അയല്‍ക്കാര്‍ ആദ്യം, സാഗര്‍, നയങ്ങള്‍ ഊട്ടി ഉറപ്പിച്ച് ഇന്ത്യ.

ഇന്ത്യയുടെ പ്രധാനമന്ത്രിയായി രണ്ടാം തവണയും ചുമതലയേറ്റശേഷം നരേന്ദ്രമോദി നടത്തിയ ആദ്യ വിദേശ സന്ദര്‍ശനം മാലദ്വീപ്, ശ്രീലങ്ക എന്ന രാജ്യങ്ങളിലേയ്ക്കാണ്. സമുദ്രതീരങ്ങളിലെ രണ്ട് രാഷ്ട്രങ്ങളിലേക്കുമുള്ള സന്ദര്‍ശനം ഇന്ത്യയുടെ അയല്‍ രാജ്യങ്ങളോടുള്ള ബന്ധത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്നതാണ്. മേഖലയിലെ എല്ലാവര്‍ക്കും സുരക്ഷയും വളര്‍ച്ചയും എന്ന സാഗര്‍ നയത്തിനുള്ള മുന്‍ഗണനയും ഇത് വ്യക്തമാക്കുന്നു.

ഒന്നാംവട്ടം അധികാരമേറ്റ ഉടനെ ശ്രീ.മോദിക്ക് മാലദ്വീപിലേക്ക് സന്ദര്‍ശനം നടത്താന്‍ സാധിച്ചില്ല. മാലദ്വീപില്‍ നിലനിന്നിരുന്ന രാഷ്ട്രീയ പ്രതിസന്ധിയായിരുന്നു അതിന് കാരണം. 2018 ഒക്‌ടോബറില്‍ ഇബ്രാഹിം മുഹമ്മദ് സോലിഹ് പ്രസിഡന്റ് ആയി തിരഞ്ഞെടുക്കും വരെ പ്രതിസന്ധി തുടരുകയും ചെയ്തു. 2018 നവംബറിലാണ് പ്രധാനമന്ത്രി മാലദ്വീപ് സന്ദര്‍ശിച്ചത്. പ്രസിഡന്റ് സോലിഹിന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാനായിരുന്നു അത്. രണ്ടാം ഭരണകാലത്ത് പ്രധാനമന്ത്രി തന്റെ ആദ്യ വിദേശ സന്ദര്‍ശനം മാലദ്വീപിലേക്ക് തീരുമാനിച്ചത് ഇന്ത്യാ മാലദ്വീപ് ബന്ധം ശക്തിപ്പെടുത്താന്‍ വേണ്ടിയാണ്.

ദ്വിദിന സന്ദര്‍ശനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് മാലദ്വീപ്, വിദേശത്തെ വിശിഷ്ട വ്യക്തകള്‍ക്കായി നല്കുന്ന ബഹുമതി നല്കി ആദരിച്ചു.

