പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞ ഇന്ത്യ-പസഫിക് മേഖലയില്‍ ഇന്ത്യയുടെ നിര്‍ണ്ണായ പങ്കിന്റെസൂചന
പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ടാം വട്ടം പ്രധാനമന്ത്രിയായി അധികാരമേല്‍ക്കുമ്പോള്‍ ബിംസ്റ്റെക്ക്, എസ് ഡി ഒ, ഇന്ത്യന്‍ സമുദ്ര മേഖലയിലെ രാജ്യതലവന്മാര്‍ എന്നിവരെ സത്യപ്രതിജ്ഞ ചടങ്ങിന് ക്ഷണിക്കുകയുണ്ടായി. ഇന്ത്യ-പസഫിക് മേഖലയില്‍ ഇന്ത്യ വഹിക്കാനാഗ്രഹിക്കുന്ന നിര്‍ണ്ണായകമായ പങ്കിന്റെ സൂചനയായി വേണം ഇതിനെ അനുമാനിക്കാന്‍.
ബംഗ്ലാദേശ് പ്രസിഡന്റ് അബ്ദുല്‍ ഹമീദ് സത്യപ്രതിജ്ഞ ചടങ്ങുകളില്‍ പങ്കെടുത്തു. ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ബന്ധത്തിന്റെ പ്രതിഫലനമെന്നോണം ബംഗ്ലാദേശില്‍ നിന്നുള്ള പ്രതിനിധി സംഘവും ശ്രീ ഹമീദിനെ അനുഗമിച്ചിരുന്നു. മറ്റ് ബിംസ്‌റ്റെക് രാജ്യങ്ങളും തങ്ങളുടെ ഉയര്‍ന്ന നേതാക്കളെ ചടങ്ങില്‍ പങ്കെടുപ്പിക്കുകയും ശ്രീ മോദിയുമായി ചര്‍ച്ച നടത്തുകയും ചെയ്തു. പ്രധാനമന്ത്രിയായി രണ്ടാം വട്ടവും ശ്രീ മോദി അധികാരമേല്‍ക്കുമ്പോള്‍ ഇരു രാജ്യങ്ങളും തമ്മിലുണ്ടാകാന്‍ ഇടയുള്ള ഉഭയകക്ഷി ബന്ധവും ഭാവി കാര്യപരിപാടികളും ചര്‍ച്ചകളില്‍ ഉരുത്തിരിഞ്ഞു.
നേപ്പാള്‍ പ്രധാനമന്ത്രി കെ പി ശര്‍മ്മ ഒലി, ഭൂട്ടാന്‍ പ്രധാനമന്ത്രി ലോട്ടേയ് ഷെറിങ്, ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന എന്നിവരും സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു. ശ്രീലങ്കയില്‍ ഈസ്റ്റര്‍ ദിനത്തിലുണ്ടായ ഭീകരാക്രമണം ഇന്ത്യയ്ക്കും ആശങ്ക ഉണര്‍ത്തുന്നുണ്ട്. അതുകൊണ്ട് തന്നെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ശ്രീ സിരിസേനയും തമ്മില്‍ നടത്തിയ കൂടിക്കാഴ്ച സുരക്ഷ സഹകരണം ലക്ഷ്യമിട്ടുള്ളതായിരുന്നു. 2015 ല്‍ അധികാരത്തിലേറിയതു മുതല്‍ ശ്രീ സിരിസേനയും പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മിലുള്ള ബന്ധം നല്ല രീതിയില്‍ തുടര്‍ന്നു പോകുന്നുണ്ട്. ഇന്ത്യയിലെ സ്ഥിരം സന്ദര്‍ശകന്‍ കൂടിയാണ് ശ്രീ സിരിസേന. വരുന്ന ജനുവരിയിലാണ് ശ്രീലങ്കയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്. സത്യപ്രതിജ്ഞാ ചടങ്ങില്‍ സന്നിഹിതനായിരുന്നു. മ്യാന്‍മാര്‍ പ്രസിഡന്റ് വിന്‍മിന്റ് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ചര്‍ച്ച നടത്തി.
