ഉയര്‍ന്ന വളര്‍ച്ചയ്ക്ക് സജ്ജമായി ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ
തയ്യാറാക്കിയത് : സത്യജിത് മൊഹന്തി
മുതിര്‍ന്ന സാമ്പത്തിക വിമര്‍ശകന്‍
മുതിര്‍ന്ന സാമ്പത്തിക വിമര്‍ശകന്‍
വിവരണം : കവിത സുനു
അന്താരാഷ്ട്ര നാണയനിധി ഏറ്റവും ഒടുവില്‍ പുറത്തിറക്കിയ ആഗോള സാമ്പത്തിക അവലോകനത്തില്‍, ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് ഈ സാമ്പത്തിക വര്‍ഷം 7 ശതമാനവും അടുത്തവര്‍ഷം 7.2 ശതമാനവുമായിരിക്കുമെന്ന് വിലയിരുത്തുന്നു. 2019-ലെ കേന്ദ്ര ബജറ്റിന് മുന്നോടിയായി പാര്‍ലമെന്റിന്റെ മേശപ്പുറത്തുവച്ച സാമ്പത്തിക സര്‍വ്വേയും ഐ.എം.എഫിന്റെ ഈ പ്രവചനം സാധൂകരിക്കുന്നു. ആഗോള തലത്തില്‍ കാറ്റ് പ്രതികൂലമാണെങ്കിലും ഇന്ത്യന്‍
സമ്പദ് വ്യവസ്ഥ മികച്ച വളര്‍ച്ചാനിരക്ക് കൈവരിക്കുമെന്ന് സാമ്പത്തിക സര്‍വ്വേ വ്യക്തമായ സൂചന നല്‍കുന്നു.
ആഗോളതലത്തില്‍ നില നില്‍ക്കുന്ന വ്യാപാര യുദ്ധങ്ങളുടേയും വ്യാപാര സംരക്ഷണവാദങ്ങളുടേയും പശ്ചാത്തലത്തില്‍ ഐ.എം.എഫിന്റെ സാമ്പത്തിക വളര്‍ച്ചാ പ്രവചനം ഈ സാമ്പത്തികവര്‍ഷം 7.3 ശതമാനത്തില്‍നിന്ന് 7 ശതമാനമായി കുറച്ചത് സന്ദര്‍ഭോചിതമാണ്. ചൈന ഉള്‍പ്പെടെയുള്ള പ്രമുഖ സമ്പദ് വ്യവസ്ഥകള്‍ മാന്ദ്യം നേരിട്ടുകൊണ്ടിരിക്കുന്ന ഘട്ടത്തിലും ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് ഉയരുമെന്നുള്ള ഐ.എം.എഫിന്റെ പ്രവചനം നമ്മുടെ സമ്പദ് വ്യവസ്ഥയ്ക്ക് ഒരു പൊന്‍തൂവല്‍ കൂടിയാണ്. ശക്തമായ ആഭ്യന്തര സാമ്പത്തിക അടിത്തറയും സുപ്രധാന സാമ്പത്തിക നയ പരിഷ്‌കാരങ്ങളും ധനപരമായ അച്ചടക്കവുമാണ് സ്ഥായിയായ വളര്‍ച്ചയിലേക്ക് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ നയിക്കുന്ന ഘടകങ്ങള്‍.
കഴിഞ്ഞ അഞ്ച് വര്‍ഷക്കാലത്തെ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് 7.5 ശതമനമായിരുന്നു. ഇത് ഇന്ത്യയെ ആഗോളതലത്തില്‍ അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥകളിലൊന്നാക്കി ഉയര്‍ത്തി. വാങ്ങല്‍ ശക്തിയുടെ കാര്യത്തില്‍ ലോകത്തിലെ മൂന്നാമത്തെ വലിയ രാഷ്ട്രമാണ് ഇന്ത്യ. അമേരിക്കയും, ജര്‍മ്മനിയുമാണ് ഇക്കാര്യത്തില്‍
ഇന്ത്യയ്ക്ക് മുന്നിലുള്ളത്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ശുദ്ധീകരണത്തിന്റെ പാതയിലാണ് ചരക്ക് സേവന നികുതി, പ്രാബല്യത്തിലാക്കിയതും, പാപ്പരത്ത നിയമം നിലവില്‍ വന്നതും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് ഉണര്‍വ്വേകിയിട്ടുണ്ട്. ഇത്തരം പരിഷ്‌കാരങ്ങളെ അന്താരാഷ്ട്ര നാണയനിധി, ലോകബാങ്ക്, ഏഷ്യന്‍ വികസന ബാങ്ക് തുടങ്ങിയ അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങള്‍ പ്രശംസിക്കുകയുണ്ടായി.
