ഇറാന്‍-യു.എസ്. സംഘര്‍ഷത്തിന്റെ തീവ്രതയും നയതന്ത്രപരമായ പരിഹാരത്തിന്റെ ആവശ്യകതയും
അന്താരാഷ്ട്ര സമൂഹത്തിന്റെ ശ്രദ്ധ അടിയന്തരമായി ആവശ്യപ്പെടുന്ന തരത്തില്‍ ഇറാന്‍ - യു.എസ്. സംഘര്‍ഷം അനുദിനം വഷളാകുകയാണ്. സംഘര്‍ഷത്തിന് നിദാനമായ കാരണങ്ങള്‍ 1979 ഇറാന്‍ വിപ്ലവം മുതല്‍ തുടങ്ങുന്നതാണെങ്കിലും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഏകപക്ഷീയമായി Joint Comprehensive Plan of Action (JCPOA)- ല്‍ നിന്ന്
പിന്മാറിയതാണ് ഇപ്പോഴത്തെ തര്‍ക്കത്തിന് കാരണമായത്. ഒഴിവാക്കിയിരുന്ന നിരോധനങ്ങള്‍ക്ക് പുറമെ വീണ്ടും ചിലതു കൂടി ഏര്‍പ്പെടുത്തുകയും ചെയ്തു. പുതുതായി ഏര്‍പ്പെടുത്തിയവ, ഇറാനിയന്‍ റവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിനേയും ഇറാന്റെ പരമോന്നത നേതാവിനേയും ലക്ഷ്യം വച്ചുള്ളവയായിരുന്നു. JCPOA യില്‍ നിന്നുള്ള പിന്‍മാറ്റം ട്രംപ് അധികാരത്തില്‍ വന്നതുമുതല്‍ അദ്ദേഹം ഇതിനോട് പ്രകടിപ്പിച്ച അനിഷ്ടത്തിന്റെ ഫലം കൂടിയാണ്. പ്രാദേശികമായി ഇറാന്‍ നടത്തുന്ന ഇടപെടലുകളെ നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെ കൂടുതല്‍ കര്‍ശനമായ നടപടികള്‍ ട്രംപ് ഇറാനുമേല്‍ തുടക്കം മുതല്‍ തന്നെ സ്വീകരിച്ചിരുന്നു. ഒരു പുതിയ ആണവ കരാറിന് ഇറാനെ പ്രേരിപ്പിക്കുക എന്നതാണ് ട്രംപിന്റെ ലക്ഷ്യം. സാമ്പത്തികമായ നിരോധനങ്ങള്‍ക്ക് പുറമേ ഗള്‍ഫ് മേഖലയില്‍ സൈനിക നീക്കത്തിനും യു.എസ്. തയ്യാറായി. വിമാനവാഹിനി, ബി 52 ബോംബറുകള്‍, 1000 സൈനികര്‍ എന്നിവ അമേരിക്ക ഇറാനെതിരെ അണിനിരത്തി.
അമേരിക്കയുടെ നിലപാടുകള്‍ക്ക് മറുപടി എന്നവണ്ണം ഇറാന്‍ നടത്തിയ ചില നീക്കങ്ങളും സംഘര്‍ഷാവസ്ഥ കൂടുതല്‍ വഷളാക്കി. JCPOA യിലുള്ള ചില ചുമതലകളില്‍ നിന്ന് ഇറാന്‍ പിന്മാറി. യുറേനിയം കയറ്റുമതി അവസാനിപ്പിച്ചതും ഉല്പാദനം വര്‍ദ്ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഉപേക്ഷിച്ചതും. ആണവ
ഉടമ്പടിയില്‍ നിന്നുള്ള ഇറാന്റെ പിന്‍മാറ്റത്തിന് വഴിവെച്ചു. എന്നാല്‍ ഇറാന്റെ ഈ നീക്കത്തിനെതിരെ യൂറോപ്പിലെ മറ്റ് അംഗരാജ്യങ്ങള്‍ സമ്മര്‍ദ്ദം ചെലുത്തി.
