ബ്രിട്ടന് ഒരു പുതിയ പ്രധാനമന്ത്രി- ബ്രെക്‌സിറ്റും മുന്നോട്ടുള്ള വഴിയും

2016- ല്‍ ബ്രക്‌സിറ്റ് ജനഹിത പരിശോധന നടന്നതുമുതല്‍ രാഷ്ട്രീയ സാഹചര്യങ്ങളിലെ പ്രക്ഷുബ്ധതകള്‍ക്ക് ബ്രിട്ടന്‍ സാക്ഷ്യം വഹിക്കേണ്ടിവന്നു. സ്വന്തം എം.പിമാരുടെ പിന്തുണ നഷ്ടപ്പെടുകയും ബ്രക്‌സിറ്റ് നടപ്പാക്കാനാകാതെ വന്നതോടെയും തെരേസ മേയ്ക്ക് രാജിവയ്‌ക്കേണ്ടി വന്നു. ഇത് ടോറി അഥവാ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയെ നേതൃത്വ മത്സരത്തിലേയ്ക്ക് നയിക്കുകയും ബോറിസ് ജോണ്‍സണ്‍ സ്ഥാനമൊഴിയുന്ന വിദേശ സെക്രട്ടറി ജെറിമി ഹണ്ടിനെ 40,000 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തുകയും ചെയ്തു.

വിജയത്തോടെ ബോറിസ് ജോണ്‍സണ്‍ മുന്‍തൂക്കം കൊടുത്തത് ഒക്‌ടോബര്‍ 31 നകം ബ്രെക്‌സിറ്റ് നടപ്പാക്കുന്നതിനും, രാജ്യത്തിന്റെ ഏകോപനത്തിനും, തൊഴിലാളി നേതാവ് ജെറിമി കോര്‍ബിനെ തോല്‍പ്പിക്കുന്നതിനും ആയിരുന്നു. മാത്രമല്ല അദ്ദഹം ഉദ്ദേശിക്കുന്നത് വംശീയ ന്യൂനപക്ഷങ്ങളെയും സ്ത്രീകളെയും ഉള്‍പ്പെടുത്തി ആധുനിക ബ്രിട്ടനു വേണ്ട ഒരു മന്ത്രിസഭ സൃഷ്ടിക്കപ്പെടുക എന്നതാണ്. 

പുതിയ പ്രധാനമന്ത്രി എന്ന നിലയില്‍ ജോണ്‍സണ്‍ പ്രധാനമായും അഭിമുഖീകരിക്കുന്ന വെല്ലുവിളികളില്‍ ഒന്ന് 

27 യൂറോപ്യന്‍ യൂണിയന്‍ നേതാക്കളുമായി ബ്രെക്‌സിറ്റ് പ്രതിസന്ധിയെക്കുറിച്ച് ചര്‍ച്ചകള്‍ നടത്തി തീരുമാനത്തിലെത്തിച്ചേരുക എന്നതാണ്. 

ബ്രക്‌സിറ്റിന്റെ നല്ല സാധ്യതകള്‍ സൃഷ്ടിക്കുന്നതിനായി യൂറോപ്യന്‍ യൂണിയനുമായി വീണ്ടും ചര്‍ച്ചകള്‍ നടത്താനുള്ള ആത്മവിശ്വാസം പ്രകടിപ്പിക്കുകയായിരുന്നു ഇതിനു വേണ്ടി അദ്ദേഹം ആദ്യം ചെയ്തത്. അല്ലെങ്കില്‍ മറ്റൊരു വഴി ഒന്നും ചെയ്യാതിരിക്കുകയാണ്. ഒന്നും സംഭവിച്ചില്ലെങ്കില്‍, ഒക്‌ടോബര്‍ 31 ഓടെ ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്നും പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു.

ഒന്നുകില്‍ തെരേസാ മെയുമായുള്ള ഉടമ്പടിയുമായി മുന്നോട്ടു പോകണമെന്നും അല്ലാത്തപക്ഷം ബ്രിട്ടനെ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് സ്വതന്ത്രമാക്കണമെന്നും യൂറോപ്യന്‍ യൂണിയന്‍ ആവര്‍ത്തിച്ച് പ്രസ്താവിച്ചു.

