ആഗോള ശക്തിയായി മാറാനുള്ള ഇന്ത്യന്‍ പ്രയാണം
തന്ത്രപ്രധാനമായ തീരുമാനങ്ങളെടുക്കുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കഴിഞ്ഞേ ആളുള്ളൂ.
പുത്തന്‍ ഊര്‍ജ്ജത്തോടെ പുതിയൊ രു ഇന്ത്യയ്ക്ക് രൂപം നല്‍കാനുള്ള യാത്രയ്ക്കാണ് തന്റെ കീഴിലുള്ള രണ്ടാമത്തെ ഗവണ്‍മെന്റ് കൂടുതല്‍ ശ്രദ്ധ നല്‍കുകയെന്നദ്ദേഹം പറഞ്ഞപ്പോള്‍ തന്നെ ശ്രീ മോദിയുടെ ഈ മേന്മ കൂടുതല്‍ വ്യക്തമാവുകയും ചെയ്തു.
പാര്‍ലമെന്റിനു സെന്‍ട്രല്‍ ഹാളില്‍ വച്ച് അദ്ദേഹം നടത്തിയ ഈ പ്രസക്താവനയാകട്ടെ 2022 ഓടെ ഏവരുടെയും സ്വപ്നങ്ങള്‍ക്കനുസരിച്ചുള്ള ഒരു ഇന്ത്യയ്ക്ക് രൂപം നല്‍കുമെന്ന ശ്രീ മോദിയുടെ മുന്‍ വാഗ്ദാനങ്ങളോട് ചേര്‍ന്ന് പോകുന്നതാണ് താനും.
ഗുണമേന്മയുള്ള ആരോഗ്യ സംരക്ഷണം വിദ്യാഭ്യാസം, പാര്‍പ്പിടം, അടിസ്ഥാനസൗകര്യങ്ങള്‍ എന്നിവ ലഭ്യമാക്കുക മാത്രമല്ല 2022 ഓടെ ഒരു പുതു ഇന്ത്യ എന്ന സ്വപ്നത്തിലൂടെ അര്‍ത്ഥമാക്കുന്നത്. മറിച്ച് അന്താരാഷ്ട്ര വേദികളില്‍ രാജ്യത്തെ പ്രഥമ സ്ഥാനങ്ങളില്‍ എത്തിക്കു എന്നതു കൂടിയാണ്.
പുതിയൊരു മുദ്രാവാക്യത്തിനും പ്രധാനമന്ത്രി രൂപം നല്‍കി കഴിഞ്ഞു. ദേശീയ അഭിലാഷങ്ങളും പ്രാദേശിക സ്വപ്നങ്ങളും എന്ന ഈ മുദ്രാവാക്യമാകട്ടെ സമീപകാല ഭാവിയില്‍ ഒരു വികസിത രാജ്യമായി മാറാനുള്ള ഇന്ത്യന്‍ സ്വപ്നങ്ങളുടെ താളത്തിനൊത്ത് ചേര്‍ന്നു പോകുന്നതുമാണ്.
ശാസ്ത്രസാങ്കേതിക അറിവുകളുടെയും നൂതന ആശയങ്ങളുടെയും ഒരു കേന്ദ്രമാക്കി ഭാരതത്തെ മാറ്റുക എന്ന പദ്ധതിയുമായി ഈ മുദ്രാവാക്യം ചേര്‍ന്നു പോകുന്നുണ്ട്. അന്താരാഷ്ട്ര വേദികളില്‍ ഇന്ത്യന്‍ നിലപാടുകള്‍ക്കുള്ള സ്വീകാര്യത വര്‍ദ്ധിപ്പിക്കുക എന്ന സ്വപ്നങ്ങള്‍ക്കും ഈ മുദ്രാവാക്യം ചിറക് നല്‍കുന്നു.
എന്നാല്‍, ഇത് യാഥാര്‍ത്ഥ്യമാക്കുന്നതിനു മുന്‍പ് തന്നെ ഉജ്ജ്വ ആയുഷ്മാന്‍ ഭാരത് പോലുള്ള ജനകീയ പദ്ധതികള്‍ കൂടുതല്‍ വിപുലമാക്കേണ്ടിയുമിരിക്കുന്നു.
ഇത്തരം പദ്ധതികള്‍ക്കൊപ്പം തന്നെ രാജ്യത്തെ സമ്പദ്‌വ്യവസ്ഥയ്ക്ക് കൂടുതല്‍ വേഗവും ഉണര്‍വും പകര്‍ന്നാല്‍ മാത്രമേ 2030 ഓടെ ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി മാറുക അഞ്ചു വര്‍ഷത്തിനുള്ളില്‍ അഞ്ച് ട്രില്യണ്‍ അമേരിക്കന്‍ ഡോളര്‍ ഗ്രൂപ്പില്‍ ഇടം നേടുക എന്നീ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ നമുക്കാവൂ.
ലോകത്തെ മുന്‍നിര രാജ്യങ്ങളിലൊന്നായി ഇന്ത്യയെ മാറ്റുക എന്ന അഭിലാഷം തന്നെയാണ് ഈ വളര്‍ച്ചയ്ക്ക് പ്രേരക ശക്തിയാകുന്നതും പുതിയൊരു ഇന്ത്യ എന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വപ്നത്തിന് രണ്ട് തലങ്ങളാണുള്ളത് ഒന്ന് രാജ്യത്തെ സാമ്പത്തിക നിക്ഷേപക രംഗങ്ങളെ കൂടുതല്‍ വികസിപ്പിക്കുക.
