ബ്രിക്‌സ് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ യോഗം
ലോകചരിത്രത്തെ സ്വാധീനിക്കുന്ന ശക്തികള്‍ ക്രിയാത്മകമായി ചലിക്കുകയാണ്. പടിഞ്ഞാറു നിന്ന് കിഴക്കോട്ടും, വടക്കു നിന്ന് തെക്കോട്ടും അതിന്റെ ശക്തി മാറുന്നതായാണ് സൂചന. ആ മാറ്റത്തിന്റെ രീതി മറ്റേതൊരു രൂപീകരണത്തേക്കാളും ശക്തമാണ്. ചരിത്രപരമായ മാറ്റമാണ് ഇത്. ആധുനിക ലോകത്ത് ധനവും ജനസംഖ്യയും ഒരു പ്രത്യേക പ്രദേശത്തേയ്ക്ക് കേന്ദ്രീകരിക്കപ്പെടുന്നതും ഇതാദ്യമായാണ്. ഈ മാറ്റമാണ് ബ്രിക്‌സിന്റെ രൂപീകരണത്തിന് കാരണമായത്. ഇപ്പോള്‍ ലോകം ശ്രദ്ധിക്കുന്ന സംഘടനയായി ബ്രിക്‌സ് മാറിയിരിക്കുന്നു. ബ്രിക്‌സ് രാജ്യങ്ങളുടെ ഒന്നിച്ചു ചേരല്‍ മറ്റേതൊരു കൂട്ടായ്മയേക്കാളും വ്യത്യസ്തമാണ്. ഏഷ്യ, ആഫ്രിക്ക, ലാറ്റിനമേരിക്ക എന്നീ മേഖലകളുടെ ശക്തി സോത്രസ്സുകളുടെ ഏകീകരണമാണത്. മത്സരങ്ങളുടെ ലോകത്ത് ഒരു ബദല്‍ മാര്‍ഗ്ഗം
ആഗോള സമ്പദ് വ്യവസ്ഥയില്‍ ഉറപ്പുള്ളതും സുതാര്യവുമായ പങ്കാളിത്തത്തിന് ബ്രിക്‌സ് വഴി വെയ്ക്കും എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട വസ്തുത. അന്താരാഷ്ട്ര ബന്ധങ്ങളിലെ പ്രധാന കൂട്ടായ്മയായി ബ്രിക്‌സ് മാറുകയാണ്. ഇത് ജി-7 കൂട്ടായ്മയേക്കാള്‍ കൂടുതല്‍ ഫലവത്തായതുമാണ്. ബ്രിക്‌സ് അതിന്റെ രണ്ടാം ദശാബ്ദയാത്ര ആരംഭിയ്ക്കുകയാണ്.
ബ്രിക്‌സ് വിദേശകാര്യമന്ത്രിമാരുടെ ചര്‍ച്ച കഴിഞ്ഞ ആഴ്ച റിയോ ഡിജനേറോയില്‍ നടന്നിരുന്നു. ബഹുമുഖ വിഷയങ്ങളിലും രാജ്യാന്തര വിഷയങ്ങളിലുമുള്ള സംഘടനയുടെ പിന്തുണ വിളിച്ചോതുന്നതായിരുന്നു ഉച്ചകോടി. മറ്റു പാശ്ചാത്യ സംഘടനകളില്‍ നിന്നും വ്യത്യസ്തമായി ഐക്യരാഷ്ട്രസഭ, അന്താരാഷ്ട്ര വാണിജ്യ സംഘടന, അന്താരാഷ്ട്ര നാണയ നിധി എന്നീ സംഘടനകളുടെ അഴിച്ചു പണിക്ക് ബ്രിക്‌സ് മുന്‍തൂക്കം നല്‍കുന്നു. അന്താരാഷ്ട്ര വാണിജ്യ സംഘടനയെ ശക്തിപ്പെടുത്തുന്നതിനായുള്ള ചര്‍ച്ചകളും അംഗരാജ്യങ്ങള്‍ക്കിടയില്‍ നടന്നു. ഐക്യരാഷ്ട്ര സഭയെ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനുള്ള സുസ്ഥിര പരിശ്രമത്തിന്റെ പ്രാധാന്യവും ചര്‍ച്ച ചെയ്യപ്പെട്ടു.
തീവ്രവാദം അടിച്ചമര്‍ത്തുന്നതിനും അന്താരാഷ്ട്ര തലത്തില്‍ അവയെ ഉന്മൂലനം ചെയ്യുന്നതിനെപ്പറ്റിയും വിദേശകാര്യമന്ത്രിമാര്‍ ചര്‍ച്ച ചെയ്തു. തീവ്രവാദംമൂലം ഏറെ കഷ്ടതയനുഭവിക്കുന്ന രാജ്യം ഒരു പക്ഷേ ഇന്ത്യയായിരിക്കും. ഒരു രാജ്യം നേതൃത്വം നല്‍കുന്ന ഭീകര പ്രവര്‍ത്തനം മൂലം ഏറെ കഷ്ടതയനുഭവിക്കുന്ന മറ്റൊരു രാജ്യം ഉണ്ടായിരിക്കില്ല. സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തോടെ പുത്തന്‍ സാങ്കേതിക വിദ്യകള്‍ തീവ്രവാദ പ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പു വരുത്താനുള്ള അഞ്ചിന ആഗോള പദ്ധതി ഇന്ത്യ മുന്നോട്ടു വച്ചു. അതിര്‍ത്തികള്‍ ഫലപ്രദമായി നിയന്ത്രിക്കുക, യാത്രക്കാരെ സംബന്ധിച്ചുള്ള വിവരങ്ങള്‍ കൈമാറുക, തീവ്രവാദത്തെ സംബന്ധിച്ച വിവരങ്ങള്‍ പരസ്പരം കൈമാറുക എന്നിവ ആഗോള തലത്തില്‍ തീവ്രവാദം ചെറുക്കാനുള്ള മാര്‍ഗ്ഗങ്ങളാണ്.
