19-ാമത് ഇന്ത്യ-ഇറാന്‍ സംയുക്ത സമിതി യോഗം
ഇന്ത്യ-ഇറാന്‍ 19-ാമത് സംയുക്ത സമിതി യോഗത്തില്‍ വിദേശകാര്യമന്ത്രി ഡോ. എസ്.ജയശങ്കര്‍ പങ്കെടുത്തു. ഇരുരാജ്യങ്ങളിലെയും വിദേശകാര്യമന്ത്രിമാര്‍ സംയുക്തമായാണ് യോഗത്തില്‍ അധ്യക്ഷം വഹിച്ചത്. ഇന്ത്യയും ഇറാനും തമ്മില്‍ ദീര്‍ഘകാലമായി തുടരുന്ന സൗഹൃദബന്ധം ദൃഢപ്പെടുത്തുന്നതും വിപുലീകരിക്കുന്നതും ലക്ഷ്യമിട്ടാണ് സംയുക്ത സമിതി രൂപീകരിച്ചത്. സന്ദര്‍ശനത്തിനിടെ ശ്രീ. ജയ്ശങ്കര്‍ ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനിയുമായും ചര്‍ച്ചകള്‍ നടത്തി. ഇറാന്റെ ദേശീയ സുരക്ഷാ കൗണ്‍സിലിന്റെ ആധ്യക്ഷനുമായും, ഗതാഗത-നഗര വികസന വകുപ്പ് മന്ത്രിയുമായും ശ്രീ. എസ്.ജയ്ശങ്കര്‍ കൂടിക്കാഴ്ച നടത്തി.
അമേരിക്കന്‍ ഉപരോധത്തെ തുടര്‍ന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ഇറാന്‍ ഇപ്പോള്‍ കടന്നു പോകുന്നത്. ഈ അവസരത്തില്‍ നടക്കുന്ന സംയുക്ത സമിതി യോഗം ഏറെ നിര്‍ണ്ണായകമാണ്. ഇറാന്‍ ആണവകരാറില്‍ നിന്നും ഏകപക്ഷീയമായി അമേരിക്ക പിന്മാറിയതിനെ തുടര്‍ന്നാണ് ഉപരോധം ഏര്‍പ്പെടുത്തിയത്. ഇറാനിലെ ചബഹാര്‍ തുറമുഖ പദ്ധതി വേഗത്തില്‍ പൂര്‍ത്തീകരിക്കുന്നതുള്‍പ്പെടെ വളരെ ഫലപ്രദമായ വിഷയങ്ങളാണ് യോഗത്തില്‍ ചര്‍ച്ച ചെയ്തത്. പുരാതനകാലം മുതല്‍ ഇന്ത്യയുമായുള്ള ഇറാന്റെ ബന്ധം ഊഷ്മളമായി തുടരുമെന്നും സംയുക്ത സമിതിയുടെ രൂപീകരണത്തോടെ ഇത് കൂടുതല്‍ ദൃഢപ്പെടുവാന്‍ സാധിച്ചുവെന്നും ഇറാന്‍ വിദേശകാര്യമന്ത്രി ജവാദ് സരീഫ് പറഞ്ഞു.
വ്യാപാര, വാണിജ്യ, ടെലകോം മേഖലകളിലെ സഹകരണത്തെക്കുറിച്ചും യോഗത്തില്‍ ചര്‍ച്ച നടന്നു. ചബഹാറിലെ ഷഹീദ് ബെഹഷ്തി തുറമുഖത്തിന്റെ നിര്‍മ്മാണ പുരോഗതിയില്‍ ഇരു രാഷ്ട്ര നേതാക്കളും സംതൃപ്തി അറിയിച്ചു. ഇന്ത്യന്‍ ഉപഭൂഖണ്ഡം മുതല്‍ യൂറോപ്പ് വരെയുള്ള വാതായനമായി ചബഹാര്‍ തുറമുഖത്തിന് പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്. ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരത്തിന് ഏറെ അടുത്താണ് ചബഹാര്‍ തുറമുഖം.
ഇന്ത്യയനം ഇറാനും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം വിപുലീകരിക്കുന്നതിനുള്ള സംയുക്ത പ്രവര്‍ത്തക സമിതിയുടെ യോഗം അടിയന്തിരമായി കൂടാനും യോഗത്തില്‍ തീരുമാനമായി.
ഭീകരവാദ ഭീഷണിയെ നേരിടുന്നതിനെക്കുറിച്ചും ഭീകരവാദികളെ സംരക്ഷിക്കുന്നതിനെതിരെയുള്ള നടപടികളെക്കുറിച്ചും ഇരുരാഷ്ട്ര നേതാക്കളും അവരുടെ അഭിപ്രായങ്ങള്‍ കൈമാറി. മേഖലയിലെ സുരക്ഷയും സന്തുലിതാവസ്ഥയും സംരക്ഷിക്കാന്‍ യോഗത്തില്‍ പ്രതിജ്ഞ ചെയ്തു.
2020 ല്‍ ഇന്ത്യ-ഇറാന്‍ സൗഹാര്‍ദ്ദത്തിന്റെ 70-ാം വാര്‍ഷികം സമുചിതമായി ആഘോഷിക്കുന്നതിനും യോഗത്തില്‍ തീരുമാനമായി. പാര്‍ലമെന്റ് അംഗങ്ങളുടെ സന്ദര്‍ശനവും, സാംസ്‌കാരിക പരിപാടികളും ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കും.
ആമേരിക്കയുടെ ഉപരോധം മൂലം ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി തടസ്സപ്പെട്ടിരുന്ന സമയത്തും ഇന്ത്യയും ഇറാനും തമ്മിലുള്ള ബന്ധം കൂടുതല്‍ ഊഷ്മളമായി നിലനിര്‍ത്താനും, വിവിധ തലങ്ങളില്‍ സഹകരണം വ്യാപിപ്പിക്കാനും സംയുക്ത സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജം പകര്‍ന്നു. ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി കഴിഞ്ഞ വര്‍ഷം ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. യു.എന്‍ പൊതുസഭയുടെ ന്യൂയോര്‍ക്ക് യോഗത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇറാന്‍ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇപ്പോള്‍ സമാപിച്ച സംയുക്ത സമിതിയുടെ 19-ാമത് യോഗത്തിലും ഉഭയകക്ഷി ബന്ധം വിപുലമാക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകളാണ് നടന്നത്.
തയ്യാറാക്കിയത് : ഡോ. ആസിഫ് ഷൂജ
വിദേശകാര്യ വിദഗ്ധ (ഇറാന്‍
സംബന്ധിച്ച)
വിവരണം : ഷീജ ഗണേഷ്

Comments
Post a Comment