സംഘര്‍ഷത്തിലേക്ക് നീങ്ങുന്ന പേര്‍ഷ്യന്‍ ഗള്‍ഫ് മേഖല
ഒരു വശത്ത് അമേരിക്കയും അതിന്റെ പ്രാദേശിക കൂട്ടാളികളും ഉള്‍പ്പെടുന്ന സഖ്യകക്ഷികളും മറുവശത്ത് ഇറാനും തമ്മിലുള്ള വാക്‌പോര് പേര്‍ഷ്യന്‍ ഗള്‍ഫ് മേഖലയില്‍ വലിയ പിരിമുറുക്കത്തിന് കാരണമാകുന്നുണ്ട്. 2018 മെയ് മാസത്തില്‍ പ്പുവച്ച ഇറാനിയന്‍ ആണവ ഉടമ്പടിയില്‍ നിന്ന് യുഎസ് പിന്‍വലിയാന്‍ ആരംഭിച്ചതുമുതല്‍ വാഷിങ്ടണും ടെഹ്‌റാനും തമ്മിലുള്ള പ്രശ്‌നം സങ്കീര്‍ണമായി തുടരുകയാണ്. അന്ന് ഇറാന്‍ ആണവക്കരാറില്‍ ഒപ്പുവച്ചെങ്കിലും ആണവ ആയുധങ്ങളും ബാലിസ്റ്റിക് മിസൈലുകളും ഉപയോഗിക്കുകവഴി ഇറാന്‍ മേഖലയെ അസ്ഥിരമാക്കുകയായിരുന്നുവെന്നാണ് അമേരിക്കയുടെ ആരോപണം. കരാര്‍ പുനര്‍നിര്‍മ്മിക്കുന്നതിനായി് ടെഹ്‌റാനില്‍ 'പരമാവധി സമ്മര്‍ദ്ദം' നേടിയെടുക്കുന്നതിന് അമേരിക്ക യൂറോപ്യന്‍ രാജ്യങ്ങളുമായി ചേര്‍ന്ന് ഇറാനുമേല്‍ ഏകപക്ഷീയമായ സാമ്പത്തിക ഉപരോധങ്ങള്‍ ഏര്‍പ്പെടുത്താന്‍ ആരംഭിച്ചു. എന്നാല്‍ പുതിയ കരാറിന് ഇറാന്‍ വിസമ്മതിച്ചു, അമേരിക്ക ഉടമ്പടി പിന്‍വലിച്ച ആദ്യ വാര്‍ഷികമായ 2018 മേയില്‍ ഇറാനിയന്‍ സമ്പദ്‌വ്യവസ്ഥയുടെ സമ്മര്‍ദം ലഘൂകരിക്കാനായി റഷ്യ, ചൈന, യൂറോപ്യന്‍ രാജ്യങ്ങള്‍ തുടങ്ങിയ രാജ്യങ്ങളോട് സഹായം അഭ്യര്‍ഥിച്ചു. അദ്ദേഹം ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം അടുത്ത 60 ദിവസത്തിനുള്ളില്‍ ആണവക്കരാറില്‍ നിന്ന് പിന്നോട്ടുപോകാന്‍ ഇറാന്‍ നിര്‍ബന്ധിതരാകും എന്ന മുന്നറിയിപ്പും നല്‍കി.
