പാര്‍ലമെന്റില്‍ ഈ ആഴ്ച
ചന്ദ്രയാന്‍ - 2 ന്റെ വിജയകരമായ വിക്ഷേപണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഐ.എസ്.ആര്‍.ഒ. സംഘാംഗങ്ങളെ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി എം. വെങ്കയ്യനായിഡു, പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവര്‍ അഭിനന്ദിച്ചു. എല്ലാ ഇന്ത്യക്കാര്‍ക്കും അഭിമാന നിമിഷമാണിതെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞു. ചന്ദ്രയാന്‍ - 2 വിജയകരമായി ചന്ദ്രനില്‍ ഇറങ്ങിയാല്‍ ചാന്ദ്ര ദൗത്യത്തില്‍ വിജയിക്കുന്ന ലോകത്തെ നാലാമത്തെ രാജ്യമായി ഇന്ത്യ മാറും എന്ന് ഉപരാഷ്ട്രപതി പറഞ്ഞു. ഇന്ത്യന്‍ ശാസ്ത്രജ്ഞരുടെ കഴിവിന്റെയും ആത്മവിശ്വാസത്തിന്റെയും തെളിവാണ് ചന്ദ്രയാന്‍ - 2 എന്ന് പ്രധാന മന്ത്രി സന്ദേശത്തിലൂടെ അറിയിച്ചു.
പാകിസ്ഥാനുമായുള്ള പ്രശ്‌നങ്ങള്‍ ഉഭയകക്ഷി ചര്‍ച്ചയിലൂടെ മാത്രമെ പരിഹരിക്കൂ എന്ന് വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കര്‍ പറഞ്ഞു. ജമ്മു കാശ്മീര്‍ വിഷയത്തില്‍ ഇടപെടാമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയ്ക്ക് രാജ്യസഭയില്‍ മറുപടി നല്‍കുകയായിരുന്നു മന്ത്രി. അമേരിക്കന്‍ പ്രസിഡന്റിനോട് ഒരു തരത്തിലുള്ള മധ്യസ്ഥത്തിനും പ്രധാനമന്ത്രി മോദി ആവശ്യപ്പെട്ടിട്ടി
ല്ലെന്നും മന്ത്രി സഭയെ അറിയിച്ചു. ചര്‍ച്ച മാത്രമെ നടത്തു എന്നും ഉഭയകക്ഷി ചര്‍ച്ചകളുടെ ഫലമാണ് ഷിംല കരാറും ലാഹോര്‍ പ്രഖ്യാപനമെന്നും മന്ത്രി പറഞ്ഞു. ഡോണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയോട് പ്രധാനമന്ത്രി പ്രതികരിക്കണമെന്ന് ചില പ്രതിപക്ഷ അംഗങ്ങള്‍ ആവശ്യപ്പെട്ടു. ലോകസഭയിലും ഈ വിഷയം പ്രതിപക്ഷ അംഗങ്ങള്‍ ഉന്നയിച്ചു.
കാശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥ ചര്‍ച്ചയ്ക്ക് പ്രസക്തി ഇല്ലെന്നും അത് ഷിംല കരാറിന്റെ ലംഘനമാണെന്നും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു. കഴിഞ്ഞ മാസം ഒസാക്കയില്‍വെച്ച് അമേരിക്കന്‍ പ്രസിഡന്റുമായി പ്രധാനമന്ത്രി മോദി കൂടിക്കാഴ്ച നടത്തിയപ്പോള്‍ കാശ്മീര്‍ വിഷയം ചര്‍ച്ചയായില്ലെന്ന് വിദേശകാര്യ മന്ത്രി ജയശങ്കര്‍ സഭയില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും പ്രതിരോധ മന്ത്രിപറഞ്ഞു. രണ്ട് രാഷ്ട്ര നേതാക്കളുടേയും കൂടിക്കാഴ്ചയില്‍ വിദേശകാര്യ മന്ത്രി ജയശങ്കറും സന്നിഹിതനായിരുന്നു എന്നും ശ്രീ. രാജ്‌നാഥ് സിംഗ് പറഞ്ഞു. പാകിസ്ഥാനുമായി എപ്പോഴൊക്കെ ചര്‍ച്ച നടക്കുമോ അപ്പോഴെല്ലാം കാശ്മീര്‍ വിഷയം മാത്രമല്ല പാക് അധിനിവേശ കാശ്മീരിനെ കുറിച്ചും ചര്‍ച്ച ചെയ്യുമെന്നും ശ്രീ. രാജ്‌നാഥ് സിംഗ് കൂട്ടിച്ചേര്‍ത്തു.
