ഇന്ത്യ അമേരിക്ക ഉഭയകക്ഷി ബന്ധം വീണ്ടും ദൃഢമാകുന്നു

അമേരിക്കയുമായുള്ള വ്യാപാര മുന്‍ഗണനാ പദവി ട്രംപ് ഭരണകൂടം പിന്‍വലിക്കുകയും, അമേരിക്കയില്‍ നിന്ന് ഇന്ത്യ ഇറക്കുമതി ചെയ്യുന്ന 28 ഉല്‍പ്പന്നങ്ങളുടെ ചുങ്കം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിക്കുകയും ചെയ്ത കാര്യമാണ് നരേന്ദ്രമോദി ഗവണ്‍മെന്റിന്റെ രണ്ടാം ഭരണകാലാരംഭത്തില്‍ വാര്‍ത്തകളില്‍ നിറഞ്ഞത്. ഇത് ഇരു രാജ്യങ്ങളുടെയും തന്ത്രപ്രധാന കൂട്ടുകെട്ടിനെ സംബന്ധിച്ച് ആശങ്ക ഉണ്ടാക്കുകയും ചെയ്തു. അതേസമയം ജപ്പാനിലെ ഒസാക്കയില്‍ നടക്കുന്ന ജി 20 ഉച്ചകോടിയ്ക്കു മുമ്പായി ഈ മാസം 25 മുതല്‍ 27 വരെ യു എസ് സ്റ്റേറ്റ് സെക്രട്ടറി മിഷേല്‍ പോംപിയോ ഇന്ത്യ സന്ദര്‍ശിക്കുകയും ചെയ്യും, തിരഞ്ഞടുപ്പിനു ശേഷം ഇന്ത്യയും അമേരിക്കയുമായി നടക്കുന്ന ആദ്യ ഉന്നതതല യോഗമാകും ഇത്. ഇന്ത്യയിലെത്തുന്ന അമേരിക്കന്‍ സ്‌റ്റേറ്റ് സെക്രട്ടറി പ്രധാനമന്ത്രി നരേന്ദ്രമോദിയേയും വിദേശകാര്യമന്ത്രിയേയും മറ്റ് ഉന്നത ഉദ്യോഗസ്ഥരേയും സന്ദര്‍ശിച്ച് ചര്‍ച്ച നടത്തും. പോംപിയോയുടെ സന്ദര്‍ശനം ഇന്ത്യയ്ക്കും അമേരിക്കയ്ക്കുമുള്ള ഏറ്റവും പ്രധാനപ്പെട്ട അവസരമായിട്ടു വേണം കരുതാന്‍. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള തന്ത്രപ്രധാന പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്താനും ഉഭയകക്ഷി ബന്ധം, പ്രാദേശികം, ആഗോള വിഷയങ്ങള്‍ എന്നിങ്ങനെ ഇരു രാജ്യങ്ങള്‍ക്കും പരസ്പരം താല്‍പര്യമുളള മേഖലകളിലുള്ള ഉന്നതതല ബന്ധം തുടരാനും ശ്രീ പോംപിയോയുടെ ഇന്ത്യാ സന്ദര്‍ശനം സഹായകരമാകും എന്ന് കരുതാവുന്നത്.

വിദേശകാര്യ മന്ത്രിയായി ചുമതലയേറ്റ എസ് ജയശങ്കറെ നേരത്തെ യു എസ് സ്റ്റേറ്റ് സെക്രട്ടറി അഭിനന്ദിച്ചിരുന്നു. പുതിയ ഇന്ത്യന്‍ ഗവണ്‍മെന്റുമായി യോജിച്ചു പ്രവര്‍ത്തിക്കുനനതിന് അമേരിക്ക പ്രതിജ്ഞാബദ്ധമാണെന്നും ഇന്ത്യയുമായുള്ള തന്ത്രപ്രധാന പങ്കാളിത്തത്തെ ഇത് കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും അമേരിക്ക അന്ന് വ്യക്തമാക്കിയിരുന്നു. 