ബിസിനസ് ലളിതവല്‍ക്കരണം, അതിര്‍ത്തി കടന്നുള്ള വ്യാപാരം തുടങ്ങിയ വിവിധ മേഖലകളില്‍ അന്താരാഷ്ട്ര നിലവാരത്തേക്കാള്‍ മികച്ച രീതിയിലേക്കുള്ള ഇന്ത്യയുടെ കുതിച്ചുചാട്ടം ഇന്ത്യയിലെ സാമ്പത്തിക വളര്‍ച്ചാഗതിയിലെ നാഴികക്കല്ലാണ്.
വിദേശ നിക്ഷേപം ആകര്‍ഷിക്കുന്നതിനായി ബിസിനസ് അന്തരീക്ഷം ലളിതവല്‍ക്കരിക്കുന്ന തരത്തിലുള്ള കൂടുതല്‍ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ക്ക് ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. ഇന്ത്യയിലേക്ക് നേരിട്ടുള്ള വിദേശനിക്ഷേപം 2018-19-ല്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 6 ശതമാനം വര്‍ദ്ധിച്ച് 6,400 കോടി ഡോളറിലേക്കുയര്‍ന്നു. വ്യോമയാനം, ഇന്‍ഷുറന്‍സ് എന്നീ മേഖലകളില്‍ കൂടി വിദേശ നിക്ഷേപം ആകര്‍ഷിച്ച് വരുംവര്‍ഷങ്ങളില്‍ 30,000 കോടി ഡോളര്‍ ആക്കി ഉയര്‍ത്താന്‍ ഗവണ്‍മെന്റ് ലക്ഷ്യമിടുന്നു.
2024-ഓടെ 5 ട്രില്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥയെന്ന

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാട് പ്രാവര്‍ത്തികമാക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ. നിലവില്‍ ഇത് 2.87 ട്രില്യണ്‍ ഡോളറില്‍ എത്തി നില്‍ക്കുകയാണ്. അടുത്ത അഞ്ച് വര്‍ഷം കൊണ്ട് ഇത് ഇരട്ടിയാകണമെങ്കില്‍ സമ്പദ് വ്യവസ്ഥ 8 ശതമാനം വളര്‍ച്ചാ നിരക്ക് കൈവരിക്കേണ്ടതുണ്ട്.
ഉയര്‍ന്ന വളര്‍ച്ചാ നിരക്ക് നിലനിര്‍ത്തുന്നതിനോടൊപ്പം ഒരു സ്ഥൂല സാമ്പത്തിക സ്ഥിരതയും ഇന്ത്യ ഉറപ്പ് നല്‍കുന്നു. പണപ്പെരുപ്പം കുറച്ച്, മൊത്തം ആഭ്യന്തര ഉല്പന്നവും വരുമാനക്കമ്മിയും തമ്മിലുള്ള അനുപാതം ക്രമീകരിച്ചുള്ള വളര്‍ച്ചയാണ് ഇന്ത്യയുടെ ലക്ഷ്യം. ഐ.എം.എഫിന്റെ പ്രശംസയ്ക്ക് നടുവിലും ഇന്ത്യ മുന്നോട്ടുള്ള പ്രയാണത്തിലാണ്. അതിവേഗ സാമ്പത്തിക പരിഷ്‌കരണ പാതയിലേക്കുള്ള പ്രതിജ്ഞാബദ്ധതയാണ് ഇക്കാര്യത്തില്‍ ഇന്ത്യയുടെ രജതരേഖ. നിയമങ്ങള്‍ ലളിതമാക്കിയും ധനകാര്യ ഏകീകരണത്തിലൂടെയും തൊഴില്‍, ബാങ്കിംഗ് മേഖലകളില്‍ അനുകൂലമായ മാറ്റങ്ങള്‍ വരുത്തിയും പൊതുകടം കുറച്ചും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ ശുദ്ധീകരിക്കേണ്ടതുണ്ട്. അങ്ങനെ വരും വര്‍ഷങ്ങളില്‍ നവപ്രവര്‍ത്തനങ്ങളിലൂടെ അതിവേഗം സാമ്പത്തിക വളര്‍ച്ചയിലേക്ക് നീങ്ങുന്ന സുപ്രധാന രാജ്യങ്ങളില്‍ ഒന്നാകും ഇന്ത്യയെന്ന് നമുക്ക് ഉറപ്പിക്കാനാകും.

Comments
Post a Comment