വിഷയം: ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ പുതിയ ഉയരങ്ങളിലേക്ക്
ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി ബ്രിട്ടനെ മറികടന്ന്, ഈ വര്‍ഷം തന്നെ ഇന്ത്യ മുന്നിലെത്തുമെന്നുള്ള പ്രവചനങ്ങള്‍ യാഥാര്‍ത്ഥ്യത്തിലേക്ക് നീങ്ങുകയാണ്. ഏഷ്യ- പസഫിക് മേഖലയില്‍ 2025- ഓടെ ഇന്ത്യ ജപ്പാനൊപ്പം രണ്ടാം സ്ഥാനം പങ്കിടും. നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ എന്‍.ഡി.എ ഗവണ്‍മെന്റ് രണ്ടാം തവണയും അധികാരമേറ്റതോടെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനം 2019 - 2023 കാലഘട്ടത്തില്‍ ഏഴ് ശതമാനം വരെ ഉയരുമെന്നാണ് ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 'IHS Markits' ഏജന്‍സിയുടെ നിരീക്ഷണം
ഈ വര്‍ഷം മൊത്ത ആഭ്യന്തര ഉല്‍പ്പാദനം 3 ട്രില്ല്യണ്‍ യു.എസ് ഡോളര്‍ കവിയുമെന്നുള്ളതുകൊണ്ടുതന്നെ ബ്രിട്ടനെ മറികടന്ന് ഇന്ത്യ 5 -ാ മത്തെ ലോക സാമ്പത്തിക ശക്തിയായി വളരും. 2025 ഓടെ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനം ജപ്പാനോടൊപ്പമെത്തും. അങ്ങനെയെങ്കില്‍ ഏഷ്യ - പസഫിക് മേഖലയില്‍ ഇന്ത്യ ജപ്പാനെ മറികടന്ന് രണ്ടാമത്തെ സാമ്പത്തിക ശക്തിയായി വളരുമെന്നും ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ലോക സാമ്പത്തിക ശക്തിയായി വളരുന്നതു കൊണ്ടുതന്നെ ഏഷ്യ - പസഫിക് മേഖലയില്‍, സാമ്പത്തിക രംഗത്ത് ഇന്ത്യക്ക് മികച്ച പങ്ക് വഹിക്കാനുണ്ട്. ഏഷ്യാ ഭൂഖണ്ഡത്തിലെ വ്യാപാര മേഖലയിലും നിക്ഷേപ രംഗത്തും ഇന്ത്യക്ക് സംഭാവനകള്‍ നല്‍കാന്‍ കഴിയും.
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സാമ്പത്തിക പരിഷ്‌കരണരംഗത്ത് ഏറെ വെല്ലുവിളികള്‍ നേരിടേണ്ടതായിട്ടുണ്ട്. പൊതു മേഖലാ ബാങ്കിംഗ് രംഗത്ത് ഇന്ത്യ പരിഷ്‌കരണ നടപടികള്‍ തുടരേണ്ട തുണ്ടെന്നും ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു
മൊത്ത ആഭ്യന്തര ഉല്‍പ്പാദന രംഗത്ത് ഉല്‍പ്പാദന മേഖലയുടെ പങ്ക് 18 % ആണ്. 25 ശതമാനം എന്നതാണ് ലക്ഷ്യം. 2015 നും 2050 നും ഇടയില്‍ ഇന്ത്യയുടെ ജനസംഖ്യയില്‍ 350 മില്ല്യണ്‍ വര്‍ദ്ധനവ് ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. ഇത് ഗവണ്‍മെന്റിനെ സംബന്ധി ച്ചിടത്തോളം വെല്ലുവിളി യാണ്.
ഇത്രയും ജനങ്ങള്‍ക്കുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ കാലതാമസം നേരിടും.
വ്യവസായ രംഗത്ത് 'മേയ്ക്ക് ഇന്‍ ഇന്ത്യ' പദ്ധതി കൊണ്ടു വന്നതോടെ ജി.ഡി.പി 25 ശതമാനം എന്ന ലക്ഷ്യത്തിലേക്ക് എത്തു മെന്ന് പ്രതീക്ഷിച്ചെങ്കിലും 2018 ഓടെ 18 ശതമാനം കൈവരിക്കാനെ കഴിഞ്ഞുള്ളൂ
പ്രധാനമന്ത്രി എന്ന നിലയില്‍ ശ്രീ.നരേന്ദ്രമോദിയുടെ ആദ്യ ടേമില്‍ വ്യവസായരംഗത്ത് ഉണര്‍വ്വുണ്ടായി. ഗതാഗത ഊര്‍ജ്ജ മേഖലകള്‍ക്ക് മതിയായ പ്രാതിനിധ്യം നല്‍കിയതോടെ ഈ രംഗത്തും വികസന മുന്നേറ്റമുണ്ടായി.
തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ വന്‍ വിജയം നേടിയതോടെ സാമ്പത്തിക പരിഷ്‌കരണ നടപടികള്‍ തുടരുമെന്ന് പ്രതീക്ഷിക്കാം. കൂട്ടുകക്ഷി ഗവണ്‍മെന്റ് അല്ലാത്തതുകൊണ്ടുതന്നെ ഗവണ്‍മെന്റിന് ബുദ്ധിമുട്ടില്ലാതെ തീരുമാനമെടുക്കാം.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭരണത്തിന്‍ കീഴില്‍ സാമ്പത്തിക രംഗത്ത് ഇന്ത്യ സുസ്ഥിര വികസനം കൈവരിക്കു ന്നുണ്ട്. രണ്ടാം തവണയും തെരഞ്ഞെടുപ്പില്‍ ശ്രീ.മോദിക്ക് ജനങ്ങള്‍ നല്‍കിയ അംഗീകാരം സാമ്പത്തിക പരിഷ്‌കരണ നടപടികള്‍ക്കുള്ള അംഗീകാരമായി കരുതാമെന്നും ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ 5 വര്‍ഷക്കാലയളവില്‍ ജി.ഡി.പി നിരക്ക് 50 ശതമാനം ആയി വര്‍ദ്ധിച്ചിരുന്നു. സാമ്പത്തിക നയ പരിഷ്‌കരണ രംഗത്തെ ശ്രീ.മോദിയുടെ പ്രധാന നേട്ടങ്ങളില്‍ എടുത്തു പറയാവുന്നതാണ് ചരക്ക് സേവന നികുതി പ്രാബല്യത്തില്‍ കൊണ്ടുവരാന്‍ കഴിഞ്ഞു എന്നുള്ളത്. ഇത് ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയെ ത്വരിത പ്പെടുത്തും.
തയ്യാറാക്കിയത് : പദം സിംഗ്
ആകാശവാണി വാര്‍ത്താവിശകലന വിദഗ്ദ്ധന്‍
വിവരണം : നരേന്ദ്ര മോഹന്‍.

Comments
Post a Comment