തായ്‌ലന്റില്‍ പുതിയ പ്രധാനമന്ത്രി അധികാരമേല്‍ക്കുന്ന അതേ ദിവസമായിരുന്നു ഇന്ത്യയിലെ ചടങ്ങുകള്‍ എന്നത്‌കൊണ്ട് ഒരു പ്രത്യേക സംഘമാണ് സത്യപ്രതിജ്ഞ വേളയില്‍ ഇന്ത്യയിലെത്തിയത്. ഇന്ത്യ-ആസിയാന്‍ ഉച്ചകോടിയിലും ഈസ്റ്റ് ഏഷ്യ ഉച്ചകോടിയിലും പങ്കെടുക്കാന്‍ ഇന്ത്യ പ്രധാനമന്ത്രി ശ്രീ മോദി നവംബറില്‍ തായ്‌ലന്റിലെത്തും. സാര്‍ക്ക് രാജ്യങ്ങളുടെ പ്രവര്‍ത്തനത്തിന് പാകിസ്ഥാന്‍ തടസ്സം സൃഷ്ടിക്കുന്ന പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ബിംസ്റ്റെക്കിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. 2016 ഒക്‌ടോബറില്‍ ഗോവയില്‍ വച്ചു നടന്ന ബ്രിക്‌സ് സമ്മിറ്റില്‍ ബിംസ്റ്റെക് രാജ്യങ്ങളുമായി ശ്രീ മോദി ഒരു അനൗദ്യോഗിക ചര്‍ച്ച നടത്തിയിരുന്നു. ഇരു രാജ്യങ്ങളിലും നിലനില്‍ക്കുന്ന കുറ്റ കൃത്യങ്ങളും ഭീകരവാദ പ്രവര്‍ത്തനങ്ങളും തടയുന്നതിനായി 2017 മുതല്‍ ബിംസ്റ്റെക്ക് രാജ്യങ്ങളുടെ ഉപദേഷ്ടക്കാര്‍ തുടര്‍ച്ചയായി യോഗം ചേരുന്നുണ്ട്. ദക്ഷിണ -ദക്ഷിണ കിഴക്കന്‍ ഏഷ്യയെ ബന്ധിപ്പിക്കുന്നതിനായുള്ള ബിംസ്റ്റെക് മോട്ടര്‍ വെഹിക്കിള്‍ കരാര്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്നുണ്ട്.
അതിര്‍ത്തി കടന്നുള്ള ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പാകിസ്ഥാന്‍ തടയിടാത്തത് മൂലം സാര്‍ക്ക് സംഘടന ഊര്‍ജിതമല്ലാതിരിക്കുന്ന പശ്ചാത്തലത്തില്‍ ബിംസ്‌റ്റെക് രാജ്യങ്ങളുമായുളള ബന്ധം മെച്ചപ്പെടുത്താന്‍ മോദി ഗവണ്മെന്റ് നിതാന്ത പരിശ്രമം നടത്തി വരുന്നുണ്ട്. ഇന്ത്യയുടെ ആക്ട് ഈസ്റ്റ് നയത്തിന്റെ ഭാഗമായി ദക്ഷിണ കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളുമായും ബംഗാള്‍ ഉള്‍ക്കടല്‍ രാജ്യങ്ങളുമായും ബന്ധം മെച്ചപ്പെടുത്താന്‍ ബിംസ്റ്റെക്ക് എന്നും ഇന്ത്യക്ക് അവസരം നല്‍കുന്നുണ്ട്. മേഖലയില്‍ ചൈനീസ് ആധിപത്യം വര്‍ദ്ധിക്കുന്ന സാഹചര്യത്തിലും ഇന്ത്യക്ക് ബിംസ്റ്റെക് സഹകരണം നിലനില്‍ക്കുന്നുണ്ട്.
