'ആഫ്രിക്കന് രാജ്യങ്ങളുമായുള്ള ബന്ധം ഇന്ത്യ ദൃഢമാക്കുന്നു'
ശ്രീ. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള രണ്ടാം എന്‍.ഡി.എ. ഗവണ്മെന്റ്, ആഫ്രിക്കന് രാജ്യങ്ങളുമായുള്ള നയതന്ത്രബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുകയാണ്. സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ഉടന്‍ തന്നെ വിദേശകാര്യ സഹമന്ത്രി ശ്രീ. വി.
-2-
മുരളീധരന് നടത്തുന്ന ത്രിദിന നൈജീരിയന്‍ സന്ദര്ശനം ഇക്കാര്യം വ്യക്തമാക്കുന്നു. നൈജീരിയായില്‍ ജനാധിപത്യ ദിനാഘോഷങ്ങളില്‍ പങ്കെടുക്കുന്നതിന് പുറമേ നൈജീരിയന്‍ നേതൃത്വവുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. പ്രസിഡന്റ് മുഹമ്മദ് ബുഹാരി, വൈസ് പ്രസിഡന്റ് യെമി ഒസിന്ബാജോ എന്നിവരുമായി ശ്രീ. വി. മുരളീധരന് ചര്ച്ചകള്‍ നടത്തി. ദക്ഷിണാഫ്രിക്ക, നൈജര്‍, എത്യോപ, ഈജിപ്റ്റ് തുടങ്ങിയ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാര്‍ ഉള്‍പ്പെടെ ചടങ്ങില്‍ സംബന്ധിക്കുന്ന മറ്റ് ആഫ്രിക്കന് രാജ്യങ്ങളിലെ നേതാക്കന്മാരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. സന്ദര്ശനം ഇരുരാജ്യങ്ങളും തമ്മിലുള്ള ശക്തമായ ഉഭയകക്ഷി ബന്ധം പ്രതിഫലിപ്പിക്കുന്നതാണെന്ന് വിദേശകാര്യ മന്ത്രാലയം അഭിപ്രായപ്പെടുന്നു.
2007-ല്‍ ഇന്ത്യ-നൈജീരിയ ബന്ധം തന്ത്രപ്രധാന പങ്കാളിത്തത്തിലേക്ക് ഉയര്ന്നതായും ഇരുരാജ്യങ്ങളും തമ്മില്‍ മെച്ചപ്പെട്ട സൈനിക സഹകരണം നിലനില്ക്കുന്നതായും വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
2017-18 കാലയളവില്‍ നൈജീരിയയുമായി 11.76 ബില്യണ്‍ ഡോളറിന്റെ വ്യാപാര പങ്കാളിത്തമാണ് ഉണ്ടായത്. നൈജീരിയയിലെ ബൃഹത്തായ ഇന്ത്യന്‍ സമൂഹമാണ് ആഫ്രിക്കയിലെ നമ്മുടെ ഏറ്റവും വലിയ വ്യാപാര പങ്കാളി.
നൈജീരിയയെ സംബന്ധിച്ച് ഇന്ത്യയാണ് അവരുടെ ഏറ്റവും വലിയ വ്യാപാര പങ്കാളി. അസംസ്കൃത എണ്ണ, എന്‍.എന്‍.ജി. എന്നിവ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന ഏറ്റവും വലിയ അഞ്ചാമത്തെ രാഷ്ട്രമാണ് നൈജിരിയ. രാജ്യത്തിനാവശ്യമുള്ള അസംസ്കൃത എണ്ണയുടെ 12 ശതമാനവും നല്കുന്ന നൈജിരിയ നമ്മുടെ ഊര്ജ്ജ സുരക്ഷയില്‍ സുപ്രധാന പങ്ക് വഹിക്കുന്നു. 2016-17-ല്‍ ഉണ്ടായ 7.65 ബില്യണ്‍ ഡോളറിന്റെ മൊത്തം ഇറക്കുമതിയില്‍ പെട്രോളിയം ഉല്പന്നങ്ങള്മാത്രം 7.46 ബില്യണ്‍ ഡോളര്‍വരും നൈജീരിയല്‍ മാത്രമല്ല ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മറ്റെല്ലാ ആഫ്രിക്കന് രാജ്യങ്ങളുമായും നയതന്ത്ര വ്യാപാര ബന്ധങ്ങള്‍ വിപുലമാക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യ. വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്റെ നൈജീരിയ സന്ദര്ശനത്തെ തുടര്ന്ന് അടുത്തമാസം രാഷ്ട്രപതി രാംനാഥ് കോവിന്ദ് പശ്ചിമ ആഫ്രിക്ക സന്ദര്ശനം നടത്തുന്നുണ്ട്.
