പാകിസ്ഥാന്‍ മാധ്യമങ്ങളെ വിമര്‍ശിക്കുന്നു
പാകിസ്ഥാന്‍ ഭരണകൂടവും മാധ്യമങ്ങളും തമ്മിലുള്ള ബന്ധം രാജ്യത്തിന്റെ ജനാധിപത്യ ചരിത്രം പോലെതന്നെ ധാരാളം ഉയര്‍ച്ച താഴ്ചകള്‍ ഉള്ളതാണ്. ഊര്‍ജ്ജസ്വലവും സ്വതന്ത്രവുമായ മുഖഭാവത്തിന് പിന്നില്‍, എപ്പോഴും അടിച്ചമര്‍ത്തപ്പെടുന്ന ഒരു ഭാഗമാണ് മാധ്യമങ്ങള്‍. സൈനിക ഭരണകാലഘട്ടങ്ങളില്‍ മാത്ര മല്ല, തുടര്‍ച്ചയായ സൈനികേതര ഭരണകൂടങ്ങളും ഇക്കാര്യത്തില്‍ തെറ്റുകാരാണ്. ഒടുവിലായി ഇമ്രാന്‍ ഖാന്‍ ഗവണ്‍മെന്റ് കുറ്റക്കാരോ വിചാരണത്തടവുകാരോ ആയ രാഷ്ട്രീയക്കാരുടെ മാധ്യമ റിപ്പോര്‍ട്ടുകളും ഇന്റര്‍വ്യൂവും തടഞ്ഞതും പാകിസ്ഥാന്‍ ഇലക്‌ട്രോണിക് മീഡിയ റെഗുലേറ്ററി അതോറിറ്റിക്ക് അതിന്റെ ഉത്തരവാദിത്തം നിറവേറ്റാന്‍ നല്‍കിയ നിര്‍ദ്ദേശവും പാകിസ്ഥാ നിലെ മാധ്യമ വിലക്കിന് ഉദാഹരണമാണ്.
നേരത്തെ ചാനല്‍ 24, അബ്തക് ന്യൂസ്, ക്യാപിറ്റല്‍ റ്റി.വി. എന്നീ ടെലിവിഷന്‍ ചാലനുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി യിരുന്നു. മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ മകള്‍ മരിയം നവാസിന്റെ വിവാദ ഇന്റര്‍വ്യൂ പ്രക്ഷേപണം ചെയ്തതിനാണ് വിലക്ക്. ഒരു വര്‍ഷം മുമ്പ് അഴിമതിക്കുറ്റത്തിന് തന്റെ അച്ഛനെ ശിക്ഷിച്ച ജഡ്ജിനെ ഭീഷണിപ്പെടുത്തിയതായി മരിയം ഇന്റര്‍വ്യൂവില്‍ ആരോപിക്കുകയും തെളിവ് വീഡിയോ അവര്‍ പ്രസിദ്ധപ്പെടുത്തുകയും ചെയ്തിരുന്നു. ജഡ്ജി ഇത് നിഷേധിച്ചു. പത്ര സമ്മേളനം ലൈവ് ആയി സംപ്രേക്ഷണം ചെയ്തതിന് PEMRA ചാനലുകള്‍ക്ക് നോട്ടീസ് നല്‍കി. മറ്റ് ചാനലുകള്‍ സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം ലഭ്യമായിരുന്നില്ലെന്ന് പാകിസ്ഥാന്‍ അധികാരികള്‍ പറയുന്നെങ്കിലും ഇത് സെന്‍സര്‍ ഷിപ്പ് ആയാണ് മറ്റുള്ളവര്‍ ആരോപിക്കുന്നത്.
PEMRA യുടെ നിയമ സംവിധാനങ്ങള്‍ സാധാരണയായി വ്യക്തികള്‍ക്കല്ല, പ്രതിപാദ്യ വിഷയങ്ങള്‍ക്കാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതെന്നത് ശ്രദ്ധേയമാണ്. ഇസ്ലാമിക വിശ്വാസങ്ങ ള്‍ക്ക് എതിരോ, പക ഉണര്‍ത്തുന്നതോ, കലാപം സാധൂകരിക്കു ന്നതോ, നിയമസംവിധാനത്തിനോ, സൈന്യത്തിനോ എതിരായ അധിക്ഷേപങ്ങളോ ഉള്ള പരിപാടികള്‍ സംപ്രേക്ഷണം ചെയ്യുന്നി ല്ലെന്ന് ഉറപ്പാക്കുകയാണ് സാധാരണ ചെയ്യുന്നത്. നിയമസംവിധാ നത്തിന്റെ അധികാരത്തെ കീറിമുറിച്ചുള്ള കാര്യങ്ങള്‍ അനുവദി ക്കരുതെങ്കിലും കുറ്റാരോപിതരായ രാഷ്ട്രീയ പ്രവര്‍ത്തകരുടെ റിപ്പോര്‍ട്ടിംഗ് നിരോധിച്ചത് മാധ്യമങ്ങളുടെ സംസാര സ്വാതന്ത്ര്യവും പൊതുജനങ്ങളുടെ വിവരാവകാശവും തടയുന്ന താണ്.