അമേരിക്കയുടെയും ഇന്ത്യയുടെയും പൊതുവായ ലക്ഷ്യങ്ങളായ ഇന്‍ഡോ പസഫിക് മേഖലയിലെ സ്വതന്ത്രവും സുതാര്യവുമായ സുരക്ഷിതത്വം, പ്രതിരോധ സഹകരണം, സാമ്പത്തിക പങ്കാളിത്തം എന്നിവ യു എസ് സ്റ്റേറ്റ് സെക്രട്ടറി ശ്രീ പോംപിയോയും ഇന്ത്യന്‍ വിദേശകാര്യ മന്ത്രിയും തമ്മില്‍ ചര്‍ച്ച ചെയ്യും. 

ഒസാക്കയില്‍ നടക്കുന്ന ജി 20 ഉച്ചകോടിയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്ക് കളമൊരുക്കാനുളള നടപടികള്‍ സജീവമായി നടക്കുന്നതിനിടെയാണ് ശ്രീ പോംപിയോയുടെ ഇന്ത്യാ സന്ദര്‍ശനം സംബന്ധിച്ച് ഫോണ്‍ വിളിയെത്തുന്നത്. 

ഇന്തോ-പസഫിക് മേഖലയിലെ തന്ത്രപരമായ സഹകരണത്തിന് ട്രംപും മോദിയും ജപ്പാന്‍ പ്രധാന്‍മന്ത്രി ഷിന്‍സോ ആബേയും തമ്മിലുള്ള ത്രികക്ഷി ചര്‍ച്ചയും പ്രതീക്ഷിക്കപ്പെടുന്നു.

ഇന്ത്യ-യുഎസ് ഉഭയകക്ഷി ബന്ധം പുരോഗതിയുടെ പാതയിലാണെന്നാണ് ഇന്ത്യ കരുതുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം 15,000 കോടി ഡോളറിലേക്ക് വളര്‍ന്നത് ഉദാഹരണമാണ്. വ്യാപാരത്തിലുണ്ടാകുന്ന തര്‍ക്കങ്ങള്‍ ഇരുരാജ്യങ്ങള്‍ക്കും തൃപ്തികരമാം വിധം പരിഹരിക്കാന്‍ സാധിക്കുന്നുമുണ്ട്. ഐ. ടി പ്രൊഫഷണലുകള്‍ക്കുള്ള എച്ച് വണ്‍ ബി വീസാ നിയന്ത്രണത്തെക്കുറിച്ച് ഔദ്യോഗികമായി ഇന്ത്യയെ അറിയിക്കാന്‍ അമേരിക്ക തയ്യാറായിട്ടില്ല എന്നതും ഇവിടെ ശ്രദ്ധേയമാണ്.

ട്രംപും മോദിയും തമ്മില്‍ നടക്കുന്ന ഉഭയകക്ഷി ചര്‍ച്ചയില്‍ ഇറാന്‍ പ്രശ്‌നം വിഷയമാകും. ഇന്ധന ലഭ്യത സംബന്ധിച്ച ഇന്ത്യയുടെ ആശങ്കകളും ചര്‍ച്ചയില്‍ ഉന്നയിക്കപ്പെട്ടു. 

പോംപിയോ-ജയശങ്കര്‍ കൂടിക്കാഴ്ചയില്‍ ഇന്ത്യ-യുഎസ് ബന്ധത്തിന്റെ ഭാവി രൂപ രേഖ തയ്യാറാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഈ വര്‍ഷം സെപ്തംബറില്‍ നടക്കുന്ന ഐക്യരാഷ്ട്ര സഭാ പൊതുസഭയുടെ സമ്മേളനത്തിടെ ട്രംപ്-മോദി കൂടിക്കാഴ്ചയ്ക്കുള്ള സാധ്യതയും ഇരുവരും ആരായും.

