ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ അഞ്ച് ട്രില്യണ്‍ എന്ന നാഴികകല്ലിലേയ്ക്ക്
രാജ്യത്തെ സമ്പദ് വ്യവസ്ഥയെ 2024-ഓടെ 5 ട്രില്യണ്‍ എന്ന മാന്ത്രിക സംഖ്യയില്‍ എത്തിക്കുന്നത് ലക്ഷ്യമിട്ടുള്ള മാര്‍ഗ്ഗരേയ്ക്ക് ഇക്കഴിഞ്ഞ കേന്ദ്ര ബജറ്റില്‍ പ്രത്യേക പ്രാധാന്യം നല്‍കുകയുണ്ടായി. ഇതുമായി ബന്ധപ്പെട്ട് വരും ദശാബ്ദത്തിനായുള്ള ഒരു പ്രത്യേക കാഴ്ച്ചാടും ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ അവതരിപ്പിച്ചു. രാജ്യത്തെ നിക്ഷേപങ്ങള്‍ വര്‍ദ്ധിപ്പിച്ച്
അതുവഴി സാമ്പത്തിക പുരോഗതി ഉറപ്പാക്കുന്ന നിരവധി നയങ്ങളാണ് ഇതില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.
രാജ്യത്തെ അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുക, ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ സാമ്പത്തിക ഉള്‍പ്പെടുത്തല്‍ സാധ്യമാക്കുക, വനിതകള്‍ക്കും ശിശുക്കള്‍ക്കും പോഷണവും ആരോഗ്യവും ഉറപ്പാക്കുക, മെച്ചപ്പെട്ട ജലവിനിയോഗം, ബഹിരാകാശ പദ്ധതികളുടെ ശാക്തീകരണം, ഭക്ഷ്യോല്പാദന മേഖലയില്‍ സ്വയം പര്യാപ്ത കൈവരിക്കല്‍, മേയ്ക്ക് ഇന്‍ ഇന്ത്യ, ആയുഷ്മാന്‍ ഭാരത് പദ്ധതികള്‍ കൂടുതല്‍ സജീവമാക്കല്‍ തുടങ്ങിയ നിരവധി നയങ്ങളാണ് ഇതില്‍ ഉള്‍പ്പെടുന്നത്. ഈ പ്രക്രിയകളില്‍ രാജ്യത്തെ ഓരോ പൗരന്റെയും പങ്കാളിത്തം ഉറപ്പാക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പ് നല്‍കിയിട്ടുണ്ട്.
2024-ഓടെ 5 ട്രില്യണ്‍ സമ്പദ് വ്യവസ്ഥ എന്ന സ്വപ്നം കൈവരിക്കുന്നതിനാവശ്യമായ മുന്നൊരുക്കങ്ങള്‍ നാം കൃത്യമായി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.
Middle Income Trap (മധ്യ വരുമാനം കൊണ്ട്) എന്ന അവസ്ഥയിലേയ്ക്ക് രാജ്യം പോകാന്‍ ഇടയുണ്ടെന്ന മുന്നറിയിപ്പുകള്‍ ഭീഷണിയാകുന്നു. നമ്മുടെ വളര്‍ച്ചാ സ്വപ്നങ്ങള്‍ക്ക് ഈ ഒരു മുന്നറിയിപ്പ് നല്‍കിയത്,
പ്രധാനമന്ത്രിയുടെ സാമ്പത്തികകാര്യ ഉപദേശക സമിതിയിലെ രതിന്‍ റോയി തന്നെയാണ്.
