രാജ്യത്തെ ജലക്ഷാമത്തിന് പരിഹാരം കാണാന്‍ ജലശക്തി മന്ത്രാലയം

ജലം ജീവന് അത്യന്താപേക്ഷിതമാണ് എന്നിരിക്കിലും 844 ദശലക്ഷം ജനങ്ങള്‍ ജലദൗര്‍ലഭ്യം നേരിടുന്നു.  വേള്‍ഡ് എകണോമിക് ഫോറത്തിന്റെ കണക്കനുസരിച്ച് സമൂഹത്തെ ബാധിക്കുന്ന ആഗോള പ്രശ്‌നങ്ങളില്‍ നാലാമതാണ് ജലദൗര്‍ലഭ്യം.  ഇന്ത്യയിലും അങ്ങനെ തന്നെ.  നഗരസഭ വഴിയുള്ള ജല വിതരണത്തിലൂടെ ലഭ്യതയും ഗുണമേന്മയും ഇന്ത്യയില്‍ വര്‍ദ്ധിച്ചു എന്നിരിക്കിലും ഗ്രാമങ്ങളിലെ സ്ഥിതിയും ജനസംഖ്യ ഏറെയുള്ള പ്രദേശത്തും സ്ഥിതിഗതിയില്‍ മാറ്റമില്ല.  സ്വകാര്യവത്ക്കരണം വര്‍ദ്ധിച്ചതിലൂടെ നഗരവത്ക്കരണം ഏറിയത് പ്രശ്‌നപരിഹാരത്തിനുള്ള ഗവണ്‍മെന്റ് നീക്കങ്ങള്‍ക്കും വിള്ളലേല്‍പ്പിച്ചു.
രാജ്യത്തെ കുടിവെള്ളത്തിന്റെ ഗുണനിലവാരം വര്‍ദ്ധിച്ചെങ്കിലും പ്രധാന ജലസ്രോതസ്സുകളില്‍ ജൈവ-അജൈവ മാലിന്യങ്ങള്‍ മൂലം മലിനപ്പെട്ടിരിക്കുകയാണ്.  ഇന്ത്യയിലെ 21 ശതമാനം രോഗങ്ങളും മലിനമായ ജലത്തിന്റെ ഉപയോഗം മൂലം ഉണ്ടാകുന്നവയാണ്. സ്ഥിതിഗതികളില്‍ മാറ്റം വരുന്നതായി കാണുന്നുണ്ടെങ്കിലും രാജ്യത്ത് 33 ശതമാനം ആളുകള്‍ക്ക് മാത്രമാണ് പാരമ്പര്യ പൊതു ശുചിത്വ നിലവാരം ലഭ്യമായിട്ടുള്ളത്.  വരും കാലങ്ങളില്‍ പുനരുജ്ജീവിപ്പിക്കാനുതകുന്ന ജലസ്രോതസ്സുകള്‍ ഇന്ത്യയ്ക്ക് അന്യമായേക്കുമെന്ന ആശങ്ക നിലനില്‍ക്കുന്നുമുണ്ട്.  പുനരുജ്ജീവന സോത്രസ്സുകളാണ് ഇപ്പോള്‍ രാജ്യം ആശ്രയിച്ചുകൊണ്ടിരിക്കുന്നത്.  കൂടാതെ ധാന്യങ്ങളുടെ ഉത്പാദനത്തിനായി വന്‍തോതില്‍ ജലം ആവശ്യമായി വരുന്നുമുണ്ട്.  കാര്‍ഷിക ഉത്പാദനത്തിനായി അമിതമായി ജലം ഉപയോഗിക്കുന്നത് ഭൂമിയില്‍ ആകെയുള്ള ഭൂഗര്‍ഭ ജലശേഖരം കുറയ്ക്കുന്നു.
നിതി ആയോഗിന്റെ കണക്കനുസരിച്ച് 600 ദശലക്ഷം ഇന്ത്യക്കാര്‍ ഉയര്‍ന്ന അല്ലെങ്കില്‍ അതികഠിന ജലദൗര്‍ലഭ്യം നേരിടുന്നു.  എന്നാല്‍ 75 ശതമാനം വീടുകള്‍ക്ക് തങ്ങളുടെ പ്രദേശത്ത് ജലം ലഭ്യമാകുന്നില്ല.  എന്നാല്‍ ശുദ്ധമായ ജലം ലഭ്യമാകാത്തത് മൂലം രണ്ട് ലക്ഷം പേര്‍ പ്രതിവര്‍ഷം മരണപ്പെടുന്നു.  ഈ വര്‍ഷം ഏപ്രില്‍ മുതല്‍ ജൂലൈ വരെയുള്ള കണക്കനുസരിച്ച് രാജ്യത്തെ എട്ട് സംസ്ഥാനങ്ങളിലെ ജലദൗര്‍ലഭ്യം രൂക്ഷമായിട്ടുണ്ട്.  കാലാവസ്ഥ വ്യതിയാനവും ആഗോളതാപനവും സ്ഥിതിഗതികള്‍ കൂടുതല്‍ രൂക്ഷമാക്കാനും സാധ്യതയുണ്ട്. 