യു.എ.പി.എ. ഭേദഗതി ബില്‍ 2019 ലോക്‌സഭ പാസാക്കി. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷ കക്ഷികള്‍ ഇതില്‍ പ്രതിഷേധിച്ച് സഭ ബഹിഷ്‌ക്കരിച്ചു. വ്യക്തികളെ ഭീകരവാദികളായി പ്രഖ്യാപിക്കാന്‍ കഴിയുന്നതാണ് ഭേദഗതി എന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. ഭീകരവാദത്തെ പ്രോത്സാഹിപ്പി
ക്കുന്നതോ, സഹായം ചെയ്യുന്നതോ, നേരിട്ട് പങ്കെടുക്കുന്നതോ, ഏതെങ്കിലും തരത്തില്‍ ബന്ധപ്പെടുന്നതോ ആയ വ്യക്തികളെയാണ് ഭീകരവാദികളായി പ്രഖ്യാപിക്കുന്നത്. കൂടാതെ ദേശീയ അന്വേഷണ ഏജന്‍സിക്ക് അന്വേഷണ വേളയില്‍ വസ്തുക്കള്‍ കണ്ട് കെട്ടുന്നതിനുള്ള അധികാരവും ഭേദഗതിയിലുണ്ട്.
കുട്ടികളെ ലൈംഗിക അതിക്രമങ്ങളില്‍ നിന്ന് തടയുന്ന നിയമ ഭേദഗതി രാജ്യസഭ പാസാക്കി. കുട്ടികള്‍ക്കെതിരെ ലൈംഗികാതിക്രമം നടത്തുന്നവര്‍ക്ക് വധശിക്ഷ നല്‍കുന്നതാണ് പുതിയ ഭേദഗതി. നിലവിലുള്ള കേസുകള്‍ വേഗത്തില്‍ തീര്‍ക്കുന്നതിനായി 1023 അതിവേഗ കോടതികള്‍ ആരംഭിക്കാന്‍ ഗവണ്‍മെന്റ് അംഗീകാരം നല്‍കിയതായി ചര്‍ച്ചയില്‍ പങ്കെടുത്ത വനിത ശിശുക്ഷേമ മന്ത്രി സ്മൃതി സുബിന്‍ ഇറാനി പറഞ്ഞു.
മുത്തലാഖ് ബില്‍ ശബ്ദവോട്ടിലൂടെ ലോക്‌സഭ പാസാക്കി. 2017 ലെ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ മുത്തലാഖ് നിരോധിക്കുന്നതാണ് നിയമമെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഇപ്പോഴും മുത്തലാഖ് നടക്കുന്നുണ്ടെന്നും നൂറുകണക്കിന് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നതെന്നും മന്ത്രി അറിയിച്ചു. ഈ നിയമം ഏതെങ്കിലും മതത്തിനോ, സമൂഹത്തിനോ എതിരല്ലെന്നും അദ്ദേഹം പറഞ്ഞു. മുസ്ലീം സ്ത്രീകള്‍ക്ക് തുല്യതയും ആത്മാഭിമാനവും നീതിയും ഉറപ്പുവരുത്തുക
യാണ് നിയമത്തിന്റെ ലക്ഷ്യം. മുത്തലാഖ് പല രാജ്യങ്ങളിലും നിരോധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തയ്യാറാക്കിയത് : വി. മോഹന്‍ റാവു,
മാധ്യമ പ്രവര്‍ത്തകന്‍
വിവരണം : സുലൈമാന്‍

Comments
Post a Comment