ഇന്ത്യയും പാകിസ്ഥാനും കര്‍ത്താര്‍പൂര്‍ ഇടനാഴി കരാറിന്റെ അന്തിമഘട്ടത്തിലേയ്ക്ക്
പാകിസ്ഥാന്റെ അതിര്‍ത്തി കടന്ന് ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ക്ക് പാകിസ്ഥാനിലെ നരോവാള്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ചരിത്ര പ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രമായ ദര്‍ബാര്‍ സാഹിബ് ഗുരദ്വാരയില്‍ വാഗ-അത്താരി അതിര്‍ത്തി വഴി എത്തിച്ചേരുവാന്‍ കര്‍ത്താര്‍പൂര്‍ ഇടനാഴി പ്രയോജനപ്പെടുത്തുന്നത് സംബന്ധിച്ച് പാകിസ്ഥാനിലേയും ഇന്ത്യയിലേയും ഉദ്യോഗസ്ഥ തല സംഘം രണ്ടാം വട്ടവും ചര്‍ച്ച നടത്തി പതിനാറാം നൂറ്റാണ്ടില്‍, സിഖ് മത സ്ഥാപകനായ ഗുരുനാനാക് ദേവ്ജി അദ്ദേഹത്തിന്റെ അവസാന കാലയളവ് ചെലവഴിച്ചു എന്ന് വിശ്വസിക്കപ്പെടുന്ന സ്ഥലമാണ് ദര്‍ബാര്‍ സാഹിബ് ഗുരുദ്വാര. ദീര്‍ഘകാലത്തെ ചര്‍ച്ചകള്‍ക്ക് ശേഷം, ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥയ്ക്കിടെ തീര്‍ത്ഥാടകരുടെ, ചിരകാലാഭിലാഷമാണ് ഇപ്പോള്‍ സഫലമാകാന്‍ പോകുന്നത്. 2016 നവംബര്‍ 26-ന് പഞ്ചാബിലെ ദുര്‍ദാസ്പൂരിലെ ദേരാ ബാബാ നാനാക്കിനു സമീപം കര്‍ത്താര്‍പൂര്‍ ഇടനാഴിയ്ക്കായി ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു തറക്കല്ലിട്ടു. 2018 നവംബര്‍ 28 ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ കര്‍ത്താര്‍പ്പൂര്‍ സാഹിബ് ഗുരുദ്വാരയ്ക്ക് സമീപം ഇടനാഴിയ്ക്കായി പാത ഒരുക്കുന്നതിനുള്ള പദ്ധതികള്‍ക്ക് തുടക്കം കുറിയ്ക്കുകയും ചെയ്തു.
ഈ വര്‍ഷം മാര്‍ച്ചു മാസത്തിലാണ് ഇടനാഴിയ്ക്കായി ഇന്ത്യയും പാകിസ്ഥാനും ആദ്യ ഘട്ട ചര്‍ച്ച നടത്തിയത്. പദ്ധതികളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇതിനകം, സാങ്കേതിക വിദഗ്ധര്‍ അടങ്ങുന്ന സംഘം മൂന്നു വട്ടം യോഗം ചേര്‍ന്നു. രണ്ടാംവട്ട ചര്‍ച്ചകള്‍ക്ക് മുന്‍പുതന്നെ ഖാലിസ്ഥാന്‍ വിമത ശക്തികളെ ഒഴിവാക്കണമെന്ന് ഇന്ത്യയുടെ ആവശ്യം പാകിസ്ഥാന്‍ സന്ധിസംഭഷകര്‍ പരിഗണിച്ചു. രണ്ടാംവട്ട ചര്‍ച്ചകള്‍ക്കിടയില്‍, തീര്‍ത്ഥാടകരുടെ സുരക്ഷയും സംരക്ഷണവും ഉറപ്പാക്കണമെന്ന് ഇന്ത്യ ഊന്നിപ്പറഞ്ഞു. പാകിസ്ഥാനിലെ വ്യക്തികളോ സംഘടനകളോ ഇന്ത്യന്‍ തീര്‍ത്ഥാടകരെ തടസ്സപ്പെടുത്താനും അവരുടെ അവസരങ്ങളെ ദുരുപയോഗം ചെയ്യാനും സാധ്യതയുണ്ടെന്നും അവയ്ക്ക് പരിഹാരമുണ്ടാക്കണമെന്നുമുള്ള കാര്യങ്ങള്‍ അടങ്ങുന്ന രേഖകള്‍ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികള്‍ പാകിസ്ഥാന് കൈമാറി. അതേസമയം ഇന്ത്യാവിരുദ്ധ വികാരങ്ങള്‍ വിഷയത്തില്‍ ഉണ്ടാകില്ലെന്ന് പാകിസ്ഥാന്‍ ഉറപ്പു നല്‍കിയിട്ടുണ്ട്.
ഈ വിഷയങ്ങള്‍ പ്രതിദിനം, 500 നും 700 നും ഇടയില്‍ ഉള്ള തീര്‍ത്ഥാടക സംഘത്തിന് സൗജന്യ യാത്രാവിസ നല്‍കുമെന്ന പാകിസ്ഥാന്റെ മുന്‍ നിലപാടില്‍ ഇപ്പോള്‍ മാറ്റം വന്നിട്ടുണ്ട്. കര്‍ത്താര്‍പൂര്‍ സാഹിബ് ഗുരുദ്വാരയിലേക്ക് ദിവസേന 5000 ഇന്ത്യന്‍വംശജരായ തീര്‍ത്ഥാടകര്‍ക്ക് പാകിസ്ഥാന്‍ ഇപ്പോള്‍ പ്രവേശനാനുമതി നല്‍കിയിട്ടുണ്ട്.
