വിക്ഷേപണത്തിന് തയ്യാറായി ഇന്ത്യയുടെ ചന്ദ്രയാന്‍-2 ദൗത്യം
ഇന്ത്യയുടെ ചന്ദ്രപര്യവേഷണ ദൗത്യം ചന്ദ്രയാന്‍-2 ഈവര്‍ഷം ജൂലൈയില്‍ വിക്ഷേപിക്കും. വിവിധ ഗവേഷണ കേന്ദ്രങ്ങള്‍ വികസിപ്പിച്ചെടുത്ത 13 ഉപഗ്രഹങ്ങളും ചന്ദ്രയാന്‍-2-വിനോടൊപ്പം വിക്ഷേപിക്കും. ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രം വികസിപ്പിച്ചെടുത്ത ചന്ദ്രയാന്‍-2-ന് പ്രധാനമായും ഓര്‍ബിറ്റര്‍, ലാന്‍സര്‍, റോവര്‍ എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളാണുള്ളത്. 3.8 ടണ്ണാണ് ഭാരം. ജൂലൈ 9-നും 16-നും ഇടയിലുള്ള ദിവസമാകും വിക്ഷേപണം നടക്കുക. മൂന്ന് ഘട്ടങ്ങളില്‍ ഒന്നായ ഓര്‍ബിറ്റര്‍ ഉപരിതലത്തില്‍ നിന്ന് 100 കിലോമീറ്റര്‍ മാറി ചന്ദ്രനെ വലംവെക്കും.
-2-
രണ്ടാം ഘട്ടമായ ലാന്‍സര്‍ ചന്ദ്രോപരിതലത്തില്‍ ഇറങ്ങുകയും മൂന്നാംഘട്ടമായ റോവര്‍ പരീക്ഷണങ്ങള്‍ നടത്തുകയും ചെയ്യും.
ഇന്ത്യ നേരത്തേ വിക്ഷേപിച്ച ചന്ദ്രയാന്‍-1 വന്‍ വിജയമായിരുന്നു. ചന്ദ്രനില്‍ ജല സാന്നിധ്യം കണ്ടെത്താന്‍ ചന്ദ്രയാന്‍-1-ന് സാധിച്ചു. ചന്ദ്രയാന്‍ ഒന്നിനോടൊപ്പം അഞ്ച് വിദേശ ഉപഗ്രഹങ്ങളും വിക്ഷേപിച്ചിരുന്നു. ഇതില്‍ മൂന്നെണ്ണം യൂറോപ്പില്‍ നിന്നുള്ളതും രണ്ടെണ്ണം അമേരിക്കയുടേതുമായിരുന്നു. ചന്ദ്രയാന്‍-2 സാങ്കേതികമായി ഏറെ മികച്ചതും ഇതുവരെ നടന്ന ചന്ദ്ര ദൗത്യങ്ങളോട് കിടപിടിക്കുന്നതുമാണ്.
ചന്ദ്രയാന്‍-2-ന്റെ മൂന്ന് ഘട്ടങ്ങളില്‍ ഒന്നായ ലാന്‍ഡര്‍, അഞ്ച് കാലുകളുള്ള ഒരു വാഹനമായാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍ ഡോ. കെ. ശിവന്‍ പറഞ്ഞു. വിക്രം എന്നാണ് ഇതിന് പേര് നല്‍കിയിരിക്കുന്നത്. പ്രഗ്യാന്‍ എന്ന് പേരിട്ടിരിക്കുന്ന റോവര്‍ 14 ദിവസത്തോളം ചന്ദ്രോപരിതലത്തില്‍ ചെലവഴിച്ച് പരീക്ഷണങ്ങള്‍ നടത്തും.
ചന്ദ്രോപരിതലത്തില്‍ പരീക്ഷണങ്ങള്‍ നടത്തുന്ന റോവര്‍ 15 മിനിട്ടിനുള്ളില്‍ ഇത് സംബന്ധിച്ച ചിത്രങ്ങള്‍ ഭൂമിയിലെ ഐ.എസ്.ആര്‍.ഒ.യുടെ കേന്ദ്രങ്ങളിലേക്കയ്ക്കും . 3800 കിലോഗ്രാം
-3-
ഭാരം വരുന്ന ഈ ബഹിരാകാശയാനം 100 കിലോമീറ്റര്‍ ദൂരത്തില്‍ ചന്ദ്രനെ പ്രദക്ഷിണം വെയ്ക്കും.
ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിന്റെ ഇതുവരെയുള്ള ദൗത്യങ്ങളില്‍ ഏറ്റവും സങ്കീര്‍ണ്ണമായ ഒന്നാണ് ചന്ദ്രയാന്‍ -2 എന്ന് ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍ ഡോ. കെ. ശിവന്‍ പറഞ്ഞു. ഇതുവരെ ഒരു പര്യവേഷണ പേടകവും കടന്നു ചെന്നിട്ടില്ലാത്ത ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലായിരിക്കും ചന്ദ്രയാന്‍-2 ലാന്‍ഡ് ചെയ്യുകയെന്നും ചെയര്‍മാന്‍ പറഞ്ഞു. ചന്ദ്രയാന്‍ -1-നെ അപേക്ഷിച്ച് ഏറെ സാങ്കേതിക മേന്മകള്‍ ഉള്ളതായിരിക്കും ചന്ദ്രയാന്‍-2 എന്നും അദ്ദേഹം പറഞ്ഞു.
ചന്ദ്രയാന്‍-2 ദൗത്യം ചന്ദ്രോപരിതലത്തില്‍ വിജയകരമായി ഇറക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചാല്‍, ഇങ്ങനെ ചെയ്യുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും. ഇസ്രായേലിന്റെ ബെറേഷീറ്റ് ദൗത്യം ഏപ്രില്‍ 12-ന് പരാജയപ്പെട്ടതിനാല്‍, റഷ്യയ്ക്കും, യു.എസിനും, ചൈനയ്ക്കും ശേഷം ഈ ദൗത്യം പൂര്‍ത്തിയാക്കുന്ന നാലാമത് രാജ്യം എന്ന പദവി ഇന്ത്യയ്ക്ക് ലഭിക്കും. ശാന്തസമുദ്രം എന്നറിയപ്പെടുന്ന, ഘനീഭവിച്ച ലാവയുടെ ഉപരിതലത്തില്‍, ഉപഗ്രഹം ഇറക്കുകയെന്നത് അത്യന്തം ശ്രമകരമായ ദൗത്യമാണ്.
ഈവര്‍ഷം ജനുവരിയില്‍, ചൈന തങ്ങളുടെ ബഹിരാകാശ വാഹനം ചാങ്ഇ-4 ചന്ദ്രന്റെ ഇരുണ്ട ഭാഗം എന്നറിയപ്പെടുന്ന പ്രതലത്തില്‍
-4-
വിജയകരമായി ഇറക്കിയിരുന്നു ചന്ദ്രന്റെ ഈ ഭാഗം ഭൂമിയില്‍ നിന്ന് ദര്‍ശിക്കാന്‍ കഴിയാത്ത ഇടമാണ്.
ചന്ദ്രയാന്‍-2-ന്റെ വിക്ഷേപണ വിജയം ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രത്തെ സംബന്ധിച്ചിടത്തോളം ഒരു പൊന്‍തൂലവായിരിക്കും.
സ്‌ക്രിപ്റ്റ് : യോഗേഷ് സൂദ്മാ ധ്യമ പ്രവര്‍ത്തകന്‍
വിവരണം : പ്രസാദ്

Comments
Post a Comment