ഇരു രാജ്യങ്ങളും വിവിധ മേഖലകളുടെ വികസനത്തിനായി ധാരണാപത്രത്തില്‍ ഒപ്പുവച്ചുഇരു രാജ്യങ്ങള്‍ക്കുമിടയിലെ ഫെറിസര്‍വ്വീസ്, സാങ്കേതിക കരാറുകള്‍, മാലദ്വീപിലെ സിവില്‍ ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടികള്‍ ആരോഗ്യം, ചരക്കു ഗതാഗതം എന്നിങ്ങനെ വിവിധ മേഖലകളിലാണ് കരാര്‍ ഒപ്പുവച്ചത്. മാലദ്വീപിന്റെ 86 വര്‍ഷത്തെ ചരിത്രത്തില്‍ ഒരു വിദേശ രാജ്യത്തെ വിശിഷ്ട വ്യക്തി പാര്‍ലമെന്റിനെ അഭിസബോധന ചെയ്തു എന്ന ബഹുമതിയും പ്രധാനമന്ത്രി നരേന്ദ്രമോദി സ്വന്തമാക്കി. ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലെ രാജ്യങ്ങളില്‍ സ്ഥായിയായ സമധാനവും പുരോഗതിയും കാംക്ഷിക്കുന്നതായും പക്ഷപാതരഹിതമായ ലോകം ലക്ഷ്യം വയ്ക്കുന്നതായും അദ്ദേഹം പറഞ്ഞു. സ്പീക്കര്‍ മൊഹമ്മദ് നഷീദ്, വൈസ് പ്രസിഡന്റ് ഫൈസല്‍ നസീം, തുടങ്ങിയ വിവിധ രാഷ്ട്രീയ നേതാക്കളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. മാലദ്വീപ് ജനാധിപത്യത്തെ ശക്തിപ്പെടുത്താനും ഭരണമുന്നണി നിലനിര്‍ത്താനുമുള്ള ചര്‍ച്ചകളാണ് അദ്ദേഹം നടത്തിയത്. സംയുക്ത പ്രസ്താവനയില്‍ പ്രസിഡന്റ് സോലിഹ് ഇന്ത്യ ആദ്യം എന്ന നയം ആവര്‍ത്തിച്ചു വെളിപ്പെടുത്തുകയും ചെയ്തു. ഇന്ത്യയും മാലദ്വിപും പരസ്പരം പ്രയോജനകരമായ കാര്യങ്ങളില്‍ സഹകരിക്കുമെന്നും തീരുമാനമെടുത്തു. ഐക്യരാഷ്ട്ര സഭയുടെ രക്ഷാസമിതിയില്‍ ഇന്ത്യയെ സ്ഥിരാംഗം ആക്കാണമെന്ന ആവശ്യത്തെ മാലദ്വീപ് പിന്തുണക്കുകയും ചെയ്തു. മാലദ്വീപില്‍ നിന്നുള്ള മടക്കയാത്രയില്‍ പ്രധാനമന്ത്രി ശ്രീലങ്കയില്‍ അല്പസമയം ചെലവഴിച്ചു. നാലു മണിക്കൂറോളം കൊളംബോയില്‍ തങ്ങിയ പ്രധാനമന്ത്രി ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന, പ്രധാനമന്ത്രി റെനില്‍ വിക്രമ സിന്‍ഹേ തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തി. ഈസ്റ്റര്‍ ദിനാക്രമണത്തില്‍ ഇരയായവര്‍ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിക്കാന്‍ സെന്റ് ആന്റണീസ് പള്ളിയും പ്രധാനമന്ത്രി സന്ദര്‍ശിച്ചു. ഭീകരാക്രമണത്തിന്റെ ഭയാനതയില്‍ നിന്ന് മോചനം ലഭിച്ചിട്ടില്ലാത്ത ശ്രീലങ്കയ്ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുക എന്നതാണ് പ്രധാനമന്ത്രി ഈ ഹ്രസ്വ സന്ദര്‍ശനം കൊണ്ട് ഉദ്ദേശിച്ചത്. ഈസ്റ്റര്‍ദിനാക്രമണത്തിന് ശേഷം ശ്രീലങ്ക സന്ദര്‍ശിച്ച ആദ്യ വിദേശ പ്രധാനമന്ത്രിയാണ് ശ്രീ.മോദി. സന്ദര്‍ശനത്തിന് നന്ദി പറഞ്ഞ ശ്രീലങ്കന്‍ പ്രസിഡന്റ് സിരിസേന ശ്രീലങ്കയുടെ സാമ്പത്തിക വ്യാപാര ടൂറിസം വികസനങ്ങളെ അഭിവൃദ്ധിപ്പെടുത്താന്‍ ഈ സന്ദര്‍ശനം സഹായകമാകുമെന്ന് അഭിപ്രായപ്പെട്ടു.

ശ്രീലങ്കയിലെ ടൂറിസം മേഖല ഭീകരാക്രമണത്തിന് ശേഷം ദുര്‍ബലപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ലോകത്തിനു മുന്നില്‍ ശ്രീലങ്കയുടെ സുരക്ഷാ സാഹചര്യങ്ങളില്‍ വിശ്വാസം ഉണ്ടാക്കാനും ടൂറിസം മേഖലയ്ക്ക് ഉണര്‍വ് നല്‍കാനും ശ്രീ.മോദിയുടെ സന്ദര്‍ശനം സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു. പിന്നീട് നടന്ന ഉഭയകക്ഷി ചര്‍ച്ചകളില്‍ ഭീകരവാദത്തിനും തീവ്രവാദത്തിനും എതിരെ സഹകരണം ഉറപ്പാക്കാന്‍ ഇരു നേതാക്കളും ധാരണയായി.

അയല്‍ രാജ്യങ്ങളുമായി നല്ല ബന്ധം സ്ഥാപിക്കാനും ഭീകരവാദത്തെ ചെറുക്കാനുമുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലക്ഷ്യം വ്യക്തമാക്കുന്നതായിരുന്നു ഈ രണ്ടു സന്ദര്‍ശനങ്ങളും.

സ്‌ക്രിപ്റ്റ് : ഡോ.ഗുല്‍ബിന്‍ സുല്‍ത്താന

ഗവേഷക ഐ.ഡി.എസ്.എ


വിവരണം : അനില്‍ കുമാര്‍

Comments

Popular posts from this blog

രാജ്യത്തെ വളര്‍ച്ചയ്ക്ക് ഊന്നല്‍ നല്‍കാന്‍ ഗവണ്‍മെന്റ്

ഇന്ത്യ-അമേരിക്ക ബന്ധം : ചര്‍ച്ച തുടരുന്നു

രണ്ടാം മോദി ഗവണ്‍മെന്റ് അധികാരമേറ്റു.