വ്യക്തികള്‍ക്കും സംഘങ്ങള്‍ക്കും കാല്‍നടയായി സഞ്ചരിക്കുന്നതിനും പാകിസ്ഥാന്റെ അനുമതിയുണ്ട്. വിശേഷ അവസരങ്ങളില്‍ പതിനായിരം തീര്‍ത്ഥാടകര്‍ക്ക് പ്രതിദിനം പ്രവേശനാനുമതി നല്കണമെന്ന് ചര്‍ച്ചയ്ക്കിടെ ഇന്ത്യ ആവശ്യപ്പെട്ടു. ഗുരുനാനാക് ദേവ്ജിയുടെ അധ്യാപന മാര്‍ഗ്ഗങ്ങള്‍ ലോകമെമ്പാടും സിഖ്-ഹിന്ദു വിശ്വാസികളെ ആഴത്തില്‍ സ്വാധീനിച്ചിട്ടുണ്ടെന്നും അതിന് തെളിവാണ് പഞ്ചാബിലും മറ്റുമുള്ള വിശുദ്ധ ഗുരുദ്വാരകളെന്നും ഇന്ത്യ വ്യക്തമാക്കി. ഇരു രാജ്യങ്ങളും തമ്മിലുള്ള സാംസ്‌കാരികമായ ഐക്യത്തിന്റെ വെളിച്ചത്തില്‍ തീര്‍ത്ഥാടകരുടെ വിശ്വാസത്തിനും, ആരാധനയ്ക്കും യാതൊരുവിധ നിയന്ത്രണങ്ങളും കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഇസ്ലാമാബാദ് വ്യക്തമാക്കി.
നേരത്തേ, പാകിസ്ഥാന്‍ ദര്‍ബാര്‍ സാഹിബ് ഗുരുദ്വാര സന്ദര്‍ശിക്കുന്ന തീര്‍ത്ഥാടകരില്‍ നിന്നും ഒരു നിശ്ചിത തുക ഫീസ് ഈടാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. അതോടൊപ്പം തീര്‍ത്ഥാടകര്‍ക്ക് പെര്‍മിറ്റ് സംവിധാനം ഏര്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ടിക്കുന്നു. എന്നാല്‍ ഈ രണ്ടു കാര്യങ്ങളും പുന:പരിശോധിക്കണമെന്ന് ഇന്ത്യ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇടനാഴിയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്ന കാര്യത്തില്‍ ഇന്ത്യയുടെ ഭാഗത്തു നിന്നുള്ള വിവിധ അഭിപ്രായങ്ങള്‍ പാകിസ്ഥാന്‍ ശ്രദ്ധയോടെ നിരീക്ഷിച്ചു.
പഴയ രവി നദിക്ക് കുറുകെ പാലം നിര്‍മ്മിയ്ക്കുന്നത് തീര്‍ത്ഥാടകര്‍ക്ക് ഗുണം ചെയ്യുമെന്നും പാലത്തിന്റെ നിര്‍മ്മാണത്തിന് തങ്ങള്‍ക്ക് പൂര്‍ണ്ണ സമ്മതമാണെന്നും പാകിസ്ഥാന്‍ അറിയിച്ചു.
തങ്ങളുടെ അതിര്‍ത്തിയ്ക്കുള്ളില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ ചെയ്യുമെന്നും ഇന്ത്യ സ്വന്തം അതിര്‍ത്തിക്കുള്ളില്‍ പാലവുമായി ബന്ധപ്പെട്ട പണി പൂര്‍ത്തിയാക്കണമെന്നും പാകിസ്ഥാന്‍ ആവശ്യപ്പെട്ടു. ഇത്തരത്തില്‍ പരസ്പര സഹകരണത്തോടെ കര്‍ത്താര്‍പൂര്‍ ഇടനാഴി യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയുമെന്ന ധാരണയ്ക്ക് ഇരു രാജ്യങ്ങളും അവസാന രൂപം നല്കി. തീര്‍ത്ഥാടകര്‍ക്ക് വിശുദ്ധ ഗുരുദ്വാര സന്ദര്‍ശിക്കുന്നതിന് യാതൊരു തടസ്സവുമില്ലാത്ത മാര്‍ഗ്ഗങ്ങള്‍ ഉറപ്പാക്കുന്നതിന്റെ ഭാഗമായി സാങ്കേതിക വിദഗ്ധരുടെ സംഘം നിരവധി തവണ പദ്ധതി പ്രദേശം സന്ദര്‍ശിച്ചു. ഗുരുനാനാക് ദേവ്ജിയുടെ 550-ാമത് ജന്മവാര്‍ഷികാഘോഷ പരിപാടികള്‍ ഈ വര്‍ഷം നവംബര്‍ 12 ന് ആരംഭിയ്ക്കുന്ന പശ്ചാത്തലത്തില്‍ 2019 നവംബറോടെ കര്‍ത്താര്‍പൂര്‍ ഇടനാഴി തീര്‍ത്ഥാടകര്‍ക്കായി തുറന്നു കൊടുക്കാന്‍ കഴിയുമെന്നാണ് ഇരു രാജ്യങ്ങളും പ്രതീക്ഷിക്കുന്നത്.
സ്‌ക്രിപ്റ്റ് : രത്തന്‍ സാല്‍ദി, രാഷ്ട്രീയ ലേഖകന്‍
വിവരണം : തുളസീദാസ്
വിവരണം : തുളസീദാസ്
Comments
Post a Comment