കഴിഞ്ഞ 5 വര്ഷക്കാലമായി ആഫ്രിക്കന് രാജ്യങ്ങളുമായുള്ള ബന്ധം ദൃഢമാക്കുന്നതിനുള്ള ഒട്ടേറെ നടപടികള്‍ ഇന്ത്യ കൈക്കൊണ്ടു വരികയാണ്.
2014-2018 കാലയളവില്‍ ആഫ്രിക്കന് രാജ്യങ്ങളിലേക്ക് ഇന്ത്യ 25-ലധികം ഉന്നതതല ഉഭയകക്ഷി സന്ദര്ശനങ്ങള് നടത്തിയത് ഇതിന് ഉദാഹരണമാണ്.
നാല്പ്പതോളം രാഷ്ട്രത്തലവന്മാര് സംബന്ധിക്കുന്ന അടുത്ത ഇന്ത്യ-ആഫ്രിക്ക ഉച്ചകോടിക്ക് ഈവര്ഷം ന്യൂഡല്ഹിയാണ് ആതിഥ്യമരുളുന്നത്. ഒന്നാം എന്‍.ഡി.എ. ഗവണ്മെന്റിന്റെ കാലത്ത്
രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവര്‍ ആഫ്രിക്കന് രാഷ്ട്രങ്ങളിലേക്ക് നടത്തിയ ഒട്ടേറെ സന്ദര്ശനങ്ങള് ഈ സാഹചര്യത്തില്‍ കൂടുതല്‍ ശ്രദ്ധേയമാണ്.
2015-ല്‍ ഇന്ത്യയില്‍ നടന്ന ഇന്ത്യ-ആഫ്രിക്ക ഉച്ചകോടിയില്‍ 41 രാഷ്ട്രത്തലവന്മാര് സംബന്ധിച്ചിരുന്നു.
ഐക്യരാഷ്ട്ര സുരക്ഷാ സമിതിയില്‍ ഇന്ത്യയെ സ്ഥിരാംഗമാക്കണമെന്നതിന് 55 ആഫ്രിക്കന് രാജ്യങ്ങളുടെ പിന്തുണയുള്ളതായി നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.
2015-ലെ ഉച്ചകോടിയില്‍ സൗജന്യ നിരക്കില്‍ 10 ബില്യണ്‍ ഡോളറിന്റെ വായ്പയും 600 ദശലക്ഷം ഡോളറിന്റെ സാമ്പത്തിക സഹായവും നല്‍കാന്‍ ഇന്ത്യ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. ഇതുവരെ ഇന്ത്യന്‍ കമ്പനികള്‍ ആഫ്രിക്കയില്‍ 54 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്തിക്കഴിഞ്ഞു. ഇന്ത്യയിലേക്കുള്ള ആഫ്രിക്കയുടെ കയറ്റുമതി വര്ദ്ധിച്ചു വരികയാണ്.
2018-നും 2021-നും ഇടയ്ക്ക് ആഫ്രിക്കന് രാജ്യങ്ങളില്‍ 18 പുതിയ നയതന്ത്ര കാര്യാലയങ്ങള്‍ തുറക്കുമെന്നും ഇന്ത്യ പ്രഖ്യാപിച്ചിട്ടുണ്ട്. ഒട്ടേറെ സമുദ്ര തീര രാഷ്ട്രങ്ങളുമായുള്ള ബന്ധങ്ങള്‍ വഴി സമുദ്ര സമ്പദ് വ്യവസ്ഥയുടെ ഫലങ്ങള്‍ സുസ്ഥിരമായി നിലനിര്‍ത്താന്‍ ഇന്ത്യ ശ്രമിച്ചുവരികയാണ്. ഇതിന് പുറമേ, ആഫ്രിക്ക ഉള്പ്പെടുന്ന ബ്രിക്സ് , ഐ.ബി.എസ്.എ.
എന്നിവയും ഐക്യരാഷ്ട്ര സുരക്ഷാ സമിതി കാലാവസ്ഥാ വ്യതിയാന ചര്ച്ചകള്‍, ലോകവ്യാപാര സംഘടന എന്നിവയുമായും പരസ്പര സഹകരണത്തിനുള്ള സാധ്യതകള്‍ ഇന്ത്യ പ്രയോജനപ്പെടുത്തുന്നു. സമുദ്ര മേഖലയിലുള്ള സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുന്ന കാര്യത്തില്‍ ഇന്ത്യയും ആഫ്രിക്കയും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായും ഇരുരാജ്യങ്ങളിലേക്കും ഉന്നത ഉദ്യോഗസ് ഥര്‍ ചൂണ്ടിക്കാട്ടുന്നു.
സ്ക്രിപ്റ്റ് : വിനിത് വാഹിമാധ്യമ പ്രവര്ത്തകന്
വിവരണം : അനില്കുമാര്
Comments
Post a Comment