ജി-20 രാജ്യങ്ങളുടെ ധനമന്ത്രിമാരുടേയും, കേന്ദ്ര ബാങ്ക് ഗവര്‍ണര്‍മാരുടേയും സമ്മേളനം

ജി-20 രാജ്യങ്ങളുടെ ധനമന്ത്രിമാരുടേയും കേന്ദ്ര ബാങ്ക് ഗവര്‍ണര്‍മാരുടേയും രണ്ടു ദിവസത്തെ സമ്മേളനം ജപ്പാനിലെ ഫുക്കോക്കയില്‍ നടന്നു. നിലവിലെ ആഗോള പ്രതിസന്ധിയുടെ പശ്ചാത്തലത്തിലായിരുന്നു സമ്മേളനം. ജി-20 അംഗരാജ്യങ്ങള്‍ അഭിമുഖീകരിക്കുന്ന വാണിജ്യ ആശങ്ക മാത്രമല്ല ഈ മാസം ഒസാക്കയില്‍ നടക്കാനിരിക്കുന്ന ജി-20 ഉച്ചകോടിയും സമ്മേളനത്തില്‍ ചര്‍ച്ചാ വിഷയമായി. ചൈനയും അമേരിക്കയും കൈക്കൊളളുന്ന സ്വരാജ്യ സംരക്ഷണ വാദ നയത്തെക്കുറിച്ചുളള അവലോകനവും സമ്മേളനത്തില്‍ പ്രതിപാദിച്ചു. ഫേയ്‌സ്ബുക്ക്, ഗൂഡിള്‍ തുടങ്ങിയ ഡിജിറ്റല്‍ കമ്പനികള്‍ക്കുളള നികുതി ചുമത്തലിന്റെ ആവശ്യകതയും സമ്മേളനത്തില്‍ ഉയര്‍ന്നു വന്നു. കളളപ്പണം വെളുപ്പിക്കല്‍, ബാങ്ക് തിരിമറികള്‍, സാമ്പത്തിക കുറ്റകൃത്യങ്ങള്‍, ലോകത്ത് വളര്‍ന്നു വരുന്ന സാമ്പത്തിക പ്രശ്‌നങ്ങളും യോഗത്തില്‍ ചര്‍ച്ചയായി.

ചൈനയും അമേരിക്കയും തമ്മില്‍ നിലനില്‍ക്കുന്ന വ്യാപാരയുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് ഫുക്കോവുക്ക സമ്മേളനം പ്രാധാന്യമര്‍ഹിക്കുന്നത്. വ്യാപാരയുദ്ധം ചൈനയുടെ ഉഭയകക്ഷി വ്യാപാര ബന്ധത്തിനു മാത്രമല്ല ആഗോള വ്യവഹാരത്തിലും വിളളലേല്‍പ്പിച്ചിട്ടുണ്ട്. ചൈനയുമായി നിലനില്‍ക്കുന്ന 379 ലക്ഷം കോടിയുടെ വ്യാപാരകമ്മി നികത്തുന്നതിനായി ചൈനീസ് ഉത്പന്നങ്ങളുടെ മേല്‍ അമേരിക്ക 25 ശതമാനം അധിക നികുതി ചുമത്തുകയുണ്ടായി. ഇത് ഏകദേശം 250 ലക്ഷം കോടിയോളം വരും. തിരിച്ച് ചൈനയും അമേരിക്കന്‍ ഉത്പന്നങ്ങളുടെ മേല്‍ 110 ലക്ഷം കോടിയോളം വരുന്ന അധിക നികുതി ചുമത്തി. ആഗോള വ്യാപാരത്തിന്റെ വളര്‍ച്ചയിലും ഇതിലൂടെ വിളളലുണ്ടായി. ആഗോള വളര്‍ച്ച നിരക്ക് പകുതിയായി കുറഞ്ഞു. 2019 ല്‍ ആഗോള സാമ്പത്തിക വളര്‍ച്ച 3.6 ശതമാനത്തില്‍ നിന്ന് 3.3 ശതമാനമാകുന്നാണ് ഐ.എം.എഫ് നിഗമനം. വരുന്ന ജി-20 ഉച്ചകോടിയില്‍ അമേരിക്കയും ചൈനയും ഈ വിഷയം പരസ്പരം ചര്‍ച്ച ചെയ്തില്ലെങ്കില്‍ നിലവിലെ വ്യാപാര യുദ്ധം അവസാനിക്കുമെന്ന് കരുതുന്നില്ല.