ഇപ്പോഴത്തെ ഈ സംഘര്‍ഷത്തിന് വഴിവെച്ച മറ്റ് ചില സംഭവങ്ങളുമുണ്ട്. ഒമാന്‍ ഉള്‍ക്കടലില്‍ എണ്ണ ടാങ്കറുകള്‍ക്ക് എതിരേ നടന്ന ആക്രമണങ്ങള്‍ പേര്‍ഷ്യന്‍ ഗള്‍ഫില്‍, യു.എസ്. ഡ്രോണ്‍ ഇറാന്‍ വെടിവച്ചിട്ടത്, ഇറാനിയന്‍ എണ്ണടാങ്കര്‍ ജിബോള്‍ട്ടറില്‍ ബ്രിട്ടീഷുകാര്‍ പിടിച്ചെടുത്തത്. എന്നിവ അതില്‍ ചിലതാണ്.
മേല്‍പ്പറഞ്ഞ കരാണങ്ങളാലുണ്ടാകുന്ന ഇറാന്റെ സാമ്പത്തിക ഞെരുക്കം കാരണം ഹോര്‍മൂസ് കടലിടുക്ക് വഴിയുള്ള നാവികഗതാഗതം തടസ്സപ്പെട്ടാല്‍ അത് ഗള്‍ഫ് മേഖലയില്‍ സൈനിക നടപടി വിളിച്ചു വരുത്തും. അതുകൊണ്ട് തന്നെ ലേകനേതാക്കള്‍ സംഘര്‍ഷാവസ്ഥ ഒഴിവാക്കുന്നതിനുള്ള നയതന്ത്ര നീക്കങ്ങള്‍ സ്വീകരിക്കേണ്ട സമയം അതിക്രമിച്ചു.
ഈ മേഖലയില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ കാരണം ഹോര്‍മൂസ് കടലിടുക്കിലൂടെയുള്ള ഗതാഗതം തടസ്സപ്പെടുന്നത് ഇന്ത്യയുടെ ഇന്ധന സുരക്ഷയേയും ബാധിക്കും. കാരണം ഹോര്‍മൂസ് കടലിടുക്ക് വഴിയാണ് ഇന്ത്യ ഇറക്കുമതി ചെയ്യുന്ന ഹൈഡ്രോ കാര്‍ബണ്‍ എത്തുന്നത്. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് ഇന്ത്യന്‍ നാവിക സേനയുടെ ഐ.എന്‍.എസ്. ചെന്നൈ, സുനൈന എന്നീ യുദ്ധക്കപ്പലുകള്‍ ഈ മേഖലയില്‍ നങ്കൂരമിട്ടിട്ടുണ്ട്.
പേര്‍ഷ്യന്‍ ഉള്‍ക്കടല്‍, ഒമാന്‍ ഉള്‍ക്കടല്‍ എന്നിവ വഴി കടന്നു വരുന്ന ഇന്ത്യന്‍ കപ്പലുകള്‍ക്ക് സുരക്ഷ ഒരുക്കുകയാണ് പ്രധാന
ദൗത്യം. ഗള്‍ഫ് മേഖലയിലെ രാജ്യങ്ങളുമായി ഇന്ത്യയ്ക്കുള്ള നല്ല നയതന്ത്രബന്ധം സംഘര്‍ഷാവസ്ഥയ്ക്ക് അയവ് വരുത്താന്‍ സഹായകമാകും. ഈ സാഹചര്യത്തില്‍ സംഘര്‍ഷത്തിന് കാരണക്കാരായ രാജ്യങ്ങള്‍ സമാധാനപരമായി പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിച്ചില്ലെങ്കില്‍ വളരെ വലിയ സാമ്പത്തിക ദുരിതത്തിനും ജീവനാശത്തിനും കാരണമാകും.
തയ്യാറാക്കിയത് : ഡോ.ആസിഫ് ഷുജ
ഇറാന്‍കാര്യ നയതന്ത്ര ലേഖകന്‍
വിവരണം : കവിത
തയ്യാറാക്കിയത് : ഡോ.ആസിഫ് ഷുജ
ഇറാന്‍കാര്യ നയതന്ത്ര ലേഖകന്‍
വിവരണം : കവിത
Comments
Post a Comment