രാജ്യപുരോഗതിയ്ക്കാവശ്യമായ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുക എന്നതിനാണ് രണ്ടാം മോദി ഗവണ്‍മെന്റ് പ്രഥമ പരിഗണന നല്‍കുന്നത്. നിക്ഷേപകരുടെ വിശ്വാസം നേടിയെടുക്കാനാവട്ടെ, രാജ്യത്തെ സാമ്പത്തിക ഏകീകരണം ഉറപ്പാക്കിയേ മതിയാവൂ. എന്നാല്‍ ഇത് നടപ്പാക്കുന്നത് അത്യന്തം ശ്രദ്ധയോടെയുമാവണം. രാജ്യത്തേക്കുള്ള മൂലധന നിക്ഷേപങ്ങളെ പ്രതികൂലമായി ബാധിക്കാത്ത വിധമായിരിക്കണം ഇത് നടപ്പാക്കാന്‍.
സാമ്പത്തിക ഭദ്രത ഉറപ്പാക്കുന്നതില്‍ ഒരു രാജ്യത്തെ സഹായിക്കുന്ന പ്രധാന ഘടകമാണ് നികുതി. ഇതില്‍ തന്നെ കോര്‍പ്പറേറ്റ് നികുതികള്‍ സംബന്ധിച്ച നടപടികളും പ്രത്യേക ശ്രദ്ധ അര്‍ഹിക്കുന്നവയാണ്. 400 കോടിയില്‍ താഴെ വിറ്റുവരവുള്ള എല്ലാ കമ്പനികളെയും 25 ശതമാനം കോര്‍പ്പറേറ്റ് നികുതി പരിധിയില്‍ ഉള്‍പ്പെടുത്താനും ഇക്കഴിഞ്ഞ ബജറ്റില്‍ തീരുമാനമായിരുന്നു.
ജി.എസ്.ടി. വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന്, നികുതി റിട്ടേണുള്‍ സമര്‍പ്പിക്കുന്നത് ലളിതമാക്കുന്ന നടപടികളടക്കം ഉള്ളവയ്ക്ക് പ്രാധാന്യം നല്‍കേണ്ടതുണ്ട്.
രാജ്യത്തെ കര്‍ഷക പ്രതിസന്ധികള്‍ മറികടക്കാനും നാം നയരൂപീകരണം നടത്തേണ്ടതുണ്ട്. ഇപ്പോഴും രാജ്യത്തെ ഭൂരിഭാഗം വിളകളും മഴയെ അടിസ്ഥാനമാക്കിയുള്ളതാണ്. മണ്‍സൂണിലെ ഏറ്റക്കുറച്ചിലുകള്‍ കൃഷിനാശത്തിനും, അത് കര്‍ഷകരെ
കടക്കെണിയിലേക്കും നയിക്കും. കാര്‍ഷിക മേഖലയിലെ മൂലധന രൂപീകരണം, അതീവ ശ്രദ്ധ ആവശ്യപ്പെടുന്ന ഒരു മേഖലയാണ്.
തൊഴില്‍ ചെയ്യാന്‍ ശേഷിയുള്ള ജനവിഭാഗങ്ങളെ കൃത്യമായി ഉപയോഗിക്കുന്നതിലൂടെ, സാമ്പത്തിക വളര്‍ച്ച ഉറപ്പാക്കാനും സാധിക്കും. ഒരു രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുള്ള പുരോഗതിയില്‍ മാനവശേഷി വഹിക്കുന്ന പങ്ക് വലുതാണ്. അതുകൊണ്ടുതന്നെ, മാനവിവിഭവ രൂപീകരണം ലക്ഷ്യമിട്ട് വിദ്യാഭ്യാസ-ആരോഗ്യ മേഖലകളെ ശാക്തീകരിക്കേണ്ടതും ആവശ്യം തന്നെ.
ആണ്‍-പെണ്‍ അന്തരം കുറയ്ക്കുന്നതിനായി കഴിഞ്ഞ 15 വര്‍ഷം കൊണ്ട് സ്വീകരിച്ച നടപടികള്‍ വിലയിരുത്താന്‍ പ്രത്യേക സമിതിയ്ക്ക് രൂപം നല്‍കുമെന്നും കേന്ദ്രധനമന്ത്രി അറിയിച്ചിരുന്നു. ആരെയും പിന്നിലാക്കാതെ രണ്ടാം മോദി ഗവണ്‍മെന്റിന്റെ മുദ്രാവാക്യത്തെ അടിവരയിട്ടുറപ്പിക്കുന്ന ഒരു നടപടിയായി വേണം ഇതിനെ കാണാന്‍.
