ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക്ക് ഫോഴ്‌സ് നടപടികളില്‍ മുഖം നഷ്ടപ്പെട്ട് പാകിസ്ഥാന്‍
ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് പണം ലഭ്യമാക്കുന്നതിനെതിരെ പ്രവര്‍ത്തിക്കുന്ന ആഗോള സംഘടനയായ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സിന്റെ അമേരിക്കയിലെ ഒര്‍ലാണ്ടോയില്‍ നടന്ന ആറ് ദിവസത്തെ സമ്പൂര്‍ണ്ണ യോഗം പാകിസ്ഥാനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് ഉന്നയിച്ചത്. ഒക്‌ടോബറിന് മുന്‍പ് സംഘടനയുടെ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കിയില്ലെങ്കില്‍ ഇപ്പോള്‍ തന്നെ ഗ്രേ ലിസ്റ്റില്‍
ഉള്‍പ്പെട്ടിട്ടുള്ള പാകിസ്ഥാനെ ബ്ലാക്ക് ലിസ്റ്റ് ചെയ്യാനാണ് സാധ്യത.
കള്ളപ്പണത്തിനെതിരെയും, ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് പണം ലഭ്യമാക്കുന്നതിനെതിരെയും നടപടിയെടുക്കുമെന്ന് പാകിസ്ഥാന്‍ എഫ്.എ.റ്റി.എഫിനും ഏഷ്യാ പസഫിക് കൂട്ടായ്മയ്ക്കും ഉറപ്പ് നല്‍കി ഒരുവര്‍ഷം പിന്നിട്ടിട്ടും ആ ദിശയില്‍ ഒരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. തൊലിപ്പുറത്തുള്ള ചില നടപടികളിലൊതുങ്ങിയതിനാല്‍ ഇക്കാര്യത്തില്‍ പാകിസ്ഥാന്റെ ആത്മാര്‍ത്ഥത സംശത്തിന്റെ നിഴലിലാണ്. പാക് മണ്ണില്‍ ഭീകരവാദത്തിന് ലഭിക്കുന്ന നിര്‍ലോഭമായ പിന്തുണ അവസാനിപ്പിക്കാന്‍ പാകിസ്ഥാന്റെ ഭാഗത്ത് നിന്നും ഭാവി നടപടിയും സ്വീകരിച്ചില്ല.
മുപ്പതാം വാര്‍ഷികം ആഘോഷിക്കുന്ന എഫ്.എ.റ്റി.എഫ്, കള്ളപ്പണത്തിനെതിരെയും, ഭീകര പ്രവര്‍ത്തനത്തിനുള്ള പണലഭ്യത തടയുന്നതിലും നിര്‍ണ്ണായക മുന്നേറ്റങ്ങള്‍ നടത്തിയിട്ടുണ്ട്. ഇത്തരത്തിലുള്ള നടപടികള്‍ക്കെതിരെ ശക്തമായ നടപടികളെടുത്തില്ലെങ്കില്‍ ഉറ്റ സുഹൃത് രാജ്യങ്ങളുടെ നടപടികളില്‍ നിന്നും പാകിസ്ഥാന് രക്ഷപ്പെടാന്‍ കഴിയാത്ത സാഹചര്യം സൃഷ്ടിക്കുന്നതില്‍ എഫ്.എ.റ്റി.എഫ് വിജയിച്ചുവെന്ന് വേണം കരുതാന്‍.

