ഇന്ത്യക്കുളള വ്യാപാര മുന്‍ഗണനയുടെ പിന്‍വലിക്കല്‍ : വിവേചനപരം

വ്യാപാര മേഖലയില്‍ അമേരിക്ക ഇന്ത്യക്ക് നല്‍കി വന്നിരുനന മുന്‍ഗണന - ജി എസ് പി ഇന്നലെ മുതല്‍ പിന്‍വലിക്കാന്‍ യു എസ് ഗവണ്‍മെന്റ് തീരുമാനിച്ചു. വികസ്വര രാജ്യങ്ങളുമായുള്ള വ്യാപാര ബന്ധം പ്രോത്സാഹിപ്പിക്കുന്നതിനുള്ള അമേരിക്കയുടെ ഉടമ്പടിയാണ് Generalised System of Preferences അഥവാ GSP. GSP യുടെ ഭാഗമായി ഇന്ത്യന്‍ ഉല്‍പ്പന്നങങള്‍ നികുതി ഒഴിവാക്കിയാണ് യു എസ് ഇറക്കുമതി ചെയ്തിരുന്നത്. ഇതിലൂടെ മൂവായിരത്തോളം ഉല്‍പ്പന്നങ്ങള്‍ ഇന്ത്യ അമേരിക്കയിലേക്ക് കയറ്റുമതി ചെയ്തിരുന്നു. അതേസമയം അമേരിക്കയില്‍ നിന്നും ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തിരുന്ന പ്രധാന ഉല്‍പ്പന്നങ്ങളായ മെഡിക്കല്‍ ഉല്‍പ്പന്നങ്ങളുടേയും ക്ഷീരോല്‍പ്പന്നങ്ങളുടേയും ഇറക്കുമതിയില്‍ വലിയ രീതിയില്‍ കുറവുണ്ടായി. യു എസ് ഗവണ്‍മെന്റ് അതിന്റെ കാരണത്തെക്കുറിച്ച് നടത്തിയ അന്വേഷണത്തിനൊടുവില്‍ ഇന്ത്യന്‍ ആഭ്യന്തര വിപണിയില്‍ ഇത്തരം ഉല്‍പ്പന്നങ്ങള്‍ വളരെ കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്നുവെന്ന് കണ്ടെത്തിയിരുന്നു. ഇതിനെതിരെ അമേരിക്കന്‍ കമ്പനികള്‍ ശക്തമായി പ്രതിഷേധിച്ചു. പല തരത്തിലുള്ള പ്രശ്‌നങ്ങള്‍ യു എസ് കമ്പനികള്‍ ഇതിന്റെ തുടര്‍ച്ചയായി നിരന്തരം ഉയര്‍ത്തികൊണ്ടു വരികയുണ്ടായി. ഈ വ്യാപാര ഉടമ്പടിയിലൂടെ ഏറ്റവുമധികം നേട്ടമുണ്ടാക്കുന്ന രാജ്യമാണ് ഇന്ത്യ. എന്നാല്‍ ഇന്ത്യയില്‍ നിന്നും തുല്യമായ ആനുകൂല്യം യു എസിന് ലഭിക്കുന്നില്ലെന്ന് നേരത്തെ യു എസ് പ്രസിഡന്റ് ട്രംപ് ആരോപിച്ചിരുന്നു. ഇന്ത്യന്‍ നയതന്ത്ര സംഘം ഇന്ത്യയുടെ താല്‍പര്യങ്ങള്‍ക്ക് വിഘാതം വരാത്ത തരത്തില്‍ ഈ വിഷയം തീര്‍പ്പാക്കുന്നതിന് ശ്രമിക്കുന്നുണ്ട്. അതേസമയം ഇന്ത്യ ഇപ്പോള്‍ ഒരു വികസ്വര രാജ്യമല്ലെന്നും അതിനാലാണ് മുന്‍ഗണനാ വികസ്വര രാജ്യങ്ങളുടെ പട്ടികയില്‍ നിന്നും ഇന്ത്യയെ നീക്കിയതെന്നും ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.

കഴിഞ്ഞ മാസം ഇന്ത്യ സന്ദര്‍ശിച്ച യു എസ് വാണിജ്യ സെക്രട്ടറി വില്‍ബര്‍ റോസ് പക്ഷപാതപരമായ പല വ്യാപാര നയങ്ങളും ഇന്ത്യ പരീക്ഷിക്കുന്നതായി ആരോപിച്ചിരുന്നു.

ഉടമ്പടിയില്‍ നിന്നുള്ള അമേരിക്കയുടെ പിന്മാറ്റം വിവേചനപരമാണെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്.

അതേസമയം അമേരിക്ക തിടുക്കത്തില്‍ എടുത്ത തീരുമാനമാണിതെന്നും പുനഃപരിശോധിക്കുന്നതിനുളള സാധ്യതകള്‍ തളളിക്കളയുന്നില്ലെന്നും ഇന്ത്യന്‍ വ്യവസായ സംഘടനകള്‍ പ്രതീക്ഷിക്കുന്നു.

അമേരിക്കയുടെ തീരുമാനം നിരാശാജനകമാണെന്നും ഇത് ഇരു രാജ്യങ്ങളും തമ്മിലുളള വ്യാപാര ബന്ധങ്ങള്‍ക്ക് വിള്ളല്‍ ഉണ്ടാക്കുമെന്നും ഗവണ്‍മെന്റ് കരുതുന്നു. ഈ പ്രശ്‌നത്തിന് ഒരു പരിഹാരം കണ്ടെത്തുന്നതിന് സാധ്യമായതെല്ലാം ചെയ്യുമെന്നും ഇന്ത്യ ഗവണ്‍മെന്റ് വ്യക്തമാക്കിയിട്ടുണ്ട്.

തയ്യാറാക്കിയത് : ഡോ. സ്തുതി ബാനര്‍ജി

അമേരിക്കന്‍ കാര്യവിദഗ്ധ

വിവരണം : നരേന്ദ്ര മോഹന്‍.

Comments

Popular posts from this blog

രാജ്യത്തെ വളര്‍ച്ചയ്ക്ക് ഊന്നല്‍ നല്‍കാന്‍ ഗവണ്‍മെന്റ്

ഇന്ത്യ-അമേരിക്ക ബന്ധം : ചര്‍ച്ച തുടരുന്നു

രണ്ടാം മോദി ഗവണ്‍മെന്റ് അധികാരമേറ്റു.