ ചിന്താമണി മഹാപത്ര
അധ്യക്ഷന്‍,ജെ.എന്‍.യു. അമേരിക്കന്‍ പഠനകേന്ദ്രം
Comments
Post a Comment