2019 ഫെബ്രുവരിയില്‍ നടന്ന പുല്‍വാമാ ഭീകരാക്രമണത്തെ സംഘടന അതിശക്തമായി അപലപിച്ചിരുന്നു. ഇത്തരം
ആക്രമണങ്ങള്‍ പണമില്ലാതെ നടത്താന്‍ സാധ്യമല്ല. നിയമവിരുദ്ധ മാര്‍ഗ്ഗങ്ങളിലൂടെ ഇത്തരം ആക്രമണങ്ങള്‍ക്ക് പണം ലഭ്യമാക്കാന്‍ ചില രാജ്യങ്ങള്‍ പുതിയ വഴികള്‍ തേടുന്നതായി പാകിസ്ഥാനെ പരോക്ഷമായി പരാമര്‍ശിച്ചുകൊണ്ട് സംഘടന വ്യക്തമാക്കി. പാകിസ്ഥാനി നിയമ സംവിധാനത്തിലെ പഴുതുകള്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് പണം ലഭ്യമാകാന്‍ സഹായകരമാണ്. പേരിന് മാത്രമുള്ള ചില നടപടികള്‍ പാകിസ്ഥാന്‍ കൈക്കൊണ്ടെങ്കിലും പൂര്‍ണ്ണമായ ആത്മാര്‍ത്ഥത പ്രകടമായിട്ടില്ല.
എഫ്.എ.റ്റി.എഫ് നല്‍കിയ പത്ത് നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാനുള്ള അന്ത്യശാസനം പാലിക്കാന്‍ പാകിസ്ഥാന്‍ തയ്യാറായില്ല. ആദ്യം നല്‍കിയിരുന്ന 2019 ജനുവരി എന്ന സമയപരിധി മേയ് വരെ ദീര്‍ഘിപ്പിക്കുകയും ഇപ്പോഴത് ഒക്‌ടോബര്‍ വരെയാക്കുകയും ചെയ്തിട്ടുണ്ട്. നടപടികളില്‍ എടുത്തു പറയത്തക്ക പുരോഗതി ദൃശ്യമായില്ലെങ്കില്‍ എഫ്.എ.റ്റി.എഫ് അടുത്ത പടിയായുള്ള നടപടികളിലേക്ക് കടക്കും.
എഫ്.എ.റ്റി.എഫ് നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുന്നതിനെ സംബന്ധിച്ച് സ്വന്തം ജനതയേയും ലോകത്തേയും തെറ്റിദ്ധരിപ്പിക്കുന്ന
പ്രസ്താവനകളാണ് പാകിസ്ഥാനില്‍ നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. എഫ്.എ.റ്റി.എഫ് നിര്‍ദ്ദേശങ്ങള്‍
നടപ്പാക്കുന്നതിലെ പുരോഗതിയില്‍ പാകിസ്ഥാനെ സംഘടന അഭിനന്ദിച്ചു എന്ന മട്ടിലായിരുന്നു പ്രതികരണം.
സുതാര്യവും, സ്ഥിരതയുള്ളതും, വിശ്വാസയോഗ്യവും പ്രത്യക്ഷത്തില്‍ ദര്‍ശിക്കാവുന്നതുമായ നടപടികള്‍ ഇക്കാര്യത്തില്‍ പാകിസ്ഥാനില്‍ നിന്നും ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുന്ന പാകിസ്ഥാന്‍ എഫ്.എ.റ്റി.എഫ് അംഗങ്ങളായ സുഹൃദ് രാജ്യങ്ങളില്‍ നിന്നും പിന്തുണ ആഗ്രഹിക്കുന്നുണ്ട്. 3 മാസത്തെ സാവകാശമാണ് പാകിസ്ഥാന്റെ ആവശ്യം ദക്ഷിണേഷ്യയെ അസ്ഥിരമാക്കുന്ന ഭീകര പ്രവര്‍ത്തനങ്ങളുടെ പ്രഭവകേന്ദ്രമായ പാകിസ്ഥാന്‍ ഇതിനെതിരെ നടപടിയെടുക്കാതെ വഴിയില്ല എന്ന അവസ്ഥയിലെത്തി നില്‍ക്കുകയാണ് ഇപ്പോള്‍.
തയ്യാറാക്കിയത് : അശോക് ബെഹൂരിയ
ഐ.ഡി.എസ്.എ.യുടെ ദക്ഷിണേഷ്യ കോ ഓര്‍ഡിനേറ്റര്‍
വിവരണം : നരേന്ദ്ര മോഹന്‍

Comments
Post a Comment