എന്നാല്‍ ഉടമ്പടികളില്ലാതെ യൂറോപ്യന്‍ യൂണിയനില്‍ നിന്നു വിടുന്നതിനെ പാര്‍ലമെന്റിലും അദ്ദേഹത്തിന്റെ പാര്‍ട്ടിയിലേയും കൂടുതല്‍ എം പി മാരും എതിര്‍ത്തത് ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് മറ്റൊരു വെല്ലുവിളിയാണ്. അതേസമയം, കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ തന്നെ ഉടമ്പടികളില്ലാത്ത ബ്രക്‌സിറ്റിന് എതിര്‍പ്പുണ്ട്. അതിനിടെ, ജോണ്‍സണ്‍ കര്‍ശന നിലപാടുകള്‍ സ്വീകരിക്കുന്നതു കൊണ്ടാവാം പൗണ്ടിന്റെ അനിശ്ചിതത്വം നിലനില്‍ക്കുന്നതെന്ന വാര്‍ത്തകളും പ്രചരിക്കുന്നത്. മാത്രമല്ല ഒക്‌ടോബര്‍ 31 ഓടെ ബ്രിട്ടണില്‍ സാമ്പത്തിക ദുരന്തം സംഭവിച്ചേക്കാനും സാധ്യതയുണ്ടെന്ന് പ്രവചനങ്ങളുണ്ട്. ഇതൊഴിവാക്കാന്‍ തന്റെ സ്ഥാനത്തിന് സ്ഥിരതയുണ്ടെന്ന് മന്ത്രിസഭയെ ബോധിപ്പിക്കുകയാണ് ജോണ്‍സണ്‍.

ജോണ്‍സണ്‍ ഭരണകൂടത്തിന്റെ കീഴില്‍ ഇന്ത്യ-യു.കെ. ബന്ധം കൂടുതല്‍ വികസിക്കുമെന്ന് ഉറപ്പാണ്. യു.കെ വിദേശകാര്യ സെക്രട്ടറിയായിരിക്കെ 2017 ജനുവരിയില്‍ ബോറിസ് ജോണ്‍സണ്‍ ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. യൂറോപ്യന്‍ യൂണിയനില്‍ നിന്നും പുറത്തു വന്നാല്‍ ഉടന്‍ തന്നെ ഏഷ്യയും മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായ ഇന്ത്യയുമായി ഒരു സ്വാതന്ത്ര വാണിജ്യ കരാറില്‍ ഏര്‍പ്പെടാനുള്ള തന്റെ താല്‍പര്യം അദ്ദേഹം അന്ന് പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

മാത്രമല്ല, തെരഞ്ഞെടുപ്പില്‍ പിന്തുണ അഭ്യര്‍ത്ഥിച്ചുകൊണ്ട് ഇന്ത്യന്‍ വംശജരായ കണ്‍സര്‍വേറ്റീവ് അംഗങ്ങള്‍ക്കയച്ച കത്തില്‍ കേവലം വ്യാപാര-സേവന കൈമാറ്റങ്ങള്‍ക്കപ്പുറമുള്ള ഒന്നായി ഇന്ത്യ-യു.കെ ബന്ധം ഉയര്‍ത്തേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ഇന്ത്യയുമായുള്ള ബന്ധങ്ങള്‍ മെച്ചപ്പെടുത്താന്‍ പുതിയ ഭരണകൂടം അതീവ തത്പരരാണ് എന്നതാണ് ഈ സംഭങ്ങളെല്ലാം സൂചിപ്പിക്കുന്നത്. യു.കെയിലേയ്ക്ക് കുടിയേറിപ്പാര്‍ക്കാനുള്ള ചട്ടങ്ങളില്‍ ഇളവ് വേണമെന്നാണ് ഇന്ത്യയുടെ ആവശ്യം. എന്നാല്‍, വിദേശികളെ ഒരു പരിധിവരെ മാറ്റിനിര്‍ത്തിക്കൊണ്ട് സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴില്‍ ഉറപ്പാക്കുമെന്നാണ് ബ്രെക്‌സിറ്റ് നല്‍കുന്ന വാഗ്ദാനവും.

