ഷാങ്ഹായ് സഹകരണ ഓര്‍ഗനൈസേഷനില്‍ വിദേശകാര്യമന്ത്രിമാരുടെ സമ്മേളനം
വിദേശകാര്യമന്ത്രി സുഷമസ്വരാജ് കിര്‍ഗിസ്ഥാനിലെ ബിഷ്‌കേകില്‍ ആഴ്ചയുടെ ആദ്യ ദിവസങ്ങളില്‍ നടന്ന ഷാങ്ഹായ് സഹകരണ ഓര്‍ഗനൈസേഷനില്‍ പങ്കെടുത്തു. വിദേശകാര്യമന്ത്രി എന്ന നിലയിലെ ശ്രീമതി സുഷമാ സ്വരാജിന്റെ അവസാനത്തെ സന്ദര്‍ശനമായിരുന്നു ഇത്. ഇന്ത്യയില്‍ തെരഞ്ഞെടുപ്പ് ഫലം വരുന്നതിന്റെ തൊട്ടു മുമ്പുള്ള മന്ത്രിയുടെ സന്ദര്‍ശനം എസ് സി ഒക്ക് ഇന്ത്യ എത്രമാത്രം പ്രാധാന്യം നല്‍കുന്നു എന്ന് വ്യക്തമാക്കുന്നു. പോയ വര്‍ഷങ്ങളില്‍ ഇന്ത്യന്‍ നേതാക്കള്‍ വളരെ പ്രാധാന്യത്തോടുകൂടിയാണ് എസ് സി ഒയില്‍ പങ്കെടുത്തത്. 2015 ല്‍ റഷ്യയില്‍ വെച്ച് നടന്ന പതിനഞ്ചാമത് ഷാങ്ഹായ് സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്തിരുന്നു.
കഴിഞ്ഞ വര്‍ഷം ചൈനയില്‍ നടന്ന ഷാങ്ഹായ് സഹകരണ ഓര്‍ഗനൈസേഷന്‍ ഉച്ചകോടിയില്‍ ശ്രീമതി സുഷമ സ്വരാജ്, രാജ്യരക്ഷാമന്ത്രി നിര്‍മലാ സീതാരാമന്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍ തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു. മാത്രമല്ല, ഡോക്‌ലാം പ്രതിസന്ധിക്ക് ശേഷം ചൈനയിലെ നേതാക്കളുമായി സംവദിക്കാനുള്ള ഒരു വേദിയായി മാറുകയും പിന്നീട് അത് മധ്യ ഏഷ്യയിലേയും റഷ്യയിലേയും ബഹുമുഖ സുരക്ഷാ ക്രമീകരണങ്ങളിലേക്ക് എത്തിച്ചേരാനും സാധിച്ചു. 2019 ലെ സമ്മേളനത്തില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രിക്ക് ചൈനയുടെ വിദേശകാര്യമന്ത്രി വാങ്മീയുമായി മുഖാമുഖം കാണാനും വുഹാന്‍ അനൗപചാരിക ഉച്ചകോടിയുടെ പ്രാധാന്യം വ്യക്തമാക്കാനും സാധിച്ചിട്ടുണ്ട്.
2017 ജൂണിലാണ് ഇന്ത്യക്ക് എസി സി ഒയില്‍ സ്ഥിരാംഗത്വം ലഭിച്ചത്. ഇന്ത്യയോടൊപ്പം പാകിസ്ഥാനും അംഗത്വം നേടുകയും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലേക്കും ഇതിന്റെ സാന്നിധ്യം വ്യാപിക്കുകയും ചെയ്തു. വിവിധ തലത്തിലുള്ള എസ് സി ഒയുടെ പതിവായുള്ള ഇടപെടലുകള്‍ ഇന്ത്യക്ക് ധാരാളം പ്രയോജനപ്പെട്ടിരുന്നു. എസ് സി ഒയില്‍ ഇന്ത്യയുടെ അംഗത്വം വന്നതോടുകൂടി മധ്യേഷയുമായി സമ്പര്‍ക്ക നയങ്ങളില്‍ ഉയര്‍ച്ചയുണ്ടായി. അഫ്ഗാനിസ്ഥാനും ഇറാനും എസ് സി ഒയുടെ നിരീക്ഷകരാണ്. അഫ്ഗാനിസ്ഥാനിലെ സമാധാന ചര്‍ച്ചകളില്‍ ഇന്ത്യയുടെ മൃദു സമീപനത്തെക്കുറിച്ച് ശ്രീമതി സുഷമ സ്വരാജ് ആവര്‍ത്തിച്ചു പറഞ്ഞു. എസ് സി ഒ അഫ്ഗാനിസ്ഥാന്‍ കോണ്‍ട്രാക്ട് ഗ്രൂപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യയുടെ മുഴുവന്‍ പിന്തുണയും മന്ത്രി വാഗ്ദാനം ചെയ്തു. ഗ്രൂപ്പിന്റെ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങളുടെ കരട് രൂപം അവര്‍ ആവശ്യപ്പെടുകയും ചെയ്തു. മേഖല രാഷ്ട്രങ്ങളുടെ കൂട്ടായ പരിശ്രമവും പിന്തുണയും ഇല്ലാതെ ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാനോ പരിഹാരം കാണാനോ സാധിക്കില്ല. അഫ്ഗാനിസ്ഥാനിലെ സമാധാന പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാദേശിക സഹകരണത്തിനുള്ള പ്ലാറ്റ്‌ഫോമായാണ് ഇന്ത്യ എസ് സി ഒയെ കാണുന്നത്.