എല്ലാ തരത്തിലുമുള്ള തീവ്രവാദ ആക്രമണത്തെയും യോഗം അപലപിച്ചു. ബ്രിക്‌സ് തീവ്രവാദ വിരുദ്ധ സംഘടനയിലൂടെ തീവ്രവാദം തടയുന്നതിനുള്ള പ്രവര്‍ത്തനങ്ങളും യോഗത്തില്‍ വിലയിരുത്തി.
കേന്ദ്ര സഹമന്ത്രി ജനറല്‍ വി.കെ. സിംഗ് ഇന്ത്യയെ പ്രതിനിധീകരിച്ച് റിയോയില്‍ പങ്കെടുത്തു. ഒളിവില്‍ പോയ സാമ്പത്തിക കുറ്റവാളികള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുന്നതിനും അവരുടെ ആസ്തി കണ്ടുകെട്ടുന്നതിനുമുളള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒന്‍പതംഗ അജണ്ട ശ്രീ സിംഗ് പരാമര്‍ശിച്ചു.
മധ്യേഷ്യയിലേയും ഉത്തര ആഫ്രിക്കയിലേയും സംഘര്‍ഷ സാഹചര്യങ്ങളെ സംബന്ധിക്കുന്ന വിഷയങ്ങളെക്കുറിച്ച് ബ്രിക്‌സ് വിദേശകാര്യ മന്ത്രിമാര്‍ ആശങ്കകള്‍ പങ്കുവെച്ചു. സുരക്ഷിതത്വവും സുസ്ഥിരതയും ഉറപ്പാക്കുന്നതില്‍ അഫ്ഗാനിസ്ഥാന്റെ പ്രാധാന്യവും ബ്രിക്‌സ് വിദേശകാര്യമന്ത്രിമാര്‍ ഊന്നി പറഞ്ഞു.
ബ്രിക്‌സ് അംഗങ്ങള്‍ക്കിടയില്‍ വെനിസ്വലയെക്കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങല്‍ അവതരിപ്പിക്കപ്പെട്ടു. പുറത്തു നിന്നുള്ള ഇടപെടലുകള്‍ക്കെതിരെ റഷ്യ എതിര്‍പ്പ് ആവര്‍ത്തിച്ചു. വെനിസ്വലയുടെ സാഹചര്യങ്ങള്‍ക്ക് ചെവികൊടുക്കണമെന്ന് ബ്രസിലും ബ്രിക്‌സിനോട് ആവശ്യപ്പെട്ടു. എന്നിരുന്നാലും പ്രശ്‌നങ്ങള്‍ സമാധാനപരമായി പരിഹരിയ്ക്കണമെന്ന് യോഗത്തില്‍ ധാരണയായി.
ഈ വര്‍ഷാദ്യം ബ്രസീലില്‍ പുതിയ പ്രസിഡന്റ് അധികാരമേറ്റപ്പോള്‍ ചില അനിശ്ചിതത്വങ്ങള്‍ ഉണ്ടായിരുന്നു. വികസ്വര രാജ്യങ്ങളില്‍ നിന്ന് മാറി പാശ്ചാത്യ നേതാക്കളുടെ പ്രത്യേകിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നയങ്ങളോട് കൂടുതല്‍ സഹകരിച്ച് നില്‍ക്കുന്ന നിലപാടുകളില്‍ ബ്രസില്‍ പ്രസിഡന്റ് ബോള്‍സൊനാരോ മാറ്റം വരുത്തുമെന്ന് പലരും പ്രതീക്ഷിച്ചു. പക്ഷേ ബ്രിക്‌സിനേയും അതിന്റെ അജണ്ടയേയും അദ്ദേഹം പൂര്‍ണ്ണ മനസ്സോടെ പിന്‍തുണയ്ക്കുകയാണ് ഉണ്ടായത്. സെപ്തംബറില്‍ ന്യൂയോര്‍ക്കില്‍ നടക്കുന്ന യു എന്‍ പൊതു സഭയുടെ 74-ാമത് സെക്ഷനില്‍ ബ്രിക്‌സ് വിദേശമന്ത്രിമാരുടെ അടുത്ത യോഗം നടക്കും.

തയ്യാറാക്കിയത് : ആഷാ നരെയ്ന്‍ റോയ്,
ഡല്‍ഹി, സോഷ്യല്‍ സയന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി
വിവരണം : കൃഷ്ണ.എ

Comments
Post a Comment