പാര്‍ലമെന്റില്‍ ഒരാഴ്ച
അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധിയുടെ പശ്ചാത്തലത്തില്‍ - പാകിസ്ഥാന്‍ തടവില്‍ പാര്‍പ്പിച്ചിരിക്കുന്ന ഇന്ത്യന്‍ പൗരന്‍ കുല്‍ഭൂഷണ്‍ ജാതവിനെ മോചിതനാക്കി ഇന്ത്യയ്ക്ക് കൈമാറണമെന്ന് വിദേശകാര്യ മന്ത്രി ഡോ.എസ്.ജയശങ്കര്‍ ആവശ്യപ്പെട്ടു. പാര്‍ലമെന്റില്‍ പ്രസംഗിക്കവെയാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധി ഇന്ത്യയുടെയും ജാദവിന്റെയും വിജയം മാത്രം അല്ല മറിച്ച് നിയമവാഴ്ചയിലും അന്തര്‍ദേശീയ ഉടമ്പടികള്‍ക്കും വില കല്പിക്കുന്നവരുടെയും വിജയം കൂടിയാണെന്നും അദ്ദേഹം പറഞ്ഞു. ജാദവ് നിരപരാധിയാണെന്നും നിയമസഹായം ലഭിക്കാതെ നിയവിരുദ്ധ തടങ്കലിലാണ് അദ്ദേഹം ഉള്ളതെന്നും മന്ത്രി പറഞ്ഞു. നയതന്ത്ര ബന്ധങ്ങളെ സംബന്ധിച്ച വീയ്യന്ന കരാറിന്റെ ലംഘനം പാകിസ്ഥാന്‍ നടത്തിയതായി കോടതി വിധിപ്രസ്താവത്തില്‍ പറഞ്ഞിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ജാദവിന് എത്രയും വേഗം കോണ്‍സുലെര്‍ സഹായം പാകിസ്ഥാന്‍ ലഭ്യമാക്കണമെന്നും അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധിപ്രസ്താവത്തില്‍ ഉണ്ട്.
നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എന്‍.ഐ.എ) ഭേദഗതി ബില്‍ 2019 ഏകകണ്‌ഠേന പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കി. എന്‍.ഐ.എയുടെ അധികാര പരിധി വര്‍ദ്ധിപ്പിക്കുന്നതാണ് പുതിയ ഭേദഗതി നിയമം. ഇന്ത്യക്ക് പുറത്തും, ഇന്ത്യന്‍ സമ്പത്തിനെ ബാധിക്കുന്ന തരത്തില്‍ വിദേശത്തു നടത്തുന്ന കുറ്റകൃത്യങ്ങളും എന്‍.ഐ.എയുടെ പരിധിയില്‍ പെടും. മനുഷ്യകടത്ത്, കള്ളനോട്ട്, നിരോധിത ആയുധങ്ങളുടെ നിര്‍മ്മാണവും വില്‍പ്പനയും, സൈബര്‍ ഭീകരവാദം, സ്‌പോടക വസ്തുക്കളുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ മുതലായവും പുതിയ ഭേദഗതി നിയമ പ്രകാരം എന്‍.ഐ.എ അന്വേഷിക്കും. മനുഷ്യകടത്തും, സൈബര്‍ ഭീകരവാദവും വിചാരണ നടത്താനായി പ്രത്യേക കോടതി രൂപീകരിക്കും. രാജ്യതാല്‍പര്യത്തെ സംരക്ഷിക്കുന്നതും വിദേശത്തുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്കെതിരെയുള്ള ഭീകര പ്രവര്‍ത്തനങ്ങളും ദേശീയ അന്വേഷണ ഏജന്‍സിയുടെ അധികാര പരിധിക്കകത്ത് വരുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ സഭയില്‍ ഉറപ്പ് നല്‍കി.
ന്യൂഡല്‍ഹി ഇന്റര്‍നാഷണല്‍ ആര്‍ബിട്രേഷന്‍ ബില്‍ 2019 ഉം പാര്‍ലമെന്റ് പാസാക്കി. ലോക്‌സഭ നേരത്തെ പാസാക്കിയ ബില്ലിനെ രാജ്യസഭയില്‍ ശബ്ധവോട്ടിലൂടെയാണ് പാസാക്കിയത്.