ഭരണപക്ഷ പാര്‍ട്ടിക്കോ രാജ്യത്തിന്റെ സൈന്യത്തിനോ ഹിതകരമല്ലാത്ത കവറേജ്, പത്രങ്ങളോ ടെലിവിഷനോ നല്‍കുന്നത് അധികാരികളും വിതരണക്കാരും കഴിഞ്ഞ കുറേ വര്‍ഷങ്ങളായി തടയുന്നുണ്ട്. തന്ത്രപരമായ സൈനിക നയങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് നിര്‍ത്താന്‍ മാധ്യമങ്ങള്‍ക്കുമേല്‍ സൈന്യം ശക്തമായ സമ്മര്‍ദ്ദം ചെലുത്തുന്നതായി ആരോപണങ്ങള്‍ ഉണ്ട്. പാകിസ്ഥാനില്‍ സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനം ചുരുങ്ങുകയാണ്. ഗവണ്‍മെന്റിനോ സൈന്യത്തിനോ എതിരെ വിമര്‍ശനമുയര്‍ത്തി
യാല്‍ തടവിലാക്കപ്പെടുകയോ ആക്രമിക്കപ്പെടുകയോ ചിലപ്പോള്‍ കൊല്ലപ്പെടുകയോ ചെയ്യുന്ന തരത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് അപകടകരമായ സാഹചര്യത്തിന്റെ കാര്യത്തിത്തിന്റെ കാര്യത്തില്‍ ലോകത്തിലെ ഏറ്റവും മുമ്പന്തിയിലുള്ള രാജ്യമായി പാകിസ്ഥാന്‍ മാറിയിരിക്കുന്നു. ഭരണകൂടം മാത്രമല്ല സാമൂഹ്യ മാധ്യമങ്ങളും മാധ്യമ പ്രവര്‍ത്തകരെ ഭീഷണിപ്പെടു ത്താനുള്ള ആയുധമായി ഉപയോഗിക്കപ്പെടുന്നു. ഇതിനെതിരെ ശബ്ദമുയര്‍ത്താന്‍ ധൈര്യപ്പെടുന്നവര്‍ക്കെതിരെ ചിട്ടയോടുകൂടിയ ദുര്‍വ്യാഖ്യാന പരിപാടികള്‍ നടത്തും. പാകിസ്ഥാനില്‍ വളരെയധികം സ്വതന്ത്ര ന്യൂസ് ചാനലുകള്‍ ഉള്ളതിനാല്‍ പൊതുജനാഭിപ്രായം ഒറ്റദിശ
യില്‍ ഉണ്ടാക്കാന്‍ വളരെ ബുദ്ധിമുട്ടാണ്. അതിനാല്‍ തന്നെ പൊതുജനത്തിന്റെ ചിന്താഗതി വളരെ സ്വതന്ത്രവും ഔദ്യോഗിക വിശദീകരണങ്ങള്‍ ശ്രദ്ധിക്കാത്തതു മായ തലത്തിലാണ്.
പാകിസ്ഥാനിലെ മാധ്യമ പ്രവര്‍ത്തനം വാചാലവും സാങ്കേതി കവും ആധികാരികവുമായി പുരോഗമിച്ചിട്ടുണ്ട്. 24 മണിക്കൂര്‍ ബ്രേക്കിംഗ് ന്യൂസ് ഉം ഡിബേറ്റുകളും ചര്‍ച്ചകളും നിറഞ്ഞ ഇന്റര്‍നെറ്റിലെ സാങ്കല്‍പ്പിക ഇടങ്ങളും സാമൂഹ്യ മാധ്യമ സൈറ്റുകളും ഇതിന്റെ ഭാഗമാണ്.
ഇത്തരം പുരോഗമനങ്ങളുടെ ഏകീകരണത്തെ സ്വാതന്ത്ര്യം ലഭിക്കലായി പറയുന്നത് തെറ്റായിപ്പോകുന്നു.
പൊതുസംഭാഷണങ്ങളില്‍ എന്ത് ആകാം, എന്ത് ആകരുത് എന്നതില്‍ അതിര്‍വരമ്പ് ഉണ്ടെങ്കില്‍ കര്‍ശനമായി രാഷ്ട്രീയപര മായ തലത്തില്‍ മാധ്യമ സ്വാതന്ത്ര്യം അഥവാ അഭിപ്രായ പ്രകടന സ്വാതന്ത്ര്യം ശരിയായ രീതിയില്‍ നേടിയിട്ടില്ല എന്നതാണ് സൂചിപ്പിക്കുന്നത്.
തയ്യാറാക്കിയത് : ഡോ.സ്മിത
നയതന്ത്ര വിശകലന വിദഗ്ദ്ധ
വിവരണം : അരുണ്‍ കെ.എസ്.
Comments
Post a Comment