മതസ്വാതന്ത്ര്യം സംബന്ധിച്ച അമേരിക്കന്‍ റിപ്പോര്‍ട്ട് തള്ളി ഇന്ത്യ
ഇന്ത്യയിലെ മതസ്വാതന്ത്ര്യത്തിന്റെ ധാര്‍മ്മികതയെ ചോദ്യം ചെയ്ത് അമേരിക്ക വീണ്ടും അവരുടെ കാപട്യം വെളിവാക്കിയിരി ക്കുകയാണ്. അന്താരാഷ്ട്ര മതസ്വാതന്ത്ര്യം സംബന്ധിച്ച അമേരി ക്കന്‍ റിപ്പോര്‍ട്ടിലൂടെ അവര്‍ മറ്റു രാജ്യങ്ങളിലെ മതസ്വാതന്ത്ര്യ ത്തിന്റെ വിധികര്‍ത്താക്കള്‍ ചമയാനുള്ള ശ്രമത്തിലാണ്. ന്യൂനപക്ഷ ങ്ങള്‍ക്കെതിരെ ഇന്ത്യയില്‍ കഴിഞ്ഞവര്‍ഷം മുഴുവന്‍ ആള്‍ക്കൂട്ട ആക്രമണങ്ങള്‍ നടക്കുകയായിരുന്നുവെന്നാണ് അമേരിക്കയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. റിപ്പോര്‍ട്ടിനെ ഇന്ത്യാ ഗവണ്‍മെന്റ് ശക്തമായ ഭാഷയില്‍ തള്ളിക്കളയുന്നു. നമ്മുടെ രാജ്യത്തെ ജനങ്ങളെക്കുറിച്ച് അമേരിക്ക അഭിപ്രായം പറയുന്നതിന് യാതൊരു അടിസ്ഥാനവുമില്ല.
മതേതരത്വത്തില്‍ രാജ്യം അഭിമാനം കൊള്ളുന്നതായി ഇന്ത്യ വ്യക്തമാക്കി. മാത്രമല്ല ഏറ്റവും വലിയ ശക്തമായ ജനാധിപത്യ രാജ്യമെന്ന നിലയില്‍ സ്ഥായിയായ സഹിഷ്ണതയും ബഹു സ്വരതയും കാത്തുസൂക്ഷിക്കുന്നതില്‍ ഇന്ത്യ പ്രതിജ്ഞാബദ്ധവു മാണ്.
ഏറെ കൗതുകകരമായിട്ടുള്ളത്, അമേരിക്കയുടെ അന്താരാഷ്ട്ര മതസ്വാതന്ത്ര്യം സംബന്ധിച്ച കമ്മീഷന്റെ തലവന്‍ ടെന്‍സി ഡോര്‍ ജിയുടെ വ്യത്യസ്താഭിപ്രായമാണ്. ശക്തമായ ജനാധിപത്യവും, നീതിന്യായ വ്യവസ്ഥയുമുള്ള ഒരു തുറന്ന സമൂഹമാണ് ഇന്ത്യയുടേ തെന്നാണ് ഡോര്‍ജി അഭിപ്രായപ്പെട്ടിരിക്കുന്നത്.
മതസ്വാതന്ത്ര്യത്തിന്റെ കടുത്ത ലംഘനങ്ങള്‍ക്ക് രാജ്യങ്ങളെ ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള റിപ്പോര്‍ട്ടുകള്‍ കമ്മീഷന്‍ പതിവായി പുറത്തിറക്കാറുണ്ട്. ട്രംപിന്റെ ഭരണം കണക്കിലെടുക്കുമ്പോള്‍ ഈ റിപ്പോര്‍ട്ട് അവരുടെ ആഭ്യന്തരകാര്യങ്ങളെ കൂടുതല്‍ ലക്ഷ്യം വെയ്ക്കുന്നതായി തോന്നുന്നു. കഴിഞ്ഞ വര്‍ഷം അമേരിക്കന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് മതസ്വാതന്ത്ര്യം സംബന്ധിച്ച് വാഷിംങ്ടണില്‍ നടന്ന സമ്മേളനത്തെ അഭിസംബോധന ചെയ്തു കൊണ്ട് ട്രംപ് ഭരണകൂടത്തിന്റെ പ്രഥമ പരിഗണന മതസ്വാതന്ത്ര്യത്തി നാണെന്ന് പ്രസ്താവിച്ചിരുന്നു. മതസ്വാതന്ത്ര്യം നേരിടുന്ന വെല്ലുവി ളികള്‍ മതവിവേചനം, മതവിഭാഗങ്ങളെ ഉപദ്രവിക്കല്‍ തുടങ്ങിയവ പരിഹരിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ സമ്മേളനം ചര്‍ച്ച ചെയ്തിരുന്നു.
മനുഷ്യാവകാശ ലംഘനങ്ങളായാലും, മതസ്വാതന്ത്ര്യമായാലും മാധ്യമസ്വാതന്ത്ര്യമായാലും അവ ലംഘിക്കുന്നവരെ ഭീഷണിപ്പെടു ത്തുകയും ഒപ്പം, ഇഷ്ടക്കാര്‍ക്ക് ഈ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അമേരിക്ക അനുവാദം നന്‍കുകയുമാണ് ചെയ്യുന്നത്. ഇക്കാര്യങ്ങ ളില്‍ മറ്റുള്ളവരെ പഴിചാരുമ്പോള്‍ അമേരിക്കയും സഖ്യകക്ഷികളു മാണ് അവ ചെയ്യുന്നതെങ്കില്‍ മൗനം പാലിക്കുന്നു.