എന്നാല്‍ അമേരിക്കന്‍ ട്രഷറി സെക്രട്ടറി സ്റ്റീവന്‍ മ്യൂണിച്ച് ഫുക്കോക്ക സമ്മേളനത്തില്‍ നിലവിലെ വ്യാപാര യുദ്ധത്തില്‍ ആശങ്ക പ്രകടിപ്പിക്കുകയുണ്ടായില്ല. അമേരിക്കയും ചൈനയും തമ്മിലുളള വ്യാപാര യുദ്ധം അവസാനിപ്പിക്കാനായില്ലെങ്കില്‍ അമേരിക്കയ്ക്ക് ചൈനയുടെ മേല്‍ 300 ലക്ഷം കോടി ഡോളറിന്റെ അധിക നികുതി കൂടി ചുമത്തേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു. ചൈനയുടെ മേല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുക വഴി നിരവധി ചൈനീസ് നിക്ഷേപം കുറയ്ക്കാനും നിര്‍മ്മാണത്തില്‍ തടയിടാനും ആഗോള സാമ്പത്തിക വളര്‍ച്ച കൈവരിക്കാനും സാധിക്കുമെന്നാണ് അമേരിക്കന്‍ പക്ഷം. പുതിയ നിക്ഷേപത്തിനായി കാത്തിരിക്കുന്ന നിരവധി യൂറോപ്പിയന്‍ രാജ്യങ്ങളുടെ അവസ്ഥായാണ് അമേരിക്കന്‍ ട്രഷറി സെക്രട്ടറിയുടെ വാക്കുകളിലൂടെ വ്യാഖ്യാനിക്കാനാകുക. എന്നാല്‍ 1999-നുശേഷം ജി-20 ആയി മാറിയശേഷം ആദ്യമായി ഉച്ചകോടിക്ക് ആഥിത്യം വഹിക്കുന്ന ജപ്പാന്‍ നിലവിലെ വ്യാപാര യുദ്ധത്തില്‍ നിരാശ പ്രകടിപ്പിച്ചിട്ടുണ്ട്. ചൈനയും അമേരിക്കയും കൈക്കൊളളുണ്ടുവരുന്ന സംരക്ഷണവാദം ജപ്പാന്‍ സാമ്പത്തികത്തിലും വിളളലേല്‍പ്പിച്ചതായി ജപ്പാന്‍ ധനകാര്യമന്ത്രി റ്റാരോ ആസോ ആശങ്ക പ്രകടിപ്പിച്ചു.

ഉഭയകക്ഷി സാമ്പത്തിക സഹകരണത്തിലൂടെ നികുതി ഇളവ് കൊണ്ടുവരാനും അന്താരാഷ്ട്ര നികുതി എന്ന ആശയത്തിലുമാണ് ഇന്ത്യ ഊന്നല്‍ നല്‍കുന്നത്. ഫുക്കോക്ക സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് മുമ്പ് തന്നെ പുതുതായി നിയമിതനായ ഇന്ത്യന്‍ ധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമന്‍ തന്റെ അജണ്ട വ്യക്തമാക്കിയിരുന്നു.

ഈ നടപടികള്‍ നടപ്പിലാക്കിയില്ലെങ്കില്‍ അംഗരാജ്യങ്ങളുടെ വരുമാന സാധ്യത കുറയുമെന്ന് ഇന്ത്യ ആശങ്കപ്പെടുന്നു. സാങ്കേതിക വിദ്യ രംഗത്തെ ബഹുരാഷ്ട്ര കമ്പനികള്‍ നികുതി അടവില്‍ ക്രമക്കേടു വരുത്തുന്നുമുണ്ട്. അമേരിക്കയും ചൈനയും തമ്മില്‍ നിലനില്‍ക്കുന്ന വ്യാപാര യുദ്ധം ഇന്ത്യയും അമേരിക്കയും തമ്മിലുളള വ്യാപാര ബന്ധത്തിനും പരിക്കേല്‍പ്പിച്ചിട്ടുണ്ട്.

ആഗോള വ്യാപാരത്തില്‍ 85 ശതമാനവും ലോക ജനസംഖ്യയുടെ മൂന്നില്‍ രണ്ടും ജി-20 രാജ്യങ്ങളില്‍ നിന്നാണ്. ഫുക്കോവോക്ക സമ്മേളനത്തിന്റെ പശ്ചാത്തലത്തില്‍ ലോകത്തെ അമ്പതോളം രാജ്യങ്ങളുടെ വ്യാപാര വ്യവഹാര മന്ത്രിയുടെ യോഗവും ചേരുകയുണ്ടായി. വരാനിരിക്കുന്ന ഒസാക്ക ജി-20 ഉച്ചകോടിയില്‍ പരസ്പര സഹകരണത്തിലൂടെ പ്രശ്‌ന പരിഹാരത്തിനുളള ശ്രമം കൂടിയായിരുന്നു ഈ സമ്മേളനം.

സ്‌ക്രിപ്റ്റ് : മനോഹര്‍ മനോജ്, പത്രപ്രവര്‍ത്തകന്‍

വിവരണം : കൃഷ്ണ 

Comments

Popular posts from this blog

രാജ്യത്തെ വളര്‍ച്ചയ്ക്ക് ഊന്നല്‍ നല്‍കാന്‍ ഗവണ്‍മെന്റ്

ഇന്ത്യ-അമേരിക്ക ബന്ധം : ചര്‍ച്ച തുടരുന്നു

രണ്ടാം മോദി ഗവണ്‍മെന്റ് അധികാരമേറ്റു.