ഇതിനോടൊപ്പം തന്നെ, ഗവണ്‍മെന്റ് പദ്ധതികള്‍ രാജ്യത്തെ മ്പാടുമുള്ള, ദരിദ്ര ഭവനങ്ങളില്‍ എത്തുന്നുണ്ട് എന്നത് ഉറപ്പാക്കേണ്ടതുണ്ട്. ഊര്‍ജ്ജ മേഖലയിലെ അടിസ്ഥാന
സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്ന ഉജ്വല പദ്ധതി സ്ത്രീ-പുരുഷ വേര്‍തിരിവ് ഇല്ലാതാക്കുന്നതിനായി സ്വീകരിക്കപ്പെട്ട നടപടികളില്‍ പ്രധാനപ്പെട്ടതാണ്.
രാജ്യത്തുടനീളം വൈദ്യുതി ഉറപ്പാക്കുന്നതിനായി, വൈദ്യുതി വിതരണ കമ്പനികള്‍ക്കായി നടപ്പാക്കുന്ന ഉദയ് പദ്ധതിയും നിവഹണ ഘട്ടത്തിലാണ്.
നേരിട്ടുള്ള പലിശ നിക്ഷേപങ്ങള്‍ (എഫ്.ഡി.ഐ.) വ്യോമയാനം അടക്കമുള്ള വിവിധ മേഖലകളില്‍ ഉറപ്പാക്കുന്നത് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയ്ക്ക് വഴി തുറക്കും.
എന്നാല്‍ നേരിട്ടുള്ള വിദേശനിക്ഷേപം അടക്കമുള്ള മറ്റ് വിദേശ നിക്ഷേപങ്ങളെയാവട്ടെ കരുതലോടെ വേണം സമീപിക്കാന്‍ മൂലധനത്തിന്റെ രാജ്യത്ത് നിന്നും പുറത്തേക്കുള്ള ഒഴുക്ക് നമ്മെ പ്രതികൂലമായി ബാധിക്കാനും ഇടയുണ്ട്. കസ്റ്റംസ് തീരുവയില്‍ വര്‍ദ്ധനയ്ക്കും ബജറ്റ് ലക്ഷ്യമിടുന്നു. യു.എസ്.-ചൈന വ്യാപാര യുദ്ധത്തിന്റെ സാഹചര്യത്തില്‍ കരുതലോടെ മാത്രമേ, വാണിജ്യനയങ്ങള്‍ രൂപീകരിക്കാന്‍ നമുക്കാവൂ.
നിലവില്‍ നാം 2.87 ട്രില്യണ്‍ സമ്പദ് വ്യവസ്ഥയാണ്. 10 ശതമാനത്തിലേറെ വളര്‍ച്ച കൈരിച്ചാല്‍ മാത്രമേ 2024-ഓടെ 5 ട്രില്യണ്‍ എന്ന മാത്രിക സംഖ്യ മറികടക്കാന്‍ സമുക്കാവൂ. സംസ്ഥാന പ്രാദേശിക തലത്തില്‍ മേഖലകള്‍ തിരിച്ചുള്ള നിക്ഷേപങ്ങളും മൂലധന രൂപീകരണവും. നടപ്പാക്കിയാല്‍ മാത്രമേ ഈ സ്വപ്നം സാക്ഷാത്ക്കരിക്കാന്‍ ഇന്ത്യയ്ക്കാവൂ.
സ്‌ക്രിപ്റ്റ് : ഡോ. ലേഖ എസ്. ചക്രവര്‍ത്തി
പ്രൊഫസര്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഫിനാന്‍സ് ആന്റ് പോളിസി.
വിവരണം : കരോള്‍

Comments
Post a Comment