ജി-20യുടെ ഒസാക്ക ഉച്ചകോടി
ഈ വര്‍ഷത്തെ ജി-20 ഉച്ചകോടിയ്ക്ക് ജപ്പാനിലെ ഒസാക്ക വേദിയായി. ആഗോള വരുമാനത്തിലെ 80 ശതമാനം ജി-20 രാജ്യങ്ങളില്‍ നിന്നാണ്. അമേരിക്ക-ചൈന വ്യാപാര യുദ്ധം മുറുകിയ പശ്ചാത്തലത്തില്‍ ബഹുമുഖ വ്യാപാര സംവിധാനം പുന:സ്ഥാപിക്കാനാണ് ഉച്ചകോടിയില്‍ ലോക നേതാക്കള്‍ ഊന്നല്‍ നല്‍കിയത്. നിരവധി വികസിത-വികസ്വര രാജ്യങ്ങളുടെ ഉന്നത നേതാക്കള്‍ ഉച്ചകോടിയില്‍ പങ്കെടുത്തിരുന്നു. രാജ്യത്തെ പ്രതിനിധാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി ഉച്ചകോടിയില്‍ സംബന്ധിച്ചു.
സുഗമവും, നീതിയുക്തവും, പക്ഷപാതരഹിതവും, സുതാര്യയും, സ്ഥിരതയുളളതും, മുന്‍കൂട്ടി മനസ്സിലാക്കാന്‍ സാധിക്കുന്നതുമായ വ്യാപാരവും, നിക്ഷേപ സാഹചര്യവും ഒരുക്കാനുളള ഒസാക്ക പ്രഖ്യാപനത്തിനും ഉച്ചകോടിയില്‍ ധാരണയായി. ലോക വ്യാപാര സംഘടന പരിഷ്‌കരിക്കുന്നതിനെക്കുറിച്ചും ഉച്ചകോടിയില്‍ ചര്‍ച്ചകള്‍ നടന്നു. പുതിയ അംഗരാജ്യങ്ങളെ സംഘടനയില്‍ ഉള്‍പ്പെടുത്താന്‍ അമേരിക്ക തടസ്സം നില്‍ക്കുന്ന പശ്ചാത്തലത്തിലാണ് അംഗരാജ്യങ്ങള്‍ ലോകവ്യാപാര സംഘടനാ പരിഷ്‌കരണം എന്ന ആശയം മുന്നോട്ടുവയ്ച്ചത്.
ജി-20 അധ്യക്ഷന്‍ എന്ന നിലയില്‍ ഈ അജണ്ട നടപ്പാക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ചത് ജപ്പാന്‍ തന്നെയായിരുന്നു. വിശ്വസ്തതയില്‍ അധിഷ്ഠിതമായി വിവരവിനിമയത്തിനുളള 'ഒസാക്ക ട്രാക്ക്' ഉടമ്പടി ജപ്പാന്‍ മുന്നോട്ടു വച്ചു. ഇത് ജി-20 അംഗരാജ്യങ്ങളില്‍ ഭൂരിഭാഗവും അംഗീകരിച്ചെങ്കിലും ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചു. തടസ്സമില്ലാത്ത വിവര കൈമാറ്റത്തിലൂടെ ഉത്പാദനവും നൂതന സാങ്കേതിക വിദ്യയും വര്‍ദ്ധിക്കുമെങ്കിലും സ്വകാര്യത, വിവര സംരക്ഷണം, ബൗദ്ധിക സ്വത്തവകാശം, സുരക്ഷ എന്നിവയ്ക്ക് ഇത് വിഘാതമാകുന്നുണ്ട്. ഡാറ്റ പുതിയ രീതിയിലുളള സ്വത്താണെന്നും 2018-ല്‍ റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ മുന്നോട്ടു വച്ച ഡാറ്റ സ്വകാര്യവത്കരണം സംബന്ധിച്ച നിര്‍ദ്ദേശങ്ങളെ പിന്തുണയ്ക്കണമെന്നുമായിരുന്നു ഇന്ത്യയുടെ വാദം.
