പതിനേഴാം ലോക്‌സഭയുടെ ആദ്യസമ്മേളനം
പതിനേഴാം ലോക്‌സഭയുടെ ആദ്യ ബഡ്ജറ്റ് സമ്മേളനം നാളെ തുടങ്ങും. തെരഞ്ഞെടുപ്പില്‍ ശ്രീ. നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ ഗവണ്‍മെന്റ് രണ്ടാം തവണയും വന്‍ഭൂരിപക്ഷം നേടി അധികാരത്തില്‍ വന്നശേഷമുള്ള ആദ്യ സമ്മേളനമാണിത്. രണ്ട് മാസത്തോളം നീണ്ടുനിന്ന തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നിരവധി ജനക്ഷേമകരമായ പദ്ധതികളാണ് ജനങ്ങള്‍ക്കു മുമ്പാകെ അവതരിപ്പിച്ചത്.
17-ാം ലോക്‌സഭയുടെ പുതിയ സ്പീക്കറെ ജൂണ്‍ 19 ന് തെരഞ്ഞെടുക്കും. പ്രോ-ടെം സ്പീക്കര്‍, സ്പീക്കര്‍ തെരഞ്ഞെടുപ്പിന് മേല്‍നോട്ടം വഹിക്കും. തുടര്‍ന്ന് പുതുതായി തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്യും. രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇരുസഭകളെയും ജൂണ്‍ 20 ന് അഭിസംബോധന ചെയ്ത് സംസാരിക്കും.
17-ാം ലോക്‌സഭയുടെ 2019-20 വര്‍ഷത്തെ ബഡ്ജറ്റ് ജൂലൈ 5 ന് അവതരിപ്പിക്കും. തുടര്‍ന്ന് ഇരുസഭകളിലും രാഷ്ട്രപതിക്ക് നന്ദി പ്രമേയ ചര്‍ച്ച നടക്കും. അഞ്ച് ആഴ്ചയോളം നീണ്ടുനില്‍ക്കുന്ന ബഡ്ജറ്റ് സമ്മേളനത്തിന് ജൂലൈ 26 ഓടെ പരിസമാപ്തിയാകും.
സാധാരണക്കാരുടെ മേല്‍ വിശ്വാസം നേടാനായതാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ടാതവണയും വന്‍ഭൂരിപക്ഷത്തില്‍ അധികാരത്തില്‍ വരാന്‍ ഇടയാക്കിയത്. നിര്‍ദ്ധനരായ കുടുംബങ്ങള്‍ക്ക് പാചകവാതക കണക്ഷന്‍, വൈദ്യുതീകരണം, ആരോഗ്യ ഇന്‍ഷ്വറന്‍സ്, ബാങ്ക് അക്കൗണ്ട് തുറക്കല്‍, കാര്‍ഷികക്ഷേമ പദ്ധതികള്‍ എല്ലാംതന്നെ ജനങ്ങള്‍ ഏറ്റെടുത്തതിന്റെ തെളിവാണ് എന്‍.ഡി.എ യുടെ വിജയം. പുല്‍വാമ, ബലാകോട്ട് സംഭവങ്ങള്‍ക്കുശേഷം ശ്രീ.നരേന്ദ്രമോദിയെ, ദേശസുരക്ഷയുടെ കാര്യത്തില്‍ കര്‍ശന നിലപാടുകള്‍ സ്വീകരിക്കുന്ന, വിട്ടുവീഴ്ചകള്‍ക്കു തയ്യാറാകാത്ത നേതാവായി ബി.ജെ.പി ചിത്രീകരിച്ചതും തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്തു. പാര്‍ലമെന്റില്‍ വനിതാ പ്രാതിനിധ്യവും വര്‍ദ്ധിച്ചു.
തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടിയതുകൊണ്ടുതന്നെ സഖ്യകക്ഷി ഗവണ്‍മെന്റ് ഭരിക്കുമ്പോഴുള്ള ആശങ്കകള്‍ ഇല്ല. തെരഞ്ഞെടുപ്പില്‍ ഒരു കക്ഷിക്കും ഒരു നേതാവിനും മാത്രം ജനങ്ങള്‍ അംഗീകാരം നല്‍കിയത് ശക്തമായ സന്ദേശമാണ് നല്‍കുന്നത്. സമ്പത് വ്യവസ്ഥയെ ഹനിക്കാതെ, സ്ഥിരതയുള്ള ഒരു ഗവണ്‍മെന്റ് വേണമെന്നതാണ് ആ സന്ദേശം. പ്രാദേശിക പാര്‍ട്ടികളുടെ പങ്കും ഇത്തവണ ഏറെ കുറഞ്ഞു. 542 സീറ്റികളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഭാരതീയ ജനതാപാര്‍ട്ടി 303 സീറ്റുകള്‍ കരസ്ഥമാക്കി. കോണ്‍ഗ്രസ് 52, ഡി.എം.കെ-23, ത്രിണമൂല്‍ കോണ്‍ഗ്രസ് - യുവജന ശ്രമിക റിതു കോണ്‍ഗ്രസ് 22 സീറ്റുകളും നേടി. ബി.ജെ.പി സഖ്യകക്ഷികളായ ശിവസേന, ജനതാദള്‍ യുണൈറ്റഡ്, ലോക് ജന്‍ ശക്തി, മറ്റുള്ളവര്‍ എന്നിവര്‍ ചേര്‍ന്ന് ഗവണ്‍മെന്റ് രൂപീകരിച്ചു.
17-ാം ലോക്‌സഭയില്‍ 267 പുതിയ അംഗങ്ങളാണ് ഉള്ളത്. 78 വനിതാ അംഗങ്ങളില്‍ 46 പേരും പുതുമുഖങ്ങളാണ്. ഇത് ഒരു റെക്കോഡാണ്.
പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തിടെ നടത്തിയ ശ്രീലങ്കാ സന്ദര്‍ശനത്തില്‍ ഏറ്റവും കൂടുതല്‍ വനിതകള്‍ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ച തെരഞ്ഞെടുപ്പായിരുന്നു 2019 ലേതെന്ന് ഓര്‍മ്മപ്പെടുത്തുകയുണ്ടായി. ലോക്‌സഭയുടെ വനിതാ പ്രാതിനിധ്യത്തിന്റെ 14.6 ശതമാനം വരുമിത്. ഇതുവരെയുള്ളതില്‍ ഏറ്റവും ഉയര്‍ന്നതാണിത്.
ബിജു ജനതാദളിലെ ചന്ദ്രാണി ഖുര്‍മു - ആണ് ഈ ലോക്‌സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗം. 25 കാരിയായ ചന്ദ്രാണി കിയോംഗ്ജാര്‍ മണ്ഡലത്തില്‍ നിന്നാണ് തെരഞ്ഞെടുക്കപ്പെട്ടത്. ബംഗളൂരു സൗത്തില്‍ നിന്ന് ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി വിജയിച്ച തേജസ്വി സൂര്യയാണ് പ്രായം കുറഞ്ഞ മറ്റൊരു അംഗം.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രാഷ്ട്രീയ എതിരാളികളെ അമ്പരപ്പിച്ച മറ്റൊരു തീരുമാനമായിരുന്നു വിദേശകാര്യ സെക്രട്ടറിയായിരുന്ന എസ്.ജയശങ്കറിനെ പുതിയ വിദേശകാര്യ മന്ത്രിയായി നിയോഗിച്ചത്. ശ്രീ. മോദിയുടെ ഭരണത്തില്‍ പരിഷ്‌കരണ നടപടികള്‍ തുടരുമെന്നതിന്റെ സൂചനയാണിത്. രാജ്യസഭയിലേക്ക് പുതുതായി തെരഞ്ഞെടുക്കപ്പെട്ട രണ്ട് അംഗങ്ങളുടെ സത്യപ്രതിജ്ഞ ജൂണ്‍ 20 ന് പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തില്‍ നടക്കും.
തയ്യാറാക്കിയത് : വി.മോഹന്റാവു, മാധ്യമ പ്രവര്‍ത്തകന്‍
വിവരണം : വിനോദ് കുമാര്‍

Comments
Post a Comment