ആഗോള മാധ്യമസ്വാതന്ത്ര്യത്തിനായി രൂപീകൃതമായ ഫ്രീഡം ഹൗസ്സ് എന്ന സംഘടന രാജ്യങ്ങളെ പൂര്‍ണ്ണ സ്വാതന്ത്ര്യമുള്ള, ഭാഗിക സ്വാതന്ത്ര്യമുള്ള, തീരെ സ്വാതന്ത്ര്യമില്ലാത്ത എന്നിങ്ങനെ വേര്‍തിരിച്ചു കാണുമ്പോള്‍ ഇന്ത്യയെ മാധ്യമങ്ങളോട് ക്രൂരത കാട്ടുന്ന രാജ്യമായി മാറ്റി നിര്‍ത്തുന്നു.
ഈ സംഘടന ഏതാനും വര്‍ഷം മുന്‍പ് പുറത്തുവിട്ട മാധ്യമ സ്വാതന്ത്ര്യ സൂചിക ഏവരെയും ചിരിപ്പിക്കുന്നതായിരുന്നു. ഇങ്ങനെ യുള്ള കാപട്യങ്ങളും വ്യാജ റിപ്പോര്‍ട്ടുകളും കാര്യമായി കണേണ്ട തില്ല.
മറ്റുരാജ്യങ്ങളുടെ ജനാധിപത്യ മനുഷ്യവകാശ രേഖകളെക്കുറിച്ച് വിധി പറയുന്ന ട്രംപ് ഭരണകൂടം ഇപ്പോള്‍ ഫ്രീഡം ഹൗസ് റിപ്പോര്‍ട്ടില്‍ നിന്നുതന്നെ വിമര്‍ശനത്തിന് വിധേയമായിട്ടുണ്ട് എന്നതാണ് ശ്രദ്ധേയം. അമേരിക്കയിലെ ജനാധിപത്യം ആഗോള മാനദണ്ഡങ്ങള്‍ക്കനുസൃതമായി നിലനില്‍ക്കുമ്പോള്‍ തന്നെ പ്രസിഡന്റ് ട്രംപിന്റെ ഭരണത്തിന്‍കീഴില്‍ നിയമവാഴ്ചയ്ക്കും മാധ്യമസ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും എല്ലാം ഭീഷണി ഉള്ളതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവ നിസ്സാരമായി തള്ളിക്കളയാനാവില്ലെന്ന് ഫ്രീഡം ഹൗസ് മുന്നറിയിപ്പ് നല്‍കുന്നു.
അമേരിക്കയിലെ അന്താരാഷ്ട്ര മതസ്വാതന്ത്ര്യ കമ്മീഷന്‍ 2009 മുതലേ ഇന്ത്യയെ നിരീക്ഷിക്കുകയാണ്. ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം ഈ റിപ്പോര്‍ട്ടുകള്‍ ഒന്നാകെ തള്ളിക്കളയുന്നു. 2015-ലേക്കും 2016-ലേയും ആരോപണങ്ങളും കണക്കിലെടുക്കുന്നില്ല. അമേരിക്കന്‍ പ്രസിഡന്റ് ആയിരുന്ന ബാരക് ഒബാമയുടെ ഇന്ത്യാ സന്ദര്‍ശനവേളയില്‍ നമ്മുടെ മതേതരത്വത്തെപ്പറ്റി പരാമര്‍ശിച്ചിരുന്നു.
രാജ്യത്ത് മതസ്വാതന്ത്യമില്ലായ്മ വളരെ കൂടുതലാണെന്നത് ഒരു രാജ്യവും ഒരിക്കലും അംഗീകരിക്കുന്നതല്ല. എന്നാല്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ശക്തമായ ജനാധിപത്യമുള്ള നീതിന്യായ സ്ഥാപനങ്ങളില്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന രാജ്യമാണ്. മനുഷ്യാവകാശ കമ്മീഷന്‍ ദേശീയ ന്യൂനപക്ഷ കമ്മീഷന്‍, ന്യൂനപക്ഷങ്ങള്‍ക്കായുള്ള പ്രത്യേക മന്ത്രാലയം തുടങ്ങിയവയ്ക്ക് നീതിന്യായ അധികാരങ്ങള്‍ ഇല്ലെങ്കിലും അന്വേഷണങ്ങള്‍ക്ക് ഉത്തരവിടാനുള്ള അധാകാരങ്ങളുണ്ട്.
എല്ലാവരും പറയുന്നതുപോലെ ഇന്ത്യയിലെ മതസ്വാതന്ത്ര്യത്തെ സംബന്ധിച്ച് അമേരിക്കയ്ക്ക് തെറ്റിദ്ധാരണകളാണുള്ളത്. ഇത്തരം റിപ്പോര്‍ട്ടുകള്‍ ഇന്ത്യുടെ ആഭ്യന്തര കാര്യങ്ങളുടെ കൈകടത്തലാണ്. ഇന്ത്യയിലെ മതേതരത്ത്വം കാലത്തിന്റെ പരീക്ഷണമാണ്. ഇന്ത്യയിലെ ന്യനപക്ഷ വിഭാഗങ്ങള്‍ക്ക് ഭരണഘടന പരിരക്ഷ ലഭിക്കുന്നുണ്ട്. പലരാജ്യങ്ങളിലും ജനങ്ങള്‍ക്ക് ഇത്തരം അവകാശങ്ങള്‍ ലഭ്യമല്ല. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി പറഞ്ഞതുപോലെ 'ഇന്ത്യയുടെ മതേതരത്വത്തെ ആര്‍ക്കും വെല്ലുവിളിക്കാകില്ല.'-
ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സ്,
ഡല്‍ഹി
Comments
Post a Comment