വികസന അജണ്ട ആവര്‍ത്തിച്ചുറപ്പിച്ച് പ്രധാനമന്ത്രി
വീണ്ടും അധികാരത്തിലെത്തുമ്പോള്‍, പാവപ്പെട്ടവരുടെ ഉന്നമനവും. ആധുനിക അടിസ്ഥാന സൗകര്യ വികസനവുമാണ് തന്റെ മുഖ്യ അജണ്ടയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോക്‌സഭയില്‍ പ്രസിഡന്റിന്റെ നയപ്രഖ്യാപനത്തിന്മേലുള്ള നന്ദിപ്രമേയ ചര്‍ച്ചയിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഇത് രാജ്യനന്മയ്ക്കും ജനതാല്പര്യത്തിനും വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര ഗവണ്‍മെന്റ് വികസനത്തിന്റെ പാതയില്‍ നിന്ന് വ്യതിചലിച്ചിട്ടില്ല, എന്നുമാത്രമല്ല വികസന അജണ്ടയില്‍
ഉറച്ചു നില്‍ക്കുന്നതിനാണ് പ്രാധാന്യം കൊടുക്കുന്നത്. രാജ്യം പുരോഗമിക്കുമ്പോള്‍ ഓരോ ഇന്ത്യാക്കാരനും ശാക്തീകരിക്കപ്പെടുന്നു, കൂടാതെ രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുവെന്നും ശ്രീ മോദി കൂട്ടി ചേര്‍ത്തു.
കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളില്‍ കര്‍ഷകര്‍ക്കും അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കും പ്രയോജനപ്പെടുന്ന രീതിയില്‍ നിരവധി പദ്ധതികള്‍ക്ക് ആരംഭം കുറിച്ചിട്ടുണ്ട്. ഗവണ്‍മെന്റ് രാജ്യത്തെ ആധുനികതയുടെ പാതയിലെത്തിച്ചു. ആള്‍ ഇന്ത്യാ മെഡിക്കലന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ എണ്ണം ആറില്‍ നിന്ന് ഇരുപതാക്കി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. അതോടൊപ്പം 150 ഓളം ജില്ലാ ആശുപത്രികളെ മെഡിക്കല്‍ കോളജ് ആശുപത്രികളാക്കി മറ്റാനുള്ള പദ്ധതികള്‍ക്കും തുടക്കം കുറിച്ചു.
അതുപോലെ, ഇന്ത്യയിലാകെ ഏഴ് പുതിയ ഐ ഐ ടി കളും ഒരു എന്‍ ഐ ടി, നാല് എന്‍ ഐ ഡി കള്‍ ഏഴ് ഐ ഐ എമ്മുകള്‍ എന്നിവ ആരംഭിച്ചു. ആധുനിക വത്ക്കരണം നടക്കാത്ത ഒരു മേഖലയും ഇല്ലെന്ന് തന്നെ പറയേണ്ടിയിരിക്കുന്നു. കാര്യക്ഷമമായി സുനാമി മുന്നറിയിപ്പ് നല്‍കുന്നതില്‍ ലോകത്ത് നാലാം സ്ഥാനത്താണ് ഇന്ത്യ. അതോടൊപ്പം കാലാവസ്ഥാ പ്രവചനത്തിനും മുന്‍ നിര രാജ്യങ്ങളില്‍ ഒന്നായി ഇന്ത്യ മാറിയിരിക്കുന്നു. ബഹിരാകാശത്ത് 2022 ഓടെ ബഹിരാകാശ മനുഷ്യ പേടകമയക്കാന്‍ രാജ്യം ഒരുങ്ങുകയാണ്. യു എസ്.,റഷ്യ, ചൈന എന്നീ
രാജ്യങ്ങള്‍ക്ക് ശേഷം ബഹിരാകാശത്തേയ്ക്ക മനുഷ്യനെ അയക്കുന്ന നാലാമത്തെ
രാജ്യമാണ് ഇന്ത്യ. ഇന്ത്യയിലെ പ്രമുഖ ബഹിരാകാശ ഏജന്‍സിയായ ഐ എസ് ആര്‍ ഒ ബഹിരാകാശത്ത് സ്വന്തമായി ഇടം നേടാനുള്ള തയ്യാറെടുപ്പിലാണ്.