രണ്ട് നയതന്ത്ര രാഷ്ട്രീയ തന്ത്രപ്രധാന മേഖലകളില്‍ ഇന്ത്യയെ കൂടുതല്‍ ശക്തമാക്കുക.
വിവിധ തുറകളിലും പ്രദേശങ്ങളിലും ജില്ലകളിലും പെട്ട ജനങ്ങള്‍ ബ്രിട്ടീഷ് ഭരണത്തില്‍ നിന്നും രാജ്യത്തെ സ്വതന്ത്രമാക്കാന്‍ അണി നിരന്നു. 1942-47 കാലഘട്ടം പോലെ തന്നെ വരുന്ന അഞ്ച് വര്‍ഷക്കാലം ഇന്ത്യന്‍ ചരിത്രത്തില്‍ വളരെ പ്രധാനപ്പെട്ടതാവുമെന്ന് പ്രധാനമന്ത്രി പലകുറി പറഞ്ഞിട്ടുമുണ്ട്.
രാജ്യത്തെ ജനങ്ങള്‍ നമ്മുടെ പൂര്‍വികര്‍ അന്ന് പ്രകടിപ്പിച്ച അതേ ഈര്‍ജ്ജത്തോടെ പ്രവര്‍ത്തിച്ചാല്‍ മാത്രമേ രാജ്യത്തെ ബാധിച്ചിരിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ലോകരാജ്യങ്ങള്‍ക്കിടയില്‍ ബഹുമാന്യ സ്ഥാനം നേടിയെടുക്കാനും നമുക്കാവൂ.
ജനകേന്ദ്രീകൃതമായ എല്ലാ പദ്ധതികളെയും യാഥാര്‍ത്ഥ്യമാക്കാനുള്ള നീക്കങ്ങള്‍ക്കാവണം ഇനി പ്രഥമ പരിഗണന നല്‍കേണ്ടത്.
അതുപോലെ തന്നെ ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതി അംഗത്വത്തിനായി അന്താരാഷ്ട്ര വേദികളില്‍ സമ്മര്‍ദ്ദം ചെലുത്തേണ്ടതുണ്ട്.
ബിഷ് കെക്കില്‍ നടന്ന ഷാങ്ഹായ് കോര്‍പ്പറേഷന്റെ മന്ത്രിതല സമ്മേളനത്തിലെ ഇന്ത്യന്‍ നിലപാടുകള്‍ക്ക് പ്രാധാന്യമേറുന്നതും ഈ തലത്തിലാണ്.
ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതിയെ കൂടുതല്‍ പ്രാതിനിത്യപരവും പ്രാധാന്യവുമുള്ളതുമാക്കാനുള്ള മാറ്റങ്ങള്‍ക്കായി സമ്മേളനത്തില്‍ ഇന്ത്യ ലോകരാജ്യങ്ങളോട് അഭ്യര്‍ത്ഥിച്ചിരുന്നു.
സുരക്ഷാ സമിതി വികസനമെന്ന ആവശ്യം ഏറെക്കാലമായി നാം ഉന്നയിക്കുന്ന ഒന്നാണ്. സമിതിയുടെ ഘടനാപരമായ ഈ മാറ്റത്തിന് എപ്പോഴും തടസ്സമായി നില്‍ക്കുന്നത് ഒന്നോ രണ്ടോ രാജ്യങ്ങള്‍ മാത്രമാണ് താനും.
ഇവിടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി, ലോകനേതാക്കളുമായി പുലര്‍ത്തുന്ന മികച്ച ബന്ധങ്ങളും ഇന്ത്യയുടെ വളരുന്ന സാമ്പത്തിക രംഗവും നമുക്ക് സഹായകരമാകുന്നത്. അതിനാല്‍ തന്നെ ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതിയും മാറ്റങ്ങള്‍ക്ക് സമീപകാലത്ത് ഏറെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.
പരിസ്ഥിതി വിഷയങ്ങളടക്കമുള്ളവയില്‍ നമ്മുടെ രാജ്യം തന്ത്രപ്രധാനമായ ഉത്തരവാദിത്തങ്ങളാണ് വഹിക്കുന്നത്.
ഫോസില്‍ ഇന്ധനങ്ങള്‍ കുറച്ച് സൗരോര്‍ജ്ജം കൂടുതല്‍ ഉപയോഗപ്പെടുത്താനുള്ള അന്താരാഷ്ട്ര സൗരോര്‍ജ്ജ സഖ്യ രൂപീകരണത്തിലൂടെ നാം മുന്നോട്ട് വയ്ക്കുന്നതും ഇത്തരം ആശയങ്ങളാണ്.
അന്താരാഷ്ട്ര വിഷയങ്ങളില്‍ ഉയര്‍ന്ന പദവികള്‍ വഹിക്കാന്‍ ഇന്ത്യയ്ക്ക് ക്ഷണം ലഭിക്കുന്നുണ്ട്. എന്നിരുന്നാലും ആഗോള വിഷയങ്ങളില്‍ പക്വത പുലര്‍ത്തുന്ന സ്ഥിര സമീപനം തന്നെയാണ് ഇന്ത്യ ഇപ്പോഴും പിന്തുടരുന്നത്. ലോകം ഒരൊറ്റ കുടുംബമെന്ന വസുധൈവ കുടുംബകം എന്ന ആര്‍ഷഭാരത സംസ്‌ക്കാര ചിന്ത തന്നെയാണ് നമ്മുടെ വിദേശ നയങ്ങളുടെ കാതലും.

സ്‌ക്രിപ്റ്റ് : ശങ്കര്‍ കുമാര്‍
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍
വിവരണം : നരേന്ദ്രമോഹന്‍
Comments
Post a Comment