എതിര്‍ക്കുന്നവരെ പാക് ഗവണ്‍മെന്റ് നിശ്ശബ്ദരാക്കുന്നു

പാകിസ്ഥാന്‍ രാഷ്ട്രീയ കലാപത്തിന്റെ നടുവിലാണ്. ഗവണ്‍മെന്റിനെ എതിര്‍ക്കുന്നവരെ നിശ്ശബ്ദരാക്കുന്ന നടപടി ഇമ്രാന്‍ഖാന്റെ നേതൃത്വത്തിലുള്ള പാകിസ്ഥാന്‍ തെഹരിക്ക്-ഇ-ഇന്‍സാഫ് പാര്‍ട്ടി ഗവണ്‍മെന്റ് കൂടുതല്‍ ശക്തമാക്കിയിരിക്കുകയാണ്. പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി നേതാവായ ആസിഫ് അലി സര്‍ദാരി പാകിസ്ഥാന്‍ മുസ്ലീം ലീഗ് (നവാസ്) പാര്‍ട്ടിയിലെ ഹംസ ഷഷനാബ് എന്നിവരെ അറസ്റ്റ് 

ചെയ്ത. ് പ്രതിപക്ഷ നിരയെ നിശ്ബ്ദമാക്കിയ ഇമ്രാന്‍ഖാന്‍ ഗവണ്‍മെന്റ് പഷ്തൂണ്‍ തഹാഫസ് മൂമെന്റിനെ അടിച്ചമര്‍ത്തി. രാജ്യംവിട്ട മുതാഹിദാ ഖ്വാമി മൂമെന്റ് നേതാവ് അല്‍താഫ് ഹുസൈന്‍ ബ്രിട്ടണില്‍ അറസ്റ്റിലായതിന് പിന്നിലും പാകിസ്ഥാന്റെ കൈകളാണ്.

പാകിസ്ഥാന്‍ സേനയടെ ആജ്ഞാനുവര്‍ത്തിയായാണ് അവിടെ ഗവണ്‍മെന്റ് പ്രവര്‍ത്തിക്കുന്നത്. ഏതായാലും ഉരുക്കുമുഷ്ടി ഉപയോഗിച്ച് പ്രതിപക്ഷത്തെ നിശ്ശബ്ദരാക്കുന്നത് ഇപ്പോള്‍ പാകിസ്ഥാന് തിരിച്ചടിയായിരിക്കുകയാണ്.

പാകിസ്ഥാന്‍ പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം നടക്കുന്ന വേളയിലാണ് പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെ അഴിമതി ആരോപണമുന്നയിച്ച് നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോ എന്‍.എ.ബി. അറസ്റ്റ് ചെയ്തത്. പ്രതിപക്ഷ പാര്‍ട്ടികളുടെ ശ്രദ്ധ തിരിച്ച് ബജറ്റ് എളുപ്പത്തില്‍ പാസ്സാക്കാനുള്ള ഗവണ്‍മെന്റിന്റെ തന്ത്രമായിരുന്നു ഇത്. മുന്‍ പ്രധാനമന്ത്രി ഷാഹിദ് ഖാഖാന്‍ അബ്ബാസി , മുന്‍മന്ത്രി ഖ്വാജാ മുഹമ്മദ് ആസിഫ് എന്നിവരെ നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറേ എന്‍.എ.ബി. ഇപ്പോള്‍ നോട്ടമിട്ടിരിക്കുകയാണ്. പി.എം.എല്‍.എന്നിന്റെ സമുന്നതരായ നേതാക്കളാണ് ഇരുവരും. പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി നേതാവായ ബിലാവല്‍ ഭൂട്ടോ സര്‍ദാരി, പി.എം.എല്‍. നവാസ് 

നേതാവ് മറിയം നവാസ് ഷെരീഫ് എന്നിവര്‍ രണ്ടുവട്ടം കൂടിക്കാഴ്ച നടത്തി പാകിസ്ഥാനിലെ സ്ഥിതിഗതികള്‍ വിലയിരുത്തിയത് കൂടുതല്‍ ശ്രദ്ധേയമാണ്.

ബജറ്റ് ജനവിരുദ്ധമാണെന്നും ഐ.എം.എഫ് പിന്തുണയുള്ള ധനകാര്യ രേഖയായി മാത്രമേ ബജറ്റിനെ കാണാനാകുകയുള്ളൂവെന്നും ഇരുവരും അഭിപ്രായപ്പെട്ടിരുന്നു. രണ്ട് പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ക്കുമെതിരെ എന്‍.എ.ബി. അന്വേഷണം ആരംഭിക്കുകയും ആസിഫ് അലി സര്‍ദാരി സഹോദരി ഫരിയാല്‍ തല്‍പൂര്‍ എന്നിവരെ അറസ്റ്റ് ചെയ്യുകയും ചെയ്ത പശ്ചാത്തലത്തിലാണ് പാര്‍ട്ടി നേതാക്കള്‍ സമ്മേളിച്ചത്. അവിശുദ്ധ കൂട്ടുകെട്ടാണെന്നു പറഞ്ഞ് ഭരണകക്ഷിയായ പി.റ്റി.ഐ. ഇതിനെ തള്ളിക്കളയുന്നു. എന്നാല്‍ ഈ രണ്ട് പാര്‍ട്ടികളും ഒരുമിച്ചു നിന്ന് പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയാല്‍ ഇമ്രാന്‍ഖാന്‍ ഗവണ്‍മെന്റ് ഇപ്പോള്‍ നേരിട്ടു കൊണ്ടിരിക്കുന്ന രാഷ്ട്രീയ പ്രതിസന്ധിക്ക് മൂര്‍ച്ചയേറും.