അടിസ്ഥാന സൗകര്യ വികസനത്തിന് രാജ്യം ഊന്നല്‍ നല്‍കുന്നുണ്ട്. ദേശീയ പാതകള്‍, ജലപാതകള്‍, വ്യോമയാന മേഖല, പുതു സംരംഭകത്വം എന്നീ മേഖലകളില്‍ നവീകരണം ആവശ്യമാണെന്ന് രാഷ്ട്രപതിയുടെ നന്ദിപ്രമേയ ചര്‍ച്ചയ്ക്ക് മറുപടി പറഞ്ഞു കൊണ്ട് പ്രധാനമന്ത്രി വ്യക്തമാക്കി. നൂതനവും വേഗതമേറിയതുമായ ഗതാഗത സംവിധാനമാണ് ഏറ്റവും പ്രധാനം. കാലാനുസൃതമായ മാറ്റങ്ങള്‍ക്കു തയ്യാറാകാത്ത രാജ്യങ്ങള്‍ സാമ്പത്തികമായി വെല്ലുവിളി നേരിടുന്ന എന്നതാണ് വര്‍ത്തമാനകാല യാഥാര്‍ത്ഥ്യം.
2024 ഓടെ ഇന്ത്യയെ 5 ട്രില്യണ്‍ ഡോളര്‍ സമ്പദ്‌വ്യവസ്ഥയാക്കണെമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. നിലവില്‍ 2.8 ട്രില്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥയായ ഇന്ത്യ ലോകത്തെ ആറാമത്തെ വലുതും ഏറ്റവും വേഗത്തില്‍ വളരുന്നതുമായ സമ്പദ്‌വ്യവസ്ഥയാണ്. നിലവിലെ 6.7 ശതമാനം വളര്‍ച്ചാ നിരക്ക് 10-11 ശതമാനത്തിലേക്ക് ഉയര്‍ന്നാല്‍ മാത്രമേ അഞ്ച് ട്രില്യണ്‍ ഡോളര്‍ എന്ന ലക്ഷ്യം കൈവരിക്കാനാകൂ. ഈ ലക്ഷ്യം
വെല്ലുവിളികള്‍ നിറഞ്ഞതാണെങ്കിലും നേടാനുള്ള പരിശ്രമത്തിലാണ് രാജ്യം.
ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികവും മഹാത്മാഗാന്ധിയുടെ 150-ാം വാര്‍ഷികവും ഒരുമിച്ചു വരുന്ന 2022-ല്‍ വിപുലായ ആഘോഷങ്ങള്‍ക്കൊരുങ്ങാനാണ് പ്രധാനമന്ത്രിയുടെ ആഹ്വാനം. സ്വാതന്ത്ര്യ സമരസേനാനികള്‍ സ്വപ്നം കണ്ടതും ജീവന്‍ കൊടുത്തതുമായ ലക്ഷ്യം നേടിയെടുക്കാന്‍ ഓരോ പൗരനും ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അധികാരമേറ്റ് ഒരാഴ്ചയ്ക്കകം തന്നെ നിരവധി ജനോപകാരപ്രദമായ നടപടികള്‍ ഗവണ്‍മെന്റ് കൈക്കൊണ്ടതായി പ്രധാനമന്ത്രി അറിയിച്ചു. കര്‍ഷകര്‍, കച്ചവടക്കാര്‍, യുവാക്കള്‍ തുടങ്ങിയ സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും ഗുണം ലഭിക്കുന്ന തീരുമാനങ്ങളാണ് കൈക്കൊണ്ടത്. നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്തിന്റെ വിവിധ പ്രദേശങ്ങള്‍ രൂക്ഷമായ ജലക്ഷാമം നേരിടുന്ന സാഹചര്യത്തില്‍ ജലസംരക്ഷണത്തിന്റെ പ്രാധാന്യം പ്രധാനമന്ത്രി മോദി എടുത്തു പറഞ്ഞു.ജലശക്തി മന്ത്രാലയത്തിന്റെ രൂപീകരണം രാജ്യത്തെ എല്ലാ വീടുകളിലും പൈപ്പുവെള്ളം എത്തിക്കാനുള്ള ഗവണ്‍മെന്റിന്റെ ദൃഢനിശ്ചയമാണ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തയ്യാറാക്കിയത് : ശങ്കര്‍ കുമാര്‍
മാധ്യമ പ്രവര്‍ത്തകന്‍
വിവരണം : സുപ്രഭ ചന്ദ്രോത്ത്

Comments
Post a Comment