രാജ്യത്തെ വളര്‍ച്ചയ്ക്ക് ഊന്നല്‍ നല്‍കാന്‍ ഗവണ്‍മെന്റ്
രണ്ടാംവട്ടം അധികാരത്തിലേറിയ എന്‍.ഡി.എ. ഗവണ്‍മെന്റ് തൊഴില്‍ ലഭ്യത ഉറപ്പാക്കാനും ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്താനുമാണ് ലക്ഷ്യമിടുന്നത്. രാജ്യത്തെ വളര്‍ച്ച ഉറപ്പാക്കാന്‍ സാമ്പത്തിക മേഖലയില്‍ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരാനാണ് തന്റെ ഗവണ്‍മെന്റ് ലക്ഷ്യമിടുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി കഴിഞ്ഞു. വിദേശ സാമ്പത്തിക നിക്ഷേപം വര്‍ദ്ധിപ്പിക്കുന്നതിന്റെ ആവശ്യകതയെപ്പറ്റി നിതി അയോഗിന്റെ നേതൃത്വത്തില്‍ നടന്ന സാമ്പത്തിക വിദഗ്ധരുടെ യോഗത്തില്‍ പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു. ജൂലൈ 5-ന് നടക്കാനിരിക്കുന്ന ബജറ്റിന് മുന്നോടിയായി തൊഴില്‍, കൃഷി,
വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലയുടെ പ്രാധാന്യം ചര്‍ച്ചയായി.
തൊഴില്‍, കൃഷി, ജലവിഭവം, കയറ്റുമതി, വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളില്‍ ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി സാമ്പത്തിക വിദഗ്ധരെ അഞ്ചുപേരുടെ സംഘങ്ങളായി തിരിച്ചു. സുസ്ഥിര വികസനത്തിന് ആക്കം കൂട്ടുക, തൊഴില്‍ ലഭ്യത എന്നിവയ്ക്കായുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിക്കുന്നത് ലക്ഷ്യമിട്ടായിരുന്നു ഈ നടപടി.
ആദ്യം അധികാരത്തിലേറുമ്പോള്‍ രാജ്യത്തെ സാമ്പത്തിക വളര്‍ച്ചയായിരുന്നു മോദി ഗവണ്‍മെന്റ് നേരിട്ട വെല്ലുവിളി. രാജ്യത്തെ വേഗത്തില്‍ വളരുന്ന സാമ്പത്തിക ശക്തിയായി മാറ്റുന്നതിനായി ഗവണ്‍മെന്റിന് കഠിന പ്രയത്‌നം വേണ്ടിവന്നു.
രാജ്യത്തെ സാമ്പത്തിക വളര്‍ച്ച 7 ശതമാനമത്തിലെത്തുമെന്നാണ് പ്രതീക്ഷ. അവ നിലനിര്‍ത്തുന്നതോടൊപ്പം ലോകത്തിന്റെ സാമ്പത്തിക രംഗത്ത് ഏറ്റവും വേഗത്തില്‍ വളരുന്ന രാജ്യമെന്ന പേര് നിലനിര്‍ത്താനും പ്രധാന മേഖലകളിലെ വളര്‍ച്ചയുടെ മെല്ലെപ്പോക്ക് കുറച്ചുകൊണ്ട് അവയുടെ വളര്‍ച്ചയ്ക്ക് ആക്കം കൂട്ടുന്ന നടപടികള്‍ സ്വീകരിക്കാനും ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമാണ്.
രണ്ടാം തലമുറ സാമ്പത്തിക പരിഷ്‌കരണവുമായി ഗവണ്‍മെന്റ് മുന്നോട്ട് പോകണമെന്നാണ് വിദഗ്ധര്‍ മുന്നോട്ടുവയ്ക്കുന്ന
നിര്‍ദ്ദേശം. ജി.എസ്.ടി. സംവിധാനം ലളിതമാക്കുക, വ്യവസായ സ്ഥാപനങ്ങള്‍ക്കുള്ള വായ്പാ സൗകര്യം വേഗത്തിലാക്കുക. അമേരിക്ക-ചൈന വ്യാപാര യുദ്ധത്തിന്റെ ഭാഗമായുള്ള വ്യാപാര കയറ്റുമതിയിലെ ആരോഗ്യപരമല്ലാത്ത സാഹചര്യങ്ങളെ ഒഴിവാക്കുക, ഇറക്കുമതി താരിഫ് കുറയ്ക്കുക തുടങ്ങിയവയിലൂടെയും സാമ്പത്തിക മുന്നേറ്റത്തിന് ആക്കം കൂട്ടാവുന്നതാണ്.
ഇത്തരത്തിലുള്ള നവീകരണത്തിലൂടെ ആഗോള സാമ്പത്തിക മേഖലയില്‍ ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ തങ്ങളുടെ സ്ഥാനം അടയാളപ്പെടുത്തലിന് ഇന്ത്യക്ക് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് ഒരു നവീന പരിഷ്‌കരണത്തിനുള്ള പാതയെയാണ് കാണിക്കുന്നത്. സ്വകാര്യ മേഖലയിലെ ഉല്പന്നങ്ങളുടെ വിപണനത്തിന് കൂടി അവസരമൊരുക്കി വിപണിയില്‍ ഒരു മത്സരത്തിന് ആക്കം കൂട്ടണമെന്നത് ഇന്ത്യയുടെ 1991-ലെ സാമ്പത്തിക പരിഷ്‌കരണ നയമായിരുന്നു.
അടുത്ത ഘട്ടത്തെ പരിഷ്‌കരണത്തിന്റെ ഭാഗമെന്ന വിധത്തില്‍ ഭൂമി, തൊഴില്‍, മൂലധനം എന്നിവയ്ക്ക് ഊന്നല്‍ നല്‍കിയുള്ള നടപടികള്‍ക്ക് ആക്കം കൂട്ടണം. യാഥാര്‍ത്ഥ്യങ്ങള്‍ ഉള്‍ക്കൊണ്ടു കൊണ്ട് ഗവണ്‍മെന്റ് ഇപ്പോള്‍ മുന്നോട്ട് പോകേണ്ടതാണ് അല്ലെങ്കില്‍ ആഗോള തലത്തില്‍ ഇന്ത്യന്‍ ഉല്പാദനവും സേവനവും ഒരു പരിഷ്‌കരണത്തിന്റെ പാതയിലേക്ക് കടക്കാന്‍ ബുദ്ധിമുട്ടാമെന്നാണ് വിലയിരുത്തല്‍.
തൊഴില്‍ മേഖലയില്‍ ഊന്നല്‍ നല്‍കുന്ന ഉത്പാദനത്തിന് ഊന്നല്‍ നല്‍കാനാണ് ശ്രമിക്കേണ്ടത്. തൊഴില്‍ മേഖലയില്‍ മാറ്റം വരുത്തുന്നതിലൂടെ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ലഭിക്കും. പുത്തന്‍ നയങ്ങള്‍ ആവശ്യമായ മറ്റൊരു മേഖല കാര്‍ഷിക മേഖലയാണ്.
സാമ്പത്തിക രംഗത്തെ വിവിധ മേഖലയില്‍ ഊന്നല്‍ നല്‍കുന്നത് വഴി വളര്‍ച്ചയും നിരവധി തൊഴിലവസരങ്ങളും ഉറപ്പാക്കാന്‍ നമുക്കാകും.
തയ്യാറാക്കിയത് : ആദിത്യ രാജ് ദാസ്
മുതിര്‍ന്ന സാമ്പത്തിക ലേഖിക
വിവരണം : കൃഷ്ണ

Comments
Post a Comment