തീവ്രവാദത്തിനെതിരെയുള്ള പ്രാദേശിക പോരാട്ടത്തിന് എസ് സി ഒയിലുള്ള ഇന്ത്യയുടെ പങ്കാളിത്തം വളരെ സഹായകമാണ്. ഇന്ത്യയുടെ ലക്ഷ്യവും അത് തന്നെയാണ്. 2019 ഫെബ്രുവരിയിലെ പുല്‍വാമ ആക്രമണത്തിന് ശേഷം തീവ്രവാദത്തിനെതിരെയുള്ള പോരാട്ടത്തില്‍ ഇന്ത്യ വളരെ സജീവമായിട്ടുണ്ട്. ഭീകരവാദം, വിഘടനവാദം, തീവ്രവാദം എന്നീ മൂന്ന് ആപത്തുകളെ പ്രതിരോധിക്കുന്നതിനാണ് എസ് സി ഒയുടെ തീവ്രവാദ വിരുദ്ധ സംഘടനയായ മേഖല ഭീകരവിരുദ്ധ ഘടന രൂപീകരിച്ചത്. എസ് സി ഒയുടെ വാര്‍ഷിക തീവ്രവാദ വിരുദ്ധ സമ്മേളനമായ പീസ് മിഷനില്‍ ഇന്ത്യ പങ്കെടുത്തിട്ടുണ്ട്.
രാജ്യത്ത് സമാധാനവും സുസ്ഥിരതയും ഉറപ്പ് വരുത്തുന്നതിനും രാജ്യങ്ങള്‍ തമ്മിലുള്ള പരസ്പര ബന്ധ ശൃംഖല ശക്തിപ്പെടുത്തുന്നതിനും ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. ഇന്ത്യന്‍ വിദേശകാര്യമന്ത്രിയും ഇത് ആവര്‍ത്തിച്ച് വ്യക്തമാക്കി. അന്താരാഷ്ട്ര ഉത്തര-ദക്ഷിണ ഗതാഗത ഇടനാഴി, ഛബഹാര്‍ തുറമുഖം, അഷ്ഗബാത് കരാര്‍, ഇന്ത്യ-മ്യാന്‍മാര്‍-തായ്‌ലന്റ് ത്രികക്ഷി ഹൈവേ എന്നീ അന്താരാഷ്ട്ര പദ്ധതികളിലുള്ള ഇന്ത്യയുടെ പങ്കാളിത്തം ഇത് വ്യക്തമാക്കുന്നതായും അവര്‍ സൂചിപ്പിച്ചു. എങ്കിലും ഇന്ത്യയുടെ വിദേശനയം സംബന്ധിച്ച മുന്‍ഗണനകള്‍ക്ക് ചൈനയുടെ ബെല്‍റ്റ് റോഡ് സംരംഭം നിലവിലുള്ള രൂപത്തില്‍ ഒരു വെല്ലുവിളിയാണ്.
മധ്യ ഏഷ്യന്‍ രാജ്യങ്ങളുമായി മാത്രമല്ല, ഏഷ്യയിലെ പ്രമുഖ രാജ്യങ്ങളായ റഷ്യ, ചൈന എന്നിവരുമായും ഇടപെടാന്‍ എസ് സി ഒയിലൂടെ ഇന്ത്യക്ക് അവസരമുണ്ട്. യൂറേഷ്യന്‍ പ്രദേശം നേരിടുന്ന നിരവധി പ്രതിസന്ധികളുണ്ട്. തീവ്രവാദം, പ്രാദേശിക സമാധാനം, സുസ്ഥിരത, മന്ദഗതിയിലുള്ള സാമ്പത്തിക വളര്‍ച്ച തുടങ്ങിയ തടസങ്ങളൊക്കെ മാറ്റുക എന്ന ഉദ്ദേശ്യത്തോടെയാണ് ഇന്ത്യ എസ് സി ഒയില്‍ അംഗമായത് എന്നത് ഇന്ത്യയുടെ എസ് സി ഒയുമായുള്ള ഇടപെടലിന് ആക്കം കൂട്ടുന്നു.
സ്‌ക്രിപ്റ്റ് : സന ഹാഷ്മി
സ്റ്റാറ്റജിക് അനലിസ്റ്റ് ഓണ്‍ ചൈനീസ് ആന്റ് യൂറോപ്യന്‍ അഫേഴ്‌സ്
വിവരണം : സുവര്‍ണ്ണ
Comments
Post a Comment