ഇന്ത്യയും, ഉസ്ബക്കിസ്ഥാനും സുരക്ഷാ സഹകരണം ദൃഢമാക്കുന്നു
ഭീകരതയ്‌ക്കെതിരായ ഇന്ത്യ-ഉസ്ബക്കിസ്ഥാന്‍ സംയുക്ത കര്‍മ്മ സമിതിയുടെ എട്ടാമത് സമ്മേളനം ന്യൂഡല്‍ഹിയില്‍ നടന്നു. ഇരു രാജ്യങ്ങളില്‍ നിന്നുമുളള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സമ്മേളനത്തില്‍ പങ്കെടുത്തു. അതിര്‍ത്തികടന്നുള്ള ഭീകരപ്രവര്‍ത്തനങ്ങളും ലോകത്തിന്റെ പലഭാഗങ്ങളിലും ഭീകരസംഘടനകള്‍ മൂലമുണ്ടാകുന്ന ഭീഷണികളും സമ്മേളനം ചര്‍ച്ച ചെയ്തു. ഭീകരതയ്‌ക്കെതിരായ പ്രവര്‍ത്തനങ്ങള്‍ നേരിടുന്ന വെല്ലുവിളികള്‍ മൗലികവാദം, ഭീകരസംഘടകള്‍ക്കുള്ള സാമ്പത്തിക സഹായം ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്റര്‍നെറ്റ് പോലുള്ള സാമൂഹ്യ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നത് എന്നിവയെ ചെറുക്കാനുള്ള മാര്‍ഗ്ഗങ്ങളും സമ്മേളനത്തില്‍ ചര്‍ച്ചാ വിഷയമായി. ഇതിനായി വിവരക്കൈമാറ്റങ്ങള്‍ക്കും, സാങ്കേതിക ശേഷി വര്‍ദ്ധിപ്പിക്കുന്നതിനുമുള്ള നടപടികളും സമ്മേളനം വിശകലനം ചെയ്തു.
മാത്രമല്ല, ഭീകരതയ്‌ക്കെതിരായ പ്രവര്‍ത്തനങ്ങളില്‍, ഐക്യരാഷ്ട്രസംഘടന, ഷാംഗ്ഹായ് സഹകരണ സംഘടനയുടെ ഭീകര വിരുദ്ധവിഭാഗമായ SCO- RATS ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിനെതിരെ പോരാടുന്ന യുറേഷ്യന്‍ സംഘടനയെ EAG എന്നിവയുടെ സഹകരണം തേടുന്നത് സംബന്ധിച്ചും ചര്‍ച്ചകള്‍ നടന്നു.
2017 മുതല്‍ SCO യിലെ മുഴുവന്‍ സമയ അംഗമാണ് ഇന്ത്യ. കഴിഞ്ഞമാസം കിര്‍ഗിസ്ഥാനിലെ ബിഷ്‌കെക്കിന്‍ നടന്ന SCO ഉച്ചകോടിയില്‍ ഭീകര പ്രവര്‍ത്തനത്തെ ചെറുത്തു തോല്പിക്കാന്‍ RATS ന്റെ സാധ്യത പരമാവധി പ്രയോജനപ്പെടുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്‌മോദി അഭ്യര്‍ത്ഥിച്ചിരുന്നു.
സുരക്ഷാ സഹകരണത്തോടൊപ്പം രാഷ്ട്രീയ, സാമ്പത്തിക സഹകരണവും ഇന്ത്യയും ഉസ്ബക്കിസ്ഥാനും വര്‍ദ്ധിപ്പിച്ചിട്ടുണ്ട് മികച്ച സാംസ്‌കാരിക പശ്ചാത്തലമുള്ള ഇരു രാജ്യങ്ങള്‍ക്കും ആ മേഖലയിലെ സഹകരണത്തിലും നൂറ്റാണ്ടുകളുടെ ചരിത്രമുണ്ട്. രാഷ്ട്രീയ തലത്തില്‍ ഇന്ത്യയും ഉസ്ബക്കിസ്ഥാനും സ്ഥിരമായി കൂടിക്കാഴ്ചകള്‍ നടത്തിവരുന്നു. മധ്യേഷ്യ സന്ദര്‍ശനത്തിനിടെ 2015-ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉസ്ബക്കിസ്ഥാന്‍ സന്ദര്‍ശിക്കുകയുണ്ടായി. ഉഭയകക്ഷി സഹകരണം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഉസ്‌ബെക്കിസ്ഥാന്‍ പ്രസിഡന്റ് ഷവ്കാത് മിന്‍സിയോയേവ് 2018 ഒക്‌ടോബര്‍ മുതല്‍ രണ്ടു തവണ ഇന്ത്യ സന്ദര്‍ശിച്ചു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 30 ഒക്‌ടോബര്‍ ഒന്ന് തീയതികളില്‍ ഇന്ത്യയിലെത്തിയ അദ്ദേഹം ഗുജറാത്ത് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി ഈ വര്‍ഷം ജനുവരിയിലും ഇന്ത്യ സന്ദര്‍ശിച്ചു. വന്‍ ഉന്നതതല സംഘത്തോടൊപ്പം എത്തിയ അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും ചര്‍ച്ചകള്‍ നടത്തിയിരുന്നു.
