പാകിസ്ഥാന്‍ ന്യൂനപക്ഷ പീഢനം തുടരുന്നു
പാകിസ്ഥാനിലെ ന്യൂനപക്ഷ വിഭാഗങ്ങള്‍ കടുത്ത അവഗണന നേരിടുകയാണ്. ഗവണ്‍മെന്റിന് ന്യൂനപക്ഷങ്ങളോടുളള വിവേചന പരമായ നയങ്ങളും രാജ്യത്തെ മറ്റ് ബഹുഭൂരിപക്ഷം ജനങ്ങള്‍ പ്രത്യേകിച്ച് വലത് തീവ്രവാദികള്‍ കാണിക്കുന്ന മുന്‍വിധിയോടെയുളള സമീപനങ്ങളും ന്യൂനപക്ഷ വിഭാഗങ്ങളുടെ അവസ്ഥ കൂടുതല്‍ മോശമാക്കുന്നു. രാജ്യത്തെ മൊത്തം ജനസംഖ്യയില്‍ മൂന്നു ദശലക്ഷത്തോളം വരുന്ന ഹിന്ദുക്കളും, ക്രിസ്ത്യാനികളും, സിഖുകാരും പുലര്‍ത്തുന്ന മതവിശ്വാസം പലപ്പോഴും അവര്‍ക്ക് തന്നെ അപകടകരമായിത്തീരുന്ന അവസ്ഥയാണ്. കുപ്രസിദ്ധമായ മതനിന്ദ നിയമത്തിന്റെ പേരിലാണ് പ്രധാനമായും ഈ വിഭാഗങ്ങളോട് വിവേചനം കാട്ടുന്നത്.
സിന്ധ് പ്രവിശ്യയില്‍ നിന്നുളള ഒരു ഡോക്ടര്‍ വിശുദ്ധ ഗ്രന്ഥം കളങ്കപ്പെടുത്തി മതനിന്ദ നടത്തി എന്ന ആരോപണമാണ് ഏറ്റവും ഒടുവിലത്തെ സംഭവം. ആഴ്ചകള്‍ക്കു മുന്‍പ് പഞ്ചാബ് പ്രവിശ്യയിലെ ന്യൂനപക്ഷ മതവിഭാഗത്തില്‍പ്പെട്ട ദമ്പതികള്‍ അനുയോജ്യമല്ലാത്ത സന്ദേശം മറ്റൊരാള്‍ക്ക് അയച്ചു എന്ന് ആരോപിച്ച് മതനിന്ദയുടെ പേരില്‍ അവരെ അറസ്റ്റു ചെയ്തു. ഒട്ടേറെ വിമര്‍ശനങ്ങള്‍ക്കു ശേഷവും ഹീനമായ മതനിന്ദ നിയമത്തിന്റെ പേരില്‍ പാകിസ്ഥാന്‍ ന്യൂനപക്ഷ പീഢനം തുടര്‍ന്നുകൊണ്ടിരിക്കുന്നു.
പ്രാദേശിക പളളി മേധാവിയുടെ പരാതിയെ തുടര്‍ന്ന് ഡോക്ടറെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. മതവിശ്വാസം കളങ്കപ്പെടുത്തി എന്ന കുറ്റമാണ് ഡോക്ടര്‍ക്കുമേല്‍ ചുമത്തിയത്. മതനിന്ദ നിയമത്തില്‍ ഇതിന് കഠിന ശിക്ഷയാണ് വ്യവസ്ഥ ചെയ്തിട്ടുളളത്. നിയമത്തില്‍ പറയാത്ത പലതും പാകിസ്ഥാന്‍ ജനങ്ങള്‍ പ്രാവര്‍ത്തികമാകുന്നു. ജനക്കൂട്ടത്തിന്റെ കൈയ്യേറ്റങ്ങള്‍ ഉള്‍പ്പെടെയുളള പീഡനങ്ങള്‍ക്കും ന്യൂനപക്ഷങ്ങള്‍ വിധേയമാകുകയാണ്. ഡോക്ടറുടെ അറസ്റ്റിനുശേഷം സിന്ധ് പ്രവിശ്യയില്‍ ഒരു പ്രത്യേക മതവിഭാഗത്തില്‍പ്പെട്ടയാളുടെ വ്യാപാര സ്ഥാപനം അഗ്നിയ്ക്ക് ഇരയാക്കിയത് ജനങ്ങളുടെ ഈ മനോഭാവത്തിന്റെ ഫലമാണ്. സിഖുകാരുടെ തീര്‍ത്ഥാടന കേന്ദ്രമായ ലാഹോറിലെ നരോവാളിലുളള ഗുരുനാനാക്ക് പാലസ് തകര്‍ക്കപ്പെട്ടത് ന്യൂനപക്ഷ വിഭാഗങ്ങളുടെ ഭീതി വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്.
ഇവയൊന്നും ഒറ്റപ്പെട്ട സംഭവങ്ങളല്ല. നിരന്തരം നടക്കുന്ന ന്യൂനപക്ഷ വിഭാഗങ്ങളുടെ അവകാശ ലംഘനങ്ങളാണ് ഇവയെല്ലാം. മതനിന്ദ നിയമത്തിന്റെ പേരില്‍ ന്യൂനപക്ഷ വിഭാഗങ്ങളിലെ ഒട്ടേറെപ്പേര്‍ പീഢിപ്പിക്കപ്പെടുന്നു. പാകിസ്ഥാനിലെ ന്യൂനപക്ഷത്തിന്റെ അവകാശ ലംഘനങ്ങള്‍ സംബന്ധിച്ച് ഒട്ടേറെ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയ ആസിയാബീവി കേസ് വളരെ പ്രാധാന്യമര്‍ഹിക്കുന്നു.
