കര്‍ഷകക്ഷേമം ലക്ഷ്യംവച്ച് പുതിയ ഗവണ്‍മെന്റിന്റെ നടപടികള്‍
കാര്‍ഷിക മേഖലയിലും കര്‍ഷകരുടെ ക്ഷേമത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യമന്ത്രിസഭാ തീരുമാനം ശരിയായ ദിശയിലുള്ളതാണ്. 6000 രൂപ പ്രതിവര്‍ഷം കര്‍ഷകര്‍ക്ക് നേരിട്ട് അക്കൗണ്ടില്‍ ലഭ്യമാക്കുന്ന
പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ യോജന 14.5 കോടി കര്‍ഷകര്‍ക്ക് ഗുണപ്രദമാകുന്ന തരത്തില്‍ വ്യാപിപ്പിക്കാനാണ് ആദ്യ മന്ത്രിസഭാ യോഗത്തിന്റെ സുപ്രധാന തീരുമാനം.
ഒരു കോടിയിലധികം കര്‍ഷകര്‍ക്ക് 2000 രൂപ വീതം ലഭ്യമാക്കാനുള്ള തീരുമാനവും കൈക്കൊണ്ടിട്ടുണ്ട്. ചെറുകിട കര്‍ഷകര്‍ക്ക് സ്ഥിരമായ വരുമാനം ഉറപ്പാക്കാനുദ്ദേശിച്ചുള്ള പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി എന്ന പദ്ധതിയാണിത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ട് മുന്‍പ് ഗോരഖ്പൂരില്‍ ഉദ്ഘാടനം ചെയ്ത ഈ പദ്ധതി വ്യാപിപ്പിക്കാനാണ് കേന്ദ്ര തീരുമാനം. പ്രതിവര്‍ഷം 75000 കോടി രൂപയാണ് ഇതിനായി നീക്കിവച്ചിരിക്കുന്നത്.
കര്‍ഷകരുടെ അക്കൗണ്ടില്‍ നേരിട്ട് പണം ലഭ്യമാക്കും. 2019-20 സാമ്പത്തിക വര്‍ഷത്തെ വോട്ട് ഓണ്‍ അക്കൗണ്ടിലാണ് പദ്ധതി പ്രഖ്യാപിച്ചത് 2 ഹെക്ടറില്‍ താഴെ കൃഷി ഭൂമിയുള്ള ചെറുകിട കര്‍ഷകര്‍ക്ക് മൂന്ന് തവണകളായി പ്രതിവര്‍ഷം 6000 രൂപ നല്‍കാനായിരുന്നു തീരുമാനം. 12 കോടി കര്‍ഷകര്‍ക്ക് പ്രയോജനം ലഭിക്കുന്ന ഈ പദ്ധതി കാര്‍ഷിക മേഖലയിലെ പ്രതിസന്ധി മറികടക്കാനുദ്ദേശിച്ചാണ് ഗവണ്‍മെന്റ് ആവിഷ്‌ക്കരിച്ചത്.
ഔപചാരിക ബാങ്കിംഗ് സംവിധാനങ്ങള്‍ ഇപ്പോഴും ചെറുകിട കര്‍ഷകര്‍ക്ക് അപ്രാപ്യമായിരിക്കെ വായ്പ എഴുതിത്തള്ളല്‍ കൊണ്ട് അവര്‍ക്ക് പ്രയോജനം ലഭിക്കില്ല. ഇത്തരം നടപടികള്‍ ഫലത്തില്‍
സംസ്ഥാന ഗവണ്‍മെന്റുകളേയും ബാങ്കുകളേയും പ്രതികൂലമായാണ് ബാധിക്കുന്നത്.
ഭക്ഷ്യധാന്യങ്ങള്‍, എണ്ണക്കുരു, പരുത്തി, കരിമ്പ്, തുടങ്ങിയ മേഖലകളിലെ കര്‍ഷകര്‍ക്ക് അമിത വിളവെടുപ്പ് മൂലമുണ്ടാകുന്ന പ്രതിസന്ധിക്ക് ഗവണ്‍മെന്റ് സഹായം ആശ്വാസമാകും.
തൊഴിലുറപ്പ് എന്നതില്‍ നിന്ന് വരുമാനം ഉറപ്പ് എന്ന നിലയിലേക്കുള്ള നയവ്യതിയാനമാണ് ഇത്. കാര്‍ഷിക മേഖലയിലെ അടിസ്ഥാന പ്രശ്‌നങ്ങള്‍ക്ക് ഇത് പരിഹാരമല്ലെങ്കിലും ചെറുകിട നാമമാത്ര കര്‍ഷകര്‍ക്ക്, ആശ്വാസവും ആത്മവിശ്വാസവും നല്‍കാന്‍ ഈ പദ്ധതിക്ക് കഴിയും.