ഇറാനും അമേരിക്കന്‍ സഖ്യകക്ഷികളുമായുള്ള വാക്‌പോരിന് നേര്‍ക്കാണ് ഇപ്പോള്‍ അന്തര്‍ദേശിയ സമൂഹത്തിന്റെ ശ്രദ്ധ മുഴുവനും. പേര്‍ഷ്യന്‍ ഗള്‍ഫില്‍ വിന്യസിക്കാനായി യു.എസ്.എസ്. ആര്‍ലിങ്ടണും പേട്രിയറ്റ് എന്നീ യുദ്ധകപ്പലുകള്‍ അയക്കുകയാണെന്ന് അമേരിക്ക പ്രഖ്യാപനവും നടത്തി. ഒരു യുദ്ധമുണ്ടാവുകയാണെങ്കില്‍ പേര്‍ഷ്യന്‍ ഗള്‍ഫിലെ യുഎസ് യുദ്ധക്കപ്പലുകളാകും ഇറാന്റെ ലക്ഷ്യമെന്ന് ടെഹ്‌റാന്‍ അമേരിയ്ക്കക്ക് മറുപടിയും നല്‍കി. അതേസമയം യു.എ.ഇയിലെ ഫുജൈറയ തീരത്ത് വച്ച് സൗദി എണ്ണ ടാങ്കാകള്‍ക്കെതിരെ നടന്ന അട്ടിമറി സംഭവം, അറബ് ഗള്‍ഫ് മേഖലയിലെ രാജ്യങ്ങള്‍ക്കിടയില്‍ ഉല്‍ക്കണ്ഠ വര്‍ധിപ്പിച്ചിരിക്കുകയാണ്. ഈ രാജ്യങ്ങളുടെ താല്പര്യങ്ങളെ ലക്ഷ്യം വച്ചുള്ള ഘടകങ്ങളുടെ സാധ്യതയെക്കുറിച്ചാണ് വര്‍ധിച്ച ഉല്‍ക്കണ്ഠ. സൗദി അറേബ്യയില്‍ ഡ്രോണ്‍ ആക്രമണങ്ങള്‍ വഴി രണ്ട് എണ്ണ ഉല്‍പ്പാദക സംവിധാനങ്ങള്‍ ലക്ഷ്യമിട്ട വാര്‍ത്ത ഗള്‍ഫ് രാജ്യങ്ങളുടെ ഇടയില്‍ പ്രശ്‌നം കൂടുതല്‍ രൂക്ഷമാക്കുകയും ചെയ്തു.
ഇതിന്റെ വെളിച്ചത്തില്‍ സൗദിയുടേയും, എമിറേറ്റിന്റെയും താല്‍പര്യങ്ങളെ ആക്രമിക്കുന്നതില്‍ നിന്ന് ഇറാനെ പിന്തിരിപ്പിക്കുന്ന ചര്‍ച്ചയിലേയ്ക്കാണ് ഒടുവില്‍ കാര്യങ്ങള്‍ എത്തിയത്. സൗദിയും യു.എ.ഇ യും തമ്മിലാണ് ഇത് സംബന്ധിച്ച ചര്‍ച്ച നടന്നത്. സൗദി അറേബ്യ യുദ്ധത്തിന് അനുകൂലമല്ലെങ്കിലും ഇറാന്‍ പ്രകോപനത്തിന് അവര്‍ മറുപടി നല്‍കുമെന്ന് സൗദി വിദേശകാര്യ സഹമന്ത്രി ആദല്‍ അല്‍ജുബൈര്‍ പറഞ്ഞു. മെയ് 30ന് ആരംഭിക്കാനിരിക്കുന്ന അറബ്, ഗള്‍ഫ് സംസ്ഥാനങ്ങളുടെ ഉച്ചേകാടിയില്‍ ഈ വിഷയം ചര്‍ച്ച ചെയ്യുകയും കൂട്ടായ ഒരു പ്രതികരണം ഉണ്ടാക്കിയെടുക്കയുമാണ് ഇറാന്റെ ലക്ഷ്യമെന്നതാണ് സൗദിയുടെ ആശങ്കയില്‍ പ്രതിഫലിക്കുന്നത്.

റിയാദും തെഹ്‌റാനും തമ്മിലുള്ള ഈ വാക്‌പോര് വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ഒരു പരിമിതമായ സംഘര്‍ഷം അല്ലെങ്കില്‍ ഒരു സമ്പൂര്‍ണ യുദ്ധത്തിനുള്ള സാധ്യത പോലും പൂര്‍ണ്ണമായി തള്ളിക്കളയാനാവില്ല. ഇത് ഗള്‍ഫ് മേഖലയ്ക്ക് മാത്രമല്ല ലോകത്തിനാകെ വിനാശകരമായി ബാധിക്കുകയും ചെയ്യും. പ്രത്യേകിച്ച്, മേഖലയില്‍ നിന്നുള്ള എണ്ണ ഇറക്കുമതിയെ ആശ്രയിക്കുന്ന ഏഷ്യന്‍ സമ്പദ്‌വ്യവസ്ഥയെ ഇത് ബാധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
സൗദി അറേബ്യയിലെ എണ്ണ ഉല്‍പാദന സ്ഥാപനങ്ങളെ ലക്ഷ്യമാക്കിയുള്ള ഡ്രോണ്‍ ആക്രമണങ്ങളെ ഇന്ത്യ ശക്തമായി അപലപിക്കുകയും ഭീകരവാദവും അതിന്റെ എല്ലാത്തരം രൂപത്തോട് ബന്ധമുള്ള ഹിംസകള്‍ക്കെതിരെ മല്ലിടുമെന്നും ഇന്ത്യ ആവര്‍ത്തിച്ച് വ്യക്തമാക്കുകയും ചെയ്തു. അതുകൊണ്ട് തന്നെ പേര്‍ഷ്യന്‍ ഗള്‍ഫ് മേഖലയിലെ സാഹചര്യങ്ങളോടുള്ള ഇന്ത്യയുടെ നിലപാടുകള്‍ വ്യക്തമാണ്. പേര്‍ഷ്യന്‍ ഗള്‍ഫ് മേഖലയിലെ പ്രാദേശിക എതിരാളികള്‍ അവരുടെ അഭിപ്രായ വ്യത്യാസം നയപരമായി നേരിടാനും യുദ്ധത്തെ ഒഴിവാക്കാനും ഇന്ത്യ അഭ്യര്‍ത്ഥിക്കുന്നു. മേഖലയിലെ ഇന്ത്യക്ക് സുദൃഢമായ ഉഭയകക്ഷി ബന്ധമാണുള്ളത്. ഊര്‍ജ്ജ സുരക്ഷ ലക്ഷ്യമാക്കിയുള്ള ബന്ധത്തില്‍ കവിഞ്ഞ് 8.5 മില്യണ്‍ ഇന്ത്യന്‍ പൗരന്മാരാണ് ഗള്‍ഫ് സഹകരണ രാജ്യങ്ങളില്‍ ജീവിക്കുന്നത്. അതിനാല്‍ ഗുരുതരമായ ഏതൊരു പ്രശ്‌നവും ഇന്ത്യന്‍ താല്‍പര്യങ്ങളെ ആഴത്തില്‍ ബാധിക്കുമെന്നതും ആശങ്ക വര്‍ദ്ധിപ്പിക്കുന്നു. പേര്‍ഷ്യന്‍ ഗള്‍ഫില്‍ ഒരു ആഗോള സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് യുദ്ധം തടയുന്നതിനുളള ഒരു നയതന്ത്ര ശ്രമത്തിന് ആഗോള സമൂഹം ശ്രമിക്കേണ്ടതാണെന്നും ഇന്ത്യ വിശ്വസിക്കുന്നു.

സ്‌ക്രിപ്റ്റ് : ഡോ. മുഹമ്മദ് മുദസീര്‍ ഖ്വാമര്‍
പടിഞ്ഞാറന്‍ ഏഷ്യയിലെ നയതന്ത്ര വിദഗ്ധന്‍
പടിഞ്ഞാറന്‍ ഏഷ്യയിലെ നയതന്ത്ര വിദഗ്ധന്‍
വിവരണം : സുഷമ
Comments
Post a Comment