ജലപ്രതിസന്ധി നേരിടുന്നതിനായി ജലവിഭവം കൈകാര്യം ചെയ്യുന്ന മന്ത്രാലയങ്ങളെ സംയോജിപ്പിച്ച് ജലശക്തി എന്ന പേരില്‍ ഒരു പുതിയ മന്ത്രാലയത്തിന് ഗവണ്‍മെന്റ് രൂപം നല്‍കിയിട്ടുണ്ട്.  ജലവിഭവം, നദീപരിപാലനം, ഗംഗാ പുനരുദ്ധാരണം, കുടിവെള്ളം, ശുചിത്വം എന്നിങ്ങനെ ചിതറിക്കിടന്നിരുന്ന വകുപ്പുകള്‍ സംയോജിപ്പിച്ചാണ് ജലശക്തി മന്ത്രാലയം രൂപീകരിച്ചിരിക്കുന്നത്.  കുടിവെള്ള വിതരണം അന്താരാഷ്ട്ര, അന്തര്‍ സംസ്ഥാന നദീ തര്‍ക്കങ്ങള്‍, ഗംഗയുടെയും കൈവഴികളുടെയും ശുചീകരണം എന്നീ കാര്യങ്ങള്‍ ഇനി ഈ മന്ത്രാലയത്തിന്‍ കീഴിലായിരിക്കും.
ദേശീയ ജനാധിപത്യ സഖ്യത്തിന്റെ രണ്ടാം ഗവണ്‍മെന്റ് ശുദ്ധമായ കുടിവെള്ളം രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും ലഭ്യമാകുമെന്ന് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വാഗ്ദാനം നല്‍കിയിരുന്നു. കുടിവെള്ള വിതരണം, കൃഷിക്കായുളള ജലസേചനം എന്നിവയ്ക്ക് പ്രത്യേക  മന്ത്രാലയം സ്ഥാപിക്കുമെന്ന വാഗ്ദാനം ആണ് ഇപ്പോള്‍ പാലിക്കപ്പെട്ടിരിക്കുന്നത്.
ഇപ്പോള്‍ പല മന്ത്രാലയങ്ങളാണ് ജലവിഭവം കൈകാര്യം ചെയ്യുന്നത്. ഉദാഹരണത്തിന് രാജ്യത്തെ ഏകദേശം എല്ലാ നദികളുടെയും പരിപാലന ചുമതല വനം വകുപ്പിനാണ്. നഗരങ്ങളിലെ ജലവിതരണം നഗരകാര്യ വകുപ്പും കൃഷിക്കായുള്ള ജലസേചനം കൃഷിവകുപ്പുമാണ് കൈകാര്യം ചെയ്യുന്നത്.
ജലവിഭവം സംബന്ധമായ എല്ലാ കാര്യങ്ങളും ഇനി മുതല്‍ പുതിയ മന്ത്രാലയമായ ജലശക്തി വകുപ്പിന് കീഴിലായിരിക്കും. കുടിവെള്ള വിതരണവും ശുചിത്വവും ഈ മന്ത്രാലയത്തിന് കീഴിലായിരിക്കും. ജല ലഭ്യതയും ആവശ്യകതയും വ്യക്തമായി മനസ്സിലാക്കി അവധാനതയോടെ കൈകാര്യം ചെയ്യാന്‍ പുതിയ മന്ത്രാലയം നിലവില്‍ വരുന്നതോടെ സാധ്യമാകും. രാജ്യത്തെ ജലത്തിന്റെ 80 ശതമാനം ആവശ്യമായി വരുന്ന കൃഷിക്കായുള്ള ജലസേചനകാര്യത്തില്‍ കൃഷി മന്ത്രാലയവുമായി ചേര്‍ന്ന് നയരൂപീകരണം നടത്താന്‍ ജലശക്തി മന്ത്രാലയത്തിനാവും. കാലാവസ്ഥാനുസൃതമായി വിളകള്‍ തെരഞ്ഞെടുക്കാനും ജലസംരക്ഷണത്തിനായി പുതിയ സാങ്കേതിക വിദ്യകള്‍ അവലംബിക്കാനും മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കാനും കഴിയും. മഴ ദൗര്‍ലഭ്യം ഉള്ള പ്രദേശങ്ങളില്‍ സ്പ്രിംഗ്ലര്‍, ഡ്രിപ്പ് ഇറിഗേഷന്‍ പോലുളള ജലം പരമാവധി പ്രയോജനപ്പെടുത്തുന്ന ജലസേചന രീതികള്‍ക്ക് കൂടുതല്‍ പ്രാധാന്യം ലഭിക്കാനും ജലശക്തി മന്ത്രാലയത്തിന്റെ വരവോടെ സാധ്യമാകും.

തയ്യാറാക്കിയത്   :  ബിമന്‍ ബസു  മുതിര്‍ന്ന ശാസ്ത്ര വ്യാഖ്യാതാവ്

വിവരണം : കൃഷ്ണ


Comments

Popular posts from this blog

രാജ്യത്തെ വളര്‍ച്ചയ്ക്ക് ഊന്നല്‍ നല്‍കാന്‍ ഗവണ്‍മെന്റ്

ഇന്ത്യ-അമേരിക്ക ബന്ധം : ചര്‍ച്ച തുടരുന്നു

രണ്ടാം മോദി ഗവണ്‍മെന്റ് അധികാരമേറ്റു.