ഭൂമിശാസ്ത്രപരമായും, ജനസംഖ്യാപരമായും മധ്യേഷ്യയില്‍ പ്രമുഖ സ്ഥാനമാണ് ഉസ്‌ബെക്കിസ്ഥാനുള്ളത്. 33 ദശലക്ഷം ജനങ്ങളുള്ള ഉസ്‌ബെക്കിസ്ഥാന്‍, മേഖലയില്‍ ഏറ്റവം കൂടുതല്‍ ജനസംഖ്യയുടെ രാഷ്ട്രമാണ്. ഭൂപ്രദേശങ്ങളാല്‍ വലയംചെയ്യപ്പെട്ടെ മധ്യേഷ്യയുടെ കേന്ദ്ര സ്ഥാനത്താണ് ഈ രാഷ്ട്രം. റഷ്യയിലെ മറ്റ് റിപ്പബ്‌ളിക്കുകളുമായും അഫ്ഗാനിസ്ഥാനുമായും ഉസ്‌ബെക്കിസ്ഥാന്‍ അതിര്‍ത്തി പങ്കിടുന്നു. തന്ത്രപരമായ പങ്കാളിയായ ഉസ്‌ബെക്കിസ്ഥാന് ഇന്ത്യയുമായി അടുത്ത ബന്ധമാണുള്ളത്.
മേഖലയിലെ മുഴുവന്‍ സമാധാനത്തിനും വേണ്ടി അഫ്ഗാനിസ്ഥാനില്‍ സമാധാനവും സ്ഥിരതയും ആവശ്യമാണെന്ന അഭിപ്രായമാണ് ഇരു രാഷ്ട്രങ്ങള്‍ക്കുമുള്ളത്.
ഇന്ത്യ-മധ്യേഷ്യാ രാഷ്ട്രങ്ങളിലെ വിദേശകാര്യമന്ത്രിമാരുടെ പ്രഥമ സമ്മേളനത്തിന് ഈ വര്‍ഷം ഉസ്‌ബെക്കിസ്ഥാനാണ് ആഥിത്യമരുളിയത്. വിവിധ മേഖലകളില്‍ ഇരു രാജ്യങ്ങളുടേയും സഹകരണം ശക്തമാണെങ്കിലും ഉഭയകക്ഷി വ്യാപാരത്തിലുള്ള സഹകരണം പ്രതീക്ഷയ്‌ക്കൊത്തു മെച്ചപ്പെടുത്താനായിട്ടില്ല. വാണിജ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 2018-19 ല്‍ 328.14 ദശലക്ഷം ഡോളറിന്റെ ഉഭയകക്ഷി വ്യാപാരമാണ് ഇരു രാജ്യങ്ങളും തമ്മില്‍ ഉണ്ടായത്. എങ്കിലും കഴിഞ്ഞ രണ്ടുമൂന്നു വര്‍ഷങ്ങളായി ഉഭയകക്ഷി വ്യാപാരം വളര്‍ച്ചയുടെ പാതയിലാണ്. 2020 ഓടെ വ്യാപാരം ഒരു ബില്ല്യന്‍ ഡോളറായി വര്‍ദ്ധിപ്പിക്കാനാണ് ഇരു രാജ്യങ്ങളും ലക്ഷ്യമിട്ടിട്ടുള്ളത്.
ഉസ്‌ബെക്കിസ്ഥാന് 200 ദശലക്ഷം ഡോളറിന്റെ വായ്പാസഹായം ഇന്ത്യ പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്തെ പ്രത്യേക സാമ്പത്തിക മേഖലയിലും, വിവരസാങ്കേതിക വിദ്യ, വിദ്യാഭ്യാസം, ഫാര്‍മസ്യൂട്ടിക്കല്‍സ്, ആരോഗ്യം, കൃഷി, വിനോദസഞ്ചാരം തുടങ്ങിയ ഇടങ്ങളിലും ഇന്ത്യന്‍ നിക്ഷേപത്തിനായി ഉസ്‌ബെക്കിസ്ഥാന്‍ ശ്രമങ്ങള്‍ തുടരുന്നു. ഉസ്‌ബെക്കിസ്ഥാന്‍, തുര്‍ക്ക്‌മെനിസ്ഥാന്‍, ഒമാന്‍, ഇറാന്‍ എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന അഷ്ഗാബത് ഇടനാഴി പദ്ധതിയില്‍ ഇന്ത്യ പങ്കാളിയായിട്ടുണ്ട്.
സ്‌ക്രിപ്റ്റ് : ഡോ. അത്ഗര്‍ സഫര്‍, മധ്യേഷ്യകാര്യ വിശകലന വിദഗ്ധന്‍
വിവരണം : നരേന്ദ്രമോഹന്‍
Comments
Post a Comment