തുടര്‍ന്ന് വിദേശകാര്യമന്ത്രി ശ്രീ ജയശങ്കറും പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗും ഇരു രാജ്യങ്ങളും തമ്മില്‍ വാഷിംഗ്ടണില്‍ നടക്കുന്ന 2+2 ഉച്ചകോടിയില്‍ പങ്കെടുക്കും. സമീപഭാവിയില്‍ അമേരിക്കന്‍ പ്രസിഡന്റിന്റെ സന്ദര്‍ശനം ഇന്ത്യ പ്രതീക്ഷിക്കുന്നുമുണ്ട്.

ഇന്ത്യയില്‍ 5 ജി നടപ്പിലാക്കുമ്പോള്‍ ചൈനീസ് ടെലികോം കമ്പനിയായ വാവേയ്ക്ക് ലഭിക്കുന്ന പങ്കാളിത്തത്തില്‍ അമേരിക്ക പ്രകടിപ്പിച്ച ആശങ്കയും ചര്‍ച്ചയാകും. സാമ്പത്തിക സുരക്ഷാ മേഖലകള്‍ കേന്ദ്രീകരിച്ചായിരിക്കും കൂടുതല്‍ ചര്‍ച്ചകള്‍ നടക്കുക. വാവേയുടെ പങ്കാളിത്തത്തില്‍ സുരക്ഷയ്ക്കാണോ, സാമ്പത്തിക നേട്ടത്തിനാണോ പ്രാധാന്യം കൊടുക്കേണ്ടതെന്ന കാര്യത്തില്‍ തീരുമാനമാകും. 

വിവര ലഭ്യത, അതിര്‍ത്തികടന്നുള്ള ഇ-കോമേഴ്‌സ്, ബൗദ്ധിക സ്വത്തവകാശം എന്നിവയും ചര്‍ച്ചയാകും. അവധാനയോടെ മുന്നോട്ട് കൊണ്ടു പോകുന്ന ഉഭയകക്ഷി ബന്ധങ്ങള്‍ ചെറിയ ചില പ്രശ്‌നങ്ങളുടെ പേരില്‍ ഉലയാന്‍ സാധ്യതയില്ല. മോദി അധികാരമേറ്റ ഉടന്‍ തന്നെ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി നടത്തുന്ന സന്ദര്‍ശനം ബന്ധങ്ങള്‍ക്ക് അമേരിക്ക നല്‍കുന്ന പ്രാധാന്യത്തെയാണ് വ്യക്തമാക്കുന്നത്. ഇരുരാജ്യങ്ങളും പ്രശ്‌നങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പരിഹരിക്കാന്‍ കഴിയുമെന്ന് ഒരിക്കല്‍ പോംപെയോ തന്നെ അഭിപ്രായപ്പെട്ടിരുന്നു. 21-ാം നൂറ്റാണ്ടിലെ ഏറ്റവും ഉറച്ച പങ്കാളികളാണ് ലോകത്തെ രണ്ട് വലിയ നൂതനാധിപത്യ രാജ്യങ്ങളെന്നും കരുതാവുന്നതാണ്.


തയ്യാറാക്കിയത് : സത്യജിത് മെഹന്ദി

മുതിര്‍ന്ന സാമ്പത്തിക അവലോകന വിദഗ്ധന്‍

വിവരണം : രഞ്ജിത്

Comments

Popular posts from this blog

ഇന്ത്യ-അമേരിക്ക ബന്ധം : ചര്‍ച്ച തുടരുന്നു

രാജ്യത്തെ വളര്‍ച്ചയ്ക്ക് ഊന്നല്‍ നല്‍കാന്‍ ഗവണ്‍മെന്റ്

ഇന്ത്യ-മൗറിഷ്യസ് ഉഭയകക്ഷി ബന്ധം അരക്കിട്ടുറപ്പിച്ച് പ്രധാനമന്ത്രി ജഗ്‌നാഥിന്റെ ഇന്ത്യാ സന്ദര്‍ശനം