നിലവിലെ സ്ഥിതിയില്‍ പാകിസ്ഥാനാലിലെ ന്യൂനപക്ഷങ്ങളുടെ ആരാധനാലയങ്ങള്‍ സംരക്ഷിക്കപ്പെടുമെന്നതിന് യാതൊരു ഉറപ്പുമില്ല. വളരെ നാളുകളായി ന്യൂനപക്ഷ ആരാധനാലയങ്ങള്‍ വലതു തീവ്രവാദികള്‍ ലക്ഷ്യമിട്ടിരിക്കുകയായിരുന്നു. നാരോവാളിലെ നശിപ്പിക്കപ്പെട്ട ഗുരുനാനാക്ക് കൊട്ടാരം നാശനഷ്ടങ്ങളുടെ നീണ്ട നിരയിലെ ഒടുവിലത്തേതാണ്. ഈ നാശനഷ്ടങ്ങള്‍ പാകിസ്ഥാനിലെ ന്യൂനപക്ഷത്തിന്റെ ദൈന്യാവസ്ഥയാണ് പ്രതിഫലിപ്പിയ്ക്കുന്നത്. ഇത് ചോദ്യം ചെയ്യപ്പെടുന്നില്ല. 15-ാം നൂറ്റാണ്ടു മുതല്‍ നിലനിന്നിരുന്ന ഗുരുദ്വാരയില്‍ നിന്നും കതകുകള്‍, ജനാലകള്‍ തുടങ്ങിയ ചരിത്രപരവും, വിലപിടിപ്പുളളവയുമായ സാധനങ്ങള്‍ മോഷണം പോയതായും അവ വിപണികളില്‍ വില്‍പ്പന നടത്തിയതായും വാര്‍ത്തയുണ്ട്. ഈ സംഭവത്തില്‍, അധികൃതര്‍ മൗനം പാലിക്കുകയാണ്. മുഴുവന്‍ സിഖ് ജനതയുടെയും വികാരങ്ങളെ മുറിപ്പെടുത്തുന്ന ഈ സംഭവം ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയിലുളള കര്‍ത്താപൂര്‍ ഇടനാഴിയില്‍ വലിയ പൊട്ടിത്തെറിയ്ക്ക് വഴിവയ്ക്കും. ഈ പൈത്യക കേന്ദ്രത്തിന് നേരെയുളള ആക്രമണത്തില്‍ ശക്തമായ നിലപാട് സ്വീകരിക്കണം എന്ന നിലപാടിലാണ് നാട്ടുകാര്‍, എന്നാല്‍ ഇത്തരത്തിലുളള ആക്രമണങ്ങളില്‍ ഏതെങ്കിലും തരത്തിലുളള അന്വേഷണങ്ങള്‍ കഴിഞ്ഞകാലങ്ങളില്‍ നടന്നിട്ടുണ്ടോ എന്നതും വ്യക്തമല്ല.
ഇസ്ലാംമത വിശ്വാസികളല്ലാത്തവരെ അവിശ്വാസികള്‍ എന്ന് അര്‍ത്ഥം വരുന്ന 'കാഫിര്‍' എന്നാണ് പാകിസ്ഥാനില്‍ വിളിയ്ക്കപ്പെടുന്നത്. ഇത് പാകിസ്ഥാന്‍ ഭരണഘടനയും അംഗീകരിക്കുന്നു. പാര്‍ലമെന്റില്‍ 5% സീറ്റ് സംവരണം ഉണ്ടായിട്ടും ന്യൂനപക്ഷത്തിന് ശരിയായ പ്രാതിനിധ്യം അവര്‍ ഉറപ്പാക്കുന്നില്ല, ന്യൂനപക്ഷത്തിനോ അവരുടെ ആരാധനാലയങ്ങളായ അമ്പലങ്ങള്‍, ഗുരുദ്വാരകള്‍, പളളികള്‍ എന്നിവയ്‌ക്കോ യാതൊരു സുരക്ഷയുമില്ല. ന്യൂനപക്ഷങ്ങളുടെ മതകേന്ദ്രങ്ങള്‍ തകര്‍ക്കുകയും, അവ കൊളളയടിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ നടപടികള്‍ പാകിസ്ഥാന്‍ കൈക്കൊളളുന്നില്ല. ഇത് പാകിസ്ഥാനിലെ ഷിയാ ഹസാരസ്, അഹമ്മദീസ് ഉള്‍പ്പെടെയുളള ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരെ നടക്കുന്ന ഹീനമായ മനുഷ്യാവകാശ ലംഘനങ്ങളുടെ ആക്കം കൂട്ടുകയാണ്.
സ്‌ക്രിപ്റ്റ് : ഡോ.സൈനബ് അക്തര്‍
ഗവേഷക, ദക്ഷിണേഷ്യാകേന്ദ്രം
വിവരണം : ലക്ഷ്മി പ്രദീപ്

Comments
Post a Comment