2019 ലെ ധനകാര്യ ബില്ലും ലോക്‌സഭ പാസാക്കി. 2019-2020 കാലഘട്ടത്തിലേക്കുള്ളതാണ് ബില്‍. നികുതി നിയമത്തിലെ ഭേദഗതി, മേക്ക് ഇന്‍ ഇന്ത്യ, സ്റ്റാര്‍ട്ട് അപ്പ് സംരഭങ്ങളെ സഹായിക്കുന്നതാണെന്ന് ഭേതഗതിയെ കുറിച്ച് വിശദീകരിച്ച് ധനകാര്യ മന്ത്രി നിര്‍മ്മലാ സീതാരാമന്‍ പറഞ്ഞു.
അതിര്‍ത്തിയില്‍ സമാധാനം സ്ഥാപിക്കുന്നതിനായി ഇന്ത്യയും ചൈനയും ഉഭയകക്ഷി കരാറുകളെ മാനിക്കുമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു. ദോക്‌ലാമില്‍ രണ്ട് രാജ്യങ്ങളിലേയും സുരക്ഷാ ഭടന്‍മാര്‍ അതിര്‍ത്തിയില്‍ ജാഗരൂഗരാകണമെന്ന് മന്ത്രി പറഞ്ഞു. ഈ മാസം 6ന് ദലൈ ലാമയുടെ ജന്മദിനത്തില്‍ ചൈനീസ് പൗരന്‍ ദെംചോക് സെക്റ്ററില്‍ അതിര്‍ത്തിരേഖ ലംഘിച്ചുവെന്ന കോണ്‍ഗ്രസ് അംഗത്തിന്റെ ആരോപണത്തിന് മറുപടി നല്‍കുകയായിരുന്നു പ്രതിരോധ മന്ത്രി.
അനധികൃത കുടിയേറ്റം തടയുന്നതിന് ഗവണ്‍മെന്റ് വിവിധ മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചതായി ആഭ്യന്തരസഹമന്ത്രി നിത്യാനന്ദറായി രാജ്യസഭയില്‍ എഴുതി നല്‍കിയ മറുപടിയില്‍ പറഞ്ഞു. അന്താരാഷ്ട്ര അതിര്‍ത്തിയില്‍ വേലികെട്ടുന്നതടക്കമുള്ള കാര്യങ്ങള്‍ പരിഗണനയിലാണെന്നും അദ്ദേഹം പറഞ്ഞു.
പാകിസ്ഥാന്‍ ജയിലില്‍ കഴിഞ്ഞ 2110 മത്സ്യതൊഴിലാളികളെ നിരന്തര പരിശ്രമത്തിലൂടെ മോചിപ്പിച്ച് ഇന്ത്യയില്‍ എത്തിക്കാന്‍ കഴിഞ്ഞതായി വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ സഭയില്‍ അറിയിച്ചു. 2014 മുതലുള്ള കണക്കാണ് മന്ത്രി സഭയെ അറിയിച്ചത്.
ഐക്യരാഷ്ട്ര സഭ സുരക്ഷാ കൗണ്‍സിലിലെ താല്‍കാലിക അംഗമാകാന്‍ ഇന്ത്യ മത്സരിക്കുന്നുണ്ടെന്നും ശ്രീ.വി.മുരളീധരന്‍ അറിയിച്ചു. 2021-22 വര്‍ഷത്തേക്കുള്ള അംഗമാകാനാണ് മത്സരം. ഏഷ്യാ പെസഫിക് ഗ്രൂപ്പിലെ 55 അംഗങ്ങളുടെ അംഗീകാരം ലഭിച്ചതായും മന്ത്രി പറഞ്ഞു. 2020 ജൂണില്‍ ന്യൂയോര്‍ക്കിലാണ് തെരഞ്ഞെടുപ്പ് നടക്കുക.
തയ്യാറാക്കിയത് : മോഹന്‍ റാവു, മാധ്യമ പ്രവര്‍ത്തകന്‍
വിവരണം : കെ.എസ്.അരുണ്‍

Comments
Post a Comment