കാലാവസ്ഥാ വ്യതിയാനമാണ് ഒസാക്ക ഉച്ചകോടിയില്‍ ഉന്നയിച്ച മറ്റൊരു വിഷയം. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പാരീസ് ഉടമ്പടിയില്‍ നിന്നും വിട്ടു നില്‍ക്കുന്നത് വിഷയത്തിന് പ്രധാന്യം വര്‍ദ്ധിപ്പിക്കുന്നു. എന്നാല്‍, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ ഉള്‍പ്പെടെയുളള ലോക നേതാക്കള്‍ പാരീസ് ഉടമ്പടി അതിന്റെ പൂര്‍ണ്ണ രൂപത്തില്‍ നടപ്പിലാക്കണമെന്ന് വാദിച്ചു. അമേരിക്കന്‍ തൊഴിലാളികളേയും നികുതി ദാരയരേയും ദോഷകരമായി ബാധിക്കുമെന്ന കാരണത്തിലാണ് അമേരിക്ക ഉടമ്പടിയില്‍ നിന്നും പിന്മാറിയത്. കൂടാതെ, അടിസ്ഥാന സൗകര്യ വികസനത്തില്‍ ഗുണപരമായി നിക്ഷേപം നടത്താനും, പൊതുസമ്പത്തിനും സാമ്പത്തിക നൈപുണ്യത്തിനും, ഊന്നല്‍ നല്‍കാനും പരിസ്ഥിതിയ്ക്ക് ഊന്നല്‍ നല്‍കി വികസനം സാധ്യമാക്കാനും ഉച്ചകോടിയില്‍ ധാരണയായി. വനിതകളെ സാമ്പത്തികമായി ശാക്തീകരിക്കുന്നതിനും, പ്രകൃതിക്ഷോഭം, തുടങ്ങിയ പ്രശ്‌നങ്ങളില്‍ നിന്ന് രക്ഷ തേടുന്നതിനും അടിസ്ഥാന സൗകര്യ വികസനം കാര്യക്ഷമമാക്കുന്നതിനും ഉച്ചകോടിയില്‍ ഊന്നല്‍ നല്‍കിയിട്ടുണ്ട്.
കളളപ്പണം വെളുപ്പിക്കല്‍, തീവ്രവാദത്തിനായി പണം വിനിയോഗിക്കല്‍, ക്രമ വിരുദ്ധമായ ആസ്തി സമ്പാദനം തുടങ്ങിയവ തടയുന്നതിനായി ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് ഉടന്‍ നടപ്പാക്കാനും ഉച്ചകോടിയില്‍ ധാരണയായി. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കു ശേഷം രാജ്യം വിടുന്നവരെ സംരക്ഷിക്കില്ല. അഴിമതി തടയുന്നതിനുളള കൂട്ടായ പ്രവര്‍ത്തനത്തിനും ജി-20 അംഗരാജ്യങ്ങള്‍ ധാരണയായി. വന്‍കിട കുറ്റകൃത്യങ്ങള്‍ നടത്തി നാടുവിടുന്നവര്‍ക്കെതിരായ നടപടികളിലൂടെ നഷ്ടപ്പെട്ട ധനം വീണ്ടെടുക്കാന്‍ അന്താരാഷ്ട്ര സഹകരണം അനിവാര്യമാണെന്നും ഉച്ചകോടി എടുത്തു പറഞ്ഞു.
ലോകരാജ്യങ്ങള്‍ നേരിടുന്ന ആഗോള സാമ്പത്തിക വെല്ലുവിളി ചര്‍ച്ച ചെയ്യാനും അംഗരാജ്യങ്ങള്‍ തമ്മിലുളള ഉഭയകക്ഷി, ത്രിരാഷ്ട്ര ചര്‍ച്ചകള്‍ക്കും ഉളള പ്രധാന വേദിയാണ് ജി-20 ഉച്ചകോടി. അമേരിക്ക-ചൈന വ്യാപാരയുദ്ധം അവസാനിപ്പിക്കുന്നതിനായി നിരവധി ഉഭയകക്ഷി ചര്‍ച്ചകള്‍ ഉച്ചകോടിയുടെ ഭാഗമായി നടന്നു. വ്യാപാരം, പ്രതിരോധം, സുരക്ഷ എന്നീ വിഷയങ്ങളില്‍ അമേരിക്ക, ജപ്പാന്‍ ഉള്‍പ്പെടെയുളള ലോക നേതാക്കളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ചര്‍ച്ച നടത്തി.
ഇന്തോ-പസഫിക് മേഖലയില്‍ ജപ്പാനും-അമേരിക്കയുമായുളള നയതന്ത്ര സഹകരണം ഇന്ത്യ ചര്‍ച്ച ചെയ്തു. ബ്രിക്‌സ് ഉച്ചകോടിയില്‍ ഉരുത്തിരിഞ്ഞ ബഹുമുഖ പ്രതിബദ്ധത, വികസന സഹകരണം, തീവ്രവാദം തടയല്‍ എന്നീ വിഷയങ്ങളില്‍ റഷ്യ-ഇന്ത്യ-ചൈന ത്രിരാഷ്ട്ര ചര്‍ച്ചയും നടന്നു. 2022-ലെ ജി-20 ഉച്ചകോടിയ്ക്ക് ഇന്ത്യയാണ് വേദിയാകുന്നത്.

തയ്യാറാക്കിയത് : തിത്തലി ബസു,
കിഴക്കന്‍ -തെക്കുകിഴക്കന്‍ ഏഷ്യന്‍ കാര്യ വിദഗ്ദ്ധന്‍
വിവരണം : അനില്‍കുമാര്‍
Comments
Post a Comment