പാര്‍ലമെന്റില്‍ പോയവാരം
ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് സുരക്ഷിതവും സമ്പല്‍സമൃദ്ധവുമായ പുതിയ ഇന്ത്യ കെട്ടിപ്പടുക്കാന്‍ ഭാരതീയ ജനതാ പാര്‍ട്ടി നേതൃത്വം നല്‍കുന്ന ദേശീയ ജനാധിപത്യ സഖ്യത്തിന് ആകുമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞു. ' എല്ലാവരോടും ഒപ്പം, എല്ലാവരുടെയും വികസനം ' എന്നതില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് എന്‍.ഡി.എ. സഖ്യം മുന്നോട്ടു പോകുന്നത് എന്നും രാഷ്ട്രപതി പറഞ്ഞു. പാര്‍ലമെന്റിലെ സെന്‍ട്രല്‍ ഹാളില്‍ ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതോടൊപ്പം അടിസ്ഥാന സൗകര്യ വികസനത്തിനും ഗവണ്‍മെന്റ് പ്രാമുഖ്യം നല്‍കുമെന്നും രാഷ്ട്രപതി പറഞ്ഞു.
എന്‍.ഡി.എ. ഗവണ്‍മെന്റിന്റെ ആദ്യ ഭരണകാലഘട്ടം ജനങ്ങള്‍ നന്നായി വിലയിരുത്തിയതിനുശേഷമാണ് രണ്ടാംഘട്ടത്തില്‍ ശക്തമായ ഗവണ്‍മെന്റ് രൂപീകരിക്കാന്‍ ജനങ്ങള്‍ തെരഞ്ഞെടുപ്പില്‍ പിന്തുണ നല്‍കിയത്. തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളില്‍ പകുതിയിലേറെപേരും ആദ്യമായി പാര്‍ലമെന്റില്‍ എത്തുന്നവരാണെന്നും സ്ത്രീ പ്രാതിനിധ്യം കൊണ്ട് 17-ാം ലോക്‌സഭ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണെന്നും രാഷ്ട്രപതി പറഞ്ഞു. ഗ്രാമീണ മേഖലയുടെ ഉന്നമനമാണ് ഗവണ്‍മെന്റ് പ്രാമുഖ്യം നല്‍കുന്നത്. സ്ത്രീ ശാക്തീകരണത്തോടൊപ്പം രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ വികസനത്തിലും സ്ത്രീ സമൂഹത്തിന്റെ പങ്ക് ഉറപ്പുവരുത്താന്‍ ഗവണ്‍മെന്റ് മുന്‍കൈ എടുക്കും. 'കിസാന്‍ സമ്മാന്‍ നിധി' ഉറപ്പുവരുത്തും. 2022 ഓടെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാനുള്ള നടപടികള്‍ ഗവണ്‍മെന്റ് സ്വീകരിക്കുമെന്നും രാഷ്ട്രപതി പറഞ്ഞു. ചെറുകിട കച്ചവടക്കാര്‍ക്കും വ്യാപാരികള്‍ക്കുമുള്ള പെന്‍ഷന്‍ പദ്ധതിയും രാഷ്ട്രപതി ചൂണ്ടിക്കാട്ടി.
'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്' എന്ന നിര്‍ദ്ദേശം സംബന്ധിച്ചും രാഷ്ട്രപതി പ്രസംഗത്തില്‍ പരാമര്‍ശിച്ചു. 'മുത്തലാഖ്, നിക്കാഹ് - ഹലാല' തുടങ്ങിയവ നിരോധിക്കേണ്ടതാണെന്നും അദ്ദേഹം
പറഞ്ഞു.
അഞ്ച് ആഴ്ചയോളം നീണ്ടു നില്‍ക്കുന്ന പാര്‍ലമെന്റ് ബഡ്ജറ്റ് സമ്മേളനത്തില്‍ അംഗസംഖ്യയുടെ കാര്യത്തില്‍ വേവലാതിപ്പെടേണ്ട കാര്യമില്ലെന്ന് പ്രതിപക്ഷത്തോട്, പ്രധാനമന്ത്രി പറഞ്ഞു. ശക്തമായ പ്രതിപക്ഷം ജനാധിപത്യത്തിന് അത്യന്താപേക്ഷിതമാണ്. 17-ാം ലോക്‌സഭയുടെ ആദ്യ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
പ്രതിപക്ഷത്തിന്റെ ഓരോ വാക്കും വിലപ്പെട്ടതാണ്. ഏറ്റവും കൂടുതല്‍ ജനങ്ങള്‍ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ച തെരഞ്ഞെടുപ്പായിരുന്നു ഇപ്പോള്‍ നടന്നതെന്നും കൂടുതല്‍ വനിതകള്‍ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കാളികളായെന്നും അദ്ദേഹം പറഞ്ഞു. വനിത അംഗങ്ങളെ അഭിനന്ദിച്ച പ്രധാനമന്ത്രി, രാഷ്ട്ര പുനര്‍നിര്‍മ്മാണത്തില്‍ അവര്‍ക്ക് വലിയ പങ്ക് വഹിക്കാന്‍ കഴിയുമെന്നും പ്രത്യാശിച്ചു.
നേരത്തേ സഭ ചേര്‍ന്നയുടന്‍, പ്രോടൈം സ്പീക്കര്‍ ഡോ. വിരേന്ദ്ര കുമാര്‍ പുതുതായി തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രധാനമന്ത്രി നരേന്ദ്രമോദി ആദ്യം സത്യപ്രതിജ്ഞ ചെയ്തു. ബുധനാഴ്ച, നടന്ന സമ്മേളനത്തില്‍ രാജസ്ഥാനില്‍ നിന്നുള്ള എം.പി. ഓം ബിര്‍ലയെ ഏകകണ്ഠമായി 17-ാം ലോക്‌സഭയുടെ സ്പീക്കറായി തെരഞ്ഞെടുത്തു. തുടര്‍ന്ന് ഓം ബിര്‍ലയെ പ്രധാനമന്ത്രി സ്പീക്കറുടെ ചേമ്പറിലേയ്ക്ക് ആനയിച്ചു. മന്ത്രിസഭയിലെ മറ്റ് അംഗങ്ങളേയും പ്രധാനമന്ത്രി സഭയ്ക്ക് പരിചയപ്പെടുത്തി.
തയ്യാറാക്കിയത് : വി. മോഹന്‍ റാവു മാധ്യമ പ്രവര്‍ത്തകന്‍
വിവരണം : അനില്‍കുമാര്‍

Comments
Post a Comment