'അഴിമതിക്കെതിരെയുള്ള പാകിസ്ഥാന്റെ കുരിശുയുദ്ധവും തകരുന്ന സമ്പദ് വ്യവസ്ഥയും'

പാകിസ്ഥാന്‍ മുന്‍ പ്രസിഡന്റ് അസിഫ് അലി സര്‍ദാരിയെ നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോ അറസ്റ്റ് ചെയ്തു. വ്യാജ ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്. പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ മുന്‍ ചെയര്‍മാനായ ബിലാവന്‍ ഭൂട്ടോ സര്‍ദാരിയുടെ മകനാണ് അസിഫ് അലി. നിലവില്‍ പാകിസ്ഥാന്‍ നാഷണല്‍ അസംബ്ലിയിലെ അംഗം കൂടിയാണ് ഇദ്ദേഹം. അസിഫ് അലിയും സഹോദരി ഫര്യാല്‍ താല്‍പുറും

സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഇസ്ലാമബാദ് ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്നാണ് അറസ്റ്റ്.

2015-ലാണ് ഇത് സംബന്ധിച്ച കേസുകള്‍ക്ക് തുടക്കമായത്. സിന്ധ് ബാങ്ക്, സമ്മിറ്റ് ബാങ്ക്, യു.ബി.എല്‍. എന്നിവിടങ്ങളില്‍ 29 വ്യാജ അക്കൗണ്ടുകള്‍ ഉണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഫെഡറല്‍ അന്വേഷണ ഏജന്‍സിയാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

ആസിഫ് അലി സര്‍ദാരിയും സഹോദരിയും ഉള്‍പ്പെടെ ഏഴ് പേരാണ് ഈ വ്യാജ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്നതെന്നും കോഴയായി ലഭിക്കുന്ന പണം അക്കൗണ്ടുകളില്‍ നിക്ഷേപിച്ചതായും അന്വേഷണ ഏജന്‍സി കണ്ടെത്തി.

നേരത്തേ പാകിസ്ഥാനില്‍ സുപ്രീംകോടതി, ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയുടെ അന്വേഷണത്തില്‍ കാലതാമസം നേരിടുന്നതിനാല്‍ സ്വശമധയാ നോട്ടീസ് നല്‍കിയിരുന്നു. കേസ് അന്വേഷണത്തിനായി, ഒരു സംയുക്ത അന്വേഷണ സംഘത്തേയും സുപ്രീംകോടതി നിയോഗിച്ചിരുന്നു.

ഏജന്‍സികളുടെ അന്വേഷണത്തില്‍ വ്യാജ കമ്പനികള്‍ വഴി 4.4 ദശലക്ഷം പാകിസ്ഥാന്‍ രൂപ സ്വീകരിച്ചതായും, ഇതില്‍ 30 ദശലക്ഷവും സര്‍ദാരി ഗ്രൂപ്പിലേക്കാണെന്നും കണ്ടെത്തിയിരുന്നു. വിവിധ കാലഘട്ടങ്ങളിലാണ് ഈ ഇടപാടുകള്‍ നടന്നിട്ടുള്ളത്.

കറാച്ചിയിലെ ബാങ്കിംഗ് കോടതിയില്‍ എഫ്.ഐ.എ. സമര്‍പ്പിച്ച കേസിനെ തുടര്‍ന്നാണ് കോടതി മുന്‍ പ്രസിഡന്റിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. 2018 ആഗസ്റ്റില്‍ ഇസ്ലാമാബാദ് ഹൈക്കോടതിയില്‍ നിന്ന് അസിഫ് അലി ജാമ്യം നേടിയിരുന്നു. പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി കേസിനെ സ്വാധീനിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് കറാച്ചിയില്‍ നിന്ന് കേസ് ഇസ്ലാമാബാദിലേക്ക് മാറ്റിയിരുന്നു.

കേസന്വേഷണ സമയത്ത്, കുറ്റാരോപിതരായ ആസിഫ് അലി സര്‍ദാരിക്കും, സഹോദരി താല്‍പുറിനും കുറ്റകൃത്യത്തില്‍ ബന്ധമുള്ളതായി തെളിഞ്ഞിരുന്നു.

കേസില്‍ സര്‍ദാരിയുടെ നിരവധി സുഹൃത്തുക്കളും അറസ്റ്റിലായിട്ടുണ്ട്. പി.പി.പി. നേതാവും സഹോദരിയും ഇടക്കാല ജാമ്യത്തിലിറങ്ങി നിരവധി തവണ ജാമ്യ കാലയളവ് നീട്ടി അനുഭവിച്ചിട്ടുണ്ട്. ഒടുവില്‍ തിങ്കളാഴ്ച ഇവരുടെ ജാമ്യാപേക്ഷ തള്ളുകയായിരുന്നു.