ബംഗാള്‍ മേഖലയില്‍ ചൈന നടത്തുന്ന കടന്നു കയറ്റ ശ്രമങ്ങളുടെ പശ്ചാത്തലത്തില്‍ ബിംസ്റ്റെക് ഇന്ത്യക്ക് എന്നും നയതന്ത്ര പ്രാധാന്യമേറെയുളള സംഘടനയാണ്. മലാക്ക സ്‌ട്രൈറ്റിലേക്കുള്ള കണ്ണിയാണ് ബംഗാള്‍ ഉള്‍ക്കടല്‍. ചൈനയുടെ പ്രധാന വാണിജ്യ ശൃംഖലയും കൂടിയാണ് ഇത്. നിലവില്‍ ഇന്ത്യ, ഭൂട്ടാന്‍ എന്നിവ ഒഴികെയുള്ള ബിംസ്റ്റെക് രാജ്യങ്ങളില്‍ ചൈന ധാരാളം വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുകയുണ്ടായി. ആഗോള ചരക്ക് ഗതാഗതത്തില്‍ 25 ശതമാനവും നടക്കുന്നത് ബംഗാള്‍ ഉള്‍ക്കടല്‍ വഴിയാണ്. ഊര്‍ജ്ജ ആവശ്യങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതിനുളള വന്‍ പ്രകൃതി വാതക ശേഖരവും ഇവിടെയുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ ചൈനയുടെ സാന്നിധ്യം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ മറ്റ് ബിംസ്റ്റെക് അംഗ രാജ്യങ്ങളുമായുള്ള ബന്ധം ഇന്ത്യ വര്‍ദ്ധിപ്പിക്കുന്നത് ഏറെ ഗുണം ചെയ്യും.
ഷാങ്ഹായ് സഹകരണ സംഘടനയുടെ അദ്ധ്യക്ഷ പദവി വഹിക്കുന്ന കിര്‍ഗിസ്ഥാനെ ക്ഷണിച്ചതു വഴി മധ്യ ഏഷ്യയിലും യൂറേഷ്യയിലും ഇന്ത്യന്‍ സ്വാധീനം വര്‍ദ്ധിപ്പിക്കാന്‍ സാധിക്കും. മധ്യ ഏഷ്യയില്‍ ഇന്ത്യന്‍ സ്വാധീനം വര്‍ദ്ധിക്കണമെന്ന് പല രാജ്യങ്ങള്‍ക്കിടയിലും അഭിപ്രായമുണ്ട്. അടുത്തമാസം ബിഷ്‌കെക്കില്‍ നടക്കാനിരിക്കുന്ന എസ് ഡി ഒ ഉച്ചകോടിയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി മധ്യ ഏഷ്യന്‍ രാജ്യ തലവന്മാരുമായി ചര്‍ച്ച നടത്തും.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞ ചടങ്ങിന് മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജുഗ്നൗത്ത് എത്തിയത് പശ്ചിമ ഇന്ത്യന്‍ സമുദ്രത്തില്‍ ഇന്ത്യയുടെ അടുത്ത പങ്കാളിയായിരിക്കുമെന്നതിന്റെ സൂചനയാണ്. മേഖലയില്‍ എല്ലാ തരത്തിലുമുള്ള സുരക്ഷ ഉറപ്പാക്കാനുളള ഇന്ത്യയുടെ താത്പര്യവും സമുദ്ര വിഭവങ്ങള്‍ നല്ല രീതിയില്‍ ഉപയോഗിക്കാനുളള പര്യാപ്തതയുമാണ് ഇത് സൂചിപ്പിക്കുന്നത്.
സ്‌ക്രിപ്റ്റ് : ദിപന്‍ജന്‍ റോയ് ചൗധരി
നയതന്ത്ര ലേഖകന്‍
വിവരണം : കൃഷ്ണ

Comments
Post a Comment