പാര്‍ലമെന്റിലെ പോയവാരം
രാജ്യത്തെ പുതിയ ഉയരങ്ങളിലേയ്ക്ക് എത്തിക്കുന്നതില്‍ തന്റെ ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമാണെന്നും ഇതിനായി പാര്‍ലമെന്റ് ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. രാഷ്ട്രപതിക്കുള്ള നന്ദി പ്രമേയ ചര്‍ച്ചയ്ക്ക് ലോക്‌സഭയില്‍ മറുപടി പറയുകയായിരുന്നു പ്രധാനമന്ത്രി. ഒരിന്ത്യ - ഒരു തിരഞ്ഞെടുപ്പ് എന്ന ആശയം യാഥാര്‍ത്ഥ്യമാക്കാന്‍ പ്രതിപക്ഷ അംഗങ്ങളുടെ സഹകരണവും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ഇന്ത്യയുടെ ഉന്നതിക്കും അഭിവൃദ്ധിക്കുമായി ഓരോ നിമിഷവും പ്രയോജനപ്പെടുത്തുമെന്നും ഇതിനായി പാര്‍ലമെന്റിന്റെ സുഗമമായ നടത്തിപ്പിന് എല്ലാ അംഗങ്ങളും സഹകരിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. രാജ്യം അഭിമുഖീകരിക്കുന്ന വെല്ലുവിളികളെ നേരിടാന്‍ ഗവണ്‍മെന്റും പ്രതിപക്ഷവും ഒന്നിച്ചു നിന്നാല്‍ മാത്രമേ സാധിക്കുകയുള്ളു എന്നും ശ്രീ. നരേന്ദ്രമോദി പറഞ്ഞു. അഴിമതിക്കെതിരെയുള്ള ഗവണ്‍മെന്റിന്റെ പോരാട്ടം തുടരുമെന്നും ശക്തവും സുരക്ഷിതവും സമഗ്രവുമായ ഒരു ഇന്ത്യ എന്ന ലക്ഷ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുമെന്നും പ്രധാനമന്ത്രി പാര്‍ലമെന്റില്‍ ഉറപ്പ് നല്‍കി. രാജ്യത്തെ ഓരോ വീട്ടിലും വെള്ളം എത്തിക്കുക എന്നതിനാണ് ഗവണ്‍മെന്റ് പ്രധാനമായും ലക്ഷ്യമിടുന്നതെന്ന് ജലദൗര്‍ലഭ്യത്തെക്കുറിച്ച് സംസാരിക്കുന്ന തിനിടെ ശ്രീ. മോദി പറഞ്ഞു.
രാജ്യസഭയില്‍ നടന്ന നന്ദിപ്രമേയ ചര്‍ച്ചയ്ക്കുള്ള മറുപടിയില്‍ പുതു ഇന്ത്യ എന്ന സ്വപ്നം സാക്ഷാല്‍ക്കരിക്കാന്‍ ഗൗരവമായി ചിന്തിക്കണമെന്ന് പ്രധാനമന്ത്രി അംഗങ്ങളോട് ആഹ്വാനം ചെയ്തു. രാജ്യത്ത് നടപ്പില്‍ വരുത്തിയ തിരഞ്ഞെടുപ്പ് പരിഷ്‌ക്കാരങ്ങള്‍ ഇന്ത്യന്‍ ജനാധിപത്യത്തിന് നിര്‍ണായക വഴിത്തിരിവായെന്നും ശ്രീ. മോദി പറഞ്ഞു. ജനങ്ങളുടെ സുഗമമായ ജീവിതത്തിന് ഉറപ്പുവരുത്തുന്നതിന് ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമാണെന്നും ഇതിനായി എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയെ അഞ്ച് ലക്ഷം കോടി ഡോളറിന്റെ സാമ്പത്തിക ശക്തിയായി ഉയര്‍ത്താന്‍ എല്ലാവരുടെയും കൂട്ടായ പരിശ്രമം ആവശ്യമാണെന്നും പ്രധാനമന്ത്രി രാജ്യസഭയില്‍ പറഞ്ഞു.
രാജ്യസഭയിലെ നന്ദി പ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ച പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദിന്റെ മെച്ചപ്പെട്ട പഴയ ഇന്ത്യയെ ആണ് ആഗ്രഹിക്കുന്നത് എന്ന പരാമര്‍ശത്തെ മറുപടി പ്രസംഗത്തില്‍ പ്രധാനമന്ത്രി മോദി ശക്തമായി എതിര്‍ത്തു. മന്ത്രിസഭാ തീരുമാനങ്ങള്‍ പത്രസമ്മേളനത്തില്‍ ചീന്തിക്കളയുന്ന, നാവികസേനയുടെ കപ്പലുകള്‍ സ്വകാര്യ ആവശ്യങ്ങള്‍ക്കുപയോഗിക്കുന്ന തരത്തിലുള്ള തരംതാണ പഴയ ഇന്ത്യയെ ആണോ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നത് എന്ന് വ്യക്തമാക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ ഉപയോഗത്തെപ്പറ്റിയുള്ള പ്രതിപക്ഷത്തിന്റെ ആരോപണത്തെയും അദ്ദേഹം നിശിതമായി വിമര്‍ശിച്ചു. ബി.ജെ.പി ഗവണ്‍മെന്റിന്റെ 'പുതു ഇന്ത്യ' എന്ന കാഴ്ചപ്പാടിനെ എതിര്‍ക്കുന്ന പ്രതിപക്ഷ വാദങ്ങളെ മറുപടി പ്രസംഗത്തില്‍ ഉടനീളം പ്രധാനമന്ത്രി ഖണ്ഡിച്ചു.