എന്നിരുന്നാലും, കൂടുതല്‍ മെച്ചപ്പെട്ടതും, സന്തുലിതവുമായ ഒരു കുടിയേറ്റ സംവിധാനത്തിന്റെ ആവശ്യകതയെക്കുറിച്ച് പാര്‍ട്ടിയംഗങ്ങള്‍ക്കുള്ള തുറന്ന കത്തില്‍ ജോണ്‍സണ്‍ പരാമര്‍ശിക്കുന്നു. കൂടുതല്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ 

യു.കെയിലേക്ക് ആകര്‍ഷിക്കുന്നതിനായി വിസ ചട്ടങ്ങളില്‍ ഇളവ് വരുത്തുന്നതിനും കത്തില്‍ ജോണ്‍സണ്‍ പിന്തുണ അറിയിച്ചിരുന്നു.

രാഷ്ട്രീയപരമായി വിഭജിതമായ യു കെ ഇപ്പോള്‍ നേരിടുന്ന വെല്ലുവിളികള്‍ നിരവധിയാണ്. ഭരണകൂടത്തിന്റെ മുന്നോട്ടുള്ള യാത്രയില്‍ രാജ്യക്ഷേമം മുന്‍ നിര്‍ത്തിയുള്ള ജനതാത്പര്യങ്ങള്‍ക്ക് ചെവി കൊടുത്തേ മതിയാകൂ. ബ്രെക്‌സിറ്റില്‍ നിന്നും പുറത്തു കടന്നാല്‍ മാത്രമേ യു കെ യില്‍ സാമൂഹിക രാഷ്ട്രീയ സ്ഥിരത കൊണ്ടു വരാന്‍ സാധിക്കു. അതുകൊണ്ടുതന്നെ വലിയ ഉത്തരവാദിത്തങ്ങളാണ് ജോണ്‍സണെ ഇനി കാത്തിരിക്കുന്നതും.

വേഗത്തിലുള്ളതും, കൃത്യതയുള്ളതുമായ ഒരു ബ്രെക്‌സിറ്റിലൂടെ മാത്രമേ 2016 മുതല്‍ രാജ്യത്ത് തുടരുന്ന സംഘര്‍ഷങ്ങള്‍ക്ക് പരിഹാരം കാണാനാവു.

പ്രവര്‍ത്തിക്കു അല്ലെങ്കില്‍ മരിക്കുക എന്ന തന്റെ നിലപാടില്‍ തന്നെ ജോണ്‍സണ്‍ ഉറച്ചു നില്‍ക്കുമോ, അതോ ആ നിലപാടില്‍ അദ്ദേഹം അയവ് വരുത്തുമോ എന്നാണ് ഇനി അറിയേണ്ടത്. ബ്രിട്ടണനടക്കമുള്ള ലോകരാഷ്ട്രങ്ങള്‍ അധികം വൈകാതെ തന്നെ അതിനു സാക്ഷിയാകുമെന്നും തീര്‍ച്ച.




തയ്യാറാക്കിയത് : ഡോ. സംഗമിത്ര ശര്‍മ്മ,

യൂറോപ്യന്‍ വിഷയങ്ങളിലെ വിദഗ്ധന്‍

വിവരണം : കരോള്‍ അബ്രഹാം

Comments

Popular posts from this blog

ഇന്ത്യ-അമേരിക്ക ബന്ധം : ചര്‍ച്ച തുടരുന്നു

രാജ്യത്തെ വളര്‍ച്ചയ്ക്ക് ഊന്നല്‍ നല്‍കാന്‍ ഗവണ്‍മെന്റ്

ഇന്ത്യ-മൗറിഷ്യസ് ഉഭയകക്ഷി ബന്ധം അരക്കിട്ടുറപ്പിച്ച് പ്രധാനമന്ത്രി ജഗ്‌നാഥിന്റെ ഇന്ത്യാ സന്ദര്‍ശനം