കാര്‍ഷിക മേഖലയില്‍ വലിയ തോതിലുള്ള നിക്ഷേപം ആവശ്യമാണ്. കര്‍ഷകരുടെ വരുമാനം 5 വര്‍ഷത്തിനുള്ളില്‍ ഇരട്ടിയാക്കുക എന്ന ഗവണ്‍മെന്റിന്റെ പ്രഖ്യാപിത ലക്ഷ്യം നേടണമെങ്കില്‍ മേഖല 14 മുതല്‍ 15 ശതമാനം വരെ വളര്‍ച്ച നേടേണ്ടതുണ്ട്. മണ്‍സൂണ്‍ ആശ്രിതമായ കൃഷിയെ ജലസേചന ആശ്രിതമായി പുനക്രമീകരിച്ച് എപ്പോഴും കൃഷി സാധ്യമാക്കുക എന്ന ലക്ഷ്യത്തിലേക്ക് പരിവര്‍ത്തനപ്പെടുത്തേണ്ടതുണ്ട്. കാര്‍ഷിക മേഖലയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള മന്ത്രിസഭാ തീരുമാനത്തില്‍ നിന്നും വ്യതിചലിക്കാതിരിക്കാനും ആവശ്യമായ പണം ലഭ്യമാക്കാനും ഗവണ്‍മെന്റ് ശ്രദ്ധിക്കേണ്ടതുണ്ട്. പല
രാജ്യങ്ങളിലും വകയിരുത്തിയ തുക അതത് മേഖലയില്‍ ചെലവഴിക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ ഫിസ്‌ക്കല്‍
കൗണ്‍സില്‍ എന്ന സംവിധാനം നിലവിലുണ്ട്. പി.എം. കിസാന്‍ പദ്ധതിയുടെ ഫലപ്രദമായ നടത്തിപ്പിന് ഇത്തരത്തിലുള്ള ഒരു പരിശോധനാ സംവിധാനം അനിവാര്യമാണ്.
ബജറ്റില്‍ പദ്ധതി നടത്തിപ്പിന് ആവശ്യമായ പണം വകയിരുത്തുമോ എന്ന കാര്യത്തില്‍ ധനകാര്യ വിദഗ്ധര്‍ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ ആദ്യബജറ്റ് ഈ ആശങ്കയ്ക്ക് ഉത്തരം നല്‍കും. ബജറ്റില്‍ കാര്‍ഷിക മേഖലയ്ക്ക് പ്രാധാന്യം ലഭിക്കും എന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍.
പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ യോജന പൂര്‍ണ്ണമായും കേന്ദ്ര പദ്ധതിയാണ്. സംസ്ഥാനങ്ങള്‍ക്ക് കൂടി പങ്കാളിത്തമുള്ള പദ്ധതിയാക്കി ഇതിനെ മാറ്റാന്‍ സാധ്യതയുണ്ടോ എന്ന ചോദ്യത്തിന് വരും ദിവസങ്ങള്‍ ഉത്തരം നല്‍കും. സാമ്പത്തിക വളര്‍ച്ച എന്നതുമാത്രം ലക്ഷ്യം വയ്ക്കാതെ മനുഷ്യ കേന്ദ്രീകൃത വികസനത്തിന് പ്രാധാന്യം നല്‍കുന്നുവെന്നുള്ളത് ഏതായാലും സ്വാഗതാര്‍ഹമാണ്. സംസ്ഥാനങ്ങള്‍ കൂടുതല്‍ കര്‍ഷകക്ഷേമ പദ്ധതികളുമായി മുന്നോട്ട് വരാനുമുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.
സാമ്പത്തിക വളര്‍ച്ച വ്യക്തി വികാസം ഉറപ്പാക്കിക്കൊള്ളണമെന്നില്ല. സമൂഹത്തിലെ ദുര്‍ബല വിഭാഗമായ കര്‍ഷകരുടെ ദൈനംദിന പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാന്‍ പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ യോജന പോലുള്ള പദ്ധതികള്‍ക്ക് സാധിക്കും. എല്ലാര്‍ക്കുമൊപ്പം, എല്ലാര്‍ക്കും വികസനം, എല്ലാവരുടെയും വിശ്വാസം എന്ന നയം അവസാന വരിയിലെ അവസാനത്തെ ആളിലും ഗുണഫലങ്ങള്‍ എത്തിക്കു എന്ന പ്രധാനമന്ത്രിയുടെ നയത്തിനോട് ചേര്‍ന്നു നില്‍ക്കുന്നതാണ്. സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങളെ അവരുടെ കഷ്ടപ്പാടുകളില്‍ നിന്ന് മുക്തരാക്കി സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തരാക്കുകയും രാഷ്ട്രനിര്‍മ്മാണത്തില്‍ പങ്കാളികളാക്കുകയും ചെയ്യുക എന്നതാണ് ഇത്തരം പദ്ധതികളുടെ അത്യന്തിക ലക്ഷ്യം.
സ്‌ക്രിപ്റ്റ് : ഡോ. ലേഖ എസ് ചക്രബര്‍ത്തി
പ്രൊഫസര്‍, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഫിനാന്‍സ് ആന്റ് പോളിസി
വിവരണം : നരേന്ദ്ര മോഹന്‍

Comments
Post a Comment