പ്രത്യേക സാമ്പത്തിക മേഖല ഭേദഗതി ബില്‍ - 2019 ലോക്‌സഭ പാസാക്കി. സെസിന്റെ വിശ്വാസ്യതയും അന്തസത്തയും ബില്‍ ഉറപ്പു നല്‍കുന്നു. ആധാര്‍ - മറ്റ് നിയമഭേദഗതി ബില്‍ 2019 കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് സഭയില്‍ അവതരിപ്പിച്ചു. മാനദണ്ഡങ്ങള്‍ ലംഘിച്ചാല്‍ പിഴ ഈടാക്കുന്നതിനായി ഈ വര്‍ഷം മാര്‍ച്ചില്‍ പുറപ്പെടുവിച്ച ഓര്‍ഡിനന്‍സിന് പകരമുള്ളതാണ് ഈ ബില്‍. 18 വയസ്സ് പൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് ബയോമെട്രിക് തിരിച്ചറിയല്‍ സംവിധാനത്തില്‍ നിന്നും മാറി നില്‍ക്കാനുള്ള അവസരവും ബില്‍ മുന്നോട്ടുവയ്ക്കുന്നു.
ജമ്മുകാശ്മീര്‍ സംവരണ ഭേദഗതി ബില്‍ 2019, കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി. കിഷന്‍ റെഡ്ഡിയാണ് അവതരിപ്പിച്ചത്. ജമ്മുവിന്റെ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ 10 കിലോ മീറ്റര്‍ പരിധിക്കുള്ളില്‍ താമസിക്കുന്ന ജനങ്ങള്‍ക്ക് ഗവണ്‍മെന്റ് ജോലിയിലും, വിദ്യാഭ്യാസത്തിലും സംവരണം ഉറപ്പാക്കുന്നതാണ് ഈ ബില്‍. അതിര്‍ത്തി കടന്നുള്ള ഭീകരവാദം ന്യൂഡല്‍ഹി സ്ഥിരമായി ഉന്നയിക്കുന്ന പ്രശ്‌നമാണെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ അഭിപ്രായപ്പെട്ടു. ലോക്‌സഭയില്‍ ഒരു ചോദ്യത്തിന് എഴുതി നല്‍കിയ മറുപടിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പ്രാദേശികവും അന്താരാഷ്ട്രവുമായ ഭീകരവാദത്തിന്റെ ഭീഷണിക്കെതിരെ പോരാടാന്‍ അന്താരാഷ്ട്ര സഹകരണത്തിന് രാഷ്ട്രം കൂടുതല്‍ ഊന്നല്‍ നല്‍കുന്നുണ്ട്.
പാകിസ്താനില്‍ നിന്നൊഴുകുന്ന ഭീകരവാദം സംബന്ധിച്ച് ഗവണ്‍മെന്റിന്റെ നിരന്തരമായ പരിശ്രമംമൂലം അന്താരാഷ്ട്ര സമൂഹത്തില്‍ ആശങ്ക വര്‍ധിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യാതൊരു തരത്തിലുമുള്ള ഭീകരവാദവും വച്ച് പൊറുപ്പിക്കില്ലെന്ന് രാഷ്ട്രങ്ങള്‍ പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും അതിര്‍ത്തി കടന്ന് പുല്‍വാമയില്‍ ഉണ്ടായ ഭീകരാക്രമണത്തെ ഐക്യരാഷ്ട്രസഭ രക്ഷാ കൗണ്‍സില്‍ ശക്തമായി അപലപിച്ചതായും ശ്രീ. മുരളീധരന്‍ ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നേരിടുന്ന കുടിവെള്ള ക്ഷാമത്തില്‍ രാജ്യസഭയിലെ അംഗങ്ങള്‍ ആശങ്ക രേഖപ്പെടുത്തി. ഭൂഗര്‍ഭജലം സംരക്ഷിക്കാന്‍ എല്ലാതരത്തിലും പ്രയത്‌നിക്കണമെന്ന് രാജ്യസഭയില്‍ നടന്ന ചര്‍ച്ചയ്ക്ക് മറുപടിയായി കേന്ദ്ര ജലശക്തി മന്ത്രി ഗജേന്ദ്ര സിംഗ് ശെഖാവത് പറഞ്ഞു.
തയ്യാറാക്കിയത് : വി. മോഹന്‍ റാവു,
പത്രപ്രവര്‍ത്തകന്‍
വിവരണം : നരേന്ദ്ര മോഹന്‍

Comments
Post a Comment