മോദിയുടെ രണ്ടാമൂഴത്തിലെ ഇന്ത്യന്‍ വിദേശ നയം
2014 ല്‍ പ്രധാനമന്ത്രിയായതു മുതല്‍ നരേന്ദ്രമോദി നല്‍കിയ പരിവര്‍ത്തന പ്രതീക്ഷ ആ ദിശയില്‍ തന്നെ തുടരാനുള്ള ഉജ്ജ്വലമായ പിന്തുണയാണ് 90 കോടി ജനങ്ങള്‍ ഈ തെരഞ്ഞെടുപ്പിലൂടെ നല്‍കിയിരിക്കുന്നത്. ഇത് ഇന്ത്യയുടെ വിദേശ നയത്തിലും പ്രതിഫലിക്കും എന്നു മാത്രമല്ല പുതിയ തുടക്കങ്ങള്‍ക്കും സാധ്യതകള്‍ക്കും അടുത്ത അഞ്ച് വര്‍ഷം സാക്ഷ്യം വഹിക്കുകയും ചെയ്യും.
എല്ലാവര്‍ക്കുമൊപ്പം എല്ലാവര്‍ക്കും വികസനം എല്ലാവരുടെയും വിശ്വാസം എന്ന അദ്ദേഹത്തിന്റെ നയപ്രഖ്യാപനം ഭരണത്തില്‍ എല്ലാവരെയും ചേര്‍ത്ത് നില്‍ത്തുമെന്നതിന്റെ സൂചനയാണ്. അന്താരാഷ്ട്ര ബന്ധങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തി സര്‍വ്വസ്പര്‍ശിയായ ഭരണത്തിലൂടെ ഇന്ത്യയെ പരിവര്‍ത്തനത്തിലേക്ക് നയിക്കുക എന്നതിലൂന്നിയായിരിക്കും വിദേശ നയം.
അന്താരാഷ്ട്ര തലത്തില്‍ അസ്വസ്ഥതകള്‍ കൂടി വരുമ്പോഴും, വന്‍ ശക്തികളായ അമേരിക്ക, ചൈന, റഷ്യ, എന്നീ രാജ്യങ്ങളുമായുള്ള ബന്ധം കൂടുതല്‍ വികസിപ്പിക്കുക എന്നതായിരിക്കും ഒരു പ്രധാന ലക്ഷ്യം. ഇന്ത്യയെ സുരക്ഷിതയും ശക്തവുമാക്കുന്ന തരത്തില്‍ നിക്ഷേപം, ഉപകരണങ്ങള്‍, സാങ്കേതിക വിദ്യ എന്നിവ ലഭ്യമാകുന്നതിന് ഈ രാജ്യങ്ങളോടുള്ള ബന്ധം നിര്‍ണ്ണായകമാണ്. വന്‍ സാമ്പത്തിക ശക്തികളായ അമേരിക്ക, ചൈന, യൂറോപ്യന്‍ യൂണിയന്‍, ജപ്പാന്‍, ആസിയാന്‍ കൂട്ടായ്മ, റഷ്യ എന്നിവയോടുള്ള സാമ്പത്തിക ബന്ധങ്ങളും മെച്ചപ്പെടുത്താനുദ്ദേശിച്ചുള്ളതായിരിക്കും വിദേശ നയം.
സുരക്ഷിതവും സ്ഥിരതയുള്ളതുമായ അയല്‍ക്കാര്‍ ഇന്ത്യയുടെ വേഗത്തിലുള്ള സാമ്പത്തിക വളര്‍ച്ചയ്ക്ക് അനിവാര്യമാണ്. സമാധാനവും സുരക്ഷിതത്വവും ഇല്ലാതെ സുസ്ഥിര വികസനം സാധ്യമല്ല എന്ന് ഇന്ത്യ മനസ്സിലാക്കുന്നു. കര, നാവിക, അതിര്‍ത്തികള്‍ സുരക്ഷിതമാക്കുന്നതിനും അയല്‍ക്കാരുടെ പിന്തുണ ഉറപ്പാക്കുന്നതിനും വിദേശ നയം പ്രാധാന്യം നല്‍കും. വേഗത്തിലുള്ള സാമൂഹ്യ-സാമ്പത്തിക ഉന്നതിക്കും ഭീകരവാദം തടയുന്നതിനും അയല്‍ രാജ്യങ്ങളെ വിശ്വാസത്തിലെടുത്തു കൊണ്ടുള്ള സമഗ്ര നയം ഇതിന്റെ ഭാഗമായിരിക്കും.
ആഫ്രിക്കന്‍ തീരം മുതല്‍ അമേരിക്ക വരെയും ഇന്തോ-പസഫിക് മേഖലയിലും ഏഷ്യയിലും കിഴക്കന്‍ ഏഷ്യയിലും ഉള്ള ഇന്ത്യയുടെ താല്‍പര്യങ്ങള്‍ വിദേശ നയത്തില്‍ പ്രതിഫലിക്കും. 2015 മാര്‍ച്ചിലും 2018 ജൂണില്‍ സിംഗപ്പൂരില്‍ നടന്ന ഷാന്‍ഗ്രി-ലാ ഉച്ചകോടിയിലും പ്രധാനമന്ത്രി നടത്തിയ പ്രസ്താവകള്‍ ഇത്തരണത്തില്‍ സ്മരണീയമാണ്. സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയ്ക്ക് സമുദ്ര വിഭവങ്ങള്‍ പ്രയോജനപ്പെടുത്തുക എന്ന വിപ്ലവകരമായ ആശയത്തിന് ഊര്‍ജ്ജം പകരുന്നതിനും വിദേശ നയം ഊന്നല്‍ നല്‍കും.