ഏഴോളം മറ്റ് അഴിമതി കേസുകളിലും പാകിസ്ഥാന്‍ മുന്‍ പ്രസിഡന്റ് ഇപ്പോള്‍ ജാമ്യം അനുഭവിക്കുകയാണ്. പാകിസ്ഥാന്‍ രാഷ്ട്രീയ പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോള്‍ ജനശ്രദ്ധ തൊഴിലില്ലായ്മയില്‍ നിന്നും വില വര്‍ദ്ധനയില്‍ നിന്നും അഴിമതിയിലേക്ക് തിരിച്ചു വിടാനാണ് ഇമ്രാന്‍ ഖാന്‍ ഗവണ്‍മെന്റിന്റെ ശ്രമം. അതിനാല്‍ തന്നെ സര്‍ദാരിയുടെ

അറസ്റ്റോടെ അഴിമതി ആരോപിതരായവരുടെ തുടരന്വേഷണം നടത്തുമെന്ന് പ്രധാനമന്ത്രി പ്രതിജ്ഞ ചെയ്തിട്ടുണ്ട്. പാകിസ്ഥാന്‍ ബജറ്റ് അവതരണത്തെ തുടര്‍ന്ന് രാജ്യത്തെ അഭിസംബോധന ചെയ്യവെ റിയാസത്-ഇ-മദീന പോലെ അഴിമതിരഹിതമായ രാജ്യം താന്‍ സൃഷ്ടിക്കുമെന്ന് ശ്രീ. ഇമ്രാന്‍ഖാന്‍ പറയുകയും ചെയ്തു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ രാജ്യത്ത് പുതിയ സ്‌കൂളുകളും ആശുപത്രികളും നിര്‍മ്മിച്ചിട്ടില്ലെന്നും ശ്രീ. ഖാന്‍ പറഞ്ഞു. തീവ്രവാദത്തില്‍ നിന്നും മുക്തമായതും തീവ്രവാദ ആസൂത്രകരുടെ അഭയ കേന്ദ്രം ആകാത്തതുമായ പാകിസ്ഥാന്‍ സൃഷ്ടിക്കുന്ന വിഷയത്തില്‍ അദ്ദേഹം മൗനം പാലിച്ചു. ഇമ്രാന്‍ ഖാന്റെ വാക്കുകള്‍ തീര്‍ച്ചയായും ധീരമാണ്. എന്നാല്‍ വീണുടഞ്ഞ സമ്പദ് വ്യവസ്ഥയാണ് രാജ്യത്ത് നിലനില്‍ക്കുന്നതെന്ന കാര്യം അദ്ദേഹം ഓര്‍ക്കേണ്ടതുണ്ട്. അന്താരാഷ്ട്ര നാണയ നിധിയുടെ സാമ്പത്തിക പാക്കേജ് കൂടുതല്‍ വ്യവസ്ഥകളോടെയും കുറച്ചു മാത്രം പണത്തോടെയുമാണ് പാകിസ്ഥാന് ലഭിച്ചിരിക്കുന്നത്. ആറ് ദശലക്ഷം പൗണ്ട് ധനസഹായമാണ് കുറച്ചു വര്‍ഷങ്ങള്‍കൊണ്ട് പാകിസ്ഥാന് ലഭിക്കാന്‍ പോകുന്നത്. ബജറ്റ് പ്രതീക്ഷയനുസരിച്ച് രാജ്യത്തിന്റെ വളര്‍ച്ചാ നിരക്ക് 2.4 ശതമാനം മാത്രമാണ്. പണപ്പെരുപ്പം 11 മുതല്‍ 13 ശതമാനം വരെയാണ്. മൊത്തം വരുമാനം 3.5 ട്രില്യണ്‍ പാകിസ്ഥാനി രൂപയും ചെലവ് ഏതാണ്ട് 7 ട്രില്യണ്‍ പാകിസ്ഥാന്‍ രൂപയുമാണ്. വരുമാനത്തില്‍ കവിഞ്ഞുള്ള

ചെലവിനുള്ള തുക എവിടെ നിന്ന് കണ്ടെത്തും എന്നതിനെക്കുറിച്ച് പാകിസ്ഥാന്‍ ധനമന്ത്രി അഹമ്മദ് അസറിന് മറുപടിയില്ല. പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനെപ്പറ്റി ബജറ്റില്‍ യാതൊരു പരാമര്‍ശവുമില്ല. ക്രിക്കറ്റില്‍ ദിശയിലുള്ള മാറ്റം വിലയേറിയ റണ്‍സുകള്‍ സമ്മാനിക്കാറുണ്ട്. ഇമ്രാന്‍ ഖാന് ഇതറിയാവുന്നതുകൊണ്ട് തന്നെ അദ്ദേഹം ഗ്യാലറിക്ക് വേണ്ടി കളിക്കുകയാണ്.

സ്‌ക്രിപ്റ്റ് : കൗശിക് റോയ്

രാജ്യതന്ത്ര വിശകലന വിദഗ്ധന്‍









വിവരണം : കവിത സുനു

Comments

Popular posts from this blog

രാജ്യത്തെ വളര്‍ച്ചയ്ക്ക് ഊന്നല്‍ നല്‍കാന്‍ ഗവണ്‍മെന്റ്

ഇന്ത്യ-അമേരിക്ക ബന്ധം : ചര്‍ച്ച തുടരുന്നു

രണ്ടാം മോദി ഗവണ്‍മെന്റ് അധികാരമേറ്റു.