നേതാക്കളുടെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്നും അഴിമതി ആരോപണമുന്നയിച്ച് തങ്ങളെ നിശ്ശബ്ദരാക്കാനാണ് ഇമ്രാന്‍ഖാന്‍ ശ്രമിക്കുന്നതെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ പറയുന്നു. ഇതിനായി ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ അറസ്റ്റ് ചെയ്യുകയും ചെയ്യുന്നു.

വടക്കന്‍ വസീറിസ്താനിലെ പ്രക്ഷോഭത്തിനിടെ സൈനികര്‍ പി.റ്റി.എം. പ്രവര്‍ത്തകരെ വധിക്കുകയും രണ്ട് നേതാക്കളെ അറസ്റ്റ് 

ചെയ്യുകയും ചെയ്തതിന് ശേഷം മേഖല പാക് പട്ടാളത്തിന്റെ നിയന്ത്രണത്തിലാണ്. പ്രദേശവാസികളെ യുദ്ധത്തടവുകരായാണ് കാണുന്നതെന്നും നഗരത്തിലെമ്പാടും തോക്കുധാരികള്‍ റോന്ത് ചുറ്റുകളയാണെന്നും പി.റ്റി.എം. നേതാവ് മന്‍സൂര്‍ പസ്ഥീന്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പറഞ്ഞു.

പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്കുള്ള ധനസഹായം ഗവണ്‍മെന്റ് തടഞ്ഞുവച്ചിരിക്കുകയാണെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ പറയുന്നു. ധനസഹായം ലഭിക്കണമെങ്കില്‍ പാക് പട്ടാളമല്ല, അറസ്റ്റിലായ പാര്‍ട്ടി നേതാക്കളാണ് മരണത്തിന് കാരണമെന്ന് പറയാന്‍ മരിച്ചവരുടെ കുടുംബാംഗങ്ങളെ പട്ടാളം പ്രേരിപ്പിക്കുന്നു.

അടുത്തിടെ ഗവണ്‍മെന്റ് വിരുദ്ധ പ്രസംഗം നടത്തിയെന്നാരോപിച്ച് പി.റ്റി.എമ്മിലെ വനിതാ നേതാവ് ഗുലാലി ഇസ്മയിലിനെ പെഷവാറില്‍ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. ഭീകര പ്രവര്‍ത്തനത്തിന് അവരുടെ പേരില്‍ രണ്ട് കേസുകള്‍ ചാര്‍ജ്ജ് ചെയ്തിട്ടുണ്ട്. ഏറെ നാളായി ഇവരെ ഗവണ്‍മെന്റ് കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇവയെല്ലാം മനുഷ്യാവകാശത്തിന്റെ നഗ്നമായ ലംഘനങ്ങളാണ്. 

പഷ്തൂണ്‍ കൂട്ടക്കൊല മൂടിവയ്ക്കാനും മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ രാജ്യത്ത് ഉയര്‍ന്നു വരുന്ന പ്രതികരണങ്ങള്‍ 

അടിച്ചമര്‍ത്താനുമുള്ള ഗവണ്‍മെന്റിന്റെ ബോധപൂര്‍വ്വമായ ശ്രമങ്ങളാണ് ഇവയെല്ലാം.

ഖാഖാന്‍ അബ്ബാസിക്കെതിരെയുള്ള അന്വേഷണം എന്‍.എ.ബി. ത്വരിതപ്പെടുത്തിയിരിക്കുകയാണ്. ജനപ്രതിനിധികളായ പി.റ്റി.എം. നേതാക്കള്‍ ഗവണ്‍മെന്റ് വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് പുറത്തുനിന്നും ധനസഹായം സ്വീകരിക്കുമെന്ന് വരുത്തിത്തീര്‍ക്കുന്നതിനുള്ള ഉദ്യമത്തിലാണ് എന്‍.എ.ബി. ഈ ആരോപണത്തിന്റെ പിന്‍ബലത്തോടെ പാര്‍ലമന്റില്‍ നിന്നും ഇവരെ അയോഗ്യരാക്കാനുള്ള ശ്രമമാണ് നടക്കുന്നത്.

ഇമ്രാന്‍ഖാന്‍ ഗവണ്‍മെന്റിന്റെ നയങ്ങള്‍ക്കെതിരായി രാജ്യത്ത് വന്‍പ്രതിഷേധം ഉയരുന്ന പശ്ചാത്തലത്തില്‍ പ്രതിപക്ഷ പാര്‍ട്ടി നേതാക്കളായ ബിലാവല്‍ ഭൂട്ടോ സര്‍ദാരിയും മറിയം നവാസ് ഷെരീഫും കൂടിക്കാഴ്ച നടത്തിയതും ചാര്‍ട്ടര്‍ ഓഫ് ഡെമോക്രസി എന്ന രേഖ സംയുക്തമായി ഒപ്പുവച്ചതും ഏറെ പ്രാധാന്യമര്‍ഹിക്കുന്നു.


തയ്യാറാക്കിയത് : സൈനബ് അക്തര്‍

പാകിസ്ഥാന്‍കാര്യ വിശകലന വിദഗ്ധ

വിവരണം : അനില്‍കുമാര്‍

Comments

Popular posts from this blog

ഇന്ത്യ-അമേരിക്ക ബന്ധം : ചര്‍ച്ച തുടരുന്നു

രാജ്യത്തെ വളര്‍ച്ചയ്ക്ക് ഊന്നല്‍ നല്‍കാന്‍ ഗവണ്‍മെന്റ്

ഇന്ത്യ-മൗറിഷ്യസ് ഉഭയകക്ഷി ബന്ധം അരക്കിട്ടുറപ്പിച്ച് പ്രധാനമന്ത്രി ജഗ്‌നാഥിന്റെ ഇന്ത്യാ സന്ദര്‍ശനം