80 ലക്ഷം ഇന്ത്യാക്കാര്‍ തൊഴിലെടുക്കുന്ന ഗള്‍ഫ് മേഖലയില്‍ തന്റെ ഭരണകാലത്തെ ചരിത്രപരമായ തുടക്കങ്ങള്‍ ശക്തമായ നയതന്ത്ര ബന്ധമായി വളര്‍ത്തിയെടുക്കുക എന്നതിലായിരിക്കും പ്രധാനമന്ത്രി ഊന്നല്‍ നല്‍കുക. സാമ്പത്തിക വളര്‍ച്ചയ്ക്കും ഊര്‍ജ്ജ ആവശ്യങ്ങള്‍ക്കും വ്യാപാര ബന്ധങ്ങള്‍ക്കും ഈ മേഖല നിര്‍ണ്ണായകമാണ്.
അഫ്ഗാനും മധ്യേഷ്യയുമായുള്ള ഗതാഗതബന്ധം മെച്ചപ്പെടുത്തുന്നതിലും യുദ്ധതന്ത്രപരമായും ഛാബഹാര്‍ തുറമുഖ വിസനം മുഖ്യ പങ്കു വഹിക്കും. പടിഞ്ഞാറന്‍ ഇന്തോ-പസഫിക് മേഖലയുടെ തന്ത്രപരമായ സുരക്ഷയില്‍ ഇന്ത്യക്ക് നിര്‍ണ്ണായ സ്വാധീനമുള്ള പദ്ധതിയാണിത്.
ഇന്ത്യ-ആഫ്രിക്ക ഉച്ചകോടി തീരുമാനങ്ങള്‍, ഇന്ത്യ-പസഫിക് ദ്വീപ് സഹകരണം, ലാറ്റിനമേരിക്കന്‍ രാജ്യങ്ങളുമായുള്ള സഹകരണം, കരീബിയന്‍ രാജ്യങ്ങളുമായുളള സഹകരണം എന്നിവ മുന്നോട്ടു കൊണ്ടു പോകേണ്ടതുണ്ട്. ഇന്ത്യയുടെയും പ്രവാസി ഭാരതീയരുടെയും ആഗോള പ്രതിഛായ മെച്ചപ്പെടുത്തുന്നതിന് ഇത് കാരണമാകും.
21-ാം നൂറ്റാണ്ടിലെ ലോകക്രമം രൂപപ്പെടുത്തുന്നതില്‍ പുതു സാങ്കേതിക വിദ്യകളും നാലാം വ്യവസായ വിപ്ലവവും പങ്ക് വഹിക്കുമ്പോള്‍ ഇന്ത്യന്‍ വിദേശ നയം ഇതിന് മാര്‍ഗ്ഗ ദര്‍ശനമേകും.
ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയെ ശക്തിപ്പെടുത്തുന്നതിനായി പുതിയ ആഗോള ഇ-കോമേഴ്‌സ് നയത്തിനായുള്ള പരിശ്രമങ്ങള്‍ ഇന്ത്യ നടത്തുന്നുണ്ട്. ഇത് വന്‍ ജനസംഖ്യയുള്ള ഇന്ത്യയ്ക്ക് വലിയ പ്രയോജനം ചെയ്യും. 2020 ജൂണില്‍ ഇന്ത്യ ഐക്യരാഷ്ട്ര സഭയുടെ സുരക്ഷ കൗണ്‍സിലില്‍ താല്‍ക്കാലികാംഗമായി ചുമതലയേല്‍ക്കുകയാണ്. 2022 വരെ രണ്ടു വര്‍ഷമാണ് ഇതിന്റെ കാലാവധി. 2021 മുതല്‍ മൂന്നു വര്‍ഷത്തേക്ക് മനുഷ്യാവകാശ സമിതിയിലേക്ക് വീണ്ടും അംഗമായി തെരഞ്ഞെടുക്കപ്പെടാനും ഇന്ത്യക്ക് സാധ്യതയുണ്ട്. 2022 ല്‍ ഇന്ത്യ ജി-20 കൂട്ടായ്മയുടെ അധ്യക്ഷ സ്ഥാനത്തെത്തും. പ്രാധാന്യമുള്ള വിവിധ രാജ്യാന്തര കൂട്ടായ്മകളില്‍ നേതൃപരമായ പങ്ക് ലഭിക്കുന്നതോടെ അന്താരാഷ്ട്ര തലത്തില്‍ നയപരമായും ചിന്താപരമായും ഉള്ള നേതൃത്വം രാജ്യത്തിന് കൈവരും. ഇത് അന്താരാഷ്ട്ര സഹകരണത്തിനും രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് ആക്കം കൂട്ടുകയും ചെയ്യും.
ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ മുന്‍ സ്ഥിരം പ്രതിനിധി
Comments
Post a Comment