ഇന്ത്യയുടെ വോട്ട് സുശക്ത ഗവണ്‍മെന്റിന്

സുശക്തമായ ഭരണകൂടം കെട്ടിപ്പടുക്കുന്നതിന് രാജ്യത്തെ 90 കോടി സമ്മതിദായകര്‍ വോട്ടു ചെയ്തു. ഭാരതീയ ജനതാപാര്‍ട്ടി നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യസഖ്യത്തിന് വ്യക്തമായ ഭൂരിപക്ഷമാണ് നല്‍കിയിരിക്കുന്നത്. ഒരു പാര്‍ട്ടി 303ഓളം സീറ്റുകളോടെ ലോക്‌സഭയില്‍ ജയിക്കുന്നത് 35 വര്‍ഷത്തിനിടെ ആദ്യസംഭവമാണ്. ഏഴ് ഘട്ടമായി നടന്ന 17-ാം ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ഇന്ത്യയിലെമ്പാടും പിന്തുണ ലഭിക്കുന്നതാണ് കാഴ്ച.

സ്വാധീനമില്ലാതിരുന്ന തെലങ്കാന, പശ്ചിമബംഗാള്‍ എന്നിവിടങ്ങളില്‍ ബിജെപി നിര്‍ണായക മുന്നേറ്റമുണ്ടാക്കി. കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് വോട്ടര്‍മാരില്‍ അവരുടെ സന്ദേശം എത്തിക്കാനായില്ല. ദേശസുരക്ഷ, വികസനം എന്നീ മുദ്രാവാക്യങ്ങല്‍ ഉയര്‍ത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇത് രണ്ടാമൂഴവും. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ പ്രധാനമന്ത്രിയുടെ പ്രവര്‍ത്തനങ്ങളെയാണ് ജനങ്ങള്‍ അംഗീകരിച്ചത്. പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ അടക്കമുള്ള നിരവധി ലോകനേതാക്കള്‍ ശ്രീ നരേന്ദ്രമോദിയെ അഭിനന്ദിക്കുകയും, പുതിയൊരു ലോകക്രമത്തിനായി ഒരുമിച്ചു പ്രവര്‍ത്തിക്കാനുളള താല്പര്യവും ഇതിനോടകം വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ 133 വികസന പദ്ധതികളാണ് എന്‍.ഡി.എ. ഗവണ്‍മെന്റ് നടപ്പാക്കിയത്. അടിസ്ഥാന പ്രശ്‌നങ്ങളായ ശൗചാലയങ്ങള്‍, പാചകവാതകം, സബ്‌സിഡികള്‍ അര്‍ഹരായവര്‍ക്ക് ചോര്‍ച്ചയില്ലാതെ എത്തിക്കുക, അതിനായി ബാങ്ക് അക്കൗണ്ടില്ലാത്ത വലിയൊരു വിഭാഗം ജനങ്ങള്‍ക്ക് അതിനുള്ള സംവിധാനം ഒരുക്കുക തുടങ്ങിയ കാര്യങ്ങള്‍ ജനങ്ങള്‍ സര്‍വാത്മനാ സ്വീകരിച്ചു.

ദേശ സുരക്ഷയുടെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാത്ത സമീപനമായിരുന്നു എന്‍ ഡി എ സ്വീകരിച്ചത്. ഭീകരവാദത്തിനെതിരെ ശക്തമായ നടപടികള്‍ ഗവണ്‍മെന്റ് കൈക്കൊ ണ്ടു . ജമ്മുകാശ്മീരില്‍ അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തിനെതിരെ ശക്തമായ നടപടികളെടുത്ത സരുക്ഷാസേന ആ ദിശയാല്‍ വിജയം സ്വന്തമാക്കുകയും ചെയ്തു. പുല്‍വാമ ഭീകരാക്രമണത്തിനുശേഷം മുന്‍പില്ലാത്ത തരത്തില്‍, പക് അധീന കാശ്മീരിലെ ജെയ്‌ഷേ മുഹമ്മദ് ഭീകരതാവളങ്ങളില്‍ വ്യോമാക്രമണം നടത്താന്‍ സൈന്യം തയ്യാറായി. യുദ്ധവിമാനം പാകിസ്ഥാനില്‍ തകര്‍ന്നു വീണതിനെ തുടര്‍ന്ന് പിടിയിലായ വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ നിരുപാധികം മോചിപ്പിക്കാനും മോദി ഗവണ്‍മെന്റിനു കഴിഞ്ഞു.

ഇന്ത്യന്‍ വിദേശനയത്തിന് പുതിയ ദിശാബോധം നല്‍കാന്‍ പ്രധാനമന്ത്രി മോദിക്ക് കഴിഞ്ഞു. അദ്ദേഹത്തിന്റെ ആക്ട് ഈസ്റ്റ് നയം കിഴക്കന്‍ മേഖലയിലെ അയല്‍ രാജ്യങ്ങളുമായി ബന്ധം സുദൃഢമാക്കാന്‍ സഹായകമായി. ചൈനയുമായുണ്ടായ ഡോക്‌ലാം തര്‍ക്കത്തിലെ വിജയം, അമേരിക്ക, റഷ്യ, ചൈന, സൗദി അറേബ്യ, ഇറാന്‍, ഇസ്രായേല്‍ എന്നീ രാജ്യങ്ങളുമായുണ്ടായ സുദൃഢബന്ധം എന്നിവയും ഇന്ത്യന്‍ ജനതയെ സ്വാധീനിച്ചു.

2019 ലെ വോട്ട് പ്രതീക്ഷയുടേതാണ് ജാതി സമവാക്യങ്ങല്‍ തള്ളിയ ജനത ജാതി, മതം, ഭാഷ, ലിംഗ വ്യത്യാസമില്ലാതെ മോദിയെ പിന്തുണച്ചു. മോദിയെപ്പോലെ ഒരു നേതാവിന് തങ്ങളുടെ പ്രതീക്ഷകള്‍ സഫലമാക്കാന്‍ കഴിയുമെന്ന് ജനങ്ങള്‍ പ്രത്യാശിക്കുന്നു.

പുതിയ ഗവണ്‍മെന്റിന് ഇനിയങ്ങോട്ട് കുറച്ചുകൂടി വെല്ലുവിളികള്‍ നേരിടേണ്ടി വരും. ഭക്ഷ്യസുരക്ഷ, വീടുകള്‍, ശൗചാലയങ്ങള്‍, സാമ്പത്തിക സഹായം എന്നിവ ലഭ്യമായ ജനങ്ങള്‍ കൂടുതല്‍ പ്രതീക്ഷയോടെയായിരിക്കും ഗവണ്‍മെന്റിനെ ഉറ്റു നോക്കുക.

ആളോഹരി വരുമാനം 2000 ഡോളറുള്ള മദ്ധ്യവര്‍ഗ്ഗ സമൂഹമായി ഇന്ത്യ മാറുകയാണ്. സൗജ്യങ്ങള്‍ക്കുപരിയായി കൂടുതല്‍ മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളുടെ പ്രതീക്ഷയായിരിക്കും പുതുതലമുറയ്ക്ക് തൊഴില്‍ കമ്പോളത്തില്‍ നഗരങ്ങളിലെ യുവാക്കള്‍ക്കൊപ്പം മത്സരിക്കാന്‍ ഗ്രാമങ്ങളിലെ യുവാക്കളും ഇനിയുണ്ടാകും.

സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കാനുള്ള നടപടികള്‍ ആവശ്യമാണ്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ ഭക്ഷ്യ വസ്തുക്കളുടെ വിലയില്‍ നാമമാത്രമായ വര്‍ദ്ധനയാണ് രേഖപ്പെടുത്തിയത്. ആഗോളമായ സാമ്പത്തിക മാന്ദ്യം, വ്യാപാരയുദ്ധം എന്നിവ ഭക്ഷ്യവസ്തുക്കളുടെ വില പിടിച്ചു നിര്‍ത്തുന്നതിന് വെല്ലുവിളിയായേക്കാം.

തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്നതായിരിക്കും ഗവണ്‍മെന്റിന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് തൊഴില്‍ നല്‍കുക എന്നത് അത്ര എളുപ്പമാകാനിടയില്ല സ്‌കില്‍ ഇന്ത്യ, മുദ്ര വായ്പ തുടങ്ങിയ പദ്ധതികള്‍ മെച്ചപ്പെടുത്തേണ്ടതുണ്ട്. വിദ്യാഭ്യാസം, നിര്‍മ്മാണം തുടങ്ങിയ മേഖലകളില്‍ കൂടുതല്‍ ശ്രദ്ധ ആവശ്യമായി വരും.

ഒരു രാജ്യം ഒരു നികുതി എന്ന സന്ദേശവുമായി കൊണ്ടുവന്ന ചരക്കു സേവന നികുതി കൂടുതല്‍ ലളിതമാക്കേണ്ടത് അത്യാവശ്യമാണ്. ജനങ്ങളുടെ വാങ്ങല്‍ ശേഷിയും ഗവണ്‍മെന്റിന്റെ വരുമാനവും വര്‍ദ്ധിപ്പിക്കുക എന്നത് അത്ര എളുപ്പമാകില്ല.

പ്രതീക്ഷകള്‍ 2014 നേക്കാല്‍ കൂടുതലാണ്. പ്രശ്‌നങ്ങള്‍ പരിഹരിച്ച് സമ്പദ്‌വ്യവസ്ഥയെ മുന്നോട്ടു നയിക്കാന്‍ പ്രധാനമന്ത്രി മോദിക്ക് കഴിയുമെന്ന് ഇന്ത്യയിലെ ജനങ്ങള്‍ വിശ്വസിക്കുന്നു. അടുത്ത അഞ്ചു വര്‍ഷം കൊണ്ട് ഇന്ത്യ കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കുമെന്നും അവര്‍ പ്രതീക്ഷിക്കുന്നു.



സ്‌ക്രിപ്റ്റ് : പ്രൊഫ. ശിവജി സര്‍ക്കാര്‍

രാഷ്ട്രീയ നിരീക്ഷകന്‍

വിവരണം : രഞ്ജിത്

Comments

Popular posts from this blog

ഇന്ത്യ-അമേരിക്ക ബന്ധം : ചര്‍ച്ച തുടരുന്നു

രാജ്യത്തെ വളര്‍ച്ചയ്ക്ക് ഊന്നല്‍ നല്‍കാന്‍ ഗവണ്‍മെന്റ്

ഇന്ത്യ-മൗറിഷ്യസ് ഉഭയകക്ഷി ബന്ധം അരക്കിട്ടുറപ്പിച്ച് പ്രധാനമന്ത്രി ജഗ്‌നാഥിന്റെ ഇന